Saturday, 15 November 2008

പുരുഷാര്‍ത്ഥം ... ! / Purusshaarthwam ...!


പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു...
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു...
പുന്നെല്ലും
പച്ചത്തേങ്ങയും
പുത്തരിയല്ലായിരുന്നു...
പത്തിരിയും പച്ചരിച്ചോറും
പച്ചക്കറിയും പശുവും , പച്ചചാണകവും
പിച്ചിപൂക്കളും പച്ചപ്പുല്ലുകളും .. പുരയിടത്തിലാകെ
പരന്നു പരന്നു  കിടന്നിരുന്നു .

പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടും ,,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍ ,
പുകള്‍പ്പെട്ട തറവാട്ട്‌ കാരണവരും, തണ്ടാന്‍ സ്ഥാനവും,
പല്ല് മുറിയെ തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും ,
പൊങ്ങച്ചം പറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും ,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും ...

പണ്ടത്തെ കഥകള്‍ ആര്‍ക്കു വേണം ?
പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ ?  ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ...
പണിയില്ലാത്ത പുരുഷന്മാരും,പെണ്ണുങ്ങളും
പണത്തിനു പിന്നാലെയോടി
പാമ്പും കാവും,തൊടിയും ,കളം പാട്ടും ..
പഴം കഥയില്‍ മാത്രം !
പടം പൊഴിച്ചില്ലാതായി പുകള്‍പ്പെട്ട തറവാടും 
പറമ്പും , പുരയിടവും , പച്ച പാടങ്ങളും ....

പച്ച തേങ്ങയില്ലാതാക്കി" മണ്ഡരി" 
പച്ചരിക്കും , പുന്നെല്ലിനും വഴിമാറി കൊടുത്തു 
പാലക്കാടൻ ചുരം കടന്നെത്തിയ ചാക്കരികൾ ...

പത്തായം വിറ്റുപെറുക്കി ...
പുരയും പുരയിടവുമില്ലാതായി ...
പെണ്ണുങ്ങള്‍ പിഴച്ചൂ..... അവര്‍ ചോദിച്ചു ...എവിടെ പുരുഷത്വം ?
പിണം കണക്കെ - കുടിച്ചു പാമ്പയവര്‍ ... 
പരപുരുഷന്മാരായവർ
പെരുമയില്ലാതോതുന്നു "തേടുന്നു ഞങ്ങളും 
പുരുഷാര്‍ത്ഥം...!"


മാര്‍ച്ച് 2003

14 comments:

Dr.Ajay Chandrasekharan said...

a classic presentation of ancestral legacy, A dream for comming genarations and a pride for those who owns......
Excellent.....ajay

Muralee Mukundan , ബിലാത്തിപട്ടണം said...

thanks for your comment Dr:Ajay

kallyanapennu said...

swantam tharavaattukkathayaano ethu?

പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....

Muralee Mukundan , ബിലാത്തിപട്ടണം said...

Thanks my dear Kallllyana Penne...

yemkay said...

swanthmam tharavaattu kathayaanallo..

shibin said...

pazhaya smaranakal ugranaayittuntu.

.. said...

..
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു,

കാലം മാറുന്നു, കഥയും ആള്‍ക്കാരും. വഴങ്ങാന്‍ മടിക്കുന്ന പ്രകൃതിയെ ബലാത്ക്കാരം ചെയ്ത് അവര്‍ നശിപ്പിക്കുന്നു.

അറിയാത്ത പിള്ള ചൊറിയുമ്പോള്‍..
..

Sulfikar Manalvayal said...

കവിതയും തലക്കെട്ടും തമ്മില്‍ യാതൊരു ബന്ധവും കാണുന്നില്ലല്ലോ.
പഴമയിലേക്കുള്ള യാത്ര നന്നായി കേട്ടോ.
പഴം കഥകളിലെ എല്ലാം തിരിച്ചു വന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട് .

ഷിബു said...

പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....

Unknown said...

പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?

Unknown said...

പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു ,
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു ,
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു ,
പത്തിരിയും പച്ചരിച്ചോറും പച്ചക്കറിയും പശുവും ,
പച്ചചാണകവും പിച്ചിപൂക്കളും പച്ചപ്പുല്ലുകളും ,
പുരയിലും പുരയിടത്തിലും പരന്നു കിടന്നിരുന്നു .

Anonymous said...

കാലം മാറുന്നു, കഥയും ആള്‍ക്കാരും. വഴങ്ങാന്‍ മടിക്കുന്ന പ്രകൃതിയെ ബലാത്ക്കാരം ചെയ്ത് അവര്‍ നശിപ്പിക്കുന്നു.

Unknown said...

പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം ?
പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ...
പണിയില്ലാത്ത പുരുഷന്മാരും,പെണ്ണുങ്ങളും
പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും ..
പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ...

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിലെ ഗൃഹാതുരതകൾ ഓർമ്മയിൽ
ചേക്കേറിയപ്പോൾ 2003 ൽ ഡയറിയിൽ കുറിച്ചിട്ട
വരികളാണ് ഈ പരുഷാർത്ഥം .
വേറെയൊന്നും എഴുതുവാൻ പറ്റാത്ത ഒരവസ്ഥയിൽ
ചുമ്മാ പകർത്തി ഇവിടെയും ഇട്ടതാണ് . ഇവിടെ വന്ന് നോക്കി
അഭിപ്രായം രേഖപ്പെടുത്തിയവർക്കൊക്കെ ഒത്തിരി നന്ദിയുണ്ട് കേട്ടോ കൂട്ടരെ

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...