Friday 24 January 2020

LONDON By MURUKESH PANAYARA

ലണ്ടനും മണ്ടനും
🌹😍🚎🚲🚕🚗🧡❤️
LONDON എന്നുമൊരു വിസ്മയമാണ്.
അറിയുന്തോറും കൂടുതലറിയാന് പ്രേരിപ്പിക്കുന്നവള്. അടുക്കുന്തോറും ഇരുകെപ്പുണരുന്നവള്....വിശ്വമോഹിനി.
‘England-ലെ ഏറ്റവും ചെറിയ നഗരമാണ് London.’ സാങ്കേതികമായി ഇപ്പറഞ്ഞത്‌ ശരി തെന്നെ. എഴുന്നൂറ് ഏക്കര് വിസ്തൃതിയും 8000ത്തിനും 9000ത്തിനുമിടയില് ജനസംഖ്യയുമുള്ള ചെറിയ നഗരം. അതിനോടു ചേര്ന്നുകിടക്കുന്ന പ്രദേശങ്ങള് (Greater London) കൂടി നഗരഭാഗമായി കണക്കാക്കുന്നതുകൊണ്ടാണ് London വലിയൊരു പ്രദേശമെന്നു തോന്നുന്നത്.
Greater London കൂടി ഉള്പ്പെടുന്ന London നെക്കുറിച്ച് ചിലത് കുറിക്കുകയാണ്.
നാട്ടിലെ ട്രെയിന് യാത്രയും റെയില് സ്റ്റേഷനുകളും ട്രെയിനുകളും ഒരിക്കലും മായാതെ പതിഞ്ഞ ഒരു മനസ്സുമായാണ് ഇവിടെയെത്തിയത്. സ്വാഭാവികമായും ഇവിടെയും ആ വക കാര്യങ്ങളില് താല്പപര്യമുണ്ടായി. ലണ്ടനിലെ റെയിൽ ട്രാൻസ്പോർട്ട് സിസ്റ്റങ്ങളെ കുറിച്ചും സ്റ്റേഷനുകളെക്കുറിച്ചും വായിക്കുവാൻ തുടങ്ങിയത് അങ്ങനെയാണ്.
ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ(TFL) എന്ന ഏജൻസി അഞ്ചുതരം റെയിൽ സർവീസുകൾ നടത്തുന്നുണ്ട്. Underground, Overground, TFL Rail, Docklands Light Railway ( DLR), Croydon Tramlink എന്നിവയാണ് ഈ അഞ്ചു വിഭാഗങ്ങള്.
Main Line Train സര്വീസ് National Rail നു കീഴില് വരുന്നു. നിരവധി ഒപ്പറേറ്റിംഗ് കമ്പനികള് ഒരുമിച്ചു പ്രവര്ത്തിക്കുന്നു. ഏതായാലും ഒരറ്റത്ത് എഞ്ചിന് ഇല്ലാതെ ഓടുന്ന ഈ വണ്ടികള് ഇവിടെയെത്തിയ കാലത്ത് ഒരത്ഭുതമായിരുന്നു. മാത്രമല്ല 750 Volt വരെയുള്ള DC ( Direct Current) ആണ് ചില വിഭാഗങ്ങള് ഉപയോഗിക്കുന്നത് എന്നറിഞ്ഞപ്പോള് കൌതുകം തോന്നി. Multiple Traction Unit സംവിധാനത്തെ മനസ്സിലാക്കാന് ഇത് കാരണമായി എന്നു പറയാം...
ലണ്ടനിലും പരിസര പ്രദേശങ്ങളിലുമായി 369 മെയിന് ലൈന് ട്രെയിന് സ്റേഷനുകളുണ്ട്. അതില് 330 എണ്ണവും Greater London പരിധിയില് തന്നെ. ലണ്ടനില് Terminus Stations മാത്രം 14എണ്ണമാണ് ഉള്ളത്. സര്വ്വീസ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സ്റേഷനാണ് Terminus. അവയുടെ ലിസ്റ്റ് ചേര്ക്കാം.
Blackfriars, Cannon Street, Charing Cross, Euston, Fenchurch Street, Liverpool Street, London Bridge, London King's Cross, London Paddington, London Victoria, London Waterloo, Marylebone, Moorgate, St Pancras.
1863 ൽ ആരംഭിച്ച ലണ്ടൻ Underground ലോകത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽ‌വേ സംവിധാനമായിരുന്നു. Tube എന്നാണ് പൊതുവേ ഇത് വിളിക്കപ്പെടുന്നത്. ഉദ്ഘാടന ദിവസം 30,000 ത്തിലധികം യാത്രക്കാർ ട്യൂബ് പരീക്ഷിച്ചു, അതിനെ “അന്നത്തെ മികച്ച എഞ്ചിനീയറിംഗ് വിജയം” എന്ന് ടൈംസ് പ്രശംസിച്ചിരുന്നു.
Underground ല് 11(Bakerloo, Central, Circle, District, Hammersmith & City, Jubilee, Metropolitan, Northern, Piccadilly, Victoria, Waterloo & City) ലൈനുകളാണുള്ളത്‌ 402 കിലോമീറ്റർ ദൂരം പാതയുള്ള Tube ല് 270 സ്റ്റേഷനുകളുണ്ട്.
270 സ്റ്റേഷനുകളില് St John's Wood ഒരു തരത്തില് പ്രത്യേകതയുള്ള സ്റ്റേഷനാണ്. 'mackerel' എന്ന വാക്കിലെ ഒരക്ഷരം പോലും ഇതിന്റെ പേരില് ഉള്പ്പെടുന്നില്ല. മറ്റുള്ള സ്റ്റേഷന് പേരുകളില് 'mackerel' എന്നതിലെ ഒരക്ഷരമെങ്കിലുമുണ്ടാകും.
2015 ൽ 95 ദശലക്ഷം യാത്രക്കാർ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ട വാട്ടർലൂ ആണ് ഏറ്റവും തിരക്കേറിയ ട്യൂബ് സ്റ്റേഷൻ. സ്റ്റേഷൻ സ്റ്റോപ്പുകൾ ഉൾപ്പെടെ മണിക്കൂറിൽ 20.5 മൈലാണ് Underground ലെ ശരാശരി വേഗത. മെട്രോപൊളിറ്റൻ ലൈനില് ട്രെയിനുകൾക്ക് 60 മൈൽ വേഗത കൈവരിക്കാനും കഴിയും.
രണ്ടാം ലോകമഹായുദ്ധസമയത്ത് പല ട്യൂബ് സ്റ്റേഷനുകളും വ്യോമാക്രമണത്തില് നിന്ന് രക്ഷ നേടാനുള്ള ഷെൽട്ടറുകളായി ഉപയോഗിച്ചിരുന്നു. സെൻട്രൽ ലൈൻ ഒരു യുദ്ധവിമാന ഫാക്ടറിയായി ഉപയോഗിച്ചിരുന്നു.1980 കളിലാണ് പുറം ലോകം ഇക്കാര്യത്തെക്കുറിച്ച് അറിയുന്നത് തന്നെ.
Aldgate സ്റ്റേഷൻ ഒരു വലിയ ശവക്കുഴിക്കുമുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. അവിടെ ആയിരത്തിലധികം മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ട്. പ്ലേഗ് കാലത്ത് കൂട്ടത്തോടെ അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങളാണിവ.
അധികമാര്ക്കും അറിയാത്ത ഒരു വസ്തുത കൂടി പറഞ്ഞുകൊണ്ട് തല്ക്കാലം അവസാനിപ്പിക്കട്ടെ.
ഈസ്റ്റ്ഹാമിന് അടുത്തുള്ള Barking സ്റ്റേഷന് നില്ക്കുന്ന Barking എന്ന സ്ഥലം പ്രത്യേകതയുള്ള ഒന്നാണ്. ഈ സ്ഥലത്തു നിന്ന് ചൈനയിലേക്കും തിരിച്ചും ‘ചരക്കുവണ്ടി’ (freight train) സര്വ്വീസ് ഓടുന്നുണ്ട്. ചൈനയിലെ Shanghai യില് നിന്ന് 300 കിലോമീറ്റര് തെക്കുള്ള Yiwu എന്ന trading center ല് നിന്ന് ബാര്ക്കിംഗ് വരെ നീളുന്ന ഈ പത ഒന്പതു രാജ്യങ്ങളിലായാണ് (China, Kazakhstan, Russia, Belarus, Poland, Germany, Belgium, France, UK )കിടക്കുന്നത്. ഫ്രാൻസിനും യുകെക്കുമിടയിലുള്ള ചാനൽ ടണലിലൂടെ റൂട്ട് കടന്നുപോകുന്നുമുണ്ട്. വിമാനം വഴിയുള്ള ചരക്കു നീക്കത്തെക്കാള് കുറഞ്ഞ ചെലവിലും കപ്പല് വഴിയുള്ള ചരക്കു ഗതാഗതത്തെക്കാള് കൂടുതല് വേഗത്തിലും ഈ ലൈന് വഴി ചരക്കു നീക്കം നടത്തപ്പെടുന്നു. 12,874 km (8,000 miles) നീളുന്ന ഒരു ട്രിപ്പിനു പതിനെട്ടോളം ദിവസമാണ് വേണ്ടി വരുന്നത് ....
അപ്പൊ പിന്നെ കാണാം ട്ടോ...
(Courtesy to different Web Sources )
London Eye യെ സംബന്ധിച്ച് ചിലത് പറയട്ടെ. എത്ര പറഞ്ഞാലും കൌതുകമവസാനിക്കാതെ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ലണ്ടന് നഗരത്തിന്റെ വളരെ പ്രധാനപ്പെട്ട ആകര്ഷണങ്ങളില് ഒന്നാണ് London Eye. ലണ്ടനിലെ Thames നദിയുടെ കരയിലാണ് (South Bank) ഇതുള്ളത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമാണ് ഇന്നിത്. UK യിലെ, ടിക്കറ്റ് വാങ്ങി കാണേണ്ടുന്ന, ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രമാണ് London Eye.
പ്രതിവർഷം 3.75 ദശലക്ഷത്തിലധികം സന്ദർശകര് ഇവിടെയെത്തുന്നു. ജനപ്രിയമായ ഒട്ടനവധി സാംസ്കാരിക സംബന്ധമായ ചിത്രീകരണങ്ങളില് London Eye പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
ന്യൂകാസിലിലെ (Newcastle's Quayside) 140 മീറ്റർ ഉയരമുള്ള നിരീക്ഷണ ചക്രത്തിനുള്ള പദ്ധതികൾ ഡവലപ്പർമാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായേക്കും. 140 മീറ്റർ ഉയരത്തിൽ നിര്മ്മിക്കാനുദ്ദേശിക്കുന്ന ഇത്, ചക്രം ലണ്ടൻ ഐയേക്കാൾ അഞ്ച് മീറ്റർ ഉയരമുള്ളതായിരിക്കും.
പ്രധാനമന്ത്രി ടോണി ബ്ലെയർ 1999 ഡിസംബർ 31 ന് ലണ്ടൻ ഐ ഔദ്യോഗികമായി തുറന്നു. എന്നാല് ക്യാപ്‌സ്യൂൾ ക്ലച്ചിന്റെ പ്രശ്‌നം കാരണം 2000 മാർച്ച് 9 വരെ, ടിക്കറ്റ് വാങ്ങി കാണാന് വരുന്ന പൊതുജനങ്ങൾക്കായി ഇത് തുറന്നില്ല. ഒരു മേല്ലെനിയം സ്മാരകം എന്ന നിലക്കാണ് London Eye തുടങ്ങിയത്. അന്നുതൊട്ടിന്നോളം പല കമ്പനികളും ചാരിറ്റികളും ഇതിന്റെ പ്രായോജകരും പ്രവര്ത്തന ഉത്തരവാദിത്വം വഹിക്കുന്നവരുമായിട്ടുണ്ട്‌. കമ്പനിപേരുകൂടി ചേര്ത്തുകൊണ്ട് കാലാകാലങ്ങളില് ടിക്കറ്റും ലഘുലേഖകളും അപ്ഡേറ്റ് ചെയ്യാറുണ്ടെങ്കിലും London Eye എന്ന പേരില് ലണ്ടന് സന്ദര്ശിക്കുന്നവരും ലണ്ടന്കാരും ഇതിനെ നെഞ്ചേറ്റിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ cantilevered observation wheel ആണ് London Eye. ഇതിനേക്കാള് വലിയ observation wheels ലോകത്ത് മറ്റിടങ്ങളില് ഉണ്ടായിട്ടുണ്ട്. അവയിലേറെയും ഇതുണ്ടായത്തിനു ശേഷം നിര്മ്മിക്കപ്പെട്ടവയാണ്. എന്നാല് London Eye പോലെ ഒരു വശത്തു മാത്രം എ ഫ്രെയിം കൊണ്ട് താങ്ങിനിറുത്തപ്പെടുന്നവയല്ല മറ്റുള്ളവ.
London Eye ക്ക്135 മീറ്റർ (443 അടി) ഉയരവും ചക്രത്തിന് 120 മീറ്റർ (394 അടി) വ്യാസവുമുണ്ട്. 2000 ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Ferris Wheel ആയിരുന്നു. 2006 ൽ 160 മീറ്റർ (525 അടി) ഉയരമുള്ള Star of Nanchang (Chaina), 2008 ൽ 165 മീറ്റർ (541 അടി) Singapore Flyer, 2014 ല് 167 മീറ്റർ ഉയരമുള്ള (547.9 അടി) High Roller (ലാസ് വെഗാസ്) എന്നിവയാണ് London Eye ക്കു ശേഷം ഉണ്ടായ വലിപ്പം കൂടിയ നിര്മ്മിതികള്.
ലണ്ടനിലെ ആദ്യത്തെ വലിയ ചക്രമായിരുന്നില്ല London Eye. ഒരുപാടുമുമ്പ് ദി ഗ്രേറ്റ് വീൽ എന്ന 40 കാർ( Capsule ) ഫെറിസ് വീൽ എമ്പയർ ഓഫ് ഇന്ത്യ എക്സിബിഷനായി Earl’s Court ല് ഉണ്ടായിരുന്നു.
1895 ജൂലൈ 17 നാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 94 മീറ്റർ (308 അടി) ഉയരവും 82.3 മീറ്റർ (270 അടി) വ്യാസവുമായിരുന്നു ഗ്രേറ്റ് വീലിന് ഉണ്ടായിരുന്നത്.ഏകദേശം 900 ടൺ ഭാരം. 1906 വരെ ഇത് സേവനത്തിൽ തുടർന്നു. അപ്പോഴേക്കും അതിന്റെ 40 കാറുകൾ (Capsule) (ഓരോന്നും 30 പേരെ വഹിക്കാന് ശേഷിയുണ്ടായിരുന്നത്) 25 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചിരുന്നു.1907-ൽ ഇത് പൊളിച്ചുമാറ്റി. ലാഭകരമല്ലാതായി എന്നതും പൊളിച്ചു മാറ്റലിനു കാരണമായി.
താല്ക്കാലികമായി മാത്രം ഉപയോഗിക്കാന് നിമ്മിച്ചതായിരുന്നു London Eye. ഇന്നും തുടര്ന്നു പ്രവര്ത്തിക്കുന്ന അത്, നില്ക്കുന്ന സ്ഥലവും ഉടമസ്ഥാവകാശവും സംബന്ധിച്ച് തര്ക്കങ്ങളില് പെട്ടിട്ടുണ്ട്. ഏതായാലും 2002 ജൂലൈയിൽ ലംബെത്ത് കൗൺസിൽ ഇതിനു സ്ഥിരമായ ലൈസൻസ് നൽകി. സൗത്ത്ബാങ്ക്സെന്ററുമായുള്ള തർക്കത്തെത്തുടർന്ന്, 2006 ഫെബ്രുവരി 8 ന് 25 വർഷത്തെ പാട്ടത്തിന് ധാരണയായി. പാട്ടക്കരാന്റെ ഭാഗമായി സൌത്ത് ബാങ്ക് സെന്റര് പ്രതിവര്ഷം ഏറ്റവും കുറഞ്ഞത്‌ 500,000 ബ്രിട്ടീഷ്‌ പൗണ്ട് വരുമാനമായി നേടുന്നുണ്ട്.
1 മുതൽ 12 വരെയും 14 മുതൽ 33 വരെയും അക്കമിട്ട 32 കാപ്സ്യൂളുകൾ ലണ്ടൻ ഐയിലുണ്ട്. 13 എന്ന നമ്പര് ഇല്ല. പരിഷ്കാരിയാണ് ലണ്ടന് എങ്കിലും അന്ധവിശ്വാസം ഇപ്പഴും ശേഷിക്കുന്നു.
32 ചലിക്കും കൂടുകള് ലണ്ടനിലെ 32 ബറോകളെ(London's 32 boroughs) പ്രതിനിധീകരിക്കുന്നു.
ഇവയാണ് ആ ബറോസ്:-
Inner London Boroughs :- Camden, Royal Borough of Greenwich, Hackney, Hammersmith and Fulham, Islington, Royal Borough of Kensington and Chelsea, Lambeth, Lewisham, Southwark, Tower Hamlets, Wandsworth City of Westminster.
Outer London Boroughs:-Barking and Dagenham, Barnet, Bexley, Brent, Bromley, Croydon, Ealing, Enfield, Haringey, Harrow, Havering, Hillingdon, Hounslow, Royal Borough of Kingston upon Thames, Merton, Newham, Redbridge, Richmond upon Thames, Sutton and Waltham Forest.
ലണ്ടൻ നഗരത്തെ ഒരു ബറോ ആയി നിർവചിച്ചിട്ടില്ല. City of London ഒരു ലണ്ടൻ ബൊറോയിൽ ഉൾപ്പെടുന്നിമില്ല. പകരം ഇത് നിയന്ത്രിക്കുന്നതും കൌണ്സിലിനു സമാനമായ ഭരണകാര്യങ്ങള് നടത്തുന്നതും സിറ്റി ഓഫ് ലണ്ടൻ കോർപ്പറേഷനാണ്.
32 ക്യാപ്സൂളുകളില് ഒരെണ്ണം റോയൽ ക്യാപ്സ്യൂൾ എന്നു നാമകരണം ചെയ്തിരിക്കുന്നു. 2013 ജൂൺ രണ്ടാം തീയതി ഒരു പാസ്സഞ്ചര് ക്യാപ്സ്യൂൾ, ക്യൂൻ എലിസബത്ത് II ന്റെ Coronation ന്റെ അറുപതാം വാർഷികം പ്രമാണിച്ച്, റോയൽ ക്യാപ്സ്യൂൾ എന്ന പേരിടുകയായിരുന്നു.
വിവിധ പ്രത്യേക അവസരങ്ങൾ അടയാളപ്പെടുത്തുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ലൈറ്റുകള് London Eye ല് പ്രകാശിപ്പിച്ച ചരിത്രമുണ്ട്. ഉദാഹരണത്തിന്, വില്യം രാജകുമാരന്റെയും കേറ്റ് മിഡിൽടണിന്റെയും വിവാഹത്തിന്(On Friday 29 April 2011 at 11 o'clock HRH Prince William of Wales and Miss Catherine Middleton were married in Westminster Abbey.) ചുവപ്പും വെള്ളയും നീലയും നിറമുള്ള ലൈറ്റുകളും, സ്വവർഗ്ഗ സിവിൽ പങ്കാളിത്തം നിയമവിധേയമാക്കിയതിന്റെ ആഘോഷത്തിനായി 2005 ൽ പിങ്ക് നിറമുള്ള ലൈറ്റുകളും തെളിയിച്ചിരുന്നു.
2006 ഡിസംബറിൽ ലണ്ടൻ ഐയിലെ ലൈറ്റുകൾ എൽ ഇ ഡി ലൈറ്റിംഗ് സംവിധാനമാക്കി മാറ്റി. ഇത് ലൈറ്റുകളുടെയും അവയുടെ നിറങ്ങളുടെയും ഡിജിറ്റൽ നിയന്ത്രണം നിലവില് വരുത്തി.
സൂപ്പർ മോഡൽ കേറ്റ് മോസ് 25 തവണ London Eye സന്ദര്ശിച്ചിട്ടുണ്ട്. UK യിലെ അറിയപ്പെടുന്ന സെലിബ്രിറ്റിയായ ഇവരുടെ പേരില് ഇതൊരു റെക്കോർഡ് തന്നെയാണ്.
താജ്മഹലിനേക്കാളും ഗിസയിലെ ഗ്രേറ്റ് പിരമിഡുകളേക്കാളും കൂടുതൽ സന്ദർശകരാണ് പ്രതിവര്ഷം London Eye സന്ദര്ശിക്കുന്നത്. തെളിഞ്ഞ ഒരു ദിവസം ഒരാള്ക്ക്, എല്ലാ ദിശകളിലേക്കും(360 Degree) 40 കിലോമീറ്റർ വരെ കാണാൻ കഴിയും London Eye ല് നിന്ന്. Windsor Castle പോലും ഇതില് നിന്ന് കാണാന് സാധിക്കും.
ഒരു ചുറ്റ് പൂര്ത്തിയാക്കാന് London Eye അരമണിക്കൂര് സമയം എടുക്കുന്നു. സെക്കണ്ടില് 26 cm മാത്രമാണ് വേഗത. 800 പേര്ക്ക് അരമണിക്കൂര് കൊണ്ട് ഇതില് കയറി ഇറങ്ങാം.( ഒരു ചുറ്റ് പൂര്ത്തിയാക്കാം) കുറഞ്ഞ വേഗതയായതുകൊണ്ട് ആളിറങ്ങുന്നതിനും കയറുന്നതിനും വീല് സ്റ്റോപ്പ്‌ ചെയ്യേണ്ട കാര്യമില്ല.
UK യിലെ പല പ്രധാന ടൂറിസ്റ്റ്, സ്പോര്ട്സ് കേന്ദ്രങ്ങളിലും സെല്ഫീ സ്റ്റിക്ക് നിരോധിച്ചിട്ടുണ്ട്. എന്നാല് London Eye ഇത് എഴുതുന്ന സമയം വരെയും സെല്ഫീ സ്റ്റിക്ക് അനുവദിക്കുന്നു എന്നറിയുന്നതില് സന്തോഷിക്കാം.
അങ്ങനെ തുടരുകയാണ് London Eye….

No comments:

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...