Friday 29 November 2019

പതിനൊന്നിൻ നിറവിൽ ഒരു ബൂലോഗ പട്ടണം...! / Pathinonnin Niravil Oru Boologa Pattanam.. !

ഒന്നൊര പതിറ്റാണ്ട് മുമ്പ് ഭൂമിമലയാളത്തിൽ ബ്ലോഗുകൾ പിറന്നു വീണതിന് ശേഷം നാല്കൊല്ലം പിന്നിട്ടപ്പോഴാണ് എനിക്ക് മലയാളം  ബ്ലോഗുലകത്തിൽ  ഈ  ബിലാത്തിപട്ടണം എന്ന തട്ടകം പതിച്ചു കിട്ടിയത് ....
അതിന്‌ ശേഷം എന്റെ ബ്ലോഗിന്റെ ഓരൊ വാർഷികത്തിനും എഴുതിയിട്ടിരുന്ന വാർഷിക   പോസ്റ്റുകളുടെ ലഘു വിവരണങ്ങളും ആയതിന്റെ ലിങ്കുകളുമാണ് ഈ പതിനൊന്നാം വാർഷിക പോസ്റ്റായി ഞാൻ ചമച്ചു വിടുന്നത്  ...   
എന്റെ ബൂലോഗ പ്രവേശനത്തിന് ശേഷം കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിലും പത്രപാരായണം പോലെയെങ്കിലും എത്ര സമയക്കുറവുണ്ടെങ്കിലും ബൂലോഗ സഞ്ചാരത്തിൽ കൂടി ആഗോളതലത്തിൽ ആഴ്ച്ചയിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യാറുള്ള ഒരു ബൂലോക പ്രജയാണ് ഈയ്യുള്ളവൻ ...

അന്നും ഇന്നും കണിമംഗലത്തും ,ലണ്ടനിലുമായി ഞാൻ കണ്ടതും കേട്ടതുമായ  കാഴ്ച്ചവട്ടങ്ങൾ അനുഭവത്തിന്റെ മേമ്പൊടി ചാലിച്ച്  എന്റേതായ ശൈലിയിൽ കഴിഞ്ഞ 11  കൊല്ലമായി ഈ തട്ടകത്തിൽ പല പല രചനകളായി കുത്തി കുറിച്ചിടുന്ന വെറും ബ്ലോഗർ മാത്രമാണ്  ഞാൻ ...

തൻ കാര്യം പറഞ്ഞും ; വായനക്കാരോട് സല്ലപിച്ചും ;
സ്വയം പുകഴ്ത്തിയും , ഇകഴ്ത്തിയും  ; ഒന്നും ഒളിച്ചു വെക്കാനില്ലാതെ ;
മറ്റാരും അധികം അറിയാത്ത ; കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലം നേരെചൊവ്വേ ,സ്വയമൊരു കഥാപാത്രമായി ചൊല്ലിയാടി ഈ ബൂലോകത്ത് ..
എന്റെ  കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ...ഇന്നീ നവമ്പർ 30 ന്,  പതിനൊന്ന്  വർഷങ്ങൾ കഴിഞ്ഞു...!

പിന്നെ ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, 'ലാത്തി'യും ‘ വെടി’ 
പൊട്ടിക്കലുമൊന്നില്ലെങ്കിൽ പിന്നെന്ത്  ന്തുട്ട് 
ബി ’ലാത്തി’ അല്ലേ...കൂട്ടരേ ...

ദാ ...കഴിഞ്ഞ പത്ത് വർഷങ്ങളിലായി  
ഞാൻ പടച്ചുവിട്ട ആനിവേഴ്‌സറി പോസ്റ്റുകൾ 

  1. ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം / 01 - 11 - 2008 
  2. .ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30 -11 -2009.
  3. ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010.
  4. മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
  5. ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012.
  6. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013.
  7. ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014.
  8. സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015.
  9. 'സ്‌മൃതി' ഉണർത്തുന്ന 'ഛായ' / 29 -11 -201
  10. ആംഗലേയ നാട്ടിലെ ഭാഷാസ്നേഹികളായ മല്ലു വല്ലഭർ / 15 - 11 -2017
  11. ഒരു ദശകം പിന്നിട്ട ബൂലോക പ്രവേശം / 01 -11 -2018 

ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം 
അതെ ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് നമ്മള്‍ പണ്ടേ വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ടിലെ ഏറ്റവുംവലിയ പട്ടണം ആകുന്നു ലണ്ടന്‍ അഥവാ ബിലാത്തിയിലെ ഏറ്റവുംവലിയ പട്ടണം...
സാക്ഷാൽ ബിലാത്തിപട്ടണം ...!
ഇവിടെയിരുന്നു ഞാന്‍

വീണ്ടും എഴുതാന്‍ തുടങ്ങുകയാണ് ...
അതും ലണ്ടനിലെ ഒരു തനി മണ്ടൻ ആയിട്ടാണ് എന്ന് വേണമെങ്കിൽ പറയാം...

ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച 

കാലങ്ങള്‍ക്ഷം അത്തരം ഒരു പ്രേമലേഖനം എഡിറ്റു ചെയത് എഡിറ്റ്
ചെയ്തൊരുവള്‍  , പിന്നീടെന്റെ ഭാര്യ പദവി അലങ്കരിച്ചപ്പോള്‍ എഴുത്തിന്റെ ഗതി
അധോഗതിയായി... !
പ്രിയ പെണ്ണൊരുത്തിയവള്‍
എന്‍റെ ജീവിതം  മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞു... !
പിന്നെ കുറെ കൊല്ലങ്ങളായിട്ടുണ്ടായത്  എന്‍റെ രണ്ടുമക്കളുടെ സൃഷ്ടികള്‍ മാത്രം ...

എല്ലാത്തിനും ഒരു നിമിത്തം എന്ന് പറയാറില്ലേ...


.
 എന്തിന് പറയുന്നു വെറും ആറുമാസം കൊണ്ട് ഞങ്ങൾ പിരിയാനാകാത്തവിധം അടുത്തുപോയി...!

വയസ്സാങ്കാലത്തുണ്ടായ ഈ പ്രേമം മൂത്ത് മുരടിച്ച് വേറെ കുഴപ്പങ്ങളൊന്നുമുണ്ടാക്കില്ല
എന്ന ഉറപ്പിൻ മേൽ ഭാര്യയും, മകളും അവർക്കീബന്ധത്തിന് പൂർണ്ണസമ്മതമല്ലെങ്കിലും,
ഒരു ചിന്ന വീടായി കുറച്ചുകാലം കൊണ്ടുനടന്നുകൊള്ളുവാൻ മൌനാനുവാദം കൂടി തന്നതോടെ പൊട്ടന് ഓണേഷ് കിട്ടിയ പോലെയായി എന്റെ കോപ്രായങ്ങൾ...!

തന്നില്ലെങ്കിൽ അവർക്കറിയാം ഇത് നാടല്ല...
ബിലാത്തിയാണ് ... ആർക്കും സ്വന്തം ഇഷ്ട്ടം പോലെ
ആരുമായിട്ടും ഏതുപോലെയും രമിച്ച് മതിച്ച് ജീവിക്കാമെന്ന് ...!

അങ്ങിനെ 2008-ലെ ; കേരളപ്പിറവിദിനമായ നവംബർ ഒന്നിന്
ഞാനുമീസുന്ദരിയും കൂടി അനൌദ്യോഗികമായ ഒരു എൻഗേജ്മെന്റ്
ഉണ്ടായെങ്കിലും, ആദ്യസമാഗമമുണ്ടായത് ദിവസങ്ങൾക്ക് ശേഷമാണ്....

മറ്റുള്ളവരെ അഭിമുഖീകരിക്കുവാനുള്ള ഒരു ചെറിയ വിമുഖത കാരണം ,
മാസാവസാനം നവംബർ മുപ്പതിനാണ്  ഞങ്ങൾ രണ്ടുപേരും കൂടി ഒന്നിച്ച് പാർപ്പ് തുടങ്ങിയത്...!

ഈ മലയാളി ബൂലോഗമങ്കയുമായുള്ള ഈ സുന്ദര
ദാമ്പത്യത്തിന് ഇന്ന് രണ്ടുവർഷം തികഞ്ഞിരിക്കുകയാണ് കേട്ടൊ.
യെസ്സ്...
ദി  സെക്കന്റ് ഹാപ്പി ബ്ലോഗ് ആനിവേഴ്സറി ...!


തൻ കാര്യം പറഞ്ഞും ; വായനക്കാരോട് സല്ലപിച്ചും ;
സ്വയം പുകഴ്ത്തിയും , ഇകഴ്ത്തിയും  ; ഒന്നും ഒളിച്ചുവെക്കാനില്ലാതെ ;
മറ്റാരും അധികം അറിയാത്ത ; കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലം നേരെചൊവ്വേ ,
സ്വയമൊരു കഥാപാത്രമായി ചൊല്ലിയാടി ഈ ബൂലോകത്ത് ...

എൻ കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ...ഇന്നീ നവമ്പർ 30 ന്,  മൂന്ന് വർഷങ്ങൾ കഴിഞ്ഞു...!

പിന്നെ ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, ‘ വെടി’ പൊട്ടിക്കലുമൊന്നില്ലെങ്കിൽ
പിന്നെന്ത്  ബി ’ലാത്തി’ അല്ലേ...!

ബ്ലോഗ്ഗിങ്ങ് അഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും


പക്ഷേ ബൂലോഗ പ്രവേശം നടത്തി
മാസങ്ങൾക്ക്  ശേഷം , സ്ഥിരമായുള്ള ബൂലോക സഞ്ചാരങ്ങൾ ഒരു ശീല ഗുണമായതോടെ ഒന്നെനിക്ക് മനസ്സിലായി  ...

അന്നത്തെ ആ നഷ്ട്ടബോധങ്ങളൊക്കെ
അലിഞ്ഞലിഞ്ഞ് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന്...!

അതെ നമ്മളൊക്കെ ഏകാന്തതയിൽ അകപ്പെടുമ്പോൾ , ദു:ഖങ്ങളിലും ,സങ്കടങ്ങളിലുമൊക്കെ പെട്ടുഴലുമ്പോൾ ഈ ‘സൈബർ ലോക‘ത്തേക്കിറങ്ങി വരുമ്പോഴുള്ള ആശ്വാസവും, സന്തോഷവുമൊക്കെ ഈ ഭൂലോകത്തിൽ വേറെ എവിടെനിന്നും കിട്ടില്ലാ എന്നും നമുക്കെല്ലാം വളരെയധികം നിശ്ചയമുള്ള കാര്യങ്ങളാണല്ലോ ... അല്ലേ കൂട്ടരേ

അതുമാത്രമല്ല ഈ ബൂലോക വായനയിലൂടെ പരസ്പരം തിരിച്ചറിഞ്ഞ് കെട്ടിപ്പടുത്ത ഒരു  സൗഹൃദ  സമ്പാദ്യമാണെന്ന് തോന്നുന്നു എന്റെ ഇതുവരെയുള്ള അസെറ്റുകളിൽ ഏറ്റവും ഉയർന്നതും മേന്മയുള്ളതുമായ ഒരു സമ്പാദ്യം...!

ഭൂമി മലയാളത്തിലെ ബൂലോകവും പിന്നെ ഞാനും


ഗുണത്തേക്കാൽ ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം  , കഴിഞ്ഞ അഞ്ച് കൊല്ലമായി സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് അതിൽ കണ്ടെത്തിയ ഒരു വസ്തുത...!

പക്ഷേ ബ്ലോഗുകൾ കാലങ്ങളോളം നിലനിൽക്കുമെന്നും ,
അവയൊക്കെ പാരമ്പര്യമായി വ്യക്തികൾക്കൊ , സ്ഥാപനങ്ങൾക്കോ നിലനിറുത്തി കൊണ്ടുപോകാനാവും എന്നതാണെത്രെ ഈ പോർട്ടലുകളുടെ പ്രത്യേകത ...!
എഴുത്തുകാരന്റെ  യഥാർത്ഥ കൈയ്യെഴുത്ത് കോപ്പിയാണ്
അവന്റെ സ്വന്തം ബ്ലോഗെന്നാണ് ആ പഠനങ്ങൾ  വ്യക്തമാക്കിയ വേറൊരു കാര്യം.
ഭാവിയിൽ മാധ്യമ രംഗത്തൊക്കെ ബ്ലോഗേഴ്സിനും ,
വോൾഗേഴ്സിനും (വീഡിയോ ബ്ലോഗേഴ്സ് ‌ ഈ ലിങ്കിൽ പോയി നോക്കൂ )
സ്വയം തൊഴിലായി വരുമാനമാർഗ്ഗം ഉണ്ടാകുന്ന അനേകം തൊഴിലവസരങ്ങൾ ..! 


ഒരിക്കലും വറ്റി വരളാത്ത സൈബർ - ബൂലോഗ സൗഹൃദങ്ങൾ

അപ്പോൾ പുലി മടയിൽ ചെന്ന ചെന്നായയുടെ കഥ പോലെയായി എന്റെ സ്ഥിതി വിശേഷങ്ങൾ...

തൊഴുതും, നമിച്ചും പല ബൂലോക പുലികളുടേയും , പുലിച്ചികളുടേയും
അനുഗ്രഹാശീർവാദങ്ങൾ വാങ്ങുവാൻ വണങ്ങി നിന്ന , എന്നെയോ - എന്റെ
തട്ടകട്ടേയൊ അവരിൽ ഒട്ടുമിക്കവരും ഒരു പൂച്ചക്കണ്ണോണ്ട് പോലും  തിരിഞ്ഞ് നോക്കിയില്ല...!

കഴുതക്കാൽ പിടിക്കുവാൻ നോക്കിയിട്ട് ,കഴുത സ്വന്തം കാലിൽ പിടിച്ച എന്ന അവസ്ഥയിലായി ഞാൻ..!
മല മമ്മദിനടുത്തെത്തിയില്ലെങ്കിൽ...
മമ്മദ് മലയുടെ അടുത്തേക്ക് പോകും എന്ന പോലെ
ഒരോ മലയും , ഒട്ടും മടുപ്പില്ലാതെ കയറിയിറങ്ങി കണ്ടും , കേട്ടുമൊക്കെ ആ മലയഴകുകൾ നോക്കിയിട്ടും , പല ആംഗലേയ ബ്ലോഗ് പർവ്വതങ്ങളിലെ പകിട്ടുകൾ കണ്ടിട്ടും അതു പോലെ  ഞാനും ഒരു കുന്നുണ്ടാക്കി ..
വെറും മൊട്ട കുന്ന് ... , ‘ബിലാത്തി പട്ടണ‘മെന്ന മൊട്ടക്കുന്ന് ...!

സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോഗന :



അമേരിക്കൻസൈക്കോളജി അസോസ്സിയേഷൻ ഈയിടെ കണ്ടെത്തി ,വ്യക്തമാക്കിയ ഒരു സംഗതിയുണ്ട് - 'ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , 
തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ്  ...
അതായത് അത്തരത്തിലുള്ളവരൊക്കെ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിക്കുമെന്ന് .. !
അന്തർദ്ദേശീയ ആരോഗ്യ സംഘടനയുടെ പുതിയ പ്രബന്ധത്തിലും
പറയുന്നതിതാണ് 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ' മനുഷ്യനെ ‘സോഷ്യൽ ലെസ്സ്’ ആക്കികൊണ്ടിരിക്കുന്നു എന്ന സത്യമാണ് ...

ഇന്ന് നാം ഓരോ‍രുത്തർക്കും തമ്മിൽ തമ്മിൽ ഇതുവരെ കാണാത്ത ,
ഒന്ന് പരസ്പരം  മിണ്ടാത്ത നൂറുകണക്കിന് മിത്രങ്ങൾ , ഇത്തരം പല നെറ്റ് വർക്ക് തട്ടകങ്ങളിലും , അതിനകത്തുള്ള കൂട്ടായ്മകളിലുമായി  അണികളായി എപ്പോഴും കൂടെ ഉണ്ട് ...
ഏതെങ്കിലും അവസരത്തിൽ നേരിട്ട് കണ്ടാൽ പോലും
അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയുവാൻ പോലും പറ്റാത്തവരായ കൂട്ടുകാർ ...

'സ്‌മൃതി' ഉണർത്തുന്ന 'ഛായ '

അതായത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി  വീര്യം വർദ്ധിപ്പിച്ചു കിട്ടുന്ന 'ഒരു ജ്യാതി' ലഹരികളാണ് ഓരോ ബൂലോക തട്ടകങ്ങളിലും ഇന്നുള്ളത് ... !
എന്റെ  സ്വന്തം തട്ടകം ബിലാത്തിപട്ടണത്തിന്റെ എട്ടാം വാർഷികമാണിന്ന് ...
ദേ ..ഇവിടെ എട്ട് നിലയിൽ വർണ്ണാമിട്ടുകൾ പൊട്ടുന്നത് കണ്ടില്ലേ ...
സാഹിത്യത്തിലൊന്നും എട്ടും പൊട്ടും തിരിയാതെയാണെങ്കിലും  ഞാൻ ഇവിടെ കൊട്ടിഘോഷിക്കുന്ന പൊട്ടത്തരങ്ങളെല്ലാം ലോകത്തിന്റെ എട്ട് ദിക്കുകളിൽ നിന്നും  , കഴിഞ്ഞ എട്ട് വർഷങ്ങളായി പ്രോത്സാഹിപ്പിച്ച്‌ കൊണ്ടിരിക്കുന്നനിങ്ങൾ ഓരോരുത്തർക്കും  ..... കൊട്ടപ്പറ നന്ദി കേട്ടോ കൂട്ടരേ ...

ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭർ


തനി തൃശൂർക്കാരനായ ഒരുവൻ കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിലെ 
വായനശാല കൈയെഴുത്ത് പതിപ്പുകളിലും , കോളേജ് മാഗസിനുകളിലും , 
പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ 
വരാന്ത പതിപ്പ് എന്നീ മാദ്ധ്യമങ്ങളിൽ വൃത്തവും , പ്രാസവും ചേർത്ത കവിതകളും , 
പ്രണയ കഥകളുമൊക്കെ എഴുതി , സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന പരിപാടികളിലും പങ്കെടുത്തും , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ  ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്നവൻ ധാരാളം വായിച്ചു  തുടങ്ങിയപ്പോൾ , തന്റെ കഥകളിലെ  കഥയില്ലായ്മയും , കവിതകളിലെ  കവിത ഇല്ലായ്മയുമൊക്കെ കണ്ട് ,

ആയ പരിപാടികളെല്ലാം   സ്വയം നിറുത്തി വെച്ച് , പിന്നീട് പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ ഒരു മണ്ടനായി തീർന്നു ...! 

പിന്നീട് പല    മണ്ടത്തരങ്ങളെല്ലാം 
കൂട്ടിപ്പറുക്കി എഴുതിയിട്ട് ഒരു ബ്ലോഗ് തുടങ്ങി വെച്ചു . 
ആയതിന് 'ബിലാത്തി പട്ടണം' എന്ന പേരും ഇട്ടു .  അന്ന് മുതൽ 
ഇന്ന് വരെ വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന പോലെ എഴുതി 
കൂട്ടുന്ന  ഈ 'ബിലാത്തി പട്ടണത്തിൽ' ലണ്ടനിലെ തനിയൊരു  മണ്ടനായി 
എഴുതുന്നവനാണ്  ഈ സാക്ഷാൽ മുരളീ  മുകുന്ദൻ  ...

ഈ ആർട്ടിക്കിൾ 'ബിലാത്തി പട്ടണം ബ്ലോഗിന്റെ
ഒന്പതാം വാർഷിക കുറിപ്പുകളാണ് കേട്ടോ കൂട്ടരേ 

ഒരു ദശകം പിന്നിട്ട ബൂലോഗ പ്രവേശം

ഇപ്പോൾ  ബ്ലോഗുലകത്തിൽ എന്റെ ബാല്യം വിട്ട് കൗമാരത്തിലേക്ക് പ്രവേശിക്കുകയാണ് ഞാൻ ...!
ഇനി ഒരു നല്ലൊരു യൗവ്വനമോ , വാർദ്ധ്യകമോ കൊണ്ടാടുവാൻ എനിക്കാവില്ല എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് തന്നെ -
തനി കൗമാര ലീലകളുമായി ഞാൻ ചുമ്മാ മുന്നോട്ട് ഗമിക്കുവാൻ ശ്രമിക്കുകയാണ് ...

ഇതുവരെ സ്നേഹനിധികളായ നിങ്ങൾ ഓരോ മിത്രങ്ങളും എനിക്ക് തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദി ...
അപ്പപ്പോൾ മാത്രം പ്രതികരണം ലഭിക്കുന്ന
മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ്
നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന
ഓരോ സൃഷ്ട്ടികളും ...!
അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന്
വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ
ഉള്ള കാലമാണിത് ..!   

ഇന്ന് പല പഴയ കാല ബൂലോക മിത്രങ്ങളും അപ്പപ്പോൾ മാത്രം പ്രതികരണം കിട്ടുന്ന 'മുഖപുസ്തക ബ്ലോഗുകളിലും , ഇൻസ്റ്റാഗ്രാമിലും , ടംബ്ലറിലും , ട്വിറ്ററിലു'മൊക്കെ റോന്ത് ചുറ്റുന്നത് കാണം . ആയതിൽ കുറിച്ചിടുന്ന രചനകളൊക്കെ - അവരവരുടെ ബ്ലോഗുകളിൽ കൂടി പതിച്ചിട്ടാൽ അവയെല്ലാം കാലാകാലം നിലനിൽക്കുകതന്നെ ചെയ്യും ...കേട്ടോ .


അങ്ങിനെ പതിനൊന്നിൻ നിറവിൽ 
ഒരു ബൂലോഗ പട്ടണം അതായത് പതിനൊന്നാം 
പിറന്നാൾ പിന്നിട്ട എന്റെ സ്വന്തം ബിലാത്തിപട്ടണം ...
നിങ്ങളുടേയും സ്വന്തം തന്നെയാണ് കേട്ടോ കൂട്ടരെ 

13 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒന്നൊര പതിറ്റാണ്ട് മുമ്പ് ഭൂമിമലയാളത്തിൽ
ബ്ലോഗുകൾ പിറന്നു വീണതിന് ശേഷം നാല്കൊല്ലം
പിന്നിട്ടപ്പോഴാണ് എനിക്ക് മലയാളം ബ്ലോഗുലകത്തിൽ
ഈ ബിലാത്തിപട്ടണം എന്ന തട്ടകം പതിച്ചു കിട്ടിയത് ....

അതിന്‌ ശേഷം എന്റെ ബ്ലോഗിന്റെ ഓരൊ
വാർഷികത്തിനും എഴുതിയിട്ടിരുന്ന വാർഷിക
പോസ്റ്റുകളുടെ ലഘു വിവരണങ്ങളും ആയതിന്റെ
ലിങ്കുകളുമാണ് ഈ പതിനൊന്നാം വാർഷിക പോസ്റ്റായി
ഞാൻ ചമച്ചു വിടുന്നത് ...
എന്റെ ബൂലോഗ പ്രവേശനത്തിന് ശേഷം
കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിലും പത്രപാരായണം
പോലെയെങ്കിലും എത്ര സമയക്കുറവുണ്ടെങ്കിലും ബൂലോഗ
സഞ്ചാരത്തിൽ കൂടി ആഗോളതലത്തിൽ ആഴ്ച്ചയിൽ ഒരു
തവണയെങ്കിലും യാത്ര ചെയ്യാറുള്ള ഒരു ബൂലോക പ്രജയാണ്
ഈയ്യുള്ളവൻ ...


അന്നും ഇന്നും കണിമംഗലത്തും ,ലണ്ടനിലുമായി
ഞാൻ കണ്ടതും കേട്ടതുമായ കാഴ്ച്ചവട്ടങ്ങൾ അനുഭവത്തിന്റെ
മേമ്പൊടി ചാലിച്ച് എന്റേതായ ശൈലിയിൽ കഴിഞ്ഞ 11 കൊല്ലമായി
ഈ തട്ടകത്തിൽ പല പല രചനകളായി കുത്തി കുറിച്ചിടുന്ന വെറും ബ്ലോഗർ
മാത്രമാണ് ഞാൻ ...

തൻ കാര്യം പറഞ്ഞും ; വായനക്കാരോട് സല്ലപിച്ചും ;
സ്വയം പുകഴ്ത്തിയും , ഇകഴ്ത്തിയും ; ഒന്നും ഒളിച്ചു
വെക്കാനില്ലാതെ ;മറ്റാരും അധികം അറിയാത്ത ; കണ്ടതും
കേട്ടതുമായ കാര്യങ്ങളെല്ലം നേരെചൊവ്വേ ,സ്വയമൊരു കഥാപാത്രമായി
ചൊല്ലിയാടി ഈ ബൂലോകത്ത് ..,എന്റെ കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ...
ഇന്നീ നവമ്പർ 30 ന്, പതിനൊന്ന് വർഷങ്ങൾ കഴിഞ്ഞു...!

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നെ
ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, 'ലാത്തി'യും ‘ വെടി’
പൊട്ടിക്കലുമൊന്നില്ലെങ്കിൽ പിന്നെന്ത് ന്തുട്ട്
ബി ’ലാത്തി’ അല്ലേ...കൂട്ടരേ ...

Naveen kg said...

കണ്ട ബ്ലോഗുകളിൽ വച്ച് മികച്ച ഒരു ഇത്

Typist | എഴുത്തുകാരി said...

ഈ ലാത്തിയിലെങ്കിൽ എന്തോന്ന് ബിലാത്തി. ഈ ലാത്തിയടി ഇനിയുമിനിയും ദശകങ്ങൾ പിന്നിടട്ടെ.

ബഷീർ said...

രസകരമായ ഏറെ പോസ്റ്റുകൾ സമ്മാനിച്ച മുരളി ഭായ്. കുറേ കാലത്തിനു ശേഷം ഇവിടെ വീണ്ടും വന്നു. ബ്ലോഗ് കാലം ഓർക്കുമ്പോൾ ഓർമ്മയിൽ എത്തുന്ന ചുരുക്കം ചില പേരുകളിൽ ഒന്നാണ് ബിലാത്തിപട്ടണം. വായിക്കാൻ കുറെ ബാക്കിയുണ്ട് varaam

ബഷീർ said...

ആശംസകൾ.. അഭിനന്ദനങ്ങൾ

kanakkoor said...

പതിനൊന്നിന്റെ നിറവിന്‌ ആശംസകള്‍...

മാധവൻ said...

മുരളിചേട്ടാ...11 വർഷങ്ങൾ ലെ..ബ്ലോഗിന്റ ഉയർച്ച താഴ്ചകൾ കണ്ട ആൾ.ഇതിലൂടെ ലഭിക്കുന്ന സൗഹൃദങ്ങൾക്ക് വലിയ വിലയുണ്ട് ട്ടാ.അത്രക്ക് അടുത്ത് നമ്മുടെ ചിരകാല സുഹൃത്തുക്കൾ പോലും എതിയിട്ടുണ്ടാവില്ല.
ഒരു വണ്ടി ഇഷ്ടം ബിലാത്തി chettaa

ജീവി കരിവെള്ളൂർ said...

മുരളിയേട്ടാ നിങ്ങള്‍ എഴുതിക്കൊണ്ടേ ഇരിക്കൂ :)
ബ്ലോഗുലകത്തില്‍ ഇപ്പൊ പഴയപോലെ ആളനക്കം ഇല്ലല്ലോ .

© Mubi said...

Happy Blogversary!! Enjoy...

സുധി അറയ്ക്കൽ said...

ഇത്രയും സീനിയർ ആയവരിൽ വെച്ച് ഇപ്പോഴും എഴുതുന്നത് മുരളിച്ചേട്ടൻ മാത്രം ആണെന്ന് തോന്നുന്നു.

blog വായിക്കാൻ ആരും വരുന്നില്ലല്ലോ എന്നോർത്ത് blog പൂട്ടിക്കെട്ടാൻ പോയ എന്നേ ഇവിടെ പിടിച്ചു നിർത്തിയത് മുരളിച്ചേട്ടന്റെ ഒരു കമന്റ് ആണ്....


നന്ദിയുണ്ട് ...

വീണ്ടും വരാം.

Geetha said...

നർമ്മത്തിൽ ചാലിച്ചു പോസ്റ്റുകൾ എഴുതുന്ന മുരളീ ഭായ് ... ആദ്യേ പുതുവത്സരാശംസകൾ നേരുന്നു . ഭായ് വെറും ബ്ലോഗർ അല്ല വല്യ ബ്ലോഗർ അല്ലെ .ഭായിയുടെ ചില ബ്ലോഗുകൾ വായിക്കാൻ പറ്റിയിട്ടില്ല എന്നു തോന്നുന്നു .നർമ്മത്തിലൂടെ ഒരുപാടു വല്യ വല്യ കാര്യങ്ങൾ പറയുന്ന മുരളീഭായ് ഇനിയും ഇതുപോലെ ബൂലോകത്തു സജീവമായി തുടരട്ടെ എന്ന് ആശംസിക്കുന്നു .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

താങ്കൾ ഒരു ദേശാടനപ്പക്ഷി പോലെയാണ് കൃത്യമായ ഇടവേളകളിൽ ബ്ലോഗിലും ബ്ലോഗുകളിലും സാന്നിദ്ധ്യം അറിയിച്ച് പറന്ന് പോകുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്.പുതു വത്സരാശംസകൾ

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...