Friday, 5 December 2008

സജീവോത്തമന്‍ / SAJEEVOTTHAMAN .

അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞയാ ,നമ്മുടെ
വീര സഹജന്‍ സജീവനു അന്ത്യമിഴിയര്‍പ്പിക്കുവാന്‍ വേണ്ടി ,
പോരുന്നുവോയിന്നു പ്രേതം -കാണുവാന്‍ എന്നുചോദിച്ചു കൊണ്ട്
കാറുള്ള ഒരു സുഹൃത്തു വിളിച്ചിന്നീ വെളുപ്പാന്‍ കാലത്ത് ....

വരണമെന്നുന്ടെങ്കില്‍;കറുത്ത കുപ്പായമിട്ട് ,കണ്ണട
കറുത്തതും ധരിച്ചു കറുപ്പിനഴകായി വാ ...വണ്ടിയില്‍ ,
കറുത്തവനായ ഞാനിനിയും കറുപ്പിക്കണമെന്നുപോല്‍
കരിനിയമങ്ങള്‍ പാലിക്കുവാനിവിടെ, മരണ ദു:ഖം -

പരത്തുവാന്‍ പോലും കാണുന്നവര്‍ക്ക് വേണ്ടിമാത്രം !
മരണാനന്തര വീരകഥയ്ക്കുപകരം ,കാറിനുള്ളില്‍
ഇരുന്നു കേട്ട കഥകള്‍ ;നിര്‍വീര്യമാക്കി എന്നെ വല്ലാതെ ,
വരമൊഴികള്‍ കൊണ്ടും ,ഇല്ലാത്ത കഥകള്‍ മെനഞ്ഞു കൊണ്ടും ,

ആരോപണങ്ങള്‍ എത്രപഴിചാരികൊണ്ടുമീ മിത്രത്തിനെ ;
മരണത്തെക്കാള്‍ കൂടുതല്‍ വധിച്ചുവല്ലോയീ മിത്ര ക്കൂട്ടം !
പരസഹായങ്ങള്‍ ഒട്ടും ചെയ്യാത്തയീ ചങ്ങാതികളിവര്‍ ;
മരണശേഷം പോലുമീ പ്രേതത്തെ പുഷ്പ്പചക്രങ്ങള്‍ പോലെ-

അര്‍പ്പിചീടുന്നുവല്ലോ ;ഇതെന്തു കഥയിതു മാളോകരെ ?
വിരലുപൊത്തി വായ മറച്ചുപിടിച്ചു കൂര്‍ത്തനോട്ടത്താല്‍ -
മറുപടി കൊടുത്തവരോടു ചൊല്ലിയിങ്ങനെ;"പ്രിയരേ
മരണം നിങ്ങള്‍ക്കു മുണ്ടെന്നതോര്‍ക്കുകയെപ്പോഴും,പകരം-

നീര്‍മിഴിയോടെ പ്രാര്‍ഥിക്കാം ഈയാത്മാവിന്‍ പുണ്ണ്യത്തിനായിട്ടു ;
വീരശാന്തിക്കായി നമിക്കാം ; തലകുനിച്ചു മൌന്നത്താല്‍ ...."
ഓര്‍മിക്കും ഞങ്ങളീ മിത്രങ്ങള്‍ നിന്നെയെന്നും മനസ്സിനുള്ളില്‍ ,
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍......

കേരളത്തില്‍ നിന്നുമൊരു സകലകലാ വല്ലഭനായി ,
വിരുന്നു കാരനാം ഒരു പതിയായി ,ലണ്ടനില്‍ വന്നൊരു-
തിരുമണ്ടനായിരുന്നോ മിത്രമേ നീയിവിടെ ?നൃത്തങ്ങള്‍ ,
കരാട്ടെ , കളരികളായുര്‍വേദം മുതല്‍ സകലവിധ ....

കാര്യങ്ങളിലും നിപുണനായ നീ പെട്ടെന്നെല്ലായിടത്തും ,
പേരെടുത്തതില്‍ ഒട്ടുമതിശയമില്ല മലയാളിക്കേ-
വര്‍ക്കുമൊരു സഹായഹസ്തം നീട്ടിനീട്ടി കൊടുത്ത നിന്‍കൈ-
ഒരു ജീവിതം നിനക്കായി നേടി തന്നില്ലല്ലോ ;മിത്രമേ ?

ആരുംചോദിച്ചറിഞ്ഞില്ലല്ലോ നിന്റെ മനോനില തെറ്റിച്ച-
കാരണം ?നീയാരോടുമതു പങ്കുവെച്ചില്ല ;സ്വദു:ഖങ്ങള്‍ ?
ചിരിപുറത്തു കാണിച്ചടക്കിപ്പിടിച്ചാ വിരഹ ദു:ഖം !
കരച്ചിലായി നിന്നുള്ളില്‍ കിടന്നണന പൊട്ടി ഭ്രാന്തമായി ...

വരുത്തി തീര്‍ത്ത നിന്റെ മരണത്തിനായി തളപ്പു കെട്ടി -
ഒരുക്കങ്ങളില്‍ കാണിച്ചു നീ ഹോമിച്ചുവല്ലോ സ്വജീവിതം !
പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു സജീവോത്തമന്‍ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,

ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍നിന്നെയെന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!

കേരളത്തിന്റെ പാരിപ്പിള്ളിയില്‍ നിന്നും ലണ്ടനില്‍ വന്നു സ്ഥിരതാമസമായ സജീവിനെ ഇവിടെ എല്ലാവര്‍ക്കും ഒരുവിധം അറിയാമായിരുന്നു .ഞാന്‍ വന്ന കാലം മുതല്‍ , അന്ന് ഇന്ത്യന്‍ എംബസിയില്‍ ഉണ്ടായിരുന്ന സജിയും ,അനസും ഞങ്ങളുടെ കുടുംബമിത്രങ്ങളായി മാറി . (പാച്ചുവും ,കോവാലനും എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത് ) സജിയാണ് ഞാന്‍ വന്നയുടനെ, അവന്റെ പേരില്‍ എനിക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തു തന്നിരുന്നത് .എന്നെയും ,രജീവനെയും ,മറ്റും ആദ്യം ലണ്ടന്റെ മായകാഴ്ചകള്‍ കൊണ്ട് കാണിച്ചു തന്നതും , യു .കെ .മലയാളി അസോസിയേഷ നില്‍ കൊണ്ട് പരിചയപെടുത്തിയതും ,ആദ്യജോലി വാങ്ങിതന്നതും സജീവ് തന്നെ . എനിക്ക് മാത്രമല്ല , പലരും സജീവനാല്‍ -എംബസി ഇടപാടുകള്‍ക്ക് വേണ്ടിയും ,ജോലി കാര്യത്തിന് വേണ്ടിയും , താമസ സൌകര്യത്തിനു വേണ്ടിയും ,.....-സഹായങ്ങള്‍ കൈപറ്റിയവരാണ്.അറം പറ്റിപോയ അവന്റെ മരണ ത്തിനു ശേഷവും ,ഇവര്‍ തന്നെ എന്റെ നന്മ നിറഞ്ഞ ഈ മിത്രത്തെ -അവന് വന്നുപെട്ട രോഗത്തെ കുറിച്ചുഅറിയാതെ ;ആയത് എങ്ങിനെ വന്നു പെട്ടു എന്നു തിരക്കാതെ -ആരോപണങ്ങളാല്‍; നമ്മെ വിട്ടു പിരിഞ്ഞു പോയ ആത്മാവിനെ മൂടുന്നതിനു മുമ്പ്‌ ; ഒന്നു പിന്‍തിരിഞ്ഞു നോക്കുക ....

പരലോകത്തിലെങ്കിലും നിന്‍ ആത്മാവിന് നിത്യശാന്തി ലഭിക്കേണമേ ...എന്നു ആത്മാര്‍ത്ഥമായി പ്രാ ര്ഥിചുകൊണ്ട് നിന്റെ സ്നേഹം നിറഞ്ഞ സുഹൃത്തുക്കളോടൊപ്പം, ഈ ഞാനും .

സജീവന്റെ അകാല നിര്യാണം മുറിപ്പെടുത്തിയ മനസ്സില്‍ നിന്ന്‌ ഇറങ്ങിവന്ന ഈ കവിത മലയാളികളായ ലണ്ടനിലെ സജീവിന്റെ ഉറ്റ മിത്രങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.രണ്ടായിരത്തിഎട്ടാംമാണ്ട് ഡിസംബര്‍ അഞ്ചാം തീയതി എഴുതിയത് .

13 comments:

Dr.Ajay Chandrasekharan said...

An excellent piece of presentation of some thing unsaid.......... and perhaps a peace for the invovled soul.... may the soul rest in peace

Lighthouse said...

You expressed your feelings it in a really touching manner. From your words I could see the flurescent personality of sajeev.
I too share your deep feelings.

gopakumar trivandrum

Unknown said...

IT'S GOOD IDEA TO THE PRESENTATION OF LOVE.I ALSO WITH U TO THE SAME FEELINGS.

Muralee Mukundan , ബിലാത്തിപട്ടണം said...

dear ajay,gopan&deepesh thanks for ur supports

shibin said...
This comment has been removed by the author.
yemkay said...

sad things

ഷിബു said...

ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍നിന്നെയെന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!

Unknown said...

ആരുംചോദിച്ചറിഞ്ഞില്ലല്ലോ നിന്റെ മനോനില തെറ്റിച്ച-
കാരണം ?നീയാരോടുമതു പങ്കുവെച്ചില്ല ;സ്വദു:ഖങ്ങള്‍ ?

Unknown said...

ആരുംചോദിച്ചറിഞ്ഞില്ലല്ലോ നിന്റെ മനോനില തെറ്റിച്ച-
കാരണം ?നീയാരോടുമതു പങ്കുവെച്ചില്ല ;സ്വദു:ഖങ്ങള്‍ ?
ചിരിപുറത്തു കാണിച്ചടക്കിപ്പിടിച്ചാ വിരഹ ദു:ഖം !
കരച്ചിലായി നിന്നുള്ളില്‍ കിടന്നണന പൊട്ടി ഭ്രാന്തമായി ...

Unknown said...

ആരുംചോദിച്ചറിഞ്ഞില്ലല്ലോ നിന്റെ മനോനില തെറ്റിച്ച-
കാരണം ?നീയാരോടുമതു പങ്കുവെച്ചില്ല ;സ്വദു:ഖങ്ങള്‍ ?
ചിരിപുറത്തു കാണിച്ചടക്കിപ്പിടിച്ചാ വിരഹ ദു:ഖം !
കരച്ചിലായി നിന്നുള്ളില്‍ കിടന്നണന പൊട്ടി ഭ്രാന്തമായി ...

Unknown said...

പരലോകത്തിലെങ്കിലും നിന്‍ ആത്മാവിന് നിത്യശാന്തി ലഭിക്കേണമേ ...എന്നു ആത്മാര്‍ത്ഥമായി പ്രാ ര്ഥിചുകൊണ്ട് നിന്റെ സ്നേഹം നിറഞ്ഞ സുഹൃത്തുക്കളോടൊപ്പം, ഈ ഞാനും .

Unknown said...

A peace for the invovled soul.... may the soul rest in peace

Unknown said...

ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍നിന്നെയെന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!

ഒരു മാന്ത്രികനും കുറെ 'വര'യൻ പുലികളും ...! / Oru Manthrikanum Kure 'Vara'yan Pulikalum ...!

എന്റെ ആദ്യാനുരാഗ കഥയിലെ നായികയായ 'വര'ക്കാരിയും ഫോട്ടോഗ്രാഫറും കൂടിയായ പ്രിയയാണ്  ആദ്യമായി എന്നെ ഒരു കാർട്ടൂണാക്കി വരച്ചത് ....