Thursday, 11 February 2010

ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 Oru Pranaya Shubhadinam !


 
ഒരു പ്രണയ ശുഭ ദിനം !

എന്റെ ചെറുപ്പ കാലഘട്ടങ്ങളിൽ ഫെബ്രുവരി പതിനാല്,
ഇന്നത്തെ പോലെ പ്രണയ ദിനമായിയൊന്നും ആഘോഷിച്ചു
തുടങ്ങിയിട്ടില്ലായിരുന്നൂ...
പിന്നെ അന്നത്തെ ദിവസം
അടുത്ത പരിസരത്തെവിടെയെങ്കിലും പൂരമോ,
പള്ളിപ്പെരുന്നാളോ, ശിവരാത്രിയോ നടക്കുന്നുണ്ടെങ്കിൽ...

എല്ലാ കണ്മണിമാരേയും, പ്രണയിനിമാരായി
കണ്ടിരുന്നതുകൊണ്ടൊക്കെ .. ഞങ്ങൾ തീർച്ചയായും
അവിടെയെത്തിയിരിക്കും---
ശരിക്കും പ്രണയം ആഘോഷിക്കുവാൻ വേണ്ടി...

അന്നത്തെ ഈ കണ്മണിമായുടെ വളരെ സുന്ദരമായ
കടാക്ഷങ്ങളാലും, നറുപുഞ്ചിരികളാലും കിട്ടിയിരുന്ന ആ പ്രണയ
സമ്മാനങ്ങൾ ; ഇന്നും മനസ്സിന്റെ അടിത്തട്ടിൽ യാതൊരുവിധ കോട്ടങ്ങളുമില്ലാതെ
ഇപ്പോഴും ഇരിക്കുന്നതിലാണൽത്ഭുതം !


വീണിതല്ലോ കിടക്കുന്നൂ പ്രണയം !
ഇത്തരം പ്രണയാഘോഷവേളകൾ  ഗംഭീരമാക്കാൻ വേണ്ടി
കൂട്ടുകാരിൽ ചിലർ കട്ട, ജാക്കി,...,... മുതലായ കൊച്ചുപ്രണയായുധങ്ങൾ
ഉപയോഗിച്ചിരുന്നതുമൂലം ; ഇടവകക്കാരുടെ കൈത്തരിപ്പുകൾ തീർക്കാൻ ഇടവരുത്തിയിരുന്നതുകൊണ്ട് അന്നൊന്നും ഒരിക്കലും ഞങ്ങളുടെ  ആ പ്രണയ
ദിനാഘോഷങ്ങൾ മുഴുവനാക്കാൻ സാധിച്ചിരുന്നില്ല എന്ന വിഷമവും ഇപ്പോൾ തോന്നുന്നുണ്ട്...!

പിന്നെ അനുജന്റേയും,അനുജത്തിയുടേയും കാലമായപ്പോഴേക്കും ,
ഈ ഫെബ്രുവരി പതിനാല് നാട്ടിലും അങ്ങ് വല്ലാതെ വളർന്നുകഴിഞ്ഞിരുന്നു ...

പിന്നീട് ഇപ്പോൾ ഈ ദിനാഘോഷങ്ങൾ കൊണ്ടാടുന്ന
മൂത്തപെങ്ങളുടെ മകന്റേയും, ഒപ്പമുള്ള പുതുതലമുറയുടേയും
മറ്റും പ്രേമാഘോഷങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ...
സത്യം പറഞ്ഞാൽ സന്തോഷവും, ദു:ഖവും ഒരുമിച്ച് തോന്നുന്നുണ്ട്....

ഏതാണ്ട് നാലുപതിറ്റാണ്ടിന്റെ , എന്റെ ചുറ്റും നടക്കുന്ന
പ്രണയാനുഭവങ്ങൾ കണ്ടും, കേട്ടും അറിഞ്ഞ് ചിലപ്പോൾ
തോന്നുന്നതായിരിക്കാം അല്ലേ ?

അന്നുകാലത്തുണ്ടായിരുന്ന ആ അനശ്വര
പ്രണയങ്ങൾക്കൊക്കെ പകരം ... പീഡനം, വാണിഭം,
ലവ് ജിഹാദ്,..,..അങ്ങിനെഎത്രയെത്ര പുത്തൻ പേരുകളാണ്
ഇപ്പോൾ ഇതോടൊപ്പം നമെല്ലാം കൂട്ടിവായിച്ചുകൊണ്ടിരിക്കുന്നത്... അല്ലേഎന്തുകൊണ്ടെന്നാൽ എല്ലാം
പ്രണയപ്രകടനങ്ങൾ മാത്രം ... !
ദിവ്യ പ്രണയങ്ങൾ വളരെ അപൂർവ്വം !

കഴിഞ്ഞ പ്രണയദിനത്തിന്റന്ന്
മകൾക്ക് ... ഇ-മെയിലായും, SMS ആയും
പ്രണയ സന്ദേശങ്ങൾ കൂമ്പാരമായി വന്നപ്പോൾ ...
ഭാര്യ പറയുന്നത് കേട്ടു - “ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ ..എന്ന് “
ആശ്വാസം ... അത്രയല്ലെ പറഞ്ഞുള്ളൂ !

നാട്ടില്‍ വെച്ചു സാക്ഷാല്‍ മുരളീധരനെപോലെ
പ്രണയ മുരളിയൂതി , അനർഘനിർഗളം സ്വന്തം പ്രണയ
സാമ്രാജത്തില്‍ ,പ്രയാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ,
എന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടോ ,മറ്റോ എന്നറിയില്ല ചെറുപ്പത്തിലെ
പിടിച്ചു പെണ്ണ്കെട്ടിപ്പിച്ചത്....

അതോടെ എന്റെ പ്രണയം അവസാനിച്ചു
എന്ന്  കരുതിയവര്‍ക്ക് തെറ്റി...പിന്നീട് എന്റെ
പ്രണയം ശരിക്കും  വിടര്‍ന്ന് പടർന്ന് പന്തലിക്കുകയായിരുന്നൂ !

നാട്ടിലെ പ്രണയം പേടിച്ച് ... ഇവിടെ ലണ്ടനിൽ വന്നപ്പോള്‍
‘പട പേടിച്ചു പന്തളത്ത് വന്നപ്പോള്‍ ,പന്തം കൊളുത്തിപ്പട‘
എന്ന പോലെയായി എന്റെ സ്ഥിതി ...!

Second hand to Tenth hand വരെയുള്ള ഇവിടത്തെ പ്രണയിനിയി
മാര്‍ക്കെല്ലാം ... ഒരു ഭാരതീയന്‍ എന്നനിലയില്‍ എന്നോടു ബഹു കമ്പം !
ഇവിടുള്ളവരെ അപേഷിച്ചു Indians so family oriented -
ആണെന്നുള്ള ഒരു പരിഗണന വെച്ചുമാത്രമാണത് കേട്ടോ...

കാരണം എന്ത് ഇല്ലെങ്കിലും അല്ലെങ്കിൽ എന്ത് ഉണ്ടായാലും
ഈ നാട്ടിലുള്ളവരെ പോലെയൊക്കെ അങ്ങിനെ  ഉപേക്ഷിച്ച്  പോകില്ലല്ലോ ....!

ഇവിടെ ഈ ‘വാലന്റെയിൻസ് ഡേയ്‘
എന്നുപറഞ്ഞാൽ  ഒരു ഭയങ്കര സംഭവമാണ് ...
കൃസ്തുമസ് ആഘോഷങ്ങളെല്ലാം പോലെ ഒരു കലക്കൻ ആഘോഷം !

ക്ലബ്ബുകളിലും, പബ്ബുകളിലും, പാർക്കിലും, മറ്റും നേരം
പുലരുവോളം നിറഞ്ഞാടികൊണ്ടിരിക്കുന്ന  പ്രണയകേളികൾ...
ശരിക്കുശ്രമിക്കുകയാണെങ്കിൽ എല്ലാം തന്നെ ലൈവ്’ ആയി തന്നെ കാണാം കേട്ടൊ !

ഇപ്പോഴുള്ള പ്രണയിനിക്കും/നാഥനുമടക്കം
Ex-Lovers/Partners-നുമൊക്കെ പ്രണയ സമ്മാനങ്ങൾ
കൈമാറേണ്ടതുകൊണ്ട് , ഇവിടത്തുകാർക്കൊക്കെ ഈ ദിനം
പ്രണയത്തിന്റെ ഒരു ഭയങ്കര ബാധ്യതാ ദിനം കൂടിയാ‍ണ് ഇപ്പോൾ !

മൂന്നുകൊല്ലം മുമ്പ്, ഒരു ഫെബ്രുവരി പതിനാലിന്
ഒരു മദാമ്മ എന്റെ ചുണ്ട് കടിച്ചുപൊട്ടിച്ചു എന്ന് പറഞ്ഞ് ...
എന്റെ പെണ്ണൊരുത്തി, എന്നെ ഈ പ്രണയദിനത്തിന്റന്ന്  ഇപ്പോൾ വീടിനുപുറത്തുവിടാറില്ല ..!

അന്നത്തെ പ്രണയം അവളോടുമാത്രം മതിയത്രേ..!

കുശുമ്പെന്നാല്ലാണ്ടിതിനെ പിന്നെന്തുട്ടെന്ന്യാ പറയാ‍ാ...അല്ലേനോക്കൂ ... ഇതുവരെയുള്ള എന്റെ പ്രണയാനുഭവങ്ങള്‍ വെച്ച്
പ്രണയ ദിനങ്ങളോടനുമ്പത്തിച്ച് എഴുതിയ കവിതകളോ അതോ വെറും
പദ്യങ്ങളോ ആണ് ഈ  പ്രണയ കാലാന്തരങ്ങളും പിന്നെ  February 14 ഒരു പ്രണയ ശുഭദിനവും.പ്രണയ കാലാന്തരങ്ങൾ


പ്രണയമതെന്നോടാദ്യം പങ്കുവെച്ചതെന്നമ്മ ,
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായി ...
പ്രണയിച്ചുയമ്മ അടുക്കള ; രാഷ്ട്രീയമച്ഛന്‍ ;
പണത്തെ സ്നേഹിച്ചുയമ്മാവര്‍; ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചീക്കളി കൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമ പെങ്ങള്‍ക്ക് ; ചേട്ടന്‍ ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..!

പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം; കൂട്ടുകാര്‍ക്കോ ..
പണം ഞാന്‍ കൊടുക്കുമ്പോള്‍ ,ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
പ്രണയം തേടി ഞാന്‍ അലയുന്നു കാലമിത്രയും ....!

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിനം  ?
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനമെങ്കിലും
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ?


ഒരു ലണ്ടൻ പ്രണയദിന രാത്രി !February 14 ഒരു പ്രണയ ശുഭ ദിനം


"പ്രണയിക്കുന്നൂ നിന്നെ ഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും
പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
അണികളോട് ; അതിഥിയോടാതിഥേയൻ ; മുതലാളിയോ
പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട്‌ ;

പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള്‍ !
പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !വാല്‍കഷ്ണം :-

കുറച്ച് ദിവസം മുമ്പ് പണിസ്ഥലത്തുവെച്ച് ,
ഒരു ഇടവേളയിൽ ഞാനും, വെള്ളക്കാരനായ
മിത്രം‘ ക്രിസ് ജോണും‘, സഹപ്രവർത്തകൻ കറമ്പൻ
 ‘ക്വാമെ ഫിർപോൺഗും‘ കൂടി പ്രണയത്തെ/കുടുംബത്തെ
പറ്റിചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ....
‘ക്രിസ്‘ മൂപ്പരുടെ നാലാം dating -ലെ girlfriend-
നെകുറിച്ചും, അമ്മയുടെ അഞ്ചാം partner റെ-കുറിച്ചും ,
 38 വയസ്സിലും കുട്ടികള്‍ ഇല്ലാത്തതിന്റെ  ചാരിതാർഥ്യത്തെ
കുറിച്ചും, വെറും greeting card കളിലൊതുങ്ങുന്ന പ്രണയ/ കുടുംബബന്ധങ്ങളെ കുറിച്ചുമൊക്കെ ....വാചാലനായി ..
‘ക്വാമെ‘യാണെങ്കിൽ ആഫ്രിക്കയിലുള്ള
തന്റെ സ്നേഹനിധിയായ രണ്ടാമത്തെ ഭാര്യയേയും, മക്കളേയുംകുറിച്ചും, ഇവിടെ ലണ്ടനിലുള്ള  തന്റെ പ്രണയിനിയേയും , ചിന്നവീടിനെയും പറ്റിയൊക്കെ പൊക്കിയടിച്ചു...

എന്റെ പ്രണയ/കുടുംബകാര്യങ്ങൾ പറഞ്ഞപ്പോള്‍ .... ഇരുപത് വര്‍ഷമായി ഒരേയൊരു ഭാര്യയോടുകൂടി , കുട്ടികള്‍  സഹിതം , മറ്റുബന്ധുജനങ്ങളുമായി സസ്നേഹം, സസുഖം സുന്ദരമായി 
വാഴുകയാണെന്ന് കേട്ടപ്പോള്‍ അവർ രണ്ടുപേരും  വാ പൊളിച്ചു പോയി !

Cris  & Kwame  : -  " Wow... Really ..    How... Can ?
                                  20 years... with Only One Wife ! ? "


Me                           : - "Yeah ...Sure ....That"s an Indian Magic  !
                                       It's  Same   like as an Indian Rope Trick*!'                              ( ആത്മാഗതം         :-  "ഉന്തുട്ട്..പറയാന്യാ..ഗെഡികളേ നമ്മെടെ വീട്ടിലെ വെടിക്കെട്ട്..നമക്ക്വല്ലേ       അറിയൊള്ള്യ്യോ ....
ഒരു പ്രണയ്യ്ം ..അല്ലെങ്ങ്യേ കുടുമ്മ്മം ..തേങ്ങ്യേടെ..മൂഡ്.)

* ആകാശത്ത് തൂങ്ങിക്കിടക്കുന്ന ഒരുകയറിൽ കൂടി 
മെയ്‌വഴക്കത്തോടെ മുകളിൽ കയറിപ്പോയി അപ്രത്യക്ഷമാകുന്ന 
ഒരു ഭാരതീയ മാന്ത്രികവിദ്യ !

60 comments:

എറക്കാടൻ / Erakkadan said...

ചുണ്ടു കടിച്ച മദാമ്മ ....ലണ്ടനിൽ ഒരു ഒരു പിച്ചക്കാരനെങ്കിലും ആയാൽ മതിയായിരുന്നു

Pyari K said...

ആത്മഗതം വായിച്ചു പൊട്ടി പൊട്ടി ചിരിച്ചു ട്ടോ!

Happy Valentine's Day! ;)

പട്ടേപ്പാടം റാംജി said...

അനുഭവക്കുറിപ്പുകളും ചിത്രങ്ങളും കവിതയും ഒക്കെയായി വയറു നിറച്ച ഒരു പ്രണയ ശുഭദിനം കേമമായി.
എന്തൊക്കെ പറഞ്ഞാലും പഴയ പ്രണയത്തിനുതന്നെ ഒരു ഇത്.ഭാരതീയ കയര്‍ വിദ്യ ഇവിടെ നിന്നാലോചിക്കുമ്പോള്‍ കൊള്ളാം എന്നു തന്നെയാണ് ഇപ്പോഴും തോന്നുന്നത്.
എനിക്കിപ്പോഴും പ്രണയത്തിന് ഒരു പ്രത്യേക ദിനമുന്ടെന്നത് തോന്നുന്നില്ല. ഒരുപക്ഷെ അങ്ങിനോന്നും എനിക്ക് കാണാന്‍ കഴിയാത്തതു കൊണ്ടായിരിക്കാം. അവിടത്തെ ആഘോഷങ്ങള്‍ ഇത്രയും വലുതാണെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി.
ചിരി പൊട്ടി വന്നേ ഉള്ളു.

റ്റോംസ് കോനുമഠം said...

മുരളീ ചേട്ടാ,

വായിച്ചു. ഇഷ്ടായീ.
പ്രണയദിനാശംസ്കള്‍

sherin said...

ee pranaya varnnanakal pottichirippikkunnathaanallo...
aa kavithakalum nannaayittuntu.
pranayadinaashamshakal !

ബിലാത്തിപട്ടണം / Bilatthipattanam said...

എന്റെ പ്രണയക്കാഴ്ച്ചകളിലേക്കെത്തി നോക്കി മദാമയെ കണ്ട് ചുണ്ടുകടിച്ച എറക്കാടനും ,
എൻ ആത്മാ‍വിന്റെ ഗതങ്ങൾ കണ്ട് പൊട്ടിച്ചിരിച്ച പ്യാരിക്കും ,
എന്റെ പ്രണയാനുഭവകുറിപ്പുകളെ വാനോളം വാഴ്ത്തിയ റാംജിഭായിക്കും ,
നല്ലയിഷ്ടങ്ങൾ പങ്കുവെച്ച റ്റോംസ് ഭായിക്കും,
ഇതിനെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രണയവർണ്ണങ്ങളാക്കിമാറ്റിയ ഷെറിനും,

ആദ്യം തന്നെ വന്നുനല്ലയഭിപ്രായങ്ങൾ പങ്കുവെച്ചതിനുള്ള നമസ്കാരങ്ങളൂം,നന്ദിയും രേഖപ്പെടുത്തികൊള്ളുന്നു...

ഒപ്പം ഏവർക്കും മുങ്കൂറായി തന്നെ പ്രണയശുഭദിനാശംസകളൂം നേർന്നുകൊള്ളുന്നൂ...!

ശ്രീ said...

ചേച്ചിയെ കുറ്റം പറയുന്നതെങ്ങനെ? മൂന്നാലു വര്‍ഷം മുന്‍പ് ആ മദാമ്മ ചെയ്തത് കടുംകൈ തന്നെ. (ഇനി പുറത്തിറങ്ങിയാല്‍ കാല് തല്ലിയൊടിയ്ക്കും എന്നൊന്നും പറഞ്ഞില്ലല്ലോ. അന്നത്തെ ദിവസം വലിയ കറക്കമൊന്നും വേണ്ടെന്നല്ലേ പറഞ്ഞുള്ളൂ... സമാധാനം)
;)

Rare Rose said...

പഴയതും പുതിയതുമായിട്ടുള്ള പ്രണയ സങ്കല്പങ്ങളും,ആത്മഗതങ്ങളുമെല്ലാം ചിരിയും,ചിന്തയുമുണര്‍ത്തി..:)

കൂതറHashimܓ said...

പ്രണയതെ കുറിച്ച് വായിച്ചു,
പണ്ടത്തെ കാര്യങ്ങല്‍ ഒന്നും എനിക്കറിഞ്ഞൂടാ..
ഞാന്‍ ഒന്നു തീരുമാനിച്ചു, മുന്‍കരുതലും എടുത്തു

കുമാരന്‍ | kumaran said...

ആ ആത്മഗതമാണ് ആത്മഗതം.. വൈഫ് കാണണ്ട, ബ്ലോഗ് പൂട്ടി സീലു വെക്കും. ആ മദാമ്മയെ ഒന്നു മലയാളം ബ്ലോഗിങ്ങ പഠിപ്പിക്കുന്നേ.

Anonymous said...

"ക്ലബ്ബുകളിലും,പബ്ബുകളിലും,പാർക്കിലും,
മറ്റും നേരം പുലരുവോളം നിറഞ്ഞാടികൊണ്ടിരിക്കുന്ന
പ്രണയകേളികൾ....., ശരിക്കുശ്രമിക്കുകയാണെങ്കിൽ എല്ലാം
തന്നെ‘ ലൈവ്’ ആയി തന്നെ കാണാം കേട്ടൊ!"

അപ്പോൾ ഈ Live Shows കാണുവാൻ പൊകുന്നതുകൊണ്ടായിരിക്കും, താങ്കളെ ഭാര്യ അന്നത്തെ ദിവസം പുറത്തുവിടാത്തത് !
നല്ല വിവരണങ്ങൾ...KETTO...!

jyo said...

പ്രണയദിന അനുഭവങ്ങള്‍ കൊള്ളാം-മത്തന്‍ കുഴിച്ചിട്ടാല്‍ കുംബളമാവില്ലല്ലൊ...എന്നതും
പ്രണയദിനാശംസകള്‍

ബിലാത്തിപട്ടണം / Bilatthipattanam said...

ശ്രീകുട്ടാ, എന്റെ എല്ലാപ്രണയാനുഭവങ്ങളും വള്ളിപുള്ളിതെറ്റാതെ,അവളോടുപങ്കുവെക്കുന്നതിന്റെ വിജയവും,പരാജയവുമാണത്..കേട്ടൊ.

എന്റെ റെയർ റോസെ, നാലുപതിറ്റാണ്ടുകാലത്തെ ഈ പ്രണയാനുഭവങ്ങൾ ചിരിക്കും,ചിന്തക്കും ഇടവരുത്തിയതിൽ, ഞാൻ സന്തോഷിക്കുന്നു കേട്ടൊ.

ഈ കൂതറപേരുമാറ്റണം കേട്ടൊ ഹാഷിം,എന്തായാലും ആമുങ്കരുതൽ എടുത്തത് നന്നായി.

എന്റെ കുമാർജി,കൂടെയുള്ള മദാമമാരും,കറമ്പത്തികളും,മറ്റും എന്റെ മംഗ്ലീഷുകാരണം ‘മലയാലം പടിചൂറ്റാ..’
‘എന്റെ ഗെഡീ’ എന്നുള്ളത് എന്നോടവർ പറയുന്നന്നത്..‘എന്നെ കടീ..‘എന്നാണ് !

എന്റെ അനോണി എന്നെ ശരിക്കൊന്നാക്കിയത് ,എനിക്കങ്ങ് വല്ലാതെ ഇഷ്ട്ടപ്പെട്ടു കേട്ടോ‍ാ..

ഈ പ്രണയക്കാഴ്ച്ചകൾ കണ്ട് മിണ്ടിപ്പറഞ്ഞ എല്ലാവർക്കും നന്ദി,നമസ്കാരം !
ഒപ്പം ഏവർക്കും മുൻ കൂറായി തന്നെ പ്രണയശുഭദിനാശംസകളൂം നേർന്നുകൊള്ളുന്നൂ...!

പ്രദീപ്‌ said...

മുരളിയേട്ടാ , ഫോണ്‍ നമ്പര്‍ കൈ യീന്നു പോയി . ഒന്ന് കൂടി തരുമോ ? അഭിപ്രായം ഞാന്‍ നേരില്‍ പറയാം . എന്‍റെ അണ്ണാ .................

Anonymous said...

“ആകാശത്ത് തൂങ്ങിക്കിടക്കുന്ന ഒരുകയറിൽ കൂടി
മെയ്‌വഴക്കത്തോടെ മുകളിൽ കയറിപ്പോയി അപ്രത്യക്ഷമാകുന്ന
ഒരു ഭാരതീയ മാന്ത്രികവിദ്യ !“
അപ്പൊൾ പ്രണയം , കുടുംബം എന്നൊക്കെ പറയുന്നതു ഇത്തരം ഒരു മാജിക് ട്രിക് ആണ് അല്ലേ..
നന്നായിരിക്കുന്നു ഈ അവലോകനങ്ങൾ
By
K.P.RAGHULAL.

അച്ചൂസ് said...

ചില കടിക്കലും പൊട്ടിയ്ക്കലും ഒക്കെ വായിച്ചപ്പോള്‍ അറിയാതെ “ ദേവ്യേ...” എന്നൊരു വിളി മനസ്സില്‍ വന്നെങ്കിലും മകുടി ഊതണ പടം കണ്ടപ്പോള്‍ അത് തൊണ്ടയില്‍ കുടുങ്ങി. പിന്നെ അറിയാതെ പുറത്തേയ്ക്ക് വന്നത് “ചാടിക്കളിയ്കെടാ ..കൊച്ചു രാമാ...” എന്ന ശീലാണ്. ഹ..ഹ എന്തായാലും നാന്നായീട്ടോ മുരളിയേട്ടാ..!

Akbar said...

"ഉണ്തുട്ട്.. പറയാനാ ..ഗെഡികളേ നമ്മെടെ
വീട്ടില്ല്യേ..വെടിക്കെട്ട്..നമക്ക്വല്ലേ അറിയൊള്ളോ ....
ഒരു പ്രണയ്യ്ം ..അല്ലെങ്ങ്യേ കുടുമ്മ്മം ..തേങ്ങേട്യേ..മൂഡ്." )

ആദ്യം കുടമാറ്റം. പിന്നല്ലേ വെടിക്കെട്ട്‌. ഹ ഹ ഹ വായിച്ചു, ചിന്തിച്ചു, പിന്നെ ചിരിച്ചു. നല്ല പോസ്റ്റ്‌. ആശംസകള്‍. പ്രണയ ദിനത്തിനല്ല താങ്കള്‍ക്കു.

ബിലാത്തിപട്ടണം / Bilatthipattanam said...

ഈ മത്തൻ വള്ളി,വല്ലകുമ്പളത്തിലെങ്ങാനും പടർന്നാലോ എന്നാണവൾക്ക് പേടിയിപ്പോൾ..കേട്ടൊ ജ്യോ.

എന്തായാലും ഒരു യു.കെ ബൂലോഗമീറ്റ് നമ്മൾക്ക് സംഘടിപ്പിച്ച്..കൊഴുപ്പിക്കാം കേട്ടൊ പ്രദീപ്.

ഈ പ്രണയങ്ങൾ നമ്മളെകൊണ്ട് കയെറെടുപ്പിക്കുകയും,കയറ്ന്മേൽ കേറ്റുകയുമൊക്കെ ചെയ്തുകൊണ്ടിരിപ്പിക്കുകയാണല്ലൊ..അല്ലേ രഘുലാൽ.

ഈ ചാടിക്കളിയറിയുന്നതുകൊണ്ടുതന്നെയാണല്ലൊ,എന്റെയീ പ്രണയവിജയങ്ങൾക്കുകാരണം ;ഒരു മരത്തിൽ നിന്നും പെട്ടെന്നുതന്നെ വേറൊന്നിലേക്കു ചാടാൻ പറ്റും കേട്ടൊ..അച്ചൂ.

ഈ പ്രണയവർണ്ണങ്ങളുടെ കുടമാറ്റവും,വെടിക്കെട്ടും നന്നായാസ്വദിച്ചതിന് പെരുത്ത് സന്തോഷം കേട്ടൊ..അക്ബർ.

എല്ലാവർക്കും വന്നുനല്ലയഭിപ്രായങ്ങൾ പങ്കുവെച്ചതിനുള്ള നമസ്കാരങ്ങളൂം,നന്ദിയും രേഖപ്പെടുത്തികൊള്ളുന്നു...
ഒപ്പം ഏവർക്കും തന്നെ പ്രണയശുഭദിനാശംസകളൂം നേർന്നുകൊള്ളുന്നൂ...!

VEERU said...

നാട് മാറിയിട്ടും നമ്മുടെ നാട്ടഭിമാനം കാത്ത ഭായിക്ക് ജെയ് !!
ഇനിയതല്ലാ ഈ ഇരുപത് കൊല്ലം ഒരേ ഭാറ്ര്യയോടൊപ്പം നിന്നതിൽ പശ്ചാത്താപം തോന്നുന്നെങ്കിൽ ഭായിക്ക് മൂർദാബാദ് !!ഹി ഹി ഹി

mukthar udarampoyil said...

പ്രണയത്തിന് ഞമ്മളെതിരല്ല.
നല്ലപ്പം കാലത്ത് ഞമ്മളും ഒത്തിരി പ്രണയിച്ചു കസര്‍ത്തീതാ..
പച്ചെങ്കില് അയിനൊരു ദിവസം...
ഒരു ദിവസം പ്രായമുള്ള ഇന്നത്തെ പ്രേമപ്പേക്കൂത്തുകള്‍ക്ക് ശരി..
അതിന് ആശംസനേരുന്നില്ല...
ന്നാലും ങ്ങളെ എഴുത്തിന്റെ ഒരിത് ഞമ്മക്ക് പെരുത്തിഷ്ടായി...
കഥയും കവിതയും ചിത്രവും...അനുഭവവും..
ചിരിപ്പിച്ചു..

OAB/ഒഎബി said...

പോസ്റ്റ് കുറേ ചിരിപ്പിക്കയും ചിന്തിപ്പിക്കുകയും ചെയ്തു. അന്നേ ദിവസത്തെ ഒരു ലൈവ് ഫോട്ടൊ ഒന്നും കൈയ്യിലില്ലായിരുന്നൊ?

കച്ചവടവല്‍ക്കരിക്കപ്പെട്ട തലയില്ലാത്ത വാലന്റെ ദിവസം കേക്കും മുന്നെ സ്നേഹിച്ചും കല്ല്യാണം കഴിഞ്ഞ് ദിവസോം പ്രണയിച്ചും കുട്ട്യാളായി.
ഇന്നും എന്റെ പഴേ പ്രണയിനിക്ക് ദിവസവും സമ്മാനങ്ങള്‍ കൊടുത്തു കൊണ്ടേയിരിക്കുന്നു. അത് ഇന്നൊരീസം മാത്രം ഒരു പൊതിയിലൊ, കാര്‍ഡിലൊ, ഇന്ന് വൈന്നേരം വാടുന്ന ഒരു ചൊമന്ന പൂവിലൊ ഒതുങ്ങില്ല.
ഒരു കവിക്കൊ കഥാകാരനൊ പറയാനറിയാത്ത, നിര്‍വചിക്കാന്‍ കഴിയാത്ത ഉദാത്തമായ സ്നേഹത്തിന്റെ ഭാഷ!

ആ ഒരു ഭാഷയില്‍ മാത്രം ഒതുങ്ങി നിന്ന് കൊണ്ട് നിങ്ങള്‍ക്കും കുടുംബത്തിനും എന്നുമെന്നും പ്രണയ ദിനങ്ങള്‍ ആശംസിച്ചു കൊണ്ട്....

ബിലാത്തിപട്ടണം / Bilatthipattanam said...

ഇന്നത്തെ പണികഴിഞ്ഞ് ,ഇവിടെയുള്ള ഇന്നത്തെ പ്രണയാഘോഷങ്ങൾ
കണ്ടും, കേട്ടും വീട്ടിൽ വന്ന് മെയിൽ തുറന്നുനോക്കിയപ്പോൾ,ശരിക്കും ഞാൻ
പ്രണയ പരവശനായി തീർന്നു കേട്ടൊ!
കണിക്കൊന്നയിൽ(www.kanikkonna.com) “ബ്ലോഗ് ഓഫ് ദി വീക്ക് “ ആയി
ഞാനൊരു സാക്ഷാൽ പ്രണയവല്ലഭനായി കിടക്കുന്നൂ !
ഒപ്പമുള്ള പ്രണയ കവിതകളും വമ്പൻ ‘ഹിറ്റ്’!

”മേടത്തിലെ കണിക്കൊന്നമരത്തിലെ പൂക്കളാം പോലവേ
വിടർന്നീമുരളിയീക്കണിക്കൊന്നയിൽ പ്രണയക്കണി പോൽ ! “

കൂടാതെ ഈ രചനകൾ കണ്ട് , കൂമ്പാരമായി അഭിപ്രായങ്ങൾ
മെയിലായും/നേരിട്ടും/ഫോൺ മുഖാന്തിരവും കിട്ടിക്കൊണ്ടിരിക്കുമ്പോൾ.....
തീർത്തും ഞാൻ പുളകം കൊള്ളുകയാണ് കേട്ടൊ...

Sourcebound said...

രമണന്‍ വിസാ ആണന്നു തൊന്നുന്നു ചുമ്മാതല്ലാ ഇത്ര ബി. പി.

mathan said...

"അതോടെ എന്റെ പ്രണയം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി...
പിന്നീട് പ്രണയം ശരിക്ക് വിടര്‍ന്നു പന്തലിക്കുകയായിരുന്നൂ !"
ഹ..ഹാ ,വെടിക്കെട്ടെന്ന്യെ..വെടിക്കെട്ട്...
കലക്കി, മുരളിചേട്ട ... കലക്കി !

ബിലാത്തിപട്ടണം / Bilatthipattanam said...

വീരുഭായി ,നമ്മെടെ നാടിന്റെ മാനം കാക്കാനെല്ലെ ഇമ്മള് ഇവിട്യെള്ളേ...കേട്ടൊ

മുക്താർ ,ഇങ്ങടെ ആശംസ ഇമ്മക്കങ്ങിട് ശരിക്കങ്ങിഷ്ട്ടായീട്ടാ...

ബഷീർഭായി,നമ്മടെകാലത്തുള്ള പ്രേമൊക്ക്യെല്ലെ ശരിക്കുള്ള പ്രണയം...ഇപ്പൊക്ക്യെ ഒറ്റദിവസത്തിൽ ഒതുക്കല്ലെ എല്ലാം...

ഏയ്..ബിലാത്തി..ആ സ്വയമൊന്നുപൊക്കിയത് , ഇത്തിരിപൊങ്ങച്ചമായി കേട്ടൊ...

സോഴ്സ് ബൌണ്ടേ,എനിക്ക് ‘ചന്ദ്രിക’ വിസയാണ് കേട്ടൊ..ബി.പി ക്കുമരുന്നുകഴിച്ചിട്ടും കുറവില്ല!

വെടിമരുന്നുകളിവിടെയിത്രയധികമുള്ളപ്പോൾ വെടിക്കെട്ടുനടത്താനാണോ വിഷമം..എന്റെ മാത്തൻ ?

ഇവിടെവന്ന് മിണ്ടിപ്പറഞ്ഞ എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി.ഒപ്പം നമസ്കാരങ്ങളും.

jayarajmurukkumpuzha said...

valare rasakaramayi.... aashamsakal......

ഒരു യാത്രികന്‍ said...

ണ്റ്റെ ബിലാത്യേ....എന്തായിത്‌ മൊത്തം അശ്ളീലമാണല്ലോ...ചുണ്ടു കടിയും, ലൈവ്‌ ഷോയും...ഇനിയും എന്തൊക്കെ കാണ്യെം കേള്‍ക്യം വേണം ശിവനെ...പുറത്തു വിടാണ്ടിരിക്കുകയല്ല ച്ങ്ങലക്ക്‌ ഇടണം ഈ കയ്യിലിരിപ്പിന്‌.അസ്സലായി...ബിലാത്തി പറഞ്ഞതു പോലെ എനിക്കുമുണ്ടായി അല്‍പം ചമ്മല്‍ തന്ന ഒരനുഭവം. രംഗം ജര്‍മ്മനിയിലെ ഒരു റെസ്റ്റൊരണ്റ്റ്‌.....പലരാജ്യങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ ചെറുതല്ലാത്ത സംഘം... എല്ലാവരും ഒരു ലെവെല്‍..ഏക ഇന്ത്യക്കാരനായ എന്നോട്‌ എല്ലാവര്‍ക്കും നൂറു ചോദ്യങ്ങള്‍..ബിലാത്തിയോട്‌ ചോദിച്ചതു പോലെ എല്ലവരും ഭയങ്കര ക്യൂരിയസ്‌...വിഷയം വിവാഹത്തിലും കുടുംബത്തിലും എത്തി....തര്‍ക്കം ഉജ്ജ്വലം...ശബ്ദം ഉച്ചസ്ഥായില്‍..പെട്ടന്ന്‌ അങ്ങൊട്ടു വന്ന ഫ്രെഡി ഉച്ചത്തില്‍ ചോദിച്ചു..what is the problemഎന്തുകൊണ്ടൊ പെട്ടന്ന്‌ എല്ലാവരും ണ്റ്റെ ബിലാത്യേ....എന്തായിത്‌ മൊത്തം അശ്ളീലമാണല്ലോ...ചുണ്ടു കടിയും, ലൈവ്‌ ഷോയും...ഇനിയും എന്തൊക്കെ കാണ്യെം കേള്‍ക്യം വേണം ശിവനെ...പുറത്തു വിടാണ്ടിരിക്കുകയല്ല ച്ങ്ങലക്ക്‌ ഇടണം ഈ കയ്യിലിരിപ്പിന്‌.അസ്സലായി...ബിലാത്തി പറഞ്ഞതു പോലെ എനിക്കുമുണ്ടായി അല്‍പം ചമ്മല്‍ തന്ന ഒരനുഭവം. രംഗം ജര്‍മ്മനിയിലെ ഒരു റെസ്റ്റൊരണ്റ്റ്‌.....പലരാജ്യങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ ചെറുതല്ലാത്ത സംഘം... എല്ലാവരും ഒരു ലെവെല്‍..ഏക ഇന്ത്യക്കാരനായ എന്നോട്‌ എല്ലാവര്‍ക്കും നൂറു ചോദ്യങ്ങള്‍..ബിലാത്തിയോട്‌ ചോദിച്ചതു പോലെ എല്ലവരും ഭയങ്കര ക്യൂരിയസ്‌...വിഷയം വിവാഹത്തിലും കുടുംബത്തിലും എത്തി....തര്‍ക്കം ഉജ്ജ്വലം...ശബ്ദം ഉച്ചസ്ഥായില്‍..പെട്ടന്ന്‌ അങ്ങൊട്ടു വന്ന ഫ്രെഡി ഉച്ചത്തില്‍ ചോദിച്ചു..what is the problem എന്തുകൊണ്ടൊ പെട്ടന്ന്‌ എല്ലാവരും നിശബ്ദരായി...ആ നിശബ്ദതയില്‍ ഞങ്ങളുടെ റഷ്യന്‍ സുഹ്രുത്ത്‌ സ്വതസിദ്ധമായ ഉച്ചാരണശൈലിയില്‍ പ്രശ്നം വിശദീകരിച്ചു...HE f--ks only his wife...that is the problem ആ നിശബ്ദതയില്‍ അവിടെ ഉണ്ടായിരുന്ന എല്ല കസ്റ്റമേര്‍സും including families ആ വിശദീകരണം വ്യക്തമായി കേട്ടു. ഒട്ടേറെ കണ്ണുകള്‍ എനിക്കു നേരെ നീണ്ടു...ഞാന്‍ മല്ലുവായി....നമ്രമുഖനായി..... സസ്നേഹം

വീ കെ said...

“എന്തുകൊണ്ടെന്നാൽ എല്ലാം
പ്രണയപ്രകടനങ്ങൾ മാത്രം ... !
ദിവ്യ പ്രണയങ്ങൾ വളരെ അപൂർവ്വം !“

ഈ പ്രണയദിനത്തിൽ
കൊണ്ടാടുന്നതു മുഴുവൻ പ്രകടനങ്ങൾ മാത്രം..!!
അതാണു വാസ്തവം..

ആശംസകൾ...

ശ്രദ്ധേയന്‍ | shradheyan said...

അടിയന്തരമായി നമുക്ക് പേരങ്ങ് മാറ്റണം. പ്രണയന്‍ എന്നോ പ്രണയേശ്വരന്‍ എന്നോ... ഹല്ല പിന്നെ!! :)

lekshmi said...

valare eshtamaayi...kure chirichu...

വിനുവേട്ടന്‍|vinuvettan said...

മുരളീ... തെയിംസ്‌ നദിയുടെ തീരങ്ങളിലെ പ്രണയം അപ്പോള്‍ ശരിക്കും ഇങ്ങനെ തന്നെയാണല്ലേ... എന്റെ സ്റ്റോം വാണിംഗ്‌ വിവര്‍ത്തനത്തില്‍ ഇതുപോലൊരു പ്രണയം വിവരിക്കേണ്ടി വന്നപ്പോള്‍ അല്‍പ്പം സങ്കുചിത മനസ്കനാകേണ്ടി വന്നിരുന്നു...

മുരളിയുടെ കവിത കൊള്ളാം... ആദ്യാക്ഷരപ്രാസവും ദ്വിതീയാക്ഷരപ്രാസവും ഒന്നിച്ചൊരലക്കാണല്ലോ... "ഒരു ജാതി മെത" എന്ന് നമ്മുടെ തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒട്ടും അധികമാവില്ല... ആശംസകള്‍...

ബിലാത്തിപട്ടണം / Bilatthipattanam said...

ജയരാജിനുരസമുളവാക്കാൻ സാധിച്ചതിൽ എനിക്കാഹ്ലാദം.കേട്ടൊ..

ഒരു യാത്രികാ,ഈ മല്ലുത്തരങ്ങളും,ആ നമ്രമുഖവും ഒക്കെത്തന്നെയാണ് ,നമുക്കിവിടെയൊക്കെയുള്ള മുഖമുദ്രകളും,പേരെടുപ്പും!ഭായിയുടെ ആ അനുഭവവിവരണവും അസ്സലായി കേട്ടൊ..

ഇപ്പോഴെല്ലാം പ്രകടിപ്പിക്കാനറിയാത്ത പ്രകടനങ്ങളായി മാറുകയാണെല്ലാം ,അല്ലെ? വീ.കേജി...

ശ്രദ്ധിച്ചുകേൾക്കണം ശ്രദ്ധേയ,എന്റെ ഭാര്യയെന്നെവിളിക്കുന്നപേര് പ്രണേശ്വരാ‍ാ..എന്നാണ് കേട്ടൊ..

ലെച്ചുവിനെപ്പൊലെയിപ്പോൾ പലരും എന്നെനോക്കിചിരിക്കുകയാണിവിടെ..കേട്ടൊ..

അക്ഷരപ്രാസങ്ങൾക്കും,ഗണങ്ങൾക്കുമൊക്കെവേണ്ടി അന്നത്തെ മലയാളമ്മാഷുടെ പെടകളാണ്,ഈയൊരു ജാതി മെതകൾ വിതക്കാൻ കാരണം.. കേട്ടൊ ,എന്റെ വിനുഭായി..

ഇവിടെവന്ന് നല്ലനല്ലയഭിപ്രായങ്ങൾ കാഴ്ച്ചവെച്ച എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി.ഒപ്പം നമസ്കാരങ്ങളും....

നന്ദകുമാര്‍ said...

“അന്നത്തെ ,വളരെ സുന്ദരമായ കടാക്ഷങ്ങളാലും,
നറുപുഞ്ചിരികളാലും കിട്ടിയിരുന്ന ആ പ്രണയസമ്മാനങ്ങൾ
ഇന്നും മനസ്സിന്റെ അടിത്തട്ടിൽ യാതൊരുവിധകോട്ടങ്ങളുമില്ലാതെ
ഇപ്പോഴും ഇരിക്കുന്നതിലാണൽത്ഭുതം !“


അതൊക്കെ അങ്ങിനെത്തന്നെ ഇരിക്കട്ടെ മുരളിയേട്ടാ..ആ ഓര്‍മ്മക്കളിങ്ങനെ മിഠായി നുണയുന്ന പോലെ ഇടക്ക് നുണഞ്ഞിറക്കുമ്പോള്‍ കിട്ടുന്ന സുഖം വേറെയുണ്ടോ?

(ആട്ടെ, ഇപ്പോഴും കൊല്ലത്തിലൊരിക്കല്‍ ചുണ്ട് സ്റ്റിച്ചിടേണ്ടിവരാറുണ്ടോ?) ;)

kallyanapennu said...

മുരളിച്ചേട്ടാ- ഇത്തവണ ‘ബിലാത്തിമലയാളിയിലും, പ്രവാസകവിതകളിലും,കണിക്കൊന്നയിലും,ബ്ലോഗിലും‘ എല്ലാം പ്രണയ പരവശനായി തുളുമ്പി നിൽക്കുകയാണല്ലോ !
സത്യം പറൺജാൽ ചേച്ചിയോട് എനിക്കുകുശുമ്പുതോന്നുന്നൂ...
ഇപ്പോഴും ഇതുപോലെ പ്രണയം കാത്തുസൂക്ഷിക്കുന്ന ഒരു പ്രണയകാന്തനേ കിട്ടിയതിൽ...
പദ്യവും,ഗദ്യവുമെല്ലാംവളരെ,വളരെ നന്ന് ! !

ARUN said...

Pranayam ennal nammude naadu thanne....aa naattuvazhikalum, mazhayum, pacha pattuviricha gramangalum, ambalavum....pinne pattu paavadayuduthu....deepam koluthan verunna penkuttikal....athaanu pranayam...

Anyway...it's a great piece Muraliyettan...and chundu kadicha sthalam evideyanennu enikkum paranju theranam

ഗീത said...

ആ കയറ് പൊട്ടാതങ്ങട് സൂക്ഷിച്ചോളൂട്ടാ.
പിന്നേയ്, ഇങ്ങനേം ബല്യ പുളുവടിക്കണോ -അങ്ങ് ബിലാത്തിയില് ‘മുരളീമുകുന്ദനായി’ തന്നെ വിലസുകയാണെന്നൊക്കെ? :)

Anonymous said...

അന്നുകാലത്തുണ്ടായിരുന്ന ആ അനശ്വരപ്രണയങ്ങൾക്കുപകരം
പീഡനം,വാണിഭം,ലവ് ജിഹാദ്,..,..അങ്ങിനെ
എത്രയെത്ര പുത്തൻ പേരുകളാണ് ഇപ്പോൾ ഇതോടൊപ്പം കൂട്ടിവായിച്ചുകൊണ്ടിരിക്കുന്നത്...?
pazhayakala pranayam/pthukaala pranayam.
aakekkooti oru aakshepa haasyamaanallo...
ellaam nannaayirikkunnu maashe !

ബിലാത്തിപട്ടണം / Bilatthipattanam said...

അന്നത്തെ ആ നാരങ്ങസത്ത് മിഠായികൾ നുണഞ്ഞിറക്കുമ്പോള്‍ കിട്ടുന്ന സുഖം ,ഇവിട്ത്തെ ഏതുകാഡ്ബറീസ് ചോക്ലേറ്റുകൾക്കും ഇല്ലാട്ടാ നന്ദാജി..പിന്നെ ഇപ്പോൾ സ്റ്റിച്ചിടാതിരിക്കാനുള്ള വിദ്യകളൊക്കെ മനസ്സിലാക്കി കേട്ടൊ ഭായി!

എന്തുപറയാം മേരികുട്ടി,മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നപോലെയാ അവൾക്കെന്നൊടുള്ള പ്രണയം !

അരുൺ ,വീക്കെന്റിൽ അടുത്തുള്ള ഏതെങ്കിലും പബ്ബിൽ രാത്രി ഒമ്പതിനുശേഷം ഒറ്റക്കുപോയി നോക്കൂ..അപ്പോൾ കാണാം കൂത്ത് !

അപ്പോൾ കുശുമ്പ് എന്റെ പെണ്ണൊരുത്തിക്ക് മാത്രമല്ല ,അല്ലേ..ഗീതേ

ആക്ഷേപഹാസ്യം ഞങ്ങടെജില്ലക്കാരുടെ ഒരു പ്രത്യേകതയാണ് കേട്ടൊ അനോണി !


ഇവിടെവന്ന് മിണ്ടിപ്പറഞ്ഞ നിങ്ങൾ എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി.ഒപ്പം നമസ്കാരങ്ങളും.

Sukanya said...

ബിലാത്തിപട്ടണത്തില് ‍പുതിയ പോസ്റ്റ്‌ എന്താ കാണാത്തെ എന്ന് നോക്കിയതാ. മണ്ടികള്‍, അല്ല, മണ്ടി ഇവിടെയും ഉണ്ടേ എന്ന് മനസ്സിലായി. ഇപ്പൊ ഇനി ഇത് ഫോളോ ചെയ്യട്ടെ. പ്രണയദിന വിശേഷങ്ങളും നാടുകള്‍ തമ്മിലുള്ള സംസ്കാര അന്തരവും ഒക്കെ ഒരു നര്‍മത്തില്‍ അങ്ങോട്ട്‌ ....
ചിരിച്ചുട്ടോ.

anupama said...

Dear Muralee,
Good Morning!
That was really a humorous read!
Even in the snow and in the deserts,
When we listen to a melody,
When we watch a must celebrate days,
We will and we do remember and cherish,
The good old days of love,
Where heart ruled the head!:)
The best memories are not of the present richness;
They are of the stealing smile,
The glow in the eyes only we witnessed,
The soft touch of the fingertips,
The small and lovely gift of a rose flower,
The moments spent among teh crowd in the fair.
These moments and just the memories and the unforgettable face fill in us the positive energy!:)[I must tell you,Kanimangalam is abeautiful village.the VALIYALUKKAL VELA has just got over].
Keep writing!
Wishing you a beautiful Sunday,
Sasneham,
Anu

വല്യമ്മായി said...

പ്രണയം കൊല്ലത്തില്‍ ഒരു ദിവസത്തിനു മാത്രമല്ല ജീവിതത്തിന്റെ ഒരോ നിമിഷത്തെയും ആഘോഷമുള്ളതാക്കാനുള്ളതാണ്.നല്ല പോസ്റ്റ്
പ്രണയത്തെ കുറിച്ചൊരു കവിത ഇവിടേയും http://rehnaliyu.blogspot.com/2007/11/blog-post.html

mithul said...

ഇപ്പോഴുള്ള പ്രണയിനിക്കും/നാഥനുമൊപ്പം ,
Ex-Lovers/Partners-നൊക്കെ പ്രണയസമ്മാനങ്ങൾ
കൈമാറേണ്ടതുകൊണ്ട് , ഇവിടത്തുകാർക്കൊക്കെ ഈ ദിനം
പ്രണയത്തിന്റെ ഒരു ബാധ്യതാദിനം കൂടിയാ‍ണ് ഇപ്പോൾ !

it is true....!

കാക്കര - kaakkara said...

ചുണ്ട് പൊട്ടാനുള്ള ഭാഗ്യം എനിക്കില്ലാതെപ്പോയല്ലോ...

ബിലാത്തിപട്ടണം / Bilatthipattanam said...

രണ്ടുരാജ്യങ്ങളിൽ നിന്നും,നാലുപതിറ്റാണ്ടുകാലത്തെ പ്രണയങ്ങളിലേക്കുള്ള ഒരുതിരിഞ്ഞുനോട്ടം നടത്തിയ വെറുമൊരുപ്രണയഭിക്ഷുവാണ് ഞാൻ കേട്ടൊ സുകന്യേ...

അനു ,നമ്മുടെ വലിയാലയ്ക്കൽ അശ്വതിവേല മുതൽ ലണ്ടൻ കാർണിവെൽ വരെയുള്ളാ‍ൾക്കൂട്ടങ്ങൾ; ഇവിടെനിന്നെല്ലാം കട്ടെടുത്ത നറുപുഞ്ചിരികളും,മധുരം പൊഴിയുമാമിഴിയാട്ടങ്ങളും,..,...മൊക്കെ ഞാൻ എങ്ങിനെ മറക്കും?..പ്രത്യേകിച്ച് പ്രണയം തുളുമ്പും ഒരു മനസ്സുള്ളിടത്തോളം കാലം...

ഇതുവരെ ജീവിച്ച പതിനയ്യായിരം ദിനങ്ങളിലെ പ്രണയസ്മരണകളാണീവ ,കേട്ടൊ വല്ല്യമ്മായി..

ഈ ബാധ്യതകൾ കാരണമാണ് മിഥുൽ ,ഇവിട്ത്തുകാരൊക്കെ പ്രണയത്തിൽ നിന്നും ഒളിച്ചോടി പോകുന്നത്..കേട്ടൊ

അന്നത്തെ കാലത്ത് എങ്ങിനെയാണ് ഇവിടത്തെ രീതി എന്നറിയാതെ ചുണ്ട് മുറിഞ്ഞ് പോയതാണ്,ഇപ്പൊല്ലാം ശീലിച്ചു കേട്ടൊ, കാക്കരെ...

ഇവിടെവന്ന് നല്ലനല്ലയഭിപ്രായങ്ങൾ കാഴ്ച്ചവെച്ച എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി.ഒപ്പം നമസ്കാരങ്ങളും....

ഹംസ said...

നല്ല ഒരു പോസ്റ്റ് തന്നെ. നല്ല ചിത്രങ്ങളും “വീണിതല്ലോ കിടക്കുന്നൂ പ്രണയം“ എന്ന അടിക്കുറുപ്പില്‍ കൊടുത്ത ചിത്രം മനസ്സില്‍ നിന്നും മായുന്നില്ല

Typist | എഴുത്തുകാരി said...

അങ്ങനെ ലണ്ടനില്‍ സാക്ഷാല്‍ മുരളീമുകുന്ദനായിട്ടു തന്നെ വിലസുകയാണല്ലേ, ഉം, നടക്കട്ടെ നടക്കട്ടെ! :):)

ക്രിട്ടിക്കന്‍ said...

നല്ല ബ്ലോഗ്.ആശംസകള്‍

ഉമേഷ്‌ പിലിക്കൊട് said...

:-)

Bijli said...

കലക്കീട്ടോ................ശരിക്കും..ഒരു സദ്യ കഴിച്ച പ്രതീതി....ഹി..ഹി..കവിതകളും..ഭേഷായി............

ബിലാത്തിപട്ടണം / Bilatthipattanam said...

ഹംസ ,ഏതൊരുപ്രണയവും കാലപ്പഴക്കത്താൽ വീണുപോകും കേട്ടൊ..

ചേര തിന്നുന്ന നാട്ടിൽ വന്നാൽ പിന്നെ നടുത്തുണ്ടം തന്നെ തിന്നെണ്ടെ ..എന്റെ എഴുത്തുകാരി.

ആദ്യം തന്നെ നല്ലവിമർശനമാണല്ലൊ കാഴ്ച്ചവെക്കിരിക്കുന്നത്..എന്റെ ക്രിട്ടിക്കൻഭായി.

ഒന്നും മിണ്ടിപറഞ്ഞില്ലല്ലൊ ..ഉമേഷ്.

ബിജ്ലി ,എന്റെയീ പ്രണയസദ്യയിൽ ഉപ്പും,പുളിയും കൂടിയോ ആവോ ?

ഇവിടെവന്ന് നല്ലനല്ലയഭിപ്രായങ്ങൾ കാഴ്ച്ചവെച്ച എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി.ഒപ്പം നമസ്കാരങ്ങളും..കേട്ടൊ

poor-me/പാവം-ഞാന്‍ said...

നുമ്മക്ക് മുന്നൂറ്റരുവത്തഞ്ചു ദെവസോം ഈ ദിനന്ന്യാ
പക്ഷെ ചുണ്ടും നെറ്റിം പൊട്ടാറൊന്നുല്ല്യാട്ടോ...
പൊങച്ചം പറയ്യാണ്ണ്ന്ന് കരുതരുത് അവ്വള്‍ട പല്ല് അത്ര തള്ളി നിക്കണ റ്റ്യ്പ്പല്ലേ!

Sudhan said...

ഈ എഴുത്തുകണ്ടിട്ട്
കുശുമ്പെന്നാല്ലാണ്ടിതിനെ പിന്നെന്തുട്ടെന്നാ പറയാ‍ാ...! !

എം.പി.ഹാഷിം said...

ചിരിയും ചിന്തയുമുണര്‍ത്തി!

sujith said...

അന്നത്തെ ,വളരെ സുന്ദരമായ കടാക്ഷങ്ങളാലും,
നറുപുഞ്ചിരികളാലും കിട്ടിയിരുന്ന ആ പ്രണയസമ്മാനങ്ങൾ
ഇന്നും മനസ്സിന്റെ അടിത്തട്ടിൽ യാതൊരുവിധകോട്ടങ്ങളുമില്ലാതെ
ഇപ്പോഴും ഇരിക്കുന്നതിലാണൽത്ഭുതം !

ഷിബു സുന്ദരന്‍ (ചുമ്മാ......) said...

നാട്ടില്‍ വെച്ചു സാക്ഷാല്‍ മുരളീധരനെപോലെ
പ്രണയമുരളിയൂതി ,അനർഘനിർഗളം സ്വന്തം പ്രണയ
സാമ്രാജത്തില്‍ ,പ്രയാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ,
ആ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടോ ,മറ്റോ എന്നറിയില്ല ചെറുപ്പത്തിലെ
പിടിച്ചു പെണ്ണ്കെട്ടിപ്പിച്ചത്....


പാവം .... ആ ചേച്ചിയുടെ ഗതികേട് !

ashim said...

അന്നുകാലത്തുണ്ടായിരുന്ന ആ അനശ്വരപ്രണയങ്ങൾക്കുപകരം
പീഡനം,വാണിഭം,ലവ് ജിഹാദ്,..,..അങ്ങിനെ
എത്രയെത്ര പുത്തൻ പേരുകളാണ് ഇപ്പോൾ ഇതോടൊപ്പം കൂട്ടിവായിച്ചുകൊണ്ടിരിക്കുന്നത്...?

mariya said...

അന്നത്തെ ,വളരെ സുന്ദരമായ കടാക്ഷങ്ങളാലും,
നറുപുഞ്ചിരികളാലും കിട്ടിയിരുന്ന ആ പ്രണയസമ്മാനങ്ങൾ
ഇന്നും മനസ്സിന്റെ അടിത്തട്ടിൽ യാതൊരുവിധകോട്ടങ്ങളുമില്ലാതെ
ഇപ്പോഴും ഇരിക്കുന്നതിലാണൽത്ഭുതം !

martin said...

അന്നത്തെ ,വളരെ സുന്ദരമായ കടാക്ഷങ്ങളാലും,
നറുപുഞ്ചിരികളാലും കിട്ടിയിരുന്ന ആ പ്രണയസമ്മാനങ്ങൾ
ഇന്നും മനസ്സിന്റെ അടിത്തട്ടിൽ യാതൊരുവിധകോട്ടങ്ങളുമില്ലാതെ
ഇപ്പോഴും ഇരിക്കുന്നതിലാണൽത്ഭുതം !

Unknown said...

എല്ലാ കണ്മണിമാരേയും, പ്രണയിനിമാരായി
കണ്ടിരുന്നതുകൊണ്ടൊക്കെ .. ഞങ്ങൾ തീർച്ചയായും
അവിടെയെത്തിയിരിക്കും---
ശരിക്കും പ്രണയം ആഘോഷിക്കുവാൻ വേണ്ടി...

Jinesh C M said...

എന്തുകൊണ്ടെന്നാൽ എല്ലാം
പ്രണയപ്രകടനങ്ങൾ മാത്രം ... !
ദിവ്യ പ്രണയങ്ങൾ വളരെ അപൂർവ്വം !

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ...

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ... : എല്ലാ ലണ്ടൻകാരും എല്ലാവർഷവും അടിച്ചുപൊളി...