Thursday, 28 January 2010

പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !

ഇത് മോളികുട്ടിയുടെ കഥയാണൊ,അഥവാ തോമാസ്സിന്റെ കഥയാണൊ
എന്നെനിക്ക് വല്ലാത്തൊരു സംശയമുണ്ട്. അതിന് കഥപറയുവൻ ഞാനൊരു
കഥാകാരനൊ മറ്റോ അല്ലല്ലൊ...വെറും ഒരു ബൂലോഗൻ.
ഈ കഥാപാത്രങ്ങളാണെങ്കിലൊ  ഇവിടെ ലണ്ടനിലുള്ള എന്റെ മിത്രങ്ങളും.
അതെ ഞാൻ വെറുതെ ഒന്ന് എത്തിനോക്കുകയാണ് അവരുടെ ഉള്ളുകള്ളികളിലേക്ക്,
തീർത്തും അവരുടെ പൂർണ്ണസമ്മതത്തോടുകൂടിയാണ്, കേട്ടൊ .

മോളികുട്ടി ജോലിചെയ്യുന്ന ആശുപത്രി
ഏതാണ്ട് അഞ്ചുകൊല്ലം  മുമ്പ്, ഒരുമലയാളി സംഗമത്തില്‍ വെച്ചാണ്
മോളികുട്ടിയെ ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത് . അവിടെ വെച്ചന്ന്  പരിചയപെടുത്തിയ
അവളുടെ ഭര്‍ത്താവ് തോമസ് മാത്യു  ഇന്നും എന്‍റെ ഒരു നല്ല സുഹൃത്ത് തന്നെയാണ് .
പതിനെട്ടുകൊല്ലം മുമ്പ് നാട്ടിലെ ‘എലൈറ്റ് ആശുപത്രിയില്‍ ‘
വെച്ച് കണ്ടുമുട്ടിയ വളരെ ചുറുചുറുക്കുള്ള, കുറച്ചുചുരുണ്ടമുടിയുള്ള ,
നീണ്ടമൂക്കും ,നുണക്കുഴിയുമുള്ള നഴ്സിംഗ് സ്റ്റുഡന്റ് ആയി അവിടെ
പഠിച്ചിരുന്ന മോളികുട്ടിയില്‍നിന്നും,  അനേകം മാറ്റങ്ങള്‍ ദര്‍ശിക്കുവാന്‍
സാധിച്ചു എനിക്കപ്പോള്‍ അവളെ കണ്ടപ്പോള്‍ .
രക്തം ഇറ്റുവീഴുവാന്‍ പോകുന്ന കവിളുകളും ,
ബോബ്  ചെയ്തമുടിയും , ശരീരത്തിന്റെ വശ്യതയും ,
എല്ലാംചേര്‍ന്നു കൂടുതല്‍ സുന്ദരിയായി തീര്‍ന്നിരിക്കുന്നു അവള്‍ .
ഒപ്പം വളരെ നല്ല ആംഗലേയവും നല്ല  പക്വതയാര്‍ന്ന പെരുമാറ്റവും.

അന്ന് എലൈറ്റാശുപത്രിയിലെ  നേഴ്സിങ്ങ് സ്കൂളിലേക്ക്
പലചരക്കുകള്‍ സപ്ലൈ ചെയ്തിരുന്ന ഞാന്‍ ,മെസ് ലീഡറായിരുന്ന
ഇവരെയെല്ലാം കൊണ്ടു പോയി വര്‍ക്കീസ്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും  ‘ഹാം ബര്‍ഗ്ഗര്‍ ‘വാങ്ങികൊടുത്ത കഥയും മറ്റും (സപ്ലൈയ് ചെയ്യുന്ന സാധനങ്ങള്‍ക്ക് കുറ്റം പറയാതിരിക്കാനുള്ള
ഒരു മണിയടിയായിരുന്നു കേട്ടോ ) അപ്പോള്‍ തോമസിനോട് ചിരിച്ചുകൊണ്ടവൾ വിശദീകരിച്ചു .

അതിനുശേഷം പലപ്പോഴും ഞങ്ങള്‍ കുടുംബസമേധം
ഒത്തുകൂടാറുണ്ട് കേട്ടൊ , അല്ലാതെ ഫോണില്‍ കൂടിയും.
എന്തു കാര്യത്തിനും തോമസ്‌ എന്നെ വിളിച്ചിരിക്കും.
കഴിഞ്ഞവര്‍ഷം അവരുടെ താഴെയുള്ള മകളുടെ ,ഗംഭീരമായി
ആഘോഷിച്ച അഞ്ചാം പിറന്നാളിന്  ഞാന്‍ പോയി ‘മാജിക് ഷോ‘അവതരിപ്പിച്ചിരുന്നു.

ഇത്തവണ കൃസ്തുമസ് ആഘോഷവേളയിലാണ് തോമസ്‌
എന്നോടു മനസുതുറന്നു ചിലകാര്യങ്ങള്‍ പറഞ്ഞത് .
ശരിക്കുപറഞ്ഞാല്‍ സ്വന്തം കഥ തന്നെ ....
നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയ
സന്താനമായിരുന്നു തോമസ്‌ .
സഹോദരങ്ങളെല്ലാം പഠിച്ചു ഡോക്ടറും എഞ്ചിനീയറും,വക്കീലുമൊക്കെയായപ്പോള്‍ ,
മൂപ്പര്‍ പത്താം തരം കടന്നതുതന്നെ നാലഞ്ചു തവണ കുത്തിയിട്ടാണ് .
പിന്നീട് പാരലല്‍ കോളേജില്‍ പോയിയും ,കച്ചവട സ്ഥാപനങ്ങളില്‍
അപ്പച്ചനെ സഹായിച്ചും ,എസ്റ്റേറ്റുകളിൽ മേല്‍നോട്ടം നടത്തിയും വെറുമൊരു
പച്ചപാവമായി വളര്‍ന്നു .
പെണ്ണിലും,കള്ളിലുമൊന്നും താല്പ്പര്യമില്ലാത്തതിനാലോ ,
തറവാടിനു പറ്റിയ തരത്തിലുള്ള ബന്ധങ്ങള്‍ വരാത്തതിനാലൊ
വയസ്സുമുപ്പതു കഴിഞ്ഞിട്ടും തോമസിന്റെ ബ്രപ്മചാര്യത്തിന് കോട്ടമൊന്നും പറ്റിയില്ല .

ഈ സമയത്താണ് അത്യാസനനിലയില്‍ തോമാസ്സിന്റെ
അപ്പച്ചനെ വളരെ കാലം ആശുപത്രിയില്‍ കിടത്തിയത്‌ .
ഇതേസമയത്തു തന്നെ എഴുകൊല്ലത്തെ‘സൗദി‘ജോലിക്ക് ശേഷം
മോളികുട്ടി അവരുടെ നാട്ടിലെ ആ പ്രമുഖ ഹോസ്പിറ്റലില്‍ ജോലിയില്‍
ചേരുകയും ചെയ്തിരുന്നു കേട്ടൊ...
അവിടെ വെച്ചാണ് കഥാനായിക ,അപ്പച്ചനടുത്ത്
സ്ഥിരം ബൈസ്റ്റാഡറായി നിന്നിരുന്ന കഥാനായകനായ
തോമസുമായി അടുക്കുന്നതും, അനുരാഗം വളര്‍ന്നതും, പിന്നീടത്
പ്രണയമായി പടർന്നുപന്തലിച്ചതും....

തോമാസിന്റെ വീട്ടുകാര്‍ക്ക് പലതരത്തിലും, ഈ ബന്ധം
ഇഷ്ടമായില്ലെങ്കിലും, അപ്പച്ചന്റെ അന്ത്യാഭിലാഷമായി അവരുടെ
കല്യാണം നടന്നൂ.
പിന്നീട് അഞ്ചുകൊല്ലത്തിനിടയില്‍ തോമസിന്റെ രണ്ടു പെമ്പിള്ളേരുടെ
അമ്മയായി മാറി മോളികുട്ടി.
മോളികുട്ടിയുടെ ഉപേഷിച്ച  ജോലിക്ക്  വീണ്ടും ജീവന്‍ വെച്ചത്
യു.കെയില്‍ നേഴ്സുമാരുടെ  വല്ലാത്ത ഡിമാന്റ് വന്നപ്പോഴാണ്.
തോമസ്‌ ലക്ഷങ്ങള്‍ മുടക്കിയപ്പോള്‍ മോളികുട്ടി യു.കെ.യിലെത്തി. .
രണ്ടുകൊല്ലത്തിനുള്ളില്‍ മോളികുട്ടി അഡാപ്റ്റേഷനും,
മറ്റും കഴിഞ്ഞ്, ഇവിടത്തെ നാഷണന്‍ ഹെല്‍ത്ത് സര്‍വീസില്‍
കയറി . രണ്ടുകൊല്ലത്തിനുശേഷം തോമസ്,മക്കളേയും കൂട്ടി, കച്ചവടമെല്ലാം
ബന്ധുക്കളെ ഏല്‍പ്പിച്ചു  ഇവിടെ എത്തിയ അവസരത്തിലാണ് ഞാനുമായി പരിചയപ്പെടുന്നത്.
കഥാനായിക
മക്കളുടെ പരിചരണവും, അവരെ സ്കൂളിലയക്കലും,
അൽ‌പ്പസൽ‌പ്പം വീട്ടുപണിയും ,മലയാളം ചാനലുകൾ
കണ്ടുരസിച്ചും,നാട്ടിലെ ബിസനസ്സുകൾ ഫോണിൽ കൂടി
നിയന്ത്രിച്ചും തൊമാസ് അങ്ങിനെ ലണ്ടനിലെ മലയാളിക്കൂട്ടത്തിനൊപ്പം
ഒഴുകിത്തുടങ്ങി.
മൂപ്പർ പല പാർട്ട് ട്ടൈം കോഴ്സുകൾക്കുപോയെങ്കിലും,
ഒന്നിലും വിജയിക്കുവാൻ കഴിഞ്ഞില്ല . നാട്ടിൽ നാലുടൈപ്പ് ,
കറോടിച്ചിരുന്ന തോമസ്സിന് ,പത്തുതവണപോയിട്ടും ഇവിടത്തെ
‘ഡ്രൈവിങ്ങ് തിയറി ടെസ്റ്റ് ‘പാസ്സാവാൻ സധിച്ചില്ല കേട്ടൊ.

ഇതിനിടയിൽ മോളികുട്ടി ഡ്രൈവിങ്ങ് ലൈസൻസ്
എടുക്കുകയും, ഒരു കാർ വാങ്ങുകയും, മോർട്ട്ഗേജ് മുഖാന്തിരം
ഒരു വീട് വാങ്ങിക്കുകയും, പലകോഴ്സുകൾ പാസ്സായി,അവരുടെ
ഡിപ്പാർട്ട്മെന്റിലെ മേട്രൻ വരെയായി മാറുകയും ചെയ്തു !

ഇരിക്കുന്നതിന്,കിടക്കുന്നതിന്,ഫോൺ വിളിക്കുന്നതിന്,...
അങ്ങിനെ തൊട്ടതിനും,പിടിച്ചതിനുമെല്ലാം മോളികുട്ടിയുടെ വായിൽനിന്നും
കേട്ടുകൊണ്ടിരിക്കുന്നത് പിന്നെ തോമാസ്സിന് പുത്തരിയല്ലാതായി.
ഇപ്പോൾ ഭാര്യയുടെ പക്കൽ നിന്നും എന്തെങ്കിലും കേട്ടിലെങ്കിലാണ്
(കിട്ടുണ്ടോന്നറിയില്ല കേട്ടൊ) മൂപ്പർക്ക് ടെൻഷൻ !

ഇവരുടെ കുടുംബത്തിന് രണ്ടുകൊല്ലം മുമ്പ്
ബ്രിട്ടീഷ് സിറ്റിഷൻ ഷിപ്പ് കിട്ടിയതുകൊണ്ട്,
പണിയില്ലെങ്കിലും തോമാസ്സിനും,മക്കൾക്കും ‘ബെൻഫിറ്റുകൾ ‘
പലതരത്തിലും കിട്ടികൊണ്ടിരുന്നതിനാൽ യതൊരു അല്ലലുമില്ലാതെ
അവർ സകുടുംബം  ഇവിടെ വാഴുകയായിരുന്നു.
ഈ കിട്ടുന്നതെല്ലാം ഉപേഷിച്ച്, ഈ ഡാഡിയും,മക്കളും
നാട്ടിലേക്ക് തിരിച്ചുപോകുകയാണെത്രേ...!

ഇവിടത്തെ സംസ്കാരം കൊള്ളാത്തതുകൊണ്ട്,
ഇനി മക്കളുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം കഴിഞ്ഞേ
തിരിച്ചിങ്ങോട്ടുള്ളൂ എന്നാണവർ പറയുന്നത്.

പക്ഷെ ഇതൊന്നുമല്ല തോമാസ് ‘സ്കൂട്ടാവാനുള്ള ‘
യഥാർതഥ കാരണം കേട്ടൊ...
അയാളുടെ മനസ്സിനെ ഏറ്റവും വ്രണപ്പെടുത്തിയ
മോളികുട്ടിയുടെ ഒരു വല്ലാത്ത വിമർശനം ആയിരുന്നെത്രെ ആ സംഭവം !    
ഒരു വഴക്കിനിടയിൽ മോളികുട്ടി ഇങ്ങനെ
മനസ്സുകൊണ്ട് ശപിച്ച് പറഞ്ഞുപോലും
‘എന്റെ ദൈവം തമ്പുരാനെ..
എനിക്ക് ഇതുപോലെ ഒന്നിനും
കൊള്ളാത്ത ഒരു മനുഷ്യനെയാണല്ലൊ..നീ ..തന്നത് ?
ഒരു നല്ല കിസ്സും,എന്തിനുപറയുന്നു ഒരു നല്ല സെക്സ് പോലും
അനുഭവിക്കാൻ യോഗൊണ്ടായത് ,
ഈ രാജ്യത്തുവന്നതുകൊണ്ടാണല്ലോ ..
എന്റീശോയേ...’

ശരിക്കുപറഞ്ഞാൽ ഈ വാക്കുകൾ കൊണ്ടുള്ള കൂരമ്പുകൾ
തോമാസ്സിന്റെ മനസ്സിൽ ആഞ്ഞുതറച്ചു.
തന്റെ വ്യക്തിത്വത്തെ,തന്റെ ആണത്വത്തെ
വ്രണമാക്കിമാറ്റിയ വാക്കുകൾ !
പിന്നെ തീരുമാനത്തിന് വൈകിയില്ല ...
അങ്ങിനെ എന്റെ മിത്രം തോമാസ്സിനേയും ,മക്കളേയും
‘ ഹീത്രൂ എയർപോർട്ടിൽ ‘വെച്ച് യാത്രയയച്ചുവരുമ്പോൾ
തോന്നിയവരികൾ താഴെ കുറിക്കുന്നൂ.....


വ്യക്തമായി പറഞ്ഞാൽ ഇത് തോമാസ്സിന്റെ 
പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ 
പ്രാണനൊമ്പരങ്ങളുമാണ്.....കേട്ടൊ !

പിന്നെ ഞാൻ ഒരിക്കലും മോളികുട്ടിയെ കുറ്റം പറയില്ല കേട്ടൊ,
എന്തുകൊണ്ടെന്നാൽ എനിക്ക് തോമാസിനെ എല്ലാം കൊണ്ടും
നന്നായി അറിയാമായിരുന്നൂ...


പ്രണയനൊമ്പരം - കല്ല്യാണശേഷം

പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ പിന്നീടൊരിക്കലും
അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ ആയി എനിക്ക് കാണാന്‍
സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിക്കാൻ തോന്നിയ വരികൾ...
ഒരു പ്രണയ കാന്തന്‍ ,എന്റെ മിത്രം തോമാസ് കല്യാണ ശേഷം
കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം...

പ്രണയ നൊമ്പരം -കല്യാണ ശേഷം


മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?
പ്രണയനൊമ്പരങ്ങൾ 


ഓഫ്‌ പീക്ക് :-
നമ്മുക്കിഷ്ട്ടപ്പെട്ട ,  ഏതുരൂപഭാവത്തിലും Dildo-കൾ
(കൃത്യ്മമായി ലൈംഗിക ഉത്തേജനം നൽകുന്ന ഉപകരണങ്ങൾ)
വളരെ നൈസർഗികമായി (ഉമിനീരും,സ്രവവും, സീൽക്കാരശബ്ദങ്ങളും വരെ)
ഉണ്ടാക്കി കൊടുക്കുന്ന ഇവിടത്തെ ഒരു വമ്പന്‍ കമ്പനി റിസര്‍ച്ചും ,പഠനവും നടത്തി
വ്യക്തമാക്കിയ ഒരു കാര്യമാണ് കേട്ടൊ പറയാൻ പോകുന്നത് ...
ലോകത്തിലെ 65-75 ശതമാനം  (അഥവാ നൂറുതവണ
ബന്ധപ്പെടുമ്പോൾ 70  തവണയും) സ്ത്രീകള്‍ക്കും , രതിയിലേർപ്പെടുമ്പോൾ
പലകാരണങ്ങളാല്‍, പൂർണ്ണസംതൃപ്തി ( രതിമൂർഛ )കിട്ടുന്നില്ല പോലും ....
ഭൂരിഭാഗവും ഇതിനെ കുറിച്ചു സ്വന്തം ഇണയോടൊ,മറ്റൊ തുറന്നു പറയാറില്ലെത്രെ !
ആണിനു അരക്കാമവും ,പെണ്ണിനേഴര കാമവുമാണന്നല്ലോ പറയുക അല്ലെ...


 
ലേബൽ ,
ഒരു സംഭവ കഥ.

60 comments:

OAB/ഒഎബി said...

ഇത് അവരുടെ സമ്മത പ്രകാരം!
കുറച്ച് സന്ദേഹം ഇല്ലാതില്ല.
ഏതായാലും അനുഭവം നന്ന്. അല്ല വീഷമായി.

റിസര്‍ച്ചും ,പഠനവും നടത്തി
വ്യക്തമാക്കിയ കാര്യം. അതങ്ങ് വിശ്വസിക്കാന്‍ മാത്രം ഒരു മണ്ടനല്ല ഞാന്‍. :)

yemkay said...

kolaam...nalla rasamundu....eniyum ethupollee prathikshikkunnu...

vinus said...

ഹ ഹാ ഒരു NRI നേഴ്സ്സിനെ കെട്ടി അല്ലലില്ലാ‍തെ കഴിയാം എന്നു കരുതിയതാ ദേ കിടക്ക്ണ് ഞാനില്ലേ...തോമാച്ചനോട് നാട്ടിൽ കിടന്നു ഒന്ന് അർമദിക്കാൻ പറ പുള്ളിക്കാരന്റെ സങ്കടം ഒക്കെ അങ് മാറട്ടെ അല്ലാതിപ്പൊ എന്തു ചെയ്യാൻ

പ്രദീപ്‌ said...

മുകുന്ദേട്ട ,
ആദ്യം തോമാച്ചന്‍ എന്ന് കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി .
പിന്നെ പോസ്റ്റ്‌ ഈ നാട്ടിലെ "മെറ്റീരിയലിസ്റ്റ്" ലൈഫ് നന്നായി വിശകലനം ചെയ്യുന്നുണ്ട് . ഇത് എന്നേ പോലുള്ള "പച്ച " പ്ലാവിലകള്‍ക്ക്‌ ഒരു ഗുണ പാഠം തന്നെയാണ് .
ഒരു നല്ല കിസ്സും,എന്തിനുപറയുന്നു ഒരു നല്ല സെക്സ് പോലും
അനുഭവിക്കാൻ യോഗൊണ്ടായത് ,
ഈ രാജ്യത്തുവന്നതുകൊണ്ടാണല്ലോ ..
എന്റീശോയേ...’
ഇത് ആ ഭാര്യ പറഞ്ഞതാണോ ?

പിന്നെ , ആണിനു അരക്കാമവും ,പെണ്ണിനേഴര കാമവുമാണന്നല്ലോ പറയുക അല്ലെ...
എന്ന് പറഞ്ഞാല്‍ എന്നതാ ? ഞങ്ങളൊക്കെ പിള്ളേരല്ലേ ചേട്ടാ ഒന്ന് പറഞ്ഞു താ .

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ഒഎബി,സന്ദേഹം വേണ്ടകേട്ടൊ..,പേരുകൾ മാത്രം മാറ്റിയിട്ടാണ് ഞാൻ രചിച്ചിരിക്കുന്നത്.
പിന്നെ ആ റിസർച്ചും,പഠനവും ഈ മണ്ടനായ ഞാൻ പോലും വിശ്വസിച്ചിട്ടില്ല/അത് കണ്ടപ്പോൾ കുറിച്ചുയെന്നുമാത്രം...!

പ്രിയ മുരളി,ചുമ്മാ ആ കവിതക്കുപിന്നിലെ കഥയൊന്നു പറഞ്ഞുവെന്നുമാത്രം...

പ്രിയ വീനസ്സെ,എന്തിനാ ഈ കടിക്കണെ ഉറുമ്പിനേയും,കടിക്കാത്തേനേയുംകൂടി ,കൂട്ടിതിരുമ്പണത്..?
ആണിന്റെ പോരായ്മകളൂം,ജാരപ്പണിയും ഏവരും കാണാതെപോകുകയും ചെയ്യുന്നൂ...

പ്രിയ പ്രദീപെ,മോനെ നീയ്യിനിയെത്ര പഠനത്തിനുവിധേയനാവണം..! അല്ലാ ഈ സായിപ്പിന്റെചുറ്റുവട്ടത്തിലൊക്കെ ഒന്നു കണ്ണോടിച്ചു നോക്കൂന്നേ..

ഇവിടെ വന്ന് ചുട്ടയഭിപ്രായങ്ങൾ കാച്ചിയതിന് എല്ലാവർക്കും ഒരുപാട് നന്ദി ..കേട്ടൊ

പട്ടേപ്പാടം റാംജി said...

ഏഴു കൊല്ലം ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലെത്തി കല്യാണം കഴിയാതെ വിണ്ടും ആശുപത്രിയില്‍ ജോലി നോക്കുന്നു എന്ന് വായിച്ചപ്പഴെ മോളിക്കുട്ടിയില്‍ ഒരു വശപ്പിശക് ഒളിഞ്ഞു കിടക്കുന്നില്ലേ എന്ന് തോന്നി.
പിന്നെ റിസര്‍ച്ച് ചെയ്ത് കണ്ടുപിടിച്ഛതോന്നും കാര്യമാക്കണ്ട അല്ലെ?
മാജിക്‌ കൂടി അറിയാമെന്ന് പോസ്റ്റ്‌ വായിച്ചപ്പോള്‍ അറിഞ്ഞു.
നന്നായി അവതരിപ്പിച്ചു മാഷേ.
ആശംസകള്‍.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ബിലാത്തിവിശേഷങ്ങൾ നന്നായെഴുതി. ചേരും‌പടിചേരാത്ത ബന്ധങ്ങളുടെ അനിവാര്യമായ പരിണതി..! ബിലാത്തിയിലായതിനാൽ‌ തോമാസ്സിനു പൊടിയും‌ തട്ടി നാട്ടിലേക്ക് രക്ഷപ്പെടാൻ‌ സാധിച്ചു. നാട്ടിലായിരുന്നെങ്കിൽ‌ എങ്ങോട്ട് ഓടിയൊളിക്കും നമ്മുടെ തോമസ്..!!

പാവപ്പെട്ടവൻ said...

ഒന്നിനുംകൊള്ളാത്ത ഒരു മനുഷ്യനെയാണല്ലൊ..നീ ..തന്നത് ?ഒരു നല്ല കിസ്സും,എന്തിനുപറയുന്നു ഒരു നല്ല സെക്സ് പോലുംഅനുഭവിക്കാൻ യോഗൊണ്ടായത് ,

പോസ്റ്റു കലക്കി എന്നു പറയണ്ടതില്ലല്ലോ പുള്ളിക്കാരിക്ക് സെക്സിന്‍റെ രുചി അറിയാന്‍ അവിടേം വരെ പോകണ്ടി വന്നല്ലോ ...?അത് നമ്മളെ ആക്ഷേപിക്കലല്ലേ..?

മുരളി I Murali Mudra said...
This comment has been removed by the author.
മുരളി I Murali Mudra said...

ഒരു "റിയല്‍ ലൈഫ് റിയാലിറ്റി" ഒളിഞ്ഞു കിടപ്പുണ്ട് കഥയില്‍..ബന്ധങ്ങള്‍ ഒരു തരം അഡ്ജസ്റ്റ്മെന്റില്‍ പോകുന്നത് നമ്മുടെ നാട്ടില്‍ പോലും സര്‍വസാധാരണമായിട്ടുണ്ടല്ലോ.മോളിക്കുട്ടി യും തോമസും ഒക്കെ അതിന്റെ പ്രതിനിധികള്‍ തന്നെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ റാംജി, മോളികുട്ടി അവരുടെ വീട്ടിലെ ഒരു കറവപ്പശുവായിരുന്നു പണ്ട് ,ഇപ്പോഴും ആണ് കേട്ടൊ....

പ്രിയ പള്ളിക്കരയിൽ ,തോമാസ് പോയാലും ,പിന്നീടൊരിക്കൽ തിരിച്ചുവരും ...ഈ രാജ്യത്തിതൊന്നും തീരെ കനമില്ലാത്ത വിഷയങ്ങളാണ് കേട്ടൊ...

പ്രിയ ശിവന്മാഷെ,നമ്മുടെ കഴിവുകേടൂകളാണല്ലൊ,ഇത്തരം മോളികുട്ടിമാർക്ക് ജന്മം നൽകുന്നത്...

പ്രിയ മുരളി,ശരിക്കുപറഞ്ഞാൽ ഈ സംഭവ കഥക്കുള്ള ശരിയായ അഭിപ്രായമാണിത്..
("റിയല്‍ ലൈഫ് റിയാലിറ്റി" ഒളിഞ്ഞു കിടപ്പുണ്ട് കഥയില്‍..ബന്ധങ്ങള്‍ ഒരു തരം അഡ്ജസ്റ്റ്മെന്റില്‍ പോകുന്നത് നമ്മുടെ നാട്ടില്‍ പോലും സര്‍വസാധാരണമായിട്ടുണ്ടല്ലോ.മോളിക്കുട്ടി യും തോമസും ഒക്കെ അതിന്റെ പ്രതിനിധികള്‍ തന്നെ.)
നിങ്ങെളെല്ലാവരുടേയും ഉഗ്രൻ അഭിപ്രായങ്ങൾക്ക് അനേകം നന്ദികൾ...

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Anonymous said...

I recomented Muraly Nair's comment.
Nobody shouldn't bothered about Men's drawbacks...Thats the problem.
Anyway very nice post .
by K.P.RAGULAL

ഭായി said...

പത്താം ക്ലാസ്സില്‍ മൂന്നാം ക്ലാസിലെ ചോദ്യങള്‍ നല്‍കേണ്ടിയിരുന്നു,ലണ്ടന്‍ പാര്‍ട്ട് ടൈം കോഴ്സുകളൊന്നും മൂപ്പരുടെ കാര്യശേഷിയുമായി യോജിക്കുന്നവയല്ല, ലണ്ടന്‍ ഡ്രൈവിങ് മെത്തേഡ് തോമസുകുട്ടിയുടെ കഴിവിനനുസരിച്ച് മാ‍റ്റങള്‍ വരുത്തേണ്ടിയിരുന്നു.

എങ്കിലും മോളിക്കുട്ടീ ഇത്രയും വേണ്ടായിരുന്നു!

അല്ല മാഷേ..,ഈ റിസേര്‍ച്ചിനു ശേഷം അവന്മാര്‍ എന്തെങ്കിലും പ്രതിവിധി പറഞായിരുന്നോ..? :-)

എഴുത്ത് നന്നായിരുന്നു,പ്രണയ നൊംബര ഗാനം ഭേഷ് ഭേഷ്!
മോളിക്കുട്ടിയുടെ ഫോട്ടോ മയക്കുമരുന്ന് കടത്തല്‍ കുറ്റത്തിന് പോലീസ് പിടിച്ച ശെഷം എടുത്തതുപോലുണ്ട് :-)

അവിടുത്തെ മഞുരികി തീര്‍ന്നോ?!!

ബഷീർ said...

അതെ...അത്രയ്ക്ക് വേണ്ടായിരുന്നു..

ബഷീർ said...

ഇത് കഥയായാലും , ചിന്തനീയമാണ് ..ബന്ധങ്ങളുടെ കെട്ടുറപ്പുകളും സമ്പത്ത് ബന്ധങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും

Anonymous said...

“വ്യക്തമായി പറഞ്ഞാൽ
ഇത് തോമാസ്സിന്റെ പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ പ്രാണനൊമ്പരങ്ങളുമാണ്.“
ചേട്ടായി ,പക്ക്ഷേ ഇതിലെവിടെയാനൂ മോളികുട്ടിയുടെ പ്രാണനൊമ്പരങ്ങൾ ?
എഴുതിയതൊക്കെ നന്നായി,എല്ലാം ആണിന്റെ പക്ക്ഷത്തു പിടിച്ചുകൊണ്ടാണെന്ന് കരുതുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ രഘുലാൽ ,ആണുങ്ങളുടെ പോരായ്മകൾ മറച്ചുപിടിച്ച് കുറ്റം മറുപക്ഷം ചാർത്തുന്നവരും ഉണ്ട് കേട്ടൊ.

പ്രിയ സുനിൽ ഭായി,പലർക്കും പലതരത്തിൽ കഴിവുകളും,കഴിവുകേടുകളും ഉണ്ടായിരിക്കുമല്ലോ..
പിന്നെ ആ കോട്ടത്തിനുള്ള പ്രതിവിധി,ശേഷം/മുമ്പ് കമ്പനിതന്നെയുണ്ടാക്കുന്ന ‘ഡിൽഡൊ’ഉപയോഗിച്ചാൽ മതി കേട്ടൊ.


പ്രിയ ബഷീർ വെള്ളറക്കാട്,ഈ പുതിയ കാലഘട്ടത്തിൽ തീർത്തും ചിന്തനീയവും,ചികിത്സാപരവുമായ വിഷയങ്ങൾ തന്നെയാണിത് കേട്ടൊ.

പ്രിയ അനോണിപ്പെങ്ങളെ(കരുതുന്നു),ഒരിക്കലും പക്ഷമ്പിടിച്ച് ഞാൻ എഴുതിയില്ലല്ലൊ...ഒരു പക്ഷത്തുനിന്നുമാത്രം വീക്ഷിച്ചപ്പോൾ തോന്നിയതാകാം കേട്ടൊ.

ഈ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഒരുപാടുനന്ദികൾ....

ഷൈജൻ കാക്കര said...

ചില ഹസ്ബന്റ്‌ ഓഫ്‌ എൻ.ആർ.ഐ നേർസ്സ്‌ മാരെ കാണുമ്പോൾ, മോളിക്കുട്ടി രണ്ടെണ്ണം കൊടുത്താലും കുഴപ്പമില്ല എന്നേ പറയാൻ പറ്റു!

Anonymous said...

ഹഹഹ..ഇനിയിപ്പോ..ഇത് സ്വന്തം കഥ തന്നെ ആണോ എന്ന് ആര്‍ക്കറിയാം..ഹഹഹ..

Anonymous said...

എത്രയൊക്കെ കഴിവുണ്ടായാലും ഒരു സ്ത്രീ ഉള്ളിന്റെയുള്ളില്‍ ആഗ്രഹിക്കുന്നത് പുരുഷന്റെ ചിറകിന്‍ കീഴില്‍, അവന്റെ സംരക്ഷണയില്‍ കഴിയണം എന്നാണ്. അതിനു കഴിയാതെ അവനെക്കൂടി സ്ത്രീ സംരക്ഷിക്കണം എന്നു വരുമ്പോള്‍ അവള്‍ക്കു തോന്നുന്ന നിരാശയും അതില്‍ നിന്നുണ്ടാകുന്ന ഈര്‍ഷ്യയുമൊക്കെയാണ് ഇത്തരം കടുത്തവാക്കുകള്‍ പറയിപ്പിക്കുന്നത്.

എന്നാലും മോളിക്കുട്ടി ഇത്തിരി അതിരു കടന്നുപോയി എന്നേ പറയാനാവൂ.

anupama said...

Dear Muralee,
Good Morning!
Love marriages hardly work out.the situations, the unfulfilled dreams and desires change a person!whom to blame?I hope they have a reunion very soon!
tell what was your role as the best friend to save the marriage?
wishing you a beautiful February.
Sasneham,
Anu

വശംവദൻ said...

ഇതൊരു കഥയാണോ ?

എന്തു തന്നെയായാലും അവർ രണ്ട്പേരോടും സഹതാപം തോന്നുന്നു.

എല്ലാവിധ ആശംസകളും....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ കാക്കര ,നേഴ്സ്സുമാരുടെ മാത്രമല്ല,അണുകുടുംബത്തിലെ മുപ്പതുശതമാനത്തോളം ഭർത്താക്കന്മാർക്കും,ഇപ്പോൾ നന്നായി(പീഡനം)കിട്ടുന്നുണ്ടെന്നാണ് ,പുതിയ ‘റിസെർച്ചു’കൾ വ്യക്തമാക്കുന്നത്..കേട്ടൊ.

പ്രിയ ബിജ്ലി,കൊള്ളാം-അത്യുഗ്രൻ അഭിപ്രായം തന്നെ ! എനിക്കതങ്ങ് വല്ലാതെ ഇഷ്ട്ടപ്പെട്ടു കേട്ടൊ...

പ്രിയ അനോനി ഭായി/ബഹൻ,ആ പറഞ്ഞതിനെ ഞാൻ തീർച്ചയായും പിന്താങ്ങുന്നു!
പല ഭാര്യമാരും അവർക്കിതുപോലുള്ള പ്രാണനൊമ്പരങ്ങൾ അനുഭവപ്പെടുമ്പോഴാണ് ,വായവിട്ട് ഇതുപോലെ പലതും വിളിച്ചുപറയുന്നതും/ചെയ്യുന്നതും..കേട്ടൊ

പ്രിയ അനു,ഇവിടെ ഈ കാര്യങ്ങളൊക്കെ തീരെ കനമില്ലാത്ത കാര്യങ്ങളാണ് കേട്ടൊ.
ഇന്നലെ തോമാസ്സ് എനിക്ക് നാട്ടിൽ നിന്നും വിളിച്ചപ്പോൾ പറഞ്ഞത്- ‘ഇപ്പോൾ അകന്നിരുന്നപ്പോഴാണ് പ്രണയം കൂടിവരുന്നതെന്ന്’

പ്രിയ നാസർ,ഒരുകഥയല്ലിത്- സംഭവമാണ് കേട്ടൊ..
മിത്രങ്ങൾക്കിതുപോലെ വരുമ്പോൾ സഹതറ്റിക്കാതെന്തുചെയ്യാൻ കഴിയും?

ഇവിടെ വന്ന്മിണ്ടിപ്പറഞ്ഞതിന് എല്ലാവർക്കും നന്ദിയർപ്പിച്ചുകൊള്ളുന്നൂ

asdfasdf asfdasdf said...

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു.... ഇനി ന്തൂറ്റൊക്യവോ ഉണ്ടാവാന്‍ പോണേ.. :)

അനില്‍@ബ്ലോഗ് // anil said...

ജീവിതം ഇങ്ങനെ ഒക്കെയാണല്ലെ, മാഷെ?
എന്തായാലും തോമാസ് കുട്ടി നാട്ടിലേക്ക് വണ്ടികയറിയത് നന്നായി.

mithul said...

superb.........

anupama said...

Dear Muralee,
Good Evening!
I wouldn't like to believe this!but who knows the undercurrents?teh situations,the life style,the pressure of modern life,the desires might have made her say what she said!
Hope they do reunite!
Wishing you a lovely and beautiful night,
Sasneham,
Anu

anupama said...

Dear Muralee,
Good Evening!
I wouldn't like to believe this!but who knows the undercurrents?teh situations,the life style,the pressure of modern life,the desires might have made her say what she said!
Hope they do reunite!
Wishing you a lovely and beautiful night,
Sasneham,
Anu

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ സജിഭായ് (കുട്ടന്മേനോൻ),ഇപ്പൊ വല്ലാത്ത പുലിവാലുപിടിച്ചിരിക്ക്യാണ് കേട്ടൊ.എല്ലാവരും ഇവിടിപ്പോൾ ’മുകുന്ദേട്ടാ മോളികുട്ടി വിളിക്കുന്നൂ’എന്നുള്ളചൊല്ലുളിയാണ്..

പ്രിയ അനിൽഭായി,പറഞ്ഞത് വളരെ ശരിയാണ്,പ്രത്യേകിച്ച് യു.കെയിൽ..

Dear Mithul,Thanks for your comments.

Dear Anu, Thanks for coming again, Belive it or not ,this is a real truth in life, the realities of life always stands still. But the desires of life should have always the positive’s to carry upon.Letus hope the may reunite in Future.

അഭിപ്രായം ചൊല്ലിയയെല്ലാവർക്കും നന്ദി കേട്ടൊ.

Pyari said...
This comment has been removed by the author.
shibin said...

അമ്മമ്മോ....ഇത്രക്കുവേണ്ടായിരുന്നു..

ഇത് തോമാസ്സിന്റെ പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ പ്രാണനൊമ്പരങ്ങളുമാണ്.“

ഇതിൽ ആരുടെകൂടെ നിൽക്കണമെന്നാണ് അമ്പരപ്പ്..!

Umesh Pilicode said...

kollam mashe ezhuth

pinne........

ശ്രീ said...

എന്തെല്ലാം തരത്തിലുള്ള വിഷമങ്ങളുള്ളവരാണ് നമുക്കു ചുറ്റുമുള്ളത് അല്ലേ മാഷേ?

പാവം തോമസ്. ഇപ്പോള്‍ അവര്‍ സകുടുംബം നാട്ടിലെത്തിയോ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ പ്യാരി,ഈ ബുലോഗത്തുള്ള പ്രണയനൊമ്പരങ്ങളും,പ്രാണനൊമ്പരങ്ങളൂം,പ്രണയചാപല്ല്യങ്ങളുമെല്ലാം കണ്ട് ദു:ഖിച്ചാണൊ ,വന്നിട്ട് പിന്നെമടങ്ങി പോയത്?

പ്രിയ ഷിബിൻ,ഞാൻ ഇവിടെ കണ്ടതും,കേട്ടതും വളരെ മിതമായി തന്നെയാണല്ലോ പറഞ്ഞത്...

പ്രിയ ഉമേഷ് ,ഇതെല്ലാം ജീവിതനാടകത്തിന്റെ അണിയറയിലെ ചിലഭാഗങ്ങൾ മാത്രം...

പ്രിയ ശ്രീ,തോമാസ്സും,കുട്ടികളും മാത്രം നാട്ടിലെത്തി,അവർ ഇപ്പോൾ ബ്രിട്ടീഷ് സിറ്റിസെൻസ് അല്ലെ...കാലക്രമേണ തിരിച്ചുവരുമായിരിക്കും...

എല്ലാവരുടേയും നല്ലയഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി കേട്ടൊ

lekshmi. lachu said...

valare nannyirikkunu..
eniyum etharam nalla kathakalumayi varuka..

Anonymous said...

Thomaassum Makkalum aa natu vittu poyallo...
ini
"Mukundetta...Molikutty...Vilikkunnoo"
bakkiyulla kata anubhavam pratheekshikkunnu

ManzoorAluvila said...

ദാമ്പത്യയ ബന്ധത്തിലെ താളപ്പിഴവുകളും, ശ്രദ്ധയും അശ്രദ്ധയും നന്നായ്‌ എടുത്തുകാണിച്ചിരിക്കുന്നു..നല്ല ആഖ്യായനം..നല്ല വായനാസുഖം എല്ലാവിധ ആശംസകളും

kallyanapennu said...

മുരളിച്ചേട്ട ഇത് ഒരു വല്ലാത്ത എഴുത്തായി പൊയി കേട്ടൊ .എന്തായാലും ഇങ്ങിനെയൊന്നും എഴുതണ്ടായിരുന്നു ?

കവിത അസ്സലായി
പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

മനസ്സിന്റെ ഉൾലിൽനിന്നും വന്നവരികൾ തന്നെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ലക്ഷ്മി,നല്ലകഥയ്ല്ലിത് ,കവിത നല്ലതും, സംഭവം ചീത്തയും ആയിരുന്നു കേട്ടൊ...

പ്രിയ അനോണി,മോളികുട്ടി അല്ലെങ്കിലും വിളിക്കാറുണ്ടായിരുന്നു..എന്തായാലും അഭിപ്രായം ഇഷ്ട്ടപ്പെട്ടു കേട്ടു...

പ്രിയ മൻസൂർ,ദാമ്പത്യയ ബന്ധത്തിലെ താളപ്പിഴവുകളും, ശ്രദ്ധയും അശ്രദ്ധയും തന്നെയാണല്ലൊ എല്ലാപ്രശ്നങ്ങൾക്കും കാരണം...

പ്രിയ മേരികുട്ടി,ഇനിമുതൽ ഇത്തരം സംഭവങ്ങൾ എഴുതുമ്പോൾ സംയമനം പാലിച്ചോളാം കേട്ടൊ

അഭിപ്രായമ്പറഞ്ഞ നിങ്ങൾക്കെല്ലാവർക്കും ഒത്തിരിയൊത്തിരി നന്ദി..കേട്ടൊ

ഹംസ said...

നല്ല ഒരു പോസ്റ്റ്

നന്നായി എഴുതിയിരിക്കുന്നു

ആശംസകള്‍

Typist | എഴുത്തുകാരി said...

ഇങ്ങിനെ നമ്മളറിയാത്ത എത്രയെത്ര ജീവിതങ്ങള്‍!

താരകൻ said...

വായിച്ചിരുന്നു...വ്യത്യസ്തമായ വീക്ഷണകോണുകൾ കൊള്ളാം...

ഒഴാക്കന്‍. said...

ബിലാത്തി സര്‍, അപ്പൊ പറഞ്ഞു വരുന്നത് കല്യാണം കഴിക്കണ്ട എന്നാണോ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ഹംസ,നല്ലെതെന്നുപറഞ്ഞതിന് നന്ദി ..കേട്ടൊ.

പ്രിയ എഴുത്തുകാരി, ഇത്തരത്തിലുള്ള ജീവിതങ്ങളിലും രസവും,സുഖവും കണ്ടെത്തുന്നവരും ഇവിടങ്ങളിൽ സുലഭം ആണ് കേട്ടൊ.

പ്രിയ താരകൻ,ഇതുപോലെ വ്ത്യസ്ഥമായ കാഴ്ച്ചകളാണല്ലൊ ഇത്തരം രചനകൽക്ക് ജന്മം കൊടുക്കുന്നത്.

പ്രിയ ഒഴാക്കൻ,തീർച്ചയായും കല്ല്യാണിക്കണം എന്നിട്ടായൊഴുക്കിൽ വിസ്തരിച്ചൊന്നൊഴുകണം..അല്ലെങ്കിൽ ചത്താൽ നരകത്തിൽ പോകും കേട്ടൊ.
പിന്നെ ആ ഒഴാക്കനുള്ള പേരെനിക്ക് പെരിത്തിഷ്ടായിട്ടാ‍ാ...

ഇവിടെവന്നുമിണ്ടിപ്പറഞ്ഞയെല്ലാവർക്കുമനേകം നന്ദികൾ കേട്ടൊ...

Unknown said...

wow...vishamam thonnunna kathakal thanneyaanithu...
ellaam jeevithatthinte bhaagangal alle..

ഭ്രാന്തനച്ചൂസ് said...

ഇതാണ് രമണന്‍ വിസയില്‍ പോയലുള്ള കുഴപ്പം. പുരുഷകേസരികളേ...എങ്ങനെയും പ്രവാസിയാവനുള്ള തന്ത്രപ്പാടിനിടയില്‍ ഇതും കൂടി ഓര്‍ത്താല്‍ നന്ന്..!

Unknown said...

ezhuthu kurachu provoking aaki maati kayyadi nedaanulla sramamaanalle...

Unknown said...

പിന്നെ ഞാൻ ഒരിക്കലും മോളികുട്ടിയെ കുറ്റം പറയില്ല കേട്ടൊ,
എന്തുകൊണ്ടെന്നാൽ എനിക്ക് തോമാസിനെ എല്ലാം കൊണ്ടും
നന്നായി അറിയാമായിരുന്നൂ...
ഇതുനന്നായി..ഇലക്കും,മുള്ളിനും കേടില്ലല്ലോ
നന്നായിട്ടുണ്
ഈ കഥ ഇന്ന്“ബിലാത്തി മലയാളി”യിൽ കണ്ടിരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ഷെറിൻ, ഇതെല്ലാം ജീവിതനാടകത്തിന്റെ വെറും കൊച്ചുഭാഗങ്ങൾ മാത്രം...

പ്രിയ അച്ചൂസ്,ഇത്തരം സംഭവങ്ങൾ നിധാനം പുരുഷകേസരികളുടെ കഴിവുകേട് തന്നെയാണ് കേട്ടൊ..

പ്രിയ ഷിഗിൻ, കയ്യടിനേടാനുള്ളകഥയല്ലിത്, തെറ്റുകൾ തിരുത്താനും,സംഭവിക്കതെ തിരുത്തപ്പെടാനും വേണ്ടിയാണിത് കേട്ടൊ..

പ്രിയ മാത്തൻ,അവർ രണ്ടുപേരും മിത്രങ്ങളാണല്ലോ..ആരുടെ പക്ഷത്തും പോകാതിരിക്കാൻ പറ്റില്ല..കേട്ടൊ

ഇവീടെയെത്തി അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി....

Unknown said...

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?

Unknown said...

ഇരിക്കുന്നതിന്,കിടക്കുന്നതിന്,ഫോൺ വിളിക്കുന്നതിന്,...
അങ്ങിനെ തൊട്ടതിനും,പിടിച്ചതിനുമെല്ലാം മോളികുട്ടിയുടെ വായിൽനിന്നും
കേട്ടുകൊണ്ടിരിക്കുന്നത് പിന്നെ തോമാസ്സിന് പുത്തരിയല്ലാതായി.
ഇപ്പോൾ ഭാര്യയുടെ പക്കൽ നിന്നും എന്തെങ്കിലും കേട്ടിലെങ്കിലാണ്
(കിട്ടുണ്ടോന്നറിയില്ല കേട്ടൊ) മൂപ്പർക്ക് ടെൻഷൻ !

Unknown said...

വ്യക്തമായി പറഞ്ഞാൽ ഇത് തോമാസ്സിന്റെ
പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ
പ്രാണനൊമ്പരങ്ങളുമാണ്.

ഷിബു said...

ഇരിക്കുന്നതിന്,കിടക്കുന്നതിന്,ഫോൺ വിളിക്കുന്നതിന്,...
അങ്ങിനെ തൊട്ടതിനും,പിടിച്ചതിനുമെല്ലാം മോളികുട്ടിയുടെ വായിൽനിന്നും
കേട്ടുകൊണ്ടിരിക്കുന്നത് പിന്നെ തോമാസ്സിന് പുത്തരിയല്ലാതായി.
ഇപ്പോൾ ഭാര്യയുടെ പക്കൽ നിന്നും എന്തെങ്കിലും കേട്ടിലെങ്കിലാണ്
(കിട്ടുണ്ടോന്നറിയില്ല കേട്ടൊ) മൂപ്പർക്ക് ടെൻഷൻ !

ഈ കാലഘട്ടത്തിലെ ഒരു ശരാശരി ഭർത്താവ് !

Unknown said...

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?

Unknown said...

വ്യക്തമായി പറഞ്ഞാൽ ഇത് തോമാസ്സിന്റെ
പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ
പ്രാണനൊമ്പരങ്ങളുമാണ്.....കേട്ടൊ !

Unknown said...

പെണ്ണിലും,കള്ളിലുമൊന്നും താല്പ്പര്യമില്ലാത്തതിനാലോ ,
തറവാടിനു പറ്റിയ തരത്തിലുള്ള ബന്ധങ്ങള്‍ വരാത്തതിനാലൊ
വയസ്സുമുപ്പതു കഴിഞ്ഞിട്ടും തോമസിന്റെ ബ്രപ്മചാര്യത്തിന് കോട്ടമൊന്നും പറ്റിയില്ല .

sulu said...

GOOD ONE..

MKM said...

ദാമ്പത്യയ ബന്ധത്തിലെ താളപ്പിഴവുകളും, ശ്രദ്ധയും അശ്രദ്ധയും നന്നായ്‌ എടുത്തുകാണിച്ചിരിക്കുന്നു.

sheeba said...

വ്യക്തമായി പറഞ്ഞാൽ ഇത് തോമാസ്സിന്റെ
പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ
പ്രാണനൊമ്പരങ്ങളുമാണ്..

മനാമയിലെ മമ കഥയിത് ഒരു തീരാക്കഥ ... ! / Manamayile Mama Kathayithu Oru Theerakkatha ...!

ഇപ്പോഴൊന്നും തീരാത്ത ഒരു പഴയ യഥാർത്ഥമായ സാങ്കല്പിക കഥയിലെ കഥാപാത്രങ്ങളായി നിറഞ്ഞാടുകയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇക്കഥയിലെ മിത്രങ്ങൾ .   ...