Thursday, 23 January 2020

എന്റെ ബൂലോഗ പ്രവേശത്തിന്റെ കഥയില്ലായ്‌മകൾ ... ! / Ente Boologa Praveshatthinte Kathhayillaaymakal ... !


എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബൂലോഗം ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല എന്നത് വാസ്തവമാണ് ...

അന്തർദ്ദേശീയമായി അടിവെച്ചടിവെച്ച്  മുന്നേറുന്ന സൈബർ ഇടങ്ങളിലെ സോഷ്യൽ മീഡിയ സൈറ്റുകളിൽ നവ മാധ്യമ ലോകം കീഴടക്കി കൊണ്ടിരിക്കുന്ന ആഗോള ബൂലോഗ രംഗത്ത് 'ബിലാത്തിപട്ടണം' എന്ന ഒരു കുഞ്ഞ് തട്ടകം എനിക്കുമുണ്ടല്ലോ എന്നത് ഒരു പത്രാസ് തന്നെയാണെന്ന് ഞാൻ കരുതുന്നു...

ലണ്ടനിലെ വെറും മണ്ടനാ'യ ഒരുവൻ  എങ്ങിനെയാണ് മലയാളം ബൂലോകത്തിലെ ഒരു  ബ്ലോഗറായി തീർന്നതെന്ന് പലപ്പോഴായി പലരും  എന്നോട് ചോദിച്ചിരുന്നതിനുള്ള വിശദീകരണങ്ങളാണ്  ഈ കുറിപ്പുകൾ ...

ഒന്നൊര പതിറ്റാണ്ട് മുമ്പ് സൈബർ ലോകത്തിൽ മലയാളം ബ്ലോഗുലകം പൊട്ടിമുളച്ച് , അഞ്ച് കൊല്ലത്തിന് ശേഷമാണ് ബൂലോകത്തിൽ എന്റെ 'ബിലാത്തി പട്ടണ' മെന്ന തട്ടകത്തിൽ കൂടി ഞാൻ സഞ്ചാരം തുടങ്ങിയത് ...!

ജീവിത യാത്രയിലെ പലപല പ്രതിസന്ധികൾ ഉണ്ടായിട്ടുപോലും ,പല ഇഷ്ട്ടങ്ങൾ നടത്തുന്ന ഇടവേളകൾ  വേണ്ടെന്ന് വെച്ച് സമയമുണ്ടാക്കി തുടർച്ചയായി എഴുത്തും വായനയുമായി ഒരു ദശ വർഷക്കാലത്തിലേറെയായി സ്ഥിരമായുള്ള ബൂലോക സഞ്ചാരം പൂർത്തിയാക്കിയ പൂർണ്ണ സംതൃപ്തിയിലാണ് ഞാനിപ്പോൾ ... 

ഒപ്പം തന്നെ ആഗോള ബ്ലോഗ് വലയത്തിലെ വ്യാപകരായി കിടക്കുന്ന  ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്തവരും , അല്ലാതെയുമുള്ള ഒത്തിരി ഉത്തമ ബൂലോഗ മിത്രങ്ങളുമായി സ്ഥിരമായി ഇടപഴകി കൊണ്ട് എന്റെ സൗഹൃദ സാമ്പാദ്യം വർദ്ധിപ്പിച്ചവനെന്ന നിലയിൽ ഏറെ സന്തോഷവാൻ കൂടിയാണ് ഞാൻ ...

തനി തൃശൂർക്കാരനായ ഒരുവൻ മൂന്നാല് പതിറ്റാണ്ട്  മുമ്പ്  മുതൽ  നാട്ടിലെ വായനശാല
കൈയെഴുത്ത് പതിപ്പുകളിലും , സ്‌കൂൾ -കോളേജ് മാഗസിനുകളിലും , പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ വരാന്ത്യ പതിപ്പ് എന്നീ മാദ്ധ്യമങ്ങളിലും  വൃത്തവും , പ്രാസവും ചേർത്ത കവിതകളും , പ്രണയ കഥകളുമൊക്കെ എഴുതിയിട്ട് ഗമയിൽ നടന്നിരുന്ന അന്തകാലത്തിലാണ് എന്റെ വായനകളുടേയും , എഴുത്തിന്റെയും ആരംഭം കുറിക്കുന്നത് ...

പിന്നീട്  സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന കലാസാഹിത്യ പരിപാടികളിൽ  പങ്കെടുത്ത്  , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് - നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്ന വേളയിൽ , ധാരാളം വായിച്ചുതുടങ്ങിയപ്പോൾ , ഒരു കാര്യം മനസ്സിലാക്കി ...!


എന്താണെന്ന് വെച്ചാൽ താൻ എഴുതിയിട്ട കഥകളിലെ കഥയില്ലായ്മയും , കവിതകളിലെ കവിത ഇല്ലായ്മയുമൊക്കെ സ്വയം തിരിച്ചറിഞ്ഞു ...!

ആയതുകൊണ്ട് എഴുത്ത് പരിപാടികളെല്ലാം സ്വയം നിറുത്തി വെച്ച് , വായനയിൽ മാത്രം ഒതുങ്ങി , വെറുമൊരു കള്ള കാമുകനായി മാജിക്കും , കച്ചവടവുമായി രാപ്പകൽ നാടുനീളെ റോന്ത് ചുറ്റി നടന്നു ...

പിന്നീട് എങ്ങിനെയോ പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ
ഒരു മണ്ടനായി തീർന്നു ...!

ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ലണ്ടനിൽ വന്നുപെട്ട ഒരു ശരാശരി മലയാളിയുടെ അവസ്ഥാവിശേഷങ്ങൾ മുഴുവൻ തൊട്ടറിഞ്ഞു കൊണ്ടിരിമ്പോഴാണ് നമ്മുടെ മനോഹരമായ നാടിന്റെ ഗൃഹാതുരതകൾ വന്നെന്നെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നത് ...



മണ്ടനും ലണ്ടനും

മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന ...!

കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം ,
കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും ,
മിണ്ടല്‍-ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം ...!
മണ്ടയുണ്ടെങ്കിലല്ലേയതു മമ ചുണ്ടിലെത്തുകയുള്ളൂ ?
ലണ്ടനില്‍ ബഹുവിധത്തില്‍ നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും ;
വീണ്ടു വിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും ,പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നു ഈ  ലണ്ടനില്‍ ഇക്കാലമത്രയും ...!!

അന്ന് രണ്ട് ദശാബ്ദം മുമ്പ്  ലണ്ടനിൽ കൊല്ലത്തിൽ ഒന്നോരണ്ടോ തവണ പ്രദർശിപ്പിക്കുന്ന മലയാള സിനിമകളും , മലയാളി സമാജങ്ങളിൽ കിട്ടുന്ന വളരെ വൈകി വരുന്ന പത്ര മാസികകളും അല്ലാതെ നാട്ടിൽ പോകുന്നവർ കൊണ്ടുവരുന്ന ഓണപ്പതിപ്പുകളോ ,ചില നല്ല പുസ്തകങ്ങളുമല്ലാതെ മാതൃഭാഷയുമായി അങ്ങിനെ ഒട്ടും കൂട്ടുകെട്ടില്ലാത്ത കുറെ വർഷങ്ങൾങ്ങൾക്കിടയിൽ വായനയുടെ വല്ലാത്ത ദഹനക്കേടുണ്ടായപ്പോഴാണ് എന്നിൽ വീണ്ടും  തനി പൊട്ടത്തരങ്ങളായ എഴുത്തിന്റെ ദഹനക്കേടുണ്ടായത് ... 

അതോടൊപ്പം തന്നെ അക്കാലത്ത് ഇംഗ്ലണ്ടിൽ  സുലഭമായി ലഭിച്ചിരുന്ന ഇന്റർനെറ്റിനുള്ളിലെ പുതുപുത്തനായ  സൈബർ ലോകത്തിലേക്ക് ഇ-മെയിലെന്ന പാസ്പോർട്ട് എടുത്ത് മറ്റുള്ളവരെ പോലെ ഞാനും നുഴഞ്ഞുകയറി .
അത്രവലിയ കമ്പ്യൂട്ടർ പരിജ്ഞാനമില്ലെങ്കിലും ഞാൻ വായനക്ക് വേണ്ടി കുറച്ച് വിവരസാങ്കേതിക വിദ്യകൾ പഠിച്ച് അക്കാലത്ത് പല വിജ്ഞാനപ്രദമായ പല കാര്യങ്ങളും നേടിയെടുത്തത് ഈ നുഴഞ്ഞ് കയറ്റത്തിലൂടെയാണ്‌ ...


അക്കാലത്ത്   ഇന്റര്‍-നെറ്റ് ഉപയോഗിച്ച് കൊണ്ടിരുന്ന  കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും , മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ അവരുടെ പേരുകളിലും മറു പേരുകളിലും പടച്ചു വിട്ടിരുന്നൂ .

ആ കാലഘട്ടങ്ങളിൽ   ഫോട്ടോ സ്റ്റാറ്റ്  കോപ്പികളാല്‍ കുപ്രസിദ്ധി നേടിയ ഭരണി പാട്ടുകള്‍ , മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ പോസ്റ്റുകൾ അന്നത്തെ  മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി വായിച്ചതോർത്ത്  ഇപ്പോഴും അന്നത്തെ സൈബർ ഉപഭോക്താക്കൾ പുളകം കൊള്ളുന്നുണ്ടാകും ....

പിന്നീട് മലയാ‍ളത്തിൽ വന്ന രചനകൾ ,കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽ പോസ്റ്റുകൾ ആയിരുന്നു . ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...അങ്ങിനെയങ്ങിനെ  കുറെയധികം  വളരെ ഹിറ്റായ എഴുത്തുകൾ ....


19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് ....
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന ചെയ്ത അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും ,  സിബു .സി.ജെ  അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍   മലയാളം
രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .

രണ്ടായിരത്തി ആറോടുകൂടി  ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും മലയാളം ബ്ലോഗുലകത്തിലേയ്ക്കു മലയാളത്തിലുള്ള  എഴുത്തുകൾ  വന്നുതുടങ്ങി.

ഗൃഹാതുരത്വത്തിന്‍ സ്മരണകളായും , കഥകളായും, കവിത ചൊല്ലിയും ,
യാത്ര വിവരണം എഴുതിയും, പാട്ട് പാടിയും , ചിത്രങ്ങള്‍ വരച്ചും ,ഫോട്ടോ
പ്രദര്‍ശിപ്പിച്ചും,  വീഡിയോ കാണിച്ചും, അഭിപ്രായങ്ങള്‍ പറഞ്ഞും , ചര്‍ച്ചകള്‍
ചെയ്തും  മലയാള ബ്ലോഗുകള്‍ അങ്ങിനെ ബഹുമുഖ പ്രതിഭകളാല്‍ നിറഞ്ഞു കവിഞ്ഞു..!

ആയിടെ ഗള്‍ഫ് മാധ്യമം , മാതൃഭൂമി മുതലായ പത്രങ്ങളില്‍ ബ്ലോഗുലകത്തെ
കുറിച്ചു സചിത്ര ലേഖനങ്ങള്‍ വന്നു . പിന്നീട് മറ്റുമാധ്യമങ്ങളാലും മലയാളം ബൂലോകം വാഴ്ത്തപ്പെട്ടു..


രണ്ടായിരത്തിനാലിൽ  വായനക്കാരടക്കം വെറും അഞ്ഞൂറു ബുലോഗർ മാത്രമുണ്ടായിരുന്ന
മലയാളം ബ്ലോഗുലകം  പിന്നത്തെ വർഷമായപ്പോഴേക്കും ഇരട്ടിയായി മാറി. പിന്നീടത് മാസം തോറും മൂവായിരവും ,അയ്യായിരവുമൊക്കെയായി മലയാളം ബ്ലോഗുലകം ദിനം തോറും  ഭൂലോകം മുഴുവൻ  പടർന്നു പന്തലിച്ചു !

എല്ലാത്തിനും ഒരു നിമിത്തം എന്ന് പറയാറില്ലേ...
വളരെയധികം വിളയാടി നടന്നതിന് എനിക്ക്  ഒരു ശിക്ഷകിട്ടി  !

അതും തണ്ടലിനുതന്നെ ;ഒരു “എമെര്‍ജെന്‍സി സ്പൈനല്‍ സര്‍ജറി“ !

അങ്ങിനെ“ ഡിസെക്ക്ട്ടമി“ കഴിഞ്ഞ്, 2008  മാര്‍ച്ചില്‍ “റോയല്‍ ലണ്ടന്‍ “ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ,എന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന , നല്ലൊരു വായനക്കാരിയായ നേഴ്സ് മേരിക്കുട്ടി  , അവളുടെ വെബ് പേജിലൂടെ ,രോഗിയുടെ കിടക്കയിലെ കമ്പ്യൂട്ടറിലൂടെ നമ്മുടെ ബുലോഗത്തെ വിശദമായി പരിചയപ്പെടുത്തി തരുന്നു ...

വീണ്ടും മലയാളത്തിന്റെ മണം ,
ഹ ഹാ ..വായനയുടെ സുഖം ..ആത്‌മ സംതൃപ്‌തി ..

വീട്ടിലെത്തി പിന്നീട് മെഡിക്കല്‍ ലീവ് മുഴുവന്‍ , കുടുംബ സുഹൃത്ത് എന്‍ജിനീയര്‍ ആയ അജയ് മാത്യു  എന്‍റെ പേരില്‍ ഉണ്ടാക്കി തന്ന , ഉപയോഗിക്കാതെ , നിര്‍ജീവമായി കിടന്നിരുന്ന 'ഓര്‍ക്കുട്ട് സൈറ്റി'ലൂടെ മലയാളം ബുലോഗത്തെയും , ബുലോകരേയും , സൈബര്‍ ലോകത്തേയും ദിനം തോറും ഞാൻ കൂടുതല്‍ കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ...!

അങ്ങിനെയിരിക്കുന്ന കാലത്താണ്‌ ,വീണ്ടും ഓര്‍ക്കുട്ടില്‍ കൂടി ജയേട്ടനെ കണ്ടുമുട്ടുന്നത് . കലാകാരനും /സിനിമാനടനുമായ ശ്രീരാമന്റെ ചേട്ടനായ മൂന്നാലുബ്ലോഗുകൾ ഉള്ള ഇദ്ദേഹമാണ് നിര്‍ബന്ധിച്ചു ബൂലോഗത്തേക്ക് കൊണ്ടുവന്നതും ,
ബ്ലോഗിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്നയാളും ...

കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ വായനയില്‍ക്കൂടി വീണ്ടും എഴുത്തിന്റെ ജ്വരം....

കള്ളും , കഞ്ചാവും നേദിച്ചപ്പോള്‍ ബുലോഗത്തെ കുറിച്ച്
കൂടുതല്‍ അറിവുപകര്‍ന്നു തന്നത് , ലണ്ടനില്‍ ജനിച്ചുവളര്‍ന്ന
മലയാളിയായ  ആംഗലേയ ബ്ലോഗറായ ഗോവിന്ദരാജ് എന്ന ഗൊവീൺ ആണ്.

ഇവിടെ ‘എം .ആര്‍ .സി .പി.‘പഠിക്കുവാന്‍ വേണ്ടി വന്നു ചേര്‍ന്ന
ഞങ്ങളുടെ ,നാട്ടിലെ ഫാമിലി  ഡോക്ട്ടറുടെ മകന്‍ , നല്ലൊരു ആര്‍ട്ടിസ്റ്റ്
കൂടിയായ ഡോ . അജയ്  ആണ് , ഈ ബ്ലോഗ് ബിലാത്തിപ്പട്ടണം ;എല്ലാതരത്തിലും
രൂപകല്‍പ്പന ചെയ്തുതന്നത്... !

എന്റെ മകള്‍ മയൂഖ ലക്ഷ്‌മി  മലയാളം ലിപികൾ ടൈപ്പുചെയ്തു മലയാളികരിച്ചു തന്നും  ,ടൈപ്പിംഗ് പരിശീലിപ്പിച്ചും വേണ്ടുവോളം സഹായമേകി . പിന്നെ ഇവിടെ ‘എം.ബി.എ. ‘എടുക്കുവാൻ വന്ന  ശ്രീരാഗും, അരുണും ബ്ലോഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പകർന്നു തന്നു.

ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് നമ്മള്‍ പണ്ടേ വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ട് ....
അതിലുള്ള ഏറ്റവും വലിയ പട്ടണം ആകുന്നു ലണ്ടന്‍ .ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ബിലാത്തി പട്ടണം ! 

അങ്ങിനെ  2008 നവംബർ മാസം മുതൽ ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി ,
വെറും മണ്ടനായി തന്നെ ലണ്ടനിലെ സാധാരണക്കാരനായ ഒരു മല്ലു ബ്ലോഗ്ഗർ ആയി ബിലാത്തിപട്ടണം എന്ന ബൂലോക തട്ടകത്തിൽ കൂടി  ...

ഒരു പക്ഷേ  ഈ ബൂലോഗമൊന്നും ഈ ഭൂലോകത്തിൽ പൊട്ടി മുളച്ചില്ലെങ്കിൽ   ലണ്ടനിലെ
ഒരു കൊച്ചു  സർക്കിളിലും  തൃശൂരുള്ള കണിമംഗലത്തും  ഒതുങ്ങി പോകേണ്ട ഒരുവനായിരുന്നു ഞാൻ ...!



ബ്ലോഗെഴുത്ത്  കുറേശ്ശെയായി പുരോഗമിക്കുന്നതിനിടയിൽ  
പഴയ 'ക്ലാസ്സ് മേറ്റു'കൾക്കും , ഇപ്പോഴത്തെ
പുത്തൻ വെറും ‘ഹായ്’ ആയ 'ഗ്ലാസ്സ് മേറ്റു'കൾക്കും പകരം തുടരെ തുടരെ
ലഭിച്ച് കൊണ്ടിരിക്കുന്ന അനേകം ആത്മാർത്ഥതയുള്ള ബ്ലോഗ് മിത്രങ്ങളേയും എനിക്ക് ലഭിച്ച് കൊണ്ടിരുന്നു ...

ഇവിടത്തെ തനി യാന്ത്രികമായ തിരക്ക് പിടിച്ച , അലസമായ സുഖസൌകര്യങ്ങളിൽ നിന്നൊന്നും കിട്ടാത്ത ഒരു സംതൃപ്തി ,  ഇവരൊക്കെയുമായി ഇടപഴകി കൊണ്ടിരിക്കുമ്പോൾ കൈ വരുന്നു എന്ന സത്യവും കൂടി മനസ്സിലാക്കിയപ്പോൾ ,ഈ ബൂലോഗ മിത്രങ്ങളെയെല്ലാം എന്റെ മികച്ച ഒരു ജീവിത സമ്പാദ്യത്തിന്റെ ഭാഗമാക്കി  , ഒരിക്കലും പിൻ വലിക്കാത്ത 'ഫിക്സഡ് ഡെപ്പോസിറ്റ് 'പോലെ കാലാകാലം പുതുക്കിയും , മാറ്റി നിക്ഷേപിച്ചും അന്ന് മുതൽ ഇന്ന് വരെ ഒരു നിധി കുംഭം കണക്കെ കൊണ്ട് നടക്കുകയാണ് ഞാൻ...! 

പിന്നീട് നാട്ടിൽ ചെല്ലുമ്പോഴെക്കെ വലുതും ചെറുതുമയ നാലഞ്ച് ബൂ‍ലോക / സൈബർ  മീറ്റുകൾ / ഈറ്റുകൾ വഴിയൊക്കെ ഈ സൗഹൃദങ്ങൾ വീണ്ടും വീണ്ടും വർദ്ധിപ്പിച്ച് ഊട്ടിയുറപ്പിച്ചു...!

നിങ്ങൾ വായനക്കാരെപ്പോലെ  പോലെ ഇത്രയും സ്നേഹ സമ്പന്നരായ മിത്രങ്ങൾ എനിക്കില്ലായിരുന്നുവെങ്കിൽ വെറും ഒന്ന് രണ്ട്  കൊല്ലം ചുമ്മാ പിടിച്ച് നിന്ന് , എന്റെ  ബൂലോക തട്ടകമായ  ഈ ‘ബിലാത്തി പട്ടണം’ അടച്ച് പൂട്ടി , ഇവിടത്തെ ഏതെങ്കിലും യൂറോപ്പ്യൻ ഗെഡിച്ചികളുമായി ‘ട്ടായം‘ കളിച്ച് ബാക്കിയുണ്ടാകുന്ന ജീവിതം അടിച്ച് പൊളിച്ച് തീർത്തേനെ ...!

ഇപ്പോളെന്തായി ...
ഒഴിവുള്ളപ്പോഴൊക്കെ വീടിനുള്ളിൽ കണികാണാൻ പോലും പറ്റാത്ത എന്നെ ,
കുറ്റിയിൽ കെട്ടിയിട്ട പോലെ സൈബർ ലോക വലയത്തിനുള്ളിൽ പെട്ട് , വീട്ടിനുള്ളിൽ
എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുന്നത് കാണാം ...!

സ്വന്തം പേരിലും , മറു പേരിലും , നേരിട്ടും , മറഞ്ഞിരുന്നും ആത്മാവിഷ്ക്കാരം നടത്തുന്ന അനേകം ബൂലോഗർ...

കഥകളും , കവിതകളും , കാർട്ടൂൺ ക്യാരിക്കേച്ചറുകളും , പാചക കുറിപ്പുകളും , സിനിമാ വിശകലനങ്ങളും , സംഗീത ആവിഷ്കാരങ്ങളും , ഹൈക്കുകളും , ഫോട്ടോഗ്രാഫികളും, വിജ്ഞാന കുറിപ്പുകളും , സാങ്കേതിക വിവരങ്ങളും മുതൽ പല പല പുത്തൻ അറിവിന്റെ സ്രോതസ്സുകളാൽ ..., തങ്ങളുടെ ബൂലോഗ തട്ടകം മോടി പിടിപ്പിച്ച് കൊണ്ടിരിക്കുന്ന ഒന്നോ , അതിലധികമോ ബ്ലോഗുകളുള്ള അനേകർ...


പതിനഞ്ചു കൊല്ലം മുമ്പ് തുടക്കത്തിൽ വെറും അമ്പതോളം ബ്ലോഗുകളുണ്ടായിരുന്ന ‘മലയാള ബ്ലോഗുലകം‘ ,  അമ്പതിനായിരത്തിൽ  മേലെ സജീവ സൈബർ തട്ടകങ്ങളാൽ ഇന്ന് സമ്പന്നമാണ് ...!


കൂടാതെ ഇവരെയെല്ലാം വായിച്ചും കണ്ടും , കേട്ടും , ആസ്വദിച്ചും ഇതിന്റെയൊക്കെ ആയിരം ഇരട്ടി ആളുകൾ വേറേയും ഈ സൈബർ ഇടങ്ങളിൽ മേഞ്ഞു നടക്കുന്നുണ്ട് പോലും...

ദാ ..വന്നൂ...ദേ പോയി എന്ന പോലുളള ബൂലോഗർ തൊട്ട് ,
തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ തൽക്കാലം ബ്ലോഗുലകത്തുനിന്നും
വിട്ടു നിൽക്കുന്നവരടക്കം , ബ്ലോഗ് സൈറ്റുകളിൽ നിന്നും വിട്ടുമാറി , മറ്റ് സോഷ്യൽ
മീഡിയ സൈറ്റുകളിൽ അഭിരമിക്കുന്നവർ വരെ , ബ്ലോഗില്ലെങ്കിലും മറ്റുള്ള സൈബർ
സൈറ്റുകളിൽ അവരവരുടെ പാടവങ്ങൾ തെളിയിക്കുന്ന അനേകായിരം പേർ വിലസി കൊണ്ടിരിക്കുന്ന ഒരു ഇടമായി മാറി കഴിഞ്ഞിരിക്കുകയാണ് ...
ഇന്ന് മലയാളത്തിന്റെ ‘ സ്വന്തം ഡിജിറ്റൽ മാധ്യമ ലോകം...!

 ഗുണത്തേക്കാൾ  ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം  , കഴിഞ്ഞ കുറെ  കൊല്ലങ്ങളായി  സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞു കൊണ്ടിരിക്കുകയാണെന്നുള്ള  ഒരു വസ്തുത തീർത്തും തള്ളിക്കളയാനില്ലാത്ത പരാമർത്ഥമാണ് ...

ഇന്ന് മലയാളികൾ  ഒന്നിച്ച് വെറുതെ കുത്തിയിരുന്ന്, തങ്ങളുടെ  പ്രതികരണ ശേഷികൾ  പ്രകടിപ്പിക്കുന്ന ഒരേ ഒരു ഇടം മാത്രമാണ് മലയാള സൈബർ ഉലകം എന്നും ചിലർ ഇത്തരം സോഷ്യൽ മീഡിയ തട്ടകങ്ങളെ വിശേഷിപ്പിക്കാറുണ്ട് ...!

അപ്പപ്പോൾ മാത്രം പ്രതികരണം ലഭിക്കുന്ന മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ് നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന ഓരോ സൃഷ്ട്ടികളും ...!

അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന് വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ ഉള്ള കാലമാണിത് ..!

പക്ഷേ ബ്ലോഗുകൾ കാലങ്ങളോളം നിലനിൽക്കുമെന്നും , അവയൊക്കെ പാരമ്പര്യമായി വ്യക്തികൾക്കൊ , സ്ഥാപനങ്ങൾക്കോ നിലനിറുത്തി കൊണ്ടുപോകാനാവും എന്നതാണെത്രെ ഈ പോർട്ടലുകളുടെ പ്രത്യേകത ...!

അതായത് എനിക്ക് ശേഷം ഈ  ‘ബിലാത്തി പട്ടണത്തെ‘ എന്റെ മക്കൾക്കോ , മിത്രങ്ങൾക്കോ കാലങ്ങളോളം നിലനിറുത്തികൊണ്ടു പോകുവാൻ പറ്റുമെന്നർത്ഥം ... , എന്റെ ഇൻസ്റ്റഗ്രാം  , ട്വിറ്റർ , ഫേസ് ബുക്ക് മുതലായ എക്കൌണ്ട്കൾക്ക് പറ്റാത്ത ഒരു കാര്യം ...!

ഭാവിയിൽ മാധ്യമ രംഗത്തൊക്കെ ബ്ലോഗേഴ്സിനും ,
വോൾഗേഴ്സിനും (വീഡിയോ ബ്ലോഗേഴ്സ് ‌ ) സ്വയം തൊഴിലായി 
വരുമാനമാർഗ്ഗം ഉണ്ടാക്കാവുന്ന ഏറ്റവും നല്ല സൈബർ തട്ടകങ്ങളാണ് 
അവരവരുടെ ബ്ലോഗ് സൈറ്റുകൾ  എന്നത് ഒരു വാസ്തവമായതുകൊണ്ടാണ് ആഗോളതലത്തിൽ  ദിനം തോറും  2000 ബ്ലോഗുകൾ ഇപ്പോൾ ഉടലെടുത്തുകൊണ്ടിരിക്കുന്നത്  ...
അപ്പോൾ സൈബർ സാഗരത്തിലെ ഒട്ടും 
ചെറിയ മീനുകളല്ല ഈ ബ്ലോഗുകൾ അല്ലേ 
അതുകൊണ്ട്  ഈ  ബ്ലോഗിന്റെ ഉടയോനായ ലണ്ടനിലെ 
മണ്ടന്റെ ബൂലോക പ്രവേശത്തിന്റെ കഥക്ക് തൽക്കാലം വിരാമം ...



17 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാൻ എങ്ങിനെ ബ്ലോഗറായി
എന്ന വിഷയത്തെ കുറിച്ച് 'ബ്ലോഗ്‌സാപ്'
കൂട്ടായ്‌മയിലെ  ഏവരും ഓരോ രചനകൾ
അവരവരുടെ ബ്ലോഗുകളിൽ എഴുതിയിടണമെന്ന
സുധിയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ കുറിപ്പുകൾ
ഇന്ന് എഴുതിയിടുന്നത് .'ബ്ലോഗുലകം' തട്ടകത്തിലും നിങ്ങൾക്ക്
ഇഷ്ട്ടപ്പെടുകയാണെങ്കിൽ പകർത്തിയെഴുതാം കേട്ടോ കൂട്ടരെ ...

പിന്നെ
വളരെ അഭിമാനത്തോടു കൂടി ഇന്നെനിക്ക്പറയുവാൻ
സാധിക്കുന്ന വേറൊരു സംഗതികൂടിയുണ്ട്.
ഏതൊരു ബന്ധുജനങ്ങളേക്കാളും
സ്നേഹവും , വാത്സല്ല്യവുമുള്ള അനേകം
സൈബർ മിത്രങ്ങൾ ഈ ഭൂലോകത്തിന്റെ 
ഏത് മുക്കിലും മൂലയിലുമായി എനിക്കിന്ന് കൂട്ടിനുണ്ട് ...

ഒരില ചോറും , ഒരു പായ വിരിക്കാനുള്ളഇടവും വരെ ,
തരാൻ തയ്യാറുള്ള , മാനസികമായി വളരെ അടുപ്പമുള്ള ,
ഇതുവരെ കണ്ടിട്ടില്ലാത്ത  അനേകമനേകമായ ; എന്റെ പ്രിയപ്പെട്ട
ബൂലോഗ മിത്രങ്ങളാണവർ ...!

Muralee Mukundan , ബിലാത്തിപട്ടണം said...

അന്തർദ്ദേശീയമായി അടിവെച്ചടിവെച്ച്
മുന്നേറുന്ന സൈബർ ഇടങ്ങളിലെ സോഷ്യൽ
മീഡിയ സൈറ്റുകളിൽ നവ മാധ്യമ ലോകം കീഴടക്കി
കൊണ്ടിരിക്കുന്ന ആഗോള ബൂലോഗ രംഗത്ത് 'ബിലാത്തിപട്ടണം'
എന്ന ഒരു കുഞ്ഞ് തട്ടകം എനിക്കുമുണ്ടല്ലോ എന്നത് ഒരു പത്രാസ്
തന്നെയാണെന്ന് ഞാൻ കരുതുന്നു...

ലണ്ടനിലെ വെറും മണ്ടനാ'യ ഒരുവൻ എങ്ങിനെയാണ്
മലയാളം ബൂലോകത്തിലെ ഒരു ബ്ലോഗറായി തീർന്നതെന്ന്
പലപ്പോഴായി പലരും എന്നോട് ചോദിച്ചിരുന്നതിനുള്ള വിശദീകരണങ്ങളാണ്
ഈ കുറിപ്പുകൾ ...

ഒന്നൊര പതിറ്റാണ്ട് മുമ്പ് സൈബർ ലോകത്തിൽ
മലയാളം ബ്ലോഗുലകം പൊട്ടിമുളച്ച് , അഞ്ച് കൊല്ലത്തിന്
ശേഷമാണ് ബൂലോകത്തിൽ എന്റെ 'ബിലാത്തി പട്ടണ' മെന്ന
തട്ടകത്തിൽ കൂടി ഞാൻ സഞ്ചാരം തുടങ്ങിയത് ...!

ജീവിത യാത്രയിലെ പലപല പ്രതിസന്ധികൾ ഉണ്ടായിട്ടുപോലും ,
പല ഇഷ്ട്ടങ്ങൾ നടത്തുന്ന ഇടവേളകൾ വേണ്ടെന്ന് വെച്ച് സമയമുണ്ടാക്കി
തുടർച്ചയായി എഴുത്തും വായനയുമായി ഒരു ദശ വർഷക്കാലത്തിലേറെയായി സ്ഥിരമായുള്ള ബൂലോക സഞ്ചാരം പൂർത്തിയാക്കിയ പൂർണ്ണ സംതൃപ്തിയിലാണ് ഞാനിപ്പോൾ ...

Aarsha Abhilash said...

എത്രയെത്ര ഓർമ്മകൾ അല്ലെ മുരളിച്ചേട്ടാ .. നമ്മൾ പരിചയപ്പെട്ടിട്ട് തന്നെ എത്ര വർഷങ്ങളായിരിക്കുന്നു അല്ലെ :)

ഗൗരിനാഥന്‍ said...

നിങ്ങളുടെ ഒക്കെ ബ്ലോഗുകൾ വായിച്ചു കുളിരു കോരുക, നോസ്റ്റു അടിക്കുക ഒക്കെ ആയിരുന്നു എന്റെ പരിപാടി. മലയാളം പറയാൻ യാതൊരു മാർഗ്ഗവും ഇല്ലാതെ വിഷമിച്ചു നടന്ന കാലമായിരുന്നു അത്. മലയാളം പറയാൻ പറ്റാത്ത ഓർമ്മകൾ ഷെയർ ചെയ്യാൻ പറ്റാത്ത ഒരവസ്ഥ. അന്നൊക്കെ കൂടെയുള്ള സകല ഇംഗ്ലീഷ്‌ കാരോടും ഇതൊക്കെ പറ്റുന്ന ഭാഷയിൽ പറയും. അപ്പോഴൊക്കെ അവരുടെ പ്ലാസ്റ്റിക്ക് അമേസിംങ്ങ് കേട്ട് വിഷമം വരും. അപ്പോഴാണ് എനിക്ക് ബ്ലോഗ് തുടങ്ങിക്കൂടെ എന്ന് തോന്നിയത്. പിന്നെ അഞ്‌ജലി ഓൾഡ് ലിപി വരാമൊഴി ഒക്കെ മനസ്സിലാക്കി സംഗതി തുടങ്ങി. അന്നത്തെ അമൽ മലയാളം ടൈപിംങ് എന്ത് ബുദ്ധിമുട്ടായിരുന്നു. ബ്ലോഗ് വന്നത് കൊണ്ട് നിങ്ങളെ എല്ലാം പരിചയപ്പെടാൻ സാധിച്ചു.

Cv Thankappan said...

ബൂലോക ചരിത്രവും, വിശേഷങ്ങളും ആസ്വാദ്യകരമായ ഹൃദ്യമായ വിവരണം. ആശംസകൾ🙏

അൽമിത്ര said...

വായിച്ചു.. ☺️.. ബ്ലോഗെഴുത്തുകാരുടെ ലോകം ഭ്രമിപ്പിച്ചൊരു കാലത്താണ് സ്വന്തമായി ഒന്ന് തുടങ്ങിയത്. അവിടെ അധിക നാൾ നിന്നില്ലെങ്കിലും. അവനവനെതന്നെ അടയാളപ്പെടുത്തലും പങ്ക് വയ്ക്കലുമാണല്ലോ എഴുത്തിലൂടെ നടക്കുന്നത്.ഇനിയും ഒരുപാട് കാലം ഈ യാത്ര തുടരാനാവട്ടെ. ആശംസകൾ. ☺️

Soorya Mohan said...
This comment has been removed by the author.
Soorya Mohan said...

ഞാനീ ലോകത്തു പിച്ച വക്കുന്നതേ ഉള്ളൂ... എങ്കിലും എത്ര മനോഹര ലോകം !!താങ്കളെപ്പോലുള്ളവരാണ് പ്രചോദനം 🙏

മാധവൻ said...

മുരളിചേട്ടാ..
എടുത്ത് പറയാൻ ഒരുപാട് ണ്ട്
ഈ പോസ്റ്റിൽ.
എനിക്കിഷ്ടം ബ്ലോഗിടം തന്ന സൗഹൃദങ്ങളുടെ ഒരില ചോറും,ഒരു പായും ആണ്.ഒരിക്കൽ പോലും കാണാത്തതും,ഒറ്റത്തവണ മാത്രം കണ്ടതുമായ, വല്ലാത്ത അടുപ്പം തോന്നുന്ന എത്ര സൗഹൃദങ്ങൾ.
അവരുടെ സ്നേഹാന്വേഷണങ്ങൾ, പരിഗണനകൾ, സമാനതകളുടെ കണ്ടെത്തലുകൾ,,,

ചിന്തകൾ, സ്വപ്നങ്ങൾ, ഇഷ്ടങ്ങൾ
എല്ലാം പകർത്തിവെക്കാൻ,എപ്പോ വേണേലും എടുത്തു ലാളിക്കാൻ,ഒന്ന് ഈറനാവാൻ വേറെ ഏത് സൈബർ പ്രതലമാണ് ഇത്രയും ശാന്തമായുള്ളത്.

മുരളിച്ചേട്ടൻ എത്ര ആധികാരികമായ നിരീക്ഷണങ്ങൾ ആണ് പകർത്തുന്നത്.
വരമൊഴിയും,അഞ്ജലിയുമൊക്കെ
തൃശൂർ വേരുകളുള്ളവയായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു.

ഒരുപാടിഷ്ടായ പോസ്റ്റ് ആണ് ട്ടാ ഇത്.
സലാം.

മുരളിചേട്ടൻ പറഞ്ഞ പോലെ നമ്മൾ കുറിച്ചു വെക്കുന്നത് ഇവിടെ കഴിയുവോളം കാലം നിലനിൽക്കട്ടെ..
നമുടെ ഒക്കെ സൗഹൃദവും..

UMA said...

ഇങ്ങളെ മിത്രപ്പട്ടികയിൽ ന്റെ പേരുണ്ടോ.... എനിക്കതേ അറിയേണ്ടൂ. പണ്ട് അനൂന്റെ ബ്ലോഗ് ന്നാ ആദ്യായി കണ്ടേ. അന്നെ നോട്ട് ചെയ്ത് വച്ചതാ ബിലാത്തിപട്ടണം. ഇടക്കൊക്കെ വന്നു വായിക്കാറുണ്ടായിരുന്നു.അതൊക്കൊരു കാലം

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ആർഷ ,നന്ദി .നമ്മുടെ ബൂലോഗം എന്നത് ഓർമ്മകളുടെ ഒരു കിലുക്കാം പെട്ടി തന്നെയാണല്ലൊ .ഇടക്കെല്ലാം ഇതുപോലെ ആ മണിച്ചെപ്പ് തുറന്ന് ആ സ്മരണകൾ താലോലിക്കുമ്പോളുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് കേട്ടോ ആർഷ .


പ്രിയമുള്ള ഗൗരിനാഥൻ, നന്ദി .നമ്മുടെ മാതൃഭാഷയെ സ്‌നേഹിക്കുന്ന ഏതൊരു പ്രവാസിക്കും വന്നുഭവിക്കുന്ന അവസ്ഥാവിശേഷങ്ങളാണ് ഇത്തരം ഗൃഹാതുരതകൾ . സൈബർ ഇടങ്ങളിൽ കൂടി ഇത്തരം നൊസ്റ്റു ചിന്തകൾ പങ്കുവെക്കുമ്പോഴാണല്ലൊ ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാവുന്നത് ..അല്ലെ 


പ്രിയപ്പെട്ട തങ്കപ്പേട്ടൻ,നന്ദി.നാം മേഞ്ഞുനടക്കുന്ന പുൽമേടുകളാണല്ലൊ ബൂലോകവും ആയതിലെ കുഞ്ഞാടുകളും അതുകൊണ്ട് ആ വിശേഷങ്ങളും ചരിതങ്ങളുമൊക്കെ ഇടക്ക് സ്മരിക്കുന്നത് ഒരു ആഹ്‌ളാദം തന്നെയാണല്ലൊ ..അല്ലെ ഭായ് .


പ്രിയമുള്ള അൽമിത്ര,നന്ദി.തീർച്ചയായും ശരിയാണ്  അവനവനെതന്നെ അടയാളപ്പെടുത്തലും പങ്ക് വയ്ക്കലുമാണല്ലോ ഓരോ എഴുത്തിലൂടെയും സൈബർ ലോകത്ത്  നടക്കുന്നത്. ഇത്തരം പങ്കുവെക്കലുകളിൽ സന്തോഷവും ആനന്ദവും കണ്ടെത്തുന്നവർ ഒരിക്കലും അവരവരുടെ ബ്ലോഗ് തട്ടങ്ങൾ കോട്ടം കൂടാതെ എന്നും പരിപാലിച്ചു കൊണ്ടിരിക്കും കേട്ടോ അൽമിത്ര.


പ്രിയപ്പെട്ട സൂര്യ മോഹൻ ,നന്ദി.ആദ്യം പിച്ചവെച്ച് ,അല്പസൽപ്പം ബാലാരിഷ്ടതകളൊക്കെ പേറി വേണം ശരിയായ ബൂലോക ജീവിതം ആസ്വദിക്കുവാൻ ,ഇവിടെ ഏറ്റവും കൂടുതൽ പ്രചോദനം ഉൾക്കൊള്ളേണ്ടത് അവനവനിൽ നിന്ന് തന്നെയാണ് കേട്ടോ സൂര്യ.
 

മഹേഷ് മേനോൻ said...

മലയാളം ബ്ലോഗിംഗിന്റെ ബാല്യത്തിനും, ശൈശവത്തിനും, യൗവനത്തിനുമെല്ലാം ഒപ്പം നടന്ന ഒരാൾ എന്ന നിലയിൽ മുരളിച്ചേട്ടന്റെ ഈ കുറിപ്പ് വല്ലാതെ ഇഷ്ടപ്പെട്ടു. ചേട്ടനെപ്പോലെയുള്ളവർ കല്ലും, മുള്ളുമൊക്കെ മാറ്റി വെട്ടിത്തളിച്ചു തന്ന ഈ പാതയില്ലായിരുന്നെങ്കിൽ ശരിക്കും ആരും കാണാതെ ഏതോ മൂലക്ക് കിടക്കുന്ന ഏതാനും ഡയറിത്താളുകളിൽ ഒതുങ്ങിയേനെ എന്റെ എഴുത്തുകൾ. ശരിക്കും ഒരു ബിഗ് സല്യൂട്ട്

വീകെ. said...

ഗൂഗിൾ സൗജന്യമായി തുറന്നു തന്ന ബ്ലേഗിടം ഇല്ലായിരുന്നെങ്കിൽ ഞാനൊരിക്കലും ഒരു കഥാകാരനാകുമായിരുന്നില്ല. ബിലാത്തിയേയും വിനുവേട്ടനേയും സുധിയേയും മറ്റും മറ്റും മറ്റും ഞാനൊരിക്കലും അറിയാതെ പോയേനെ. എന്നെ ഈ ലോകത്തിന് പരിചയപ്പെടുത്തിയത് ബ്ലോഗ് ആണ്. നന്ദി ബ്ലോഗ്. നന്ദി ഗൂഗിൾ...

ആദി said...

ഓരോരുത്തർക്ക് ഓരോ തരത്തിലുള്ള അനുഭവങ്ങൾ. ചേട്ടന്റെ അനുഭവം നല്ല രസായി എഴുതി. ഇത്രേം വലുത് കണ്ടപ്പോ ശരിക്ക് പറഞ്ഞാൽ ഒരു മടി തോന്നി വായിക്കാൻ. പക്ഷേ വായിക്കാൻ തുടങ്ങിയപ്പോ ഇത് ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു.

ഹൗ ഹൗ ബല്ലാത്ത ജാതി.... ആശംസകൾ

കല്ലോലിനി said...

അപ്പപ്പോൾ മാത്രം പ്രതികരണം ലഭിക്കുന്ന മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ് നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന ഓരോ സൃഷ്ട്ടികളും ...!

ഇതാണ് ഞാൻ quote ചെയ്യുന്ന വരികൾ ...
പിന്നെയും ഉണ്ട് കുറേ ... തല്ക്കാലം ഇതിൽ നിർത്തുന്നു

മുരളിയേട്ടാ...
ഞാൻ ബ്ലോഗ് തുടങ്ങിയ അന്ന് മുതൽ ഇന്നോളം തന്നിട്ടുള്ള പ്രോത്സാഹനവും സ്നേഹവും ചെറുതല്ല ..
മുരളിയേട്ടന്റെയൊക്കെ ഒരു കമന്റ്‌ കിട്ടുകയെന്നു പറഞ്ഞാൽ അവാർഡ് കിട്ടും പോലെയാണ് എനിക്ക് .അത് തരുന്ന ഊർജ്ജം ചെറുതല്ല.. ബിലാത്തിപ്പട്ടണം എന്ന എൻസൈക്ലോപീഡിയ കണ്ട് പലപ്പോഴും അന്തം വിടാറുണ്ട് ... ഒരു പോസ്റ്റ്‌.. അതിനു ചേരുന്ന ഫോട്ടോകൾ വീഡിയോകൾ പത്തിരുപതു ലിങ്കുകൾ .!!!
വല്ലാത്ത ഒരു അനുഭവം ആണ് ബിലാത്തിപ്പട്ടണം വായന !!!

മൻസൂർ അബ്ദു ചെറുവാടി said...

ഇന്നും ബ്ലോഗ് വായിക്കുകയും അതിൽ ഒരഭിപ്രായം പറഞ്ഞുപോകുകയും ചെയ്യുന്ന അപൂർവ്വം ഒരാളാണ് മുരളിയേട്ടൻ . ഇപ്പോഴും ബാക്കിയുള്ള ബൂലോകകണ്ണികളിൽ ഒന്ന് . സ്നേഹാശംസകൾ മുരളിയേട്ടാ 

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മാധവൻ ഭായ് ,നന്ദി . അതെ  നമ്മുടെ ചിന്തകൾ, സ്വപ്നങ്ങൾ, ഇഷ്ടങ്ങൾ എന്നിങ്ങനെയുള്ള സകലമാന കുണ്ടാമണ്ടികളും പകർത്തിവെക്കാനും എപ്പോ വേണേലും എടുത്തു ലാളിക്കാനും  ഈ ഭൂലോകത്തിലുള്ള ഏറ്റവും നല്ല ഒരു ഇടമാണ് ഈ സൈബർ ലോകത്തുള്ള നമ്മുടെ സാക്ഷാൽ  ബൂലോഗം .അത് മാത്രമല്ല ഈ ബൂലോഗം ഏവർക്കും  സമ്മാനിച്ചത് വളരെ വിലപ്പെട്ട നിധി പോലെയുള്ള സമ്പത്താണ്  .അതായത് ജീവിതകാലം മുഴുവൻ പുതുക്കികൊണ്ട് പോകാവുന്ന ഒരു സ്ഥിര നിക്ഷേപം...


പ്രിയമുള്ള ഉമ ,നന്ദി .നേരിട്ട് കണ്ട എല്ലാ ബൂലോകരെയും മിത്രപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഉമയുടെ ബ്ലോഗിനെ പിന്തുടരുന്നുമുണ്ട് .എന്തായാലും പഴയ കാലത്തെ പോലെ ഇടക്കിടെ വന്ന് ബൂലോഗത്തിൽ എന്തെങ്കിലും കുത്തി കുറിക്കണം കേട്ടോ

     
പ്രിയപ്പെട്ട മഹേഷ്  മേനോൻ ,നന്ദി .ബിലാത്തിയിലുള്ള അരുൺ അശോക് ചൂണ്ടികാണിച്ചതാണ് മഹേഷിന്റെ തട്ടകം .എന്റെ അഭിപ്രായത്തിൽ മലയാളം ബൂലോകത്തിന്റെ ബാലാരിഷ്ടതകൾ ഇപ്പോഴും വിട്ടിട്ടില്ല എന്നാണ് തോന്നുന്നത് .ഡയറി താളുകളിൽ എഴുതിയിട്ടതൊക്കെ ബ്ലോഗിലും പ്രസിദ്ധീകരിക്കണം കേട്ടോ ഭായ്.

 
പ്രിയമുള്ള അശോക് ഭായ് ,നന്ദി . ബ്ലേഗിടം ഇല്ലായിരുന്നുവെങ്കിലും അശോക് ഭായ് ഏതെങ്കിലും മീഡിയയിൽ എഴുതിയിട്ടേനെ എന്നാണ് എനിക്ക് തോന്നുന്നത് .അശോക് ഭായിയുടെ എഴുത്തുകൾക്ക് അത്രത്തോളം ഒരു മാസ്മരികതയുണ്ട് കേട്ടോ..

  
പ്രിയപ്പെട്ട ആദി ,നന്ദി.നമ്മളുടെ അനുഭവങ്ങളാണ് ഓരോ കുറിപ്പുകളുടെയും വഴികാട്ടികൾ ,പിന്നെ വേണ്ടത് നിരീക്ഷണമാണ് .ആദിക്ക് ഇത് രണ്ടും വേണ്ടുവോളം ഉണ്ടെന്നാണ് എഴുത്തുകൾ വായിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നത്...


പ്രിയമുള്ള കല്ലോലിനി ,നന്ദി . അപ്പപ്പോൾ പ്രതികരണം കിട്ടാത്തതുകൊണ്ടാണ് പലരും ബ്ലോഗ് തട്ടകങ്ങൾ ഉപേഷിച്ചതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് .ഈരെടുത്തൽ പേൻ കൂലി എന്ന് ചിന്തിക്കുന്ന നമ്മുടെ മല്ലു സ്വഭാവം തന്നെയാണിതിന് കാരണം .പിന്നെ ഓരോ കുറിപ്പുകൾക്കും ചേർന്ന ലിങ്കുകളും ,ഫോട്ടോകളുമൊക്കെ ചേർക്കുകയാണെങ്കിൽ ആയതിന്റെയൊക്കെ യാഥാർത്ഥ്യങ്ങൾ വായിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കുവാൻ സാധിക്കും കേട്ടോ ..

'യു.കെ. സാഹിത്യോത്സവം 2020'...! / 'U.K. Sahithyolsavam 2020' ...!

ഈ മാസം ഫെബ്രുവരി 22 - ന് ലണ്ടനിൽ വെച്ച് വീണ്ടും ബ്രിട്ടനിലെ മലയാളം കലാ സാഹിത്യ കുതുകികൾ വീണ്ടും ഒത്തുകൂടുകയാണ് . ...