Monday, 29 December 2008

നവവര്‍ഷം രണ്ടായിരത്തിയൊമ്പത്‌ ... / Navavarsham Randaayiratthiyompathu ...

ആഗോളതലത്തിൽ കൊണ്ടാടുന്ന 
നവവത്സര ആഘോഷങ്ങളിൽ ഏറ്റവും പുകൾപ്പെട്ട ഒരു ഉത്സവ ആഘോഷമാണ് ലണ്ടനിൽ എല്ലാ വർഷാവസാനവും അരങ്ങേറുന്ന തെംസ് നദീതീരത്തുള്ള ന്യൂയിയർ സെലിബറേഷനുകളും ഫയർ വർക്‌സും ...!

എല്ലാക്കൊല്ലവും ന്യൂയിയർ ആഘോഷം കാണുവാൻ ഡിസംബർ 31 രാത്രി മുതൽ പുലർകാലം വരെ , അന്ന് മാത്രം ഫ്രീയായി സഞ്ചരിക്കാവുന്ന 'പബ്ലിക് ട്രാസ്പോർട്ടു'കളിൽ കയറിയിറങ്ങി -  ലക്ഷക്കണക്കിനാളുകൾ 'ലണ്ടൻ ഐ'യുടെ സമീപത്തുള്ള  തെക്കും വടക്കും കരകളിൽ അണിനിരക്കാറുണ്ട് . 

ആയതിന്റെ ദൃശ്യവിസ്മയങ്ങൾ പിന്നീട് ഞാനിവിടെ ബി.ബി.സിയുടെയൊ ,മറ്റോ വീഡിയോകൾ പുറത്തിറങ്ങുമ്പോൾ അപ്ലോഡ് ചെയ്യുവാൻ ശ്രമിക്കാം .
നാട്ടിൽ ഇന്റർനെറ്റ് അത്ര സ്പീഡിൽ അല്ലാത്തതിനാൽ വീഡിയോകൾ എങ്ങനെ ബ്ലോഗിൽ കൂടി പ്രദർശ്ശിപ്പിക്കപ്പെടും എന്നുള്ളതും ഒരു വ്യക്തമാകാത്ത സംഗതിയാണ് .
(പിന്നീടിവിടെ അപ്ലോഡ് ചെയ്‌ത 2009 ലണ്ടൻ ഫയർ വർക്‌സിന്റെ യൂ-ട്യൂബ് വീഡിയൊയാണ്‌ താഴെയുള്ളത് )


ബൂലോഗ പ്രവേശനത്തിന് ശേഷമുള്ള 
എന്റെ ആദ്യത്തെ പുതുവർഷം പിറക്കുവാൻ പോകുകയാണ് .
ഓർക്കൂട്ടിനെ പോലെ തന്നെ മലയാള 
ബ്ലോഗുകളും തഴച്ചു വളർന്നു കൊണ്ടിരിക്കുന്ന 
ഒരു കാലത്തിൽ  കൂടിയാണ് നാം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് .

അതുപോലെ തന്നെ 'ഗൂഗിൾ ബസ്സി'നെ പോലെ ധാരാളം മലയാളികൾ 'ഫേസ് ബുക്ക് ' എന്നൊരു സോഷ്യൽ മീഡിയ സൈറ്റിലും അരങ്ങേറ്റം കുറിച്ച് മുന്നിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്.

അപ്പോൾ എന്റെ എല്ലാ ബൂലോക 
മിത്രങ്ങൾക്കും ഐശ്വര്യം നിറഞ്ഞ ഒരു നവവത്സര ആശംസകൾ നേരുന്നു ...!

ഒപ്പം എന്റെ പ്രാസത്തിനൊപ്പിച്ച്‌ 
എഴുതിയ ഒരു മണ്ടൻ കവിതയും ഇവിടെ 
ചുമ്മാ എഴുതിയിടുന്നു...
  


നവ ചാവേറുകള്‍ നഗരങ്ങള്‍ നരകങ്ങളാക്കിടുന്ന കാലം
"നവമ്പറിന്‍ മൂംബെ "പോലെയാകരുതിയിനിയുമീയുലകം.. !
നവ യൌവ്വനങ്ങള്‍ക്കെന്തു പറ്റിയെന്‍ കൂട്ടരേ ?  ഇനിമേല്‍
നവ രീതിയിലുള്ളയിത്തരം നരതാണ്ഡവങ്ങൾ  അരുതേ ...

നവയുഗയിരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അഷ്ട വര്‍ഷം ,
നവ്യമായോരനുഭൂതിയില്‍ വിസ്മരിക്കാം ; വരവേല്‍ക്കാമീ
നവ വത്സര പുലരി നമുക്കേവര്‍ക്കും സന്തുഷ്ടമായി ,
നവമധുരമാക്കി ആഘോഷിക്കാം നിറ മനസ്സുകളാല്‍ !

നവവല്‍സരാശംസകള്‍ നേരുന്നിതായനുഗ്രത്താല്‍ ;
നവമായൊരു സസ്നേഹ ലോകസൃഷ്ടിക്കായി ഒരുമിക്കാം,
നവപുഷ്പ്പങ്ങളര്‍പ്പിച്ചീ നമ്മള്‍ക്കീ ഉലകിലേവര്‍ക്കും....
നവ രസങ്ങള്‍ ആക്കിമാറ്റാം ഈ പുതുവര്‍ഷം മുഴുവനും... !!19 comments:

Rejeesh Sanathanan said...

പുതുവത്സരാശംസകള്‍.

വിജയലക്ഷ്മി said...

hi,
"wish u a happy new year"!!!!!
mone kavitha nannaayittundu....

Dr.Ajay Chandrasekharan said...

its really a good message to everyone, hope we all have a peacefull and glorious NAVAVARSHAM....wish u a wonderfull and sparkling new year ahead......

Muralee Mukundan , ബിലാത്തിപട്ടണം said...

lot of thanks for your visit and written comments

kallyanapennu said...

Blogger ajaya said...

Hai mandanaliya
Kavitha Assalayittunduallo............!
Abhinandanangal
Aliyachar..........
Bye............

28 January 2009 01:30

kallyanapennu said...

puthuvalsaraashamshakal puthiya reethiyil kollaam.

Patchikutty said...

aake "nava mayam" but 2009 pakuthikke njan ee vazhiyethiyullu...enthu cheyyam "slow Intelligent " (malayathil Mandha budhi)aane.

yemkay said...

puthuvarham kazhinjittithiriyaayenkilum aashamshakal

.. said...

..
ഈ നവം കൊള്ളാം..ഞാന്‍ വരുമ്പോഴേക്കും പഴയതായെങ്കിലും..
..

ഷിബു said...

നമിച്ചു....നവങ്ങളുടെ തമ്പുരാനേ....

Unknown said...

നവയുഗയിരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അഷ്ട വര്‍ഷം ,
നവ്യമായോരനുഭൂതിയില്‍ വിസ്മരിക്കാം ; വരവേല്‍ക്കാമീ
നവ വത്സര പുലരി നമുക്കേവര്‍ക്കും സന്തുഷ്ടമായി ,
നവമധുര മാക്കി യാഘോഷിക്കാം നിറമനസ്സുകളാല്‍ !

Unknown said...

ഈ നവം കൊള്ളാം.

sulu said...

Nice

MKM said...

നവപുഷ്പ്പങ്ങലര്‍പ്പിച്ചീനമ്മള്‍ക്കീ ഉലകിലേവര്‍ക്കും.....
നവ രസങ്ങള്‍ ആക്കിമാറ്റാം ഈപുതുവര്‍ഷം മുഴുവനും !!!

Unknown said...

നവയുഗയിരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അഷ്ട വര്‍ഷം ,
നവ്യമായോരനുഭൂതിയില്‍ വിസ്മരിക്കാം ; വരവേല്‍ക്കാമീ
നവ വത്സര പുലരി നമുക്കേവര്‍ക്കും സന്തുഷ്ടമായി ,
നവമധുര മാക്കി യാഘോഷിക്കാം നിറമനസ്സുകളാല്‍ !

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ വന്ന് അഭിപ്രായങ്ങളായി പുതുവർഷ
ആശംസകൾ നേർന്ന മിത്രങ്ങൾക്കും വാരിക്കോരി
നന്ദി ചൊല്ലുന്നു .ഇനിയും നിങ്ങളുടെ അകമഴിഞ്ഞ
സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
സസ്നേഹം ,
മുരളീമുകുന്ദൻ .

IAHIA said...

"'รีวิว เที่ยวเมืองไทย>> เที่ยวเขื่อนเชี่ยวหลาน กินนอนในเขื่อน 3 วัน 2 คืน"

หวยเด็ดหวยดัง said...

I will be looking forward to your next post. Thank you
www.site123.me

edok69 said...

I will be looking forward to your next post. Thank you
https://lukyxn.wixsite.com/website "

'ക്ലബ് ഹൌസ് ' ഒരു പുത്തൻ സോഷ്യൽ മീഡിയ തട്ടകം

ഇന്നാണ് ഇപ്പോൾ ലോകം മുഴുവൻ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൌസിൽ ,പ്രിയവ്രതൻ ഭായിയുടെ ക്ഷണം കിട്ടി കയറി നോക്കിയത് .  ആദ്യം മർക്കടന...