Friday 30 April 2010

യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala Visheshangal !

 ഒരു ലണ്ടൻ വസന്തകാല (സ്പ്രിൻങ്ങ് ടൈം) കാഴ്ച്ച
 അമേരിക്കൻ പ്രസിഡന്റുതിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ബ്രിട്ടൻ പ്രധാനമന്ത്രി ഇലക്ക്ഷനെ വരവേൽക്കാൻ , വസന്തകാലത്തോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന മോഹന കാഴ്ച്ചകളുമായി വളരെ കളർഫുള്ളായ പൂക്കളും,പൂമരങ്ങളുമൊക്കെയായി യുകെ ഒരു മാദകസുന്ദരിയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണിപ്പോൾ !

ഒരു ദശകത്തിനുമേലെയുള്ള ലേബർപാർട്ടി ആധിപത്യത്തിനന്ത്യം കുറിക്കുവാൻ ടോറി പാർട്ടിയും, ലിബറൽ പാർട്ടിയും ഒപ്പത്തിനൊപ്പം, മൂന്നുപ്രധാനമന്ത്രി സ്ഥാനാർഥികളുമായി രംഗം കൊഴുപ്പിക്കുന്നുണ്ടെങ്കിലും , ഇവിടത്തെ പൊതുജനത്തിന് നമ്മുടെ നാട്ടിലുള്ളപോലെ ഒരു തിരെഞ്ഞെടുപ്പ് ജ്വരമൊന്നും തീരെകാണാനില്ല ...കേട്ടൊ.


 ഗോർഡൻ ബ്രൌൺ (ലേബർ),ഡേവിഡ് കാമറൂൺ (ടോറി),നിക്ക് ക്ലെഗ്ഗ് (ലിബറൽ) പ്രധാനമന്ത്രി സ്ഥാനാർഥികൾ

സ്വന്തം കാലിബറുകൾ തെളിയിക്കുവാൻ ഡിബേറ്റുകളും മറ്റുമായി, സ്ഥാനാർഥികൾ മാധ്യമങ്ങളിൽ കൂടി കഴിവ് തെളിയിക്കുമ്പോൾ ;
പാർട്ടികൾ ഞങ്ങളേപോലെയുള്ള നല്ല രാഷ്ട്രീയ പാരമ്പര്യമുള്ള പ്രബുദ്ധരായ അണികളെ കൂലിക്കെടുത്ത് (തീറ്റയും,കുടിയും കഴിഞ്ഞ് പണിദിവസം അമ്പതുപൌണ്ട് കിട്ടിയാൽ കയ്ക്കുമോ ? /അതും സ്വന്തം പണി കാഷ് ലീവെടുത്തിട്ട് ,പാർട്ട് ടൈമായി  ഇത്തരം പരിപാടികളിൽ പങ്കെടുക്കുമ്പോൾ)  ലീഫ്ലെറ്റുകൾ വിതരണം ചെയ്യിപ്പിച്ചും, ശബ്ദമലിനീകരണമില്ലാതെ, പൊതുജനത്തിന് ഒട്ടും ശല്ല്യങ്ങൾ സൃഷ്ട്ടിക്കാതെ  തുറന്നവാഹനങ്ങളിൽ പ്രചരണം നടത്തിയുമൊക്കെയാണ് , ഇവിടത്തെ പ്രചരണങ്ങൾ !

എല്ലാരാജ്യങ്ങളിലും കാണുന്നപോലെ ഇവിടെ ബിലാത്തിയിലും വലതുപക്ഷ വർഗ്ഗീയപാർട്ടിയായ ബ്രിട്ടീഷ് നാഷണൽ പാർട്ടിയുടെ(ബിൻപി) നിറഞ്ഞ സാനിദ്ധ്യവും,അവരുടെ ആ‍ാ‍ഹ്വാനമായ 

- ബ്രിട്ടൻ ബ്രിട്ടീഷുകാർക്ക്, നാട്ടിലെ തൊഴിലുകൾ നാട്ടുകാർക്ക്-  എന്ന മോട്ടൊ  ,

 ഇനി മുതൽ വിദേശ വാസികൾക്ക് പാരയായി തീരുമൊ , എന്നും കണ്ടറിയേണ്ട ഒരു കാര്യം തന്നെയാണ്.. 

ഇവരെ പറഞ്ഞിട്ടുകാര്യമില്ല യുകെയിലെ വമ്പൻ പണക്കാരുടെ പട്ടികയിൽ പോലും ഇന്ത്യക്കാരും,റഷ്യക്കാരുമൊക്കെയാണ് മുമ്പന്തിയിൽ,അതുപോലെ എല്ലാ സ്കിൽഡ് തൊഴിൽ മേഖലകളിലും വിദേശിയർക്ക് തന്നെയാണ് മുന്തൂക്കം!

ഇതെല്ലം കണ്ടും, കേട്ടും ഇരിക്കുന്ന സ്വദേശികൾക്ക് പണിയും കൂടി ഇല്ലാതാവുമ്പോഴുള്ള സ്ഥിതിവിശേഷം വന്നാൽ , അളമുട്ടിയാൽ ചേരയും കടിക്കും എന്ന പറഞ്ഞപോലെയായില്ലേ..അല്ലേ?


മലയാളി മഹാത്മ്യം/ ലണ്ടനിലെ മലയാളി സ്ഥാനാർഥികൾ 

 പോരാത്തതിന് മലയാളികൾക്കഭിമാനമായി ബിലാത്തിപട്ടണത്തിൽ/ലണ്ടനിൽ  നിന്നും രണ്ട് മങ്കമാരടക്കം ഏഴുപേരാണ്, വിവിധ കൌൺസിലുകളിൽ ഈ യൂറൊപ്പ്യന്മാരോടൊപ്പം അങ്കത്തട്ടിൽ മത്സരരംഗത്തുള്ളത്.(സ്ഥാനാർഥികളുടെ ഫോട്ടൊകൾക്ക് കടപ്പാട് ബ്രിട്ടീഷ് മലയാളി പത്രം )
സാഹിത്യകാരിയും,ഹോമിയോ ഡോക്ട്ടറുമായ ഓമന ഗംഗാധരനും, ജോസ് അലക്സാണ്ടറും,രാജ് രാജേന്ദ്രനും,ദമ്പതികളായ സ്ഥാനാർഥികളെന്ന് വാർത്താപ്രാധാന്യം നേടിയ മഞ്ജു ഷാഹുൽ ഹമീദും, ഭർത്താവ് മുഹമ്മദ് റാഫിയും ലേബർ പാർട്ടി ടിക്കറ്റുകളിൽ വിധിതേടുമ്പോൾ
ബിനോയിയും, ബിജു ഗോപിനാഥും ടോറിപക്ഷത്താണ് കേട്ടൊ നിൽക്കുന്നത്.
മലയാളിക്ക് പാര മലയാളിയെന്ന നിലയിൽ ഡോക്ട്ടർക്ക് എതിരായി നിൽക്കുന്നതിനുപകരം എഞ്ചിനീയറായ ബിനോയിക്ക് സ്ഥലം മാറിനിൽക്കാമായിരുന്നു എന്നാണിപ്പോൾ മലയാളീസ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

മേയ് ആറിന് നടക്കുന്ന ഈ ഇലക്ക്ഷൻ മാമാങ്കത്തിനുശേഷമറിയാം , ഇതിൽ ഏതു മലയാളികൾക്കൊക്കെ 2012 ലെ ലണ്ടൻ ഒളിമ്പിക്സ്നുവേണ്ടി നായകത്വം വഹിക്കുവാനൊ,അതിന്റെ ചുക്കാൻ വള്ളികൾ പിടിക്കാനൊ സാധിക്കും എന്ന് പറയുവാൻ ...

ഇതിനിടക്ക് കപ്പലിനിടയിൽ കയിലുംകണ എന്നപോലെ , രണ്ടുവാരം മുമ്പ് ഇംഗ്ലണ്ടിന്റെ ഉത്തരഭാഗത്തുകിടക്കുന്ന രാജ്യമായ ഐസ്ലാണ്ടിൽ അഗ്നിപർവ്വതം പുകഞ്ഞുപൊട്ടി, ഉത്തരയൂറൊപ്പുമുഴുവൻ പുകപടലങ്ങളാൽ കറുത്തിരുണ്ട് പോയത് ഒരു ഭയങ്കരസംഭവമായി മാറി കേട്ടൊ.

ഐസ് ലാന്റിലെ അഗ്നിപർവ്വതം പുകയുന്നൂ 

ബ്രിട്ടന്റെ ചില ഭാഗങ്ങളിലൊക്കെ വെടിക്കെട്ടുകഴിഞ്ഞ പൂരപ്പറമ്പുപോലെ രണ്ടുമൂന്ന് ദിനം , പുകപടലങ്ങൾ തിങ്ങിവിങ്ങി, പൊടിപടലങ്ങൾ കൊഴിഞ്ഞ് വീണ്, അന്തരീക്ഷം മുഴുവൻ അലങ്കോലമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വീണ്ടും ഇവിടെ ആദ്യമായി ഏഴുദിവസത്തോളം അന്തരീക്ഷാപകട ഭീക്ഷണിയെ തുടർന്ന് എല്ലാ എയർപോർട്ടുകളും അടച്ചിട്ടു !

ഓരൊ രണ്ട് മിനിട്ടിലും ഓരൊ വീമാനങ്ങൾ പൊന്തുകയും,താഴുകയും ചെയ്യുന്ന ഭൂമിയിലെ ഏറ്റവും തിരക്കുകൂടിയ ലണ്ടൻഹീത്രൂ (http://www.youtube.com/watch?v=GLNbYqraTgE&feature=player_embedded ) വീമാനത്താവളമടക്കം ! (വീഡിയോ നോക്കുമല്ലോ )

ഇതിന്റെ തന്നെ നഷ്ട്ടം ഒരു ബില്ല്യൻ പൌണ്ടാണെത്രേ !

ഉപ്പുതൊട്ട് കൽപ്പൂരം വരെ വളരെ ഫ്രഷ് ആയി എല്ലാം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടൻ ,
തമിഴ്നാട്ടിൽ ഒരാഴ്ച്ച ബന്ത് വന്നാൽ വലയുന്ന കേരളം പോലെയായി !

പക്ഷേ എല്ലാത്തിന്റെ മേലും നിരീക്ഷണഏജൻസികൾ ഉള്ളതുകൊണ്ട് ഒരു ആവശ്യസാധനങ്ങൾക്കും ഒരു പെനിപോലും കൂടിയില്ല കേട്ടൊ/പൂഴ്ത്തിവെപ്പില്ലാത്ത കാരണം സൂപ്പർ സ്റ്റോറുകളെല്ലാം എമർജെൻസി സ്റ്റോക്കുകൾ പുറത്തെടുത്ത് വിറ്റു.

സായിപ്പിന്റെ ഇത്തരം കാര്യങ്ങളാണ് നമ്മളും,
നമ്മുടെ രാജ്യക്കാരുമൊക്കെ കണ്ടുപകർത്തേണ്ടത് അല്ലേ ?


ഇത്തവണ യൂറോപ്പിലാകമാനമുണ്ടായ കൊടും ശൈത്യത്തിനു പിന്നാലെ കഠിനമായ ചൂടുകാലമാണ് കാലെടുത്ത് വെക്കുന്നത് എന്ന മുന്നറിയിപ്പുകൊണ്ടാകാം ,വിന്ററിനുശേഷം വന്ന വസന്തകാലം തൊട്ടേ ഇവിടെയാളുകൾ തുണിയുരിഞ്ഞ് നടന്നുതുടങ്ങി .
ഒപ്പം സമ്മർ വസ്ത്രങ്ങളുടെ പുതിയ ഫാഷനുകളുടെ പരസ്യങ്ങൾക്കും തുടക്കം കുറിച്ചു കേട്ടൊ.
ഭൂരിഭാഗം പുത്തൻ ഫാഷൻ തരംഗങ്ങളെല്ലാം ഉടലെടുക്കുന്നത് ഈ ബിലാത്തിപട്ടണത്തിൽ നിന്നാണല്ലോ !


സമ്മർ വസ്ത്രങ്ങളുടെ പരസ്യത്തിന് വേണ്ടിഒരു നടത്തം 
ഓക്സ്ഫോർഡ് സ്ട്രീറ്റ്, ലണ്ടൻ. 
 അപ്പോൾ രണ്ടുമാസം കഴിഞ്ഞ് ശരിയായ സമ്മർ വന്നാലുള്ള സ്ഥിതിവിശേഷങ്ങളോർത്ത് ഞങ്ങൾക്കൊക്കെ ഇപ്പോഴെ തന്നെ പരവശം തുടങ്ങി....!

പണ്ട് അന്നത്തെ വഴുവഴുപ്പുള്ള ഗിരിജാതിയ്യറ്ററിൽ പോയി പീസുപടം കാണൂമ്പോഴുള്ള അനുഭൂതികളാണ് , ഇപ്പോൾ നേരിട്ട് ലൈവായി ഇവിടെ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം കാഴ്ച്ചകളിലൂടെ കിട്ടുന്നത്...കേട്ടൊ

ഇനി ശരിക്കുള്ള സമ്മറാകുമ്പോൾ ചൂടുകൂടി,  ഇതിലും കഠിനമായ  കാഴ്ച്ചകളുടെ നിവൃതികള്‍  ഞാനൊക്കെ എങ്ങിനെയാണൊന്ന് പറഞ്ഞറിയിക്കുക....? !

ഇവിടെ സമ്മറിലാണ് വരത്തന്മാരുടെ കാറുകൾ സ്ഥിരം അപകടത്തിൽ പെടുക. അപകട കാരണം ഡ്രൈവർമാരുടെ കോൺസെണ്ട്രേഷൻ റോഡിൽ നിന്നും തെറ്റി,
റോഡ്സൈഡിലെ അല്പവസ്ത്രധാരികളെ ഉഴിയുമ്പോഴാണ് ഉണ്ടാകുന്നത് കേട്ടൊ.

ഇതെല്ലാം മനസ്സിലാക്കികൊണ്ട്  ഇവരുടെയെല്ലാം സ്വന്തം ഭാര്യമാർ സ്റ്റീയറിങ്ങ് വീൽ ഏറ്റെടുത്തതോടുകൂടി അപകടങ്ങളും നിന്നു കേട്ടൊ ..,
ഒപ്പം കാഴ്ച്ചവട്ടങ്ങൾക്ക് ഒരു ഇമ്പവും കൂടി !

കാറിനുള്ളിലും,വീടിനുള്ളിലും തനി ടിപ്പിക്കൽ രമണന്മാരായ ഈ ഭർത്താക്കന്മാരുണ്ടല്ലൊ... ഒറ്റക്കൊന്നു പുറത്തേക്കിറങ്ങിയാൽ തനി രാവണന്മാരാകുകയാണ് പതിവ് കേട്ടൊ.

ശരി ഇനി സമ്മറാവട്ടേ..അപ്പോൾ കാണാം ...പൂരം !



അങ്ങിനെ അവനും ജീവിതം മതിയാക്കി തിരിച്ചു പോയി.കാൽ ന്നൂറ്റാണ്ടിനുമുമ്പ് അളഗപ്പപോളിയിലെ ഞങ്ങളുടെ കലാ-സാഹിത്യ ക്യാമ്പിലെ സീനിയറായിരുന്ന, അതിസുന്ദരനായിരുന്ന, സകലകലാവല്ലഭനായിരുന്ന ശ്രീകുട്ടൻ.
പിന്നീടവൻ എത്രപെട്ടന്നാണ് തൊട്ടതെല്ലാം പൊന്നാക്കി സിനിമാലോകം വെട്ടിപ്പിടിച്ചത്. പ്രണയവിവാഹ പരാജയത്തിനുശേഷം അവൻ ശരിക്കും ഉൾവലിയുകയായിരുന്നു.....
ഞങ്ങൾ മിത്രങ്ങളോടുപോലും.
ശ്രീകുട്ടൻ എന്ന ശ്രീനാഥ് , ഇപ്പോഴിതാ അവന്റേയും നാദം നിലച്ചിരിക്കുന്നു....!

ശ്രീനാഥ് നിനക്ക് പ്രണാമം....

അന്നത്തെ ആ എല്ലാകൂട്ടുകാരുടെ പേരിലും
നിനക്കിതാ  ആദരാഞ്ജലികള്‍ അർപ്പിച്ചുകൊള്ളുന്നു...



വീരസഹജാ ശ്രീനാഥാ, താരമായിവിലസിയ പ്രിയ മിത്രമേ
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീരശൂരസഹജനായി നിന്നെ  മമ ഹൃദയങ്ങളില്‍ ........!





 ലേബൽ :-
കണ്ടതും,കേട്ടതും .

57 comments:

Mohamed Salahudheen said...

ആദരാഞ്ജലികള്‍

joshy pulikkootil said...

നന്നായിട്ടുണ്ട് .എന്നാലും ചില ഫോട്ടോസ് ..കല്ല് കടിക്കുനുണ്ട് ചേട്ടാ . മുത്തുമാല ഇല്ലേലും aishwarya rai സുന്ദരി തന്നെ അല്ലേ?? അതുപോലെ ഇത്രേം നല്ല ഒരു സര്‍ഗ സൃഷ്ടിയില്‍ ഇതൊന്നും ഇല്ലെലേം ആള്‍ക്കാര് വായിക്കും .

അനില്‍@ബ്ലൊഗ് said...

ചേട്ടായീ,
വിശേഷങ്ങള്‍ നന്നായിട്ടുണ്ട്.
മലയാളികള്‍ ജയിച്ചാല്‍ മലയാളികള്‍ക്ക് വല്ല ഗുണവുമുണ്ടോ?

പക്ഷേ എല്ലാത്തിന്റെ മേലും നിരീക്ഷണഏജൻസികൾ ഉള്ളതുകൊണ്ട് ഒരു ആവശ്യസാധനങ്ങൾക്കും ഒരു പെനിപോലും കൂടിയില്ല കേട്ടൊ/പൂഴ്ത്തിവെപ്പില്ലാത്ത കാരണം സൂപ്പർ സ്റ്റോറുകളെല്ലാം എമർജെൻസി സ്റ്റോക്കുകൾ പുറത്തെടുത്ത് വിറ്റു.

ഇത് ശ്രദ്ധേയം.

Typist | എഴുത്തുകാരി said...

കൊള്ളാം ബിലാത്തിയിലെ വസന്തകാല വിശേഷങ്ങള്‍. ഇത്രയും മലയാളികളോ മത്സരിക്കാന്‍. ഇവരൊക്കെ ജയിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടാവുമോ, അതോ പാരയാവുമോ?

ഷൈജൻ കാക്കര said...

"ഒരു ആവശ്യസാധനങ്ങൾക്കും ഒരു പെനിപോലും കൂടിയില്ല കേട്ടൊ/പൂഴ്ത്തിവെപ്പില്ലാത്ത കാരണം സൂപ്പർ സ്റ്റോറുകളെല്ലാം എമർജെൻസി സ്റ്റോക്കുകൾ പുറത്തെടുത്ത് വിറ്റു.”


മുതലാളിത്ത വ്യവസ്ഥയിൽ ഇങ്ങനേയും... കണ്ടുപഠിക്കുക

ഹംസ said...

ബിലാത്തി വിശേഷങ്ങള്‍ വായിച്ചു അനില്‍@ബ്ലൊഗ് പറഞ്ഞതു പോലെ മലയാളികള്‍ വിജയിക്കുന്നതു കൊണ്ട് മലയാളികള്‍ക്ക് വല്ല ഗുണവും ഉണ്ടാവുമോ?

------------------------------------

ശ്രീനാഥിനു അദരാഞ്ജലികള്‍.

Unknown said...

മലയാളികള്‍ ജയിക്കട്ടെ, ഒന്നുമില്ലേലും അവിടുള്ള നിങ്ങള്‍ക്കതൊരു ഗമയല്ലേ !

വരയും വരിയും : സിബു നൂറനാട് said...

ഒരുപാട് വിശേഷങ്ങളുണ്ടല്ലോ..!!

ശ്രീനാഥിന് ആദരാഞ്ജലികള്‍.

പ്രദീപ്‌ said...

മുരളിയേട്ട .. ഇഷ്ടപ്പെട്ടു ഈ എഴുത്ത് . പല കാര്യങ്ങള്‍ കൂടി കുഴഞ്ഞു , നമ്മടെ പല "ചരക്കു" കട പോലെയായി .
പിന്നെ ആരാ നാട്ടില്‍ പൂഴ്ത്തി വെക്കുന്നത് എന്നോര്‍ത്തോണം .
ഫോടോ യ്ക്ക് ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തുണിയുണ്ട് . ആശ്വാസം . ( അല്ല , ജെന്മന കൂതറയായത്‌ കൊണ്ട് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു പോയി .)

മൊത്തത്തില്‍ ഇഷ്ടപ്പെട്ടു .... ബാകി ഫോടോ ഒന്നും കളയരുത് . ബ്ലോഗ്‌ മീറ്റിനു വരുമ്പോള്‍ തരണം കേട്ടോ . ചേച്ചിയറിയാതെ , മദാമ്മ മാരുടെ പുറകെ പോയി ഒത്തിരി "കഷ്ടപ്പെട്ട് ബുദ്ധി മുട്ടി " എടുത്തതല്ലേ ?
അപ്പോള്‍ ബാക്ക് എല്ലാം നേരിട്ട് .

OAB/ഒഎബി said...

‘...സായിപ്പിന്റെ ഇത്തരം കാര്യങ്ങളാണ് നമ്മളും,നമ്മുടെ രാജ്യക്കാരുമൊക്കെ കണ്ടുപകർത്തേണ്ടത് അല്ലേ ?‘

ആരു പറഞ്ഞു പകര്‍ത്തുന്നില്ലാന്ന് ?
തീറ്റയും കുടിയും, വസ്ത്രവും നടത്തവും,എല്ലാമെല്ലാം ഞങ്ങള്‍ പകര്‍ത്തുന്നു.
പൂഴ്ത്തിവെപ്പ്? പിന്നെ പറയേ വേണ്ട!

അല്ല, ഇതിന് മുമ്പ് അവിടെ വല്ല മലയാളിയും മത്സരിച്ച് ജയിച്ചിട്ടുണ്ടൊ/
ഉണ്ടെങ്കില്‍ അവര്‍ക്കൊക്കെ നമ്മുടെ രാഷ്ട്രീയക്കാരെ പോലെ വല്ലതും കൈയിട്ടു വാരാന്‍ കിട്ടൊ ?

രണ്ട് പീസ് പോട്ടം കൂടി ഇടാമായിരുന്നു. ഇവിടെ സൌദിയില്‍??? ? അറിയാലൊ !? :) :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ സലാഹ്,നമ്മുടെയെല്ലാം വേണ്ടപ്പെട്ടവനായിരുന്ന ശ്രീനാഥിന് പ്രണാമമർപ്പിച്ചതിന് നന്ദി..കേട്ടൊ.

പ്രിയ ജോഷി,നമ്മൾ ഇവിടത്തെ കാര്യങ്ങൾ വർണ്ണിക്കുമ്പോൾ ഇവിടത്തെയിത്തരം വർണ്ണക്കാ‍ഴ്ച്ചകളുടെ ഫോട്ടൊകൂടി ചേർത്തുവെന്നുമാത്രം. നന്ദി..കേട്ടൊ.

പ്രിയ അനിൽ ഭായി,മലയാളികൾ പുറം രാജ്യങ്ങളിലും നിയമനിർമ്മാണസഭകളിൽ നമുക്കഭിമാനമല്ലേ അല്ലേ.ഒപ്പമീനിരീക്ഷണ ഏജൻസികൾ നമ്മുടെ നാട്ടിലും നടപ്പാക്കാം ..കേട്ടൊ. നന്ദി.

പ്രിയ എഴുത്തുകാരിയെ,ഇവർ ജയിച്ചുവന്നാൽ ഒളിമ്പിക്സൊക്കെ നടത്തുന്നതിന്റെ മുൻ പന്തിയിൽ മലയാളികളൊക്കെ വരുന്നത് നമ്മുക്കൊരഭിമാനമല്ലേ അല്ലേ.നന്ദി

പ്രിയ കാക്കര,ഇത്തരം നല്ലകാര്യങ്ങളൊന്നും നമ്മൾ കണ്ടുപകർത്തില്ലല്ലോ അല്ലേ. നന്ദി.

പ്രിയ ഹംസ,ഈ മലയാളി മഹാത്മ്യം നമുക്കൊക്കെ പത്തുപേരോടുപറയുമ്പോൾ തന്നെയൊരു രോമാഞ്ചമല്ലേ അല്ലേ. നന്ദി കേട്ടൊ.

പ്രിയ തെച്ചിക്കൊടൻ, ഞങ്ങൾക്കുമാത്രമല്ല,ഇവരെല്ലാം ജയിച്ചുവന്നാൽ നമ്മൾ മലയാളികൾക്കെല്ലാം ഒരു ഗമ തന്നെയല്ലേ..ഭായി. നന്ദി.

പ്രിയ സാബു,എന്നും പുത്തൻ കാര്യകാരണങ്ങളുണ്ടാകുന്നയീനാട്ടിൽ വിശേഷങ്ങൾക്കാണൊ ക്ഷാമം എന്റെ ഭായി ? നന്ദി.

പ്രിയ പ്രദീപ്,പ്രതീക്ഷ സന്തോഷത്തെയില്ലാതാക്കുമെന്നറിയില്ലേ ? നിങ്ങൾക്കൊക്കെ ആ കഷ്ടപ്പാട് പറഞ്ഞുതന്ന ഞാനാ തനി പൊട്ടൻ.
ഈ നല്ല വിടൽ സിനു നന്ദി കേട്ടൊ.

പ്രിയ ഒഎബി, ഇനി നമ്മൾ എന്തെല്ലാം കാര്യങ്ങൾ പകർത്താൻ കിടക്കുന്നു ഭായി ! മലയാളീസ് ഇതിനുമുമ്പും കൌൺസിലുകളിൽ ജയിച്ചു വന്നിട്ടുണ്ട് കേട്ടൊ.പോട്ടംസ് ഇമ്മിണി പിടിച്ചിട്ടുണ്ട് ,മെയിലയിഡി തന്നാൽ വിടാം ട്ടാ‍ാ.നന്ദി.

jayanEvoor said...

“പണ്ട് അന്നത്തെ വഴുവഴുപ്പുള്ള ഗിരിജാതിയ്യറ്ററിൽ പോയി പീസുപടം കാണൂമ്പോഴുള്ള അനുഭൂതികളാണ് , ഇപ്പോൾ നേരിട്ട് ലൈവായി ഇവിടെ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം കാഴ്ച്ചകളിലൂടെ കിട്ടുന്നത്...കേട്ടൊ!”

ചോരയും നീരുമുള്ള മലയാളി യുവാക്കളെ പ്രലോഭിപ്പിക്കുന്നതിനും ഒരതിരുണ്ട് ചേട്ടാ....ഒന്നും പോരാഞ്ഞിട്ടെന്നോണം പീസു പടവും!

ഇതെങ്ങനെ സഹിക്കും, കർത്താവേ!

ശ്രീ said...

മലയാളികള്‍ അവിടെ മത്സരിച്ച് ഉള്ള പേര് കളയുമോ?

ശ്രീനാഥ് സീനിയറായിരുന്നുവല്ലേ? അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിയ്ക്കായി എന്റെ പ്രാര്‍‌ത്ഥനകളും...

എറക്കാടൻ / Erakkadan said...

ഇതാ മുരളിയേട്ടന്‍ വീണ്ടും കൊതിപ്പിക്കുന്നു ...ഇങ്ങനെയാണേല്‍ ഞാന്‍ കളിക്കാന്‍ ഇല്ല്യാട്ടെ

poor-me/പാവം-ഞാന്‍ said...

ചാരം വീഴുന്നുണ്ടൊ എന്ന എന്റെ ചോദ്യത്തിനു മറുപടി കിട്ടി. പിന്നെ തമിഴന്റെ വീട്ടില്‍ “ബന്ധു” വന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് എന്നതാ? മലയ്യാളികആള്‍ക്ക് വല്ലതും നടക്കുമോ?

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

എവിടെ ആയിരുന്നാലും ഡ്രൈവര്‍മാരുടെ ശ്രദ്ധ കളയുന്നത് ഇവര്‍ തന്നെയാണല്ലേ? ലോകത്തൊക്കെ ഇങ്ങനെതന്നെയാരിക്കും അല്ലെ?

മലയാളികളുടെ സാന്നിദ്ധ്യം എല്ലായിടത്തും ഉണ്ടാവണമല്ലോ. ആരെങ്കിലുമൊക്കെ ജയിച്ചുവരട്ടെ. എന്തെങ്കിലും ഗുണം ഉണ്ടായാലോ?

വളരെയധികം വിവരങ്ങള്‍ ഫോട്ടോ സഹിതം തന്നതിന് നന്ദി.
ശ്രീനാഥ് സീനിയറായിരുന്നു അല്ലെ?

(അളകപ്പ പോളിയില്‍ ഞങ്ങള്‍ ഒരു നാടകം കളിച്ച് നാണം കെട്ടിട്ടുണ്ട്. ടിക്കറ്റ്‌ വെച്ചാണ് കളിച്ചത്.
നാടകം "മുഹമ്മത് ബിന്‍ തുക്ലക്ക്". പോരെ പൂരം...!!)

ഇനി വീമാനത്താവളമുള്ള വീഡിയോ നോക്കട്ടെ...

Wash'Allan JK | വഷളന്‍ ജേക്കെ said...

ബില്ലൂ, നിങ്ങടെ ബ്രൌണ്‍ ചേട്ടായി എന്തെക്കെയാ മൈക്രോഫോണ്‍ ഓഫ്‌ ആണെന്ന് വിചാരിച്ചു പുലമ്പിയത്? വഴീക്കണ്ട ഒരു സ്ത്രീയെ Bigot എന്ന് വിളിച്ചത് കേട്ടോ? ടിയാന്‍ ഇപ്പോള്‍ എങ്ങനെ?

Vayady said...

അതുശരി, നല്ലവരായ ബൂലോക സുഹൃത്തുക്കളെ സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്യാന്നു വെച്ചാല്‍... :)

പിന്നെ അവിടെ തിരഞ്ഞെടുപ്പ്‌ രംഗത്ത് ഇത്ര മലയാളികളോ? അഭിമാനം തോന്നുന്നു. മലയാളി എവിടെയാണെങ്കിലും വിജയം കൈവരിക്കട്ടെ!!

സുഹൃത്ത് ശ്രീ നാഥിന്റെ വേര്‍പാടില്‍ ഞാന്‍ അനുശോചനം അറിയിക്കുന്നു.

കൂതറHashimܓ said...

തിരഞ്ഞെടുപ്പും മരണവും ഒക്കെ ദൂരെ കള...
അവിടുത്തെ സമ്മര്‍ ഇവിടെ നാട്ടില്‍ കിട്ടാന്‍ എന്ത വഴി, അത് പറ!! ഞാന്‍ അങ്ങോട്ട് വരണോ അതോ ആ സമ്മര്‍ ഇങ്ങോട്ട് വരോ... :)

vinus said...

അറിയാത്ത നാട്ടിലെ കേൾക്കാത്ത കുഞ്ഞു കുഞ്ഞു വിശേഷങ്ങളും കാണാത്ത ബെല്ല്യ ബെല്ല്യ കാഴ്ച്ചകളും അതും തികച്ചും രസകരമായി കൊള്ളാം മാഷെ.എന്നു കരുതി ചുമ്മാ കൊതിപ്പിക്കരുത്

Anil cheleri kumaran said...

സമ്മറിന്റെ ഉമ്മറം കാട്ടി കൊതിപ്പിക്കല്ലേ ചേട്ടാ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ഡോക്ട്ടറേ ,ഇവിടെ വന്നുപെടുന്ന യുവാക്കളുടെ ചോരയും നീരുമൊക്കെയങ്ങിനെ പോയി കിട്ടി..കേട്ടൊ. നന്ദി.

പ്രിയ ശ്രീ,മെയ്മാസം ആറിനുശേഷമറിയാം പേര് പോകുമോ ഇല്ലയോയെന്ന്. ശ്രീനാഥിന്റച്ഛൻ അന്നവിടെ പോസ്റ്റ് മാസ്റ്ററൊ മറ്റോആയിരുന്നു. നന്ദി.

പ്രിയ ഏറക്കാടാ,കൊതിപറ്റാതിരിക്കാനാണ് ഇടക്ക് ഇതുപോലെ നുള്ളി കളയുന്നത് കേട്ടൊ. നന്ദി.

പ്രിയ പാവം-ഞാൻ,ചാരം വീണാലും,ബന്ത് വന്നാലും മലയാളിക്ക് സ്വർണ്ണകിണ്ണത്തിൽ തന്നെ കഞ്ഞി അല്ലേ..നന്ദി.

പ്രിയ റാംജിഭായി,ശ്രദ്ധതെറ്റിക്കുകമാത്രമല്ല ശേഷം മറ്റുള്ളവരേകൊണ്ട് നമ്മുടെ ശാർദ്ദം ഊട്ടിക്കും ഇവർ അല്ലേ..നന്ദി.
അപ്പോ..പണ്ടത്തെ നാടക കാരനാ അല്ലേ!

പ്രിയ വഷളാ,നമ്മൾ ചില സ്ത്രീകളെ കണ്ടാൽ ‘അംബാസിഡർ‘ കാറ് പോലെയെന്നു പറയാറില്ലേ,അതുപോലെ ബ്രൌണേട്ടനും ഒരുത്തിയെ കണ്ടപ്പോൾ ‘പീജിയോട്ട്’പോലെയെന്ന് പറഞ്ഞതാവും.
അതോടെ മാനം പോയി കേട്ടൊ..നന്ദി.

പ്രിയ വായാടി,ഞാനടക്കം എന്റെ ബൂലോകമിത്രങ്ങളെല്ലാം ചക്കരക്കുടം കിട്ട്യാലും കയ്യിട്ടുനക്കാത്തവരാണ് കേട്ടൊ..മലയാളിക്കീ..ജയ്....നന്ദി.

പ്രിയ കൂതറാ,പേടിക്കണ്ട കേട്ടൊ..ഇവിടത്തെ എല്ലാകാര്യങ്ങളും നമ്മുടെയവിടേക്ക് കുറ്റിയും പറിച്ച് വരികയാണ്..അപ്പോ അടുത്തുതന്നെയീ സമ്മർ പൂരങ്ങൾ അവിടേയും കാണാം.നന്ദി.

Anonymous said...

abhinandanangal muralee...
kocchu kocchu kaaryangal...
puthiya dhaaraalam arivukal...
aa 'heethro'airport viedio ugranaayittundu...
ammo..aa feshion photos !

BY
K.P.RAGHULAL

sijo george said...

അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും യു.കെ മലയാളി ബ്ലോഗേർസ് പാർട്ടിയുടെ ലേബലിൽ മുരളിയേട്ടനെ ഞങ്ങൾ സ്ഥാനാർത്തിയാക്കും.. :) എന്നിട്ട് ഈസ്റ്റ് ലണ്ടനെ ഞെട്ടിക്കുന്ന രീതിയിൽ കേരളാ സ്റ്റൈൽ പ്രചരണവും നടത്തും..

ManzoorAluvila said...

മുരളിയേട്ടാ..വസന്തകാലവും, ഇലക്ഷനും, പുതിയ വസ്ത്ര വിശേഷങ്ങളും, ശ്രീ നാദിനെക്കുറിച്ചുള്ള ഓർമ്മകളും..പങ്കുവെച്ചതിനു നന്ദി..

എന്താ അങ്ങോട്ടൊന്നും കാണുന്നില്ലല്ലോ..?

siya said...

വിവരണം കൊള്ളാം ട്ടോ .എയര്‍പോര്‍ട്ട് നു അടുത്ത് താമസിക്കുന്ന ഞാന്‍ ഒക്കെ,എത്ര ദിവസം ഒരു ഫ്ലൈറ്റ് വരുന്ന സ്വരം കാതോര്‍ത്തു ഇരികുവായിരുന്നു ,ഇവിടെ ഒക്കെ എന്തോ ഒരു കുറവും ആയിരുന്നു ...പിന്നെ വിവരണം വായിച്ചു വായിച്ചു കാര്യമായി വന്നപ്പോള്‍ അവസാനം വിഷമിപിച്ചുവല്ലോ ?

ഗീത രാജന്‍ said...

സ്പ്രിംഗ് വിശേഷങ്ങള്‍ ഇതാണെങ്കില്‍ സമ്മര്‍ എന്തായിരിക്കും ...?
വിശേഷങ്ങള്‍ നന്നായീ,,,,

അന്വേഷകന്‍ said...

ബിലാത്തിപട്ടണം കലക്കി...

ശ്രീനാഥിന് ആദരാഞ്ജലികള്‍ ...


ഇടയ്ക്കു രഹസ്യമായി ഒരു ചോദ്യം.. സമ്മറില്‍ അങ്ങോട്ട്‌ ടിക്കറ്റ്‌ ചാര്‍ജ്‌ എങ്ങനെയാ..(ദുരുദ്ദേശം ഒന്നുമില്ല കേട്ടോ.. :)

ജീവി കരിവെള്ളൂർ said...

അവിടെ ഇവിടുത്തെപ്പോലെ വഴിമുടക്കി റാലികളും സര്‍ക്കാര്‍ ബസ്സുകള്‍ പോലും വാടകയ്ക്കെടുത്ത് ജനജീവിതം സ്തംഭിപ്പിക്കലും ഇല്ലെന്നറിഞ്ഞതില്‍ സന്തോഷം .ഇനി മലയാളികള്‍ ഇതൊക്കെ തുടങ്ങിയേക്കുമോ .

മരണത്തെ സ്വയവരിച്ച ശ്രീനാഥിന് ആദരാഞ്ജലികള്‍

ചാണ്ടിച്ചൻ said...

"പണ്ട് അന്നത്തെ വഴുവഴുപ്പുള്ള ഗിരിജാതിയ്യറ്ററിൽ പോയി പീസുപടം കാണൂമ്പോഴുള്ള അനുഭൂതികളാണ് , ഇപ്പോൾ നേരിട്ട് ലൈവായി ഇവിടെ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം കാഴ്ച്ചകളിലൂടെ കിട്ടുന്നത്...കേട്ടൊ"

ഇപ്പൊ വഴുവഴുപ്പൊക്കെ മാറി ചേട്ടായീ...

സിയയുടെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്...ബ്ലോഗ്‌ മീറ്റിനു എല്ലാ ഭാവുകങ്ങളും നേരുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ വീനസ്,ഇതുതന്നെയാണ് പൌണ്ട് കളഞ്ഞ് ബ്ലോഗ്ഗെഴുതുമ്പോഴുള്ള കൊച്ചുകൊച്ചു സുഖങ്ങൾ കേട്ടൊ..നന്ദി.

പ്രിയ അനിൽ,ഈ സമ്മറിന്റുമ്മറം അടിച്ച് തെളിച്ച് വരുമ്പോഴുള്ള ആ അനുഭൂതിയുണ്ടല്ലൊ..അതെന്നെ !കുമാരൻഭായി നന്ദി.

പ്രിയ ഹരിലാൽ,ഹീത്രൂ ശരിക്ക് നേരിട്ട് കാണേണ്ട ഒരു കാഴ്ച്ചതന്നെയാണ്, നമ്മുടെ നാട്ടിലെ വലിയ ബസ്സ്റ്റാന്റിൽ ബസ്സുകൾ വന്നുമ്പോയിമിരിക്കുന്നത് പോലെ.നന്ദി.

പ്രിയ സിജോ,എന്നിട്ട് വേണം നമ്മുടെ കയ്യിട്ടുവാരലുകൾ എങ്ങിനെയാണന്ന് ഇവർക്ക് കാണിച്ചുകൊടുക്കുവാൻ..നന്ദി.

പ്രിയ മൻസൂർ,ഈ ബ്ലോഗ്ഗിൽക്കൂടി എല്ലാം പങ്കുവെക്കുമ്പോൾ കിട്ടുന്നസുഖമുണ്ടല്ലോ..അതാണിതിന്റെ ഗുട്ടൻസ് കേട്ടൊ .നന്ദി.

പ്രിയ സിയ,എയർപോർട്ടിനെ ചുറ്റിപറ്റിജീവിക്കുന്നവർക്ക് ഒരാഴ്ച്ച വീമാനശബ്ദമില്ലാതെ പിരിമുറുക്കമായിരുന്നു എന്നാണ് സൺ റിപ്പോർട്ട് ചെയ്തിരുന്നത്..കേട്ടൊ.നന്ദി.

പ്രിയ ഗീത,സമ്മർ വിശേഷങ്ങൾ കാണുമ്പോൾ ഞങ്ങൾ സ്പ്രിങ്ങിൽ നിൽക്കും കേട്ടൊ.നന്ദി.

പ്രിയ അന്വേഷകാ,ഈ അന്വേഷണങ്ങൾ കണ്ടപ്പോഴെ അറിയാം ഒരു ദുരുദ്ദേശവും ഇല്ലെന്നുള്ളത് കേട്ടൊ. നന്ദി.

പ്രിയ ജീവികരിവെള്ളൂർ,ഇനി നമ്മൾ മലയാളീസിനെ കണ്ടിട്ട്, ശാന്തസുന്ദരായ ബ്രിട്ടങ്കാർ എന്തെല്ലാം ശീലിക്കാൻ കിടക്കുന്നൂ അല്ലെ? നന്ദി.

പ്രിയ ചാണ്ടിക്കുഞ്ഞേ,ഗിരിജയിപ്പോൾ അണിഞ്ഞൊരുങ്ങി സുന്ദരിയായെന്ന് കേട്ടു,ഇപ്പോൾ ലാവീഷായിട്ട് തുണ്ടുകാണാൻ കാരണവന്മാർ എന്ത് ചെയ്യും ? നന്ദി.

nandakumar said...

"ഇനി ശരിക്കുള്ള സമ്മറാകുമ്പോൾ ചൂടുകൂടി, ഇതിലും കഠിനമായ കാഴ്ച്ചകളുടെ നിവൃതികള്‍ ഞാനൊക്കെ എങ്ങിനെയാണൊന്ന് പറഞ്ഞറിയിക്കുക....? "

മുരളിയേട്ടാ.. അവിടെ പോകെപ്പോകെ കുടൂതല്‍ വേനല്‍ വന്ന് ചൂട് വന്ന് ആകെ ഉഷ്ണമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു :) :)

ഹോ! എന്നാലും ഈ വയസ്സാം കാലത്തെ നിങ്ങടെ യോഗം!! (അസൂയ അസൂയ!!) :)

Unknown said...

Fotos Nannayi ..hehehe

വിനുവേട്ടന്‍ said...

മുരളിഭായ്‌... ബിലാത്തിവിശേഷങ്ങള്‍ പങ്ക്‌ വച്ചതിന്‌ നന്ദി... എത്രയും പെട്ടെന്ന് അവിടെ വേനല്‍ക്കാലം ആകട്ടെ എന്ന് ആശംസിക്കുന്നു..

പിന്നെ ... നമ്മുടെ ജാനറ്റും ജാഗോയും ഗെറിക്കുമൊക്കെ ഇപ്പോള്‍ നില്‍ക്കുന്ന മലേയ്‌ഗ്‌ തുറമുഖത്ത്‌ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരം ശരിക്കും ബാധിച്ചിട്ടുണ്ടാകും അല്ലേ മുരളിഭായ്‌?

Anonymous said...

പ്രിയ ചേട്ടായി ,
ഇങ്ങനത്തെ വിശേഷങ്ങളും ,എഴുതാനുള്ള ശൈലിയും ഉണ്ടെങ്കില്‍ ഞാന്‍ ഒരു അഞ്ചു പോസ്റ്റെങ്കിലും പടച്ചു വിട്ടേനെ !
എന്തു ചെയ്യാം രണ്ടിനും സാധിക്കുന്നില്ലല്ലോ ..
എങ്ങിനെയൊക്കെ യുകെയിലേക്ക് വരാമെന്നുല്ലതിനെ കുറിച്ചു ഒരു പോസ്റ്റ് എത്രയും പെട്ടെന്ന് ഇടുമല്ലോ ....

നീലത്താമര said...

അതേ, ശ്രീനാഥിന്റെ വിയോഗം ഒരു വേദനയായി. അതേക്കുറിച്ച്‌ ഞാനും ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌. വായിക്കുമല്ലോ.

അരുണ്‍ കരിമുട്ടം said...

ഭൂരിഭാഗം പുത്തൻ ഫാഷൻ തരംഗങ്ങളെല്ലാം ഉടലെടുക്കുന്നത് ഈ ബിലാത്തിപട്ടണത്തിൽ നിന്നാണല്ലോ

അയ്യേ മ്ലേച്ഛം!!
:)

വിശേഷങ്ങള്‍ നന്നായിട്ടുണ്ട്

Pyari said...

മുരളി ചേട്ടാ.. പോസ്റ്റ്‌ കാണാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. ഇപ്പോഴാ നേരം കിട്ടീത്. ഈ സ്റ്റൈല്‍ കൊള്ളാലോ? പണ്ട് ഡി. ഡി. യിലൊരു പ്രോഗ്രാം ഉണ്ടായിരുന്നു - world this week. ഓര്‍മ്മയുണ്ടോന്നറിയില്ല. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആ ഒരു ടച്ച്‌ തോന്നി. :)
പിന്നെ, ശ്രീനാഥ് നെ നേരിട്ടരിയാമായിരുന്നോ? എങ്കില്‍ ഒരു ഓര്‍മ്മക്കുറിപ്പ്‌ തന്നെ എഴുതൂ..?

പിന്നെ Heathrow airport ന്റെ ആ വീഡിയോ ക്ലിപ്പിംഗ് നു പ്രത്യേകം നന്ദി.

പിന്നെ, അഗ്നിപര്‍വതം പൊട്ടി airport ഉകളൊക്കെ അടച്ചിട്ട സമയത്ത് എന്റെ in-laws അവിടെ ഉണ്ടായിരുന്നു കേട്ടോ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ നന്ദാജി,നമ്മളൊക്കെ എത്ര സമ്മറ് കണ്ടതാ‍ാ..ഭായി.എന്തായാലും വയസ്സാൻ കാലത്ത് ഒരു നയനസുഖം നന്മ തന്നെയല്ലെ ..അല്ലെ? നന്ദി.

പ്രിയ മൈഡ്രീംസ്,അപ്പോൾ ഫോട്ടൊയില് മാത്രമായിരുന്നൊ കണ്ണ്..ഭായി. നന്ദി കേട്ടൊ.

പ്രിയ വിനുഭായി,ഒരു ദിനം വിസിറ്റിങ്ങ് വിസ സംഘടിപ്പിച്ച് ഭായിയുടെ നോവലിലെ സ്ഥലങ്ങളൊക്കെ നേരിട്ടുകാണാൻ ഇവിടെ വരണം കേട്ടൊ. നന്ദി.

പ്രിയ അനോണി,ഇതിനെയഞ്ച് പോസ്റ്റാക്കി എനിക്കും,വായിക്കുന്നവർക്കും സമയനഷ്ട്ടം ഉണ്ടാക്കിയിട്ട് എന്തുകാര്യം? നന്ദി.

പ്രിയ നീലത്തമര,എല്ലാവിയോഗങ്ങളും നമ്മൾക്ക് വേദനകൾ തന്നെയാണല്ലോ സമ്മാനിക്കുക അല്ലേ.. നന്ദി.

പ്രിയ അരുൺ,പുത്തൻ ഫാഷന്റെ പല തലതൊട്ടപ്പന്മാരും ഇവിടെ തന്നെയാണല്ലൊ ഉള്ളത്. തുച്ചമായ വസ്ത്രങ്ങളുള്ളത് മ്ലേച്ഛമോ,അപ്പോൾ തീരെ വസ്ത്രങ്ങളില്ലാത്തത് കാണുമ്പെന്ത് പറയും? നന്ദി.

പ്രിയ പ്യാരി,എല്ലാകാര്യങ്ങളും ഒറ്റപോസ്റ്റിൽ ഒതുക്കുമ്പോൾ വായനക്കാർക്കും,എനിക്കും സമയം ലാഭിക്കാമല്ലൊ...ശ്രീനാഥിന്റെ സ്മരണകൾ ഒന്നെഴുതാൻ നോക്കണം..
അല്ലാ ഏത് ഇൻല്ലൊസാണ് ഇവിടന്ന് പെട്ടത്? നന്ദി.

Pyari said...

എന്റെ ബിലാത്തി ചേട്ടാ.. അതൊരു വല്ലാത്ത ചോദ്യമായി പോയി. :) inlaws എന്ന് പറയാന്‍ എനിക്ക് എന്റെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും തന്നെ ഉള്ളൂ. അവര്‍ ഒരു europe ട്രിപ്പ്‌ കഴിഞ്ഞു ഈയിടെ തിരിച്ചു വന്നതേ ഉള്ളൂ.. അവരുടെ കാര്യമാ പറഞ്ഞത്. :)

mithul said...

Very Nice....
Somany Informations...!

ജയരാജ്‌മുരുക്കുംപുഴ said...

vasanthakala visheshangal assalaayi...... valare ishttamaayi..... aashamsakal................

kallyanapennu said...

ഒരു ലേഖനത്തിൽ തന്നെ കുറേ കാര്യങ്ങൾ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.
പിന്നെ മുരളിചേട്ടൻ എന്തായാലും കാറോടിക്കാത്തത് നന്നായി...!
അങ്ങിനെ നമ്മളിൽ നാലുമലയാളികൾ ജയിച്ചൂല്ലേ..
കാമറൂൺ ,ക്ലെഗ്ഗ് പ്രധാന,ഉപപ്രധാൻ മന്ത്രിമാരുമായി.നമ്മുക്കു വല്ല കുഴപ്പം ഉണ്ടാക്കുമൊ ഈ പാർട്ടിക്കാർ?
നമ്മുടെ ബ്ലോഗേഴ്സ് മീറ്റിന്റെ കാര്യം ആരും എന്തേ എഴുതാത്തതു?

Kalavallabhan said...

ഇലക്ഷനൊക്കെ കഴിഞ്ഞല്ലോ?
കാമറൂൺ ബിലാത്തിയിൽ.
(കരുണാനിധി കേരളാ മുഖ്യമന്ത്രി എന്നപോലെ)
മലയാളികളാരെങ്കിലും പച്ച കണ്ടോ?
സമ്മർകാഴ്ച്ചകൾ കണ്ടിരിക്കുകയാണോ, എന്റെ പുതിയ കവിത വായിച്ചില്ലേ ?

Sukanya said...

വസന്തകാലം, തിരഞ്ഞെടുപ്പ്, പിന്നെ ശ്രീനാഥും. എല്ലാം വിശേഷങ്ങളും പങ്കു വെച്ചതില്‍ സന്തോഷം.
ശ്രീനാഥ് സുഹൃത്ത് ആയിരുന്നു അല്ലെ?

shibin said...

അപ്പോൾ രണ്ടുമാസം കഴിഞ്ഞ് ശരിയായ സമ്മർ വന്നാലുള്ള സ്ഥിതിവിശേഷങ്ങളോർത്ത് ഞങ്ങൾക്കൊക്കെ ഇപ്പോഴെ തന്നെ പരവശം തുടങ്ങി....!
ഹൌ...സഹിക്കാൻ വയ്യ..!

bijil krishnan said...

ഇവരെ പറഞ്ഞിട്ടുകാര്യമില്ല യുകെയിലെ വമ്പൻ പണക്കാരുടെ പട്ടികയിൽ പോലും ഇന്ത്യക്കാരും,റഷ്യക്കാരുമൊക്കെയാണ് മുമ്പന്തിയിൽ,അതുപോലെ എല്ലാ സ്കിൽഡ് തൊഴിൽ മേഖലകളിലും വിദേശിയർക്ക് തന്നെയാണ് മുന്തൂക്കം!

Unknown said...

സായിപ്പിന്റെ ഇത്തരം കാര്യങ്ങളാണ് നമ്മളും,
നമ്മുടെ രാജ്യക്കാരുമൊക്കെ കണ്ടുപകർത്തേണ്ടത് അല്ലേ ?

Unknown said...

oru post
oraayiram kaaryangal
kalakalakki

ഷിബു said...

ഇവരെ പറഞ്ഞിട്ടുകാര്യമില്ല യുകെയിലെ വമ്പൻ പണക്കാരുടെ പട്ടികയിൽ പോലും ഇന്ത്യക്കാരും,റഷ്യക്കാരുമൊക്കെയാണ് മുമ്പന്തിയിൽ,അതുപോലെ എല്ലാ സ്കിൽഡ് തൊഴിൽ മേഖലകളിലും വിദേശിയർക്ക് തന്നെയാണ് മുന്തൂക്കം!

ഇതെല്ലം കണ്ടും, കേട്ടും ഇരിക്കുന്ന സ്വദേശികൾക്ക് പണിയും കൂടി ഇല്ലാതാവുമ്പോഴുള്ള സ്ഥിതിവിശേഷം വന്നാൽ , അളമുട്ടിയാൽ ചേരയും കടിക്കും എന്ന പറഞ്ഞപോലെയായില്ലേ..അല്ലേ?

Unknown said...

ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീരശൂരസഹജനായി നിന്നെ മമ ഹൃദയങ്ങളില്‍ ........!

sulu said...

കാറിനുള്ളിലും,വീടിനുള്ളിലും തനി ടിപ്പിക്കൽ രമണന്മാരായ ഈ ഭർത്താക്കന്മാരുണ്ടല്ലൊ...

ഒറ്റക്കൊന്നു പുറത്തേക്കിറങ്ങിയാൽ തനി രാവണന്മാരാകുകയാണ് പതിവ് കേട്ടൊ.

Unknown said...

പക്ഷേ എല്ലാത്തിന്റെ മേലും നിരീക്ഷണഏജൻസികൾ ഉള്ളതുകൊണ്ട് ഒരു ആവശ്യസാധനങ്ങൾക്കും ഒരു പെനിപോലും കൂടിയില്ല കേട്ടൊ/പൂഴ്ത്തിവെപ്പില്ലാത്ത കാരണം സൂപ്പർ സ്റ്റോറുകളെല്ലാം എമർജെൻസി സ്റ്റോക്കുകൾ പുറത്തെടുത്ത് വിറ്റു.

സായിപ്പിന്റെ ഇത്തരം കാര്യങ്ങളാണ് നമ്മളും,
നമ്മുടെ രാജ്യക്കാരുമൊക്കെ കണ്ടുപകർത്തേണ്ടത് അല്ലേ ?

Unknown said...

ഇവരെ പറഞ്ഞിട്ടുകാര്യമില്ല യുകെയിലെ വമ്പൻ പണക്കാരുടെ പട്ടികയിൽ പോലും ഇന്ത്യക്കാരും,റഷ്യക്കാരുമൊക്കെയാണ് മുമ്പന്തിയിൽ,അതുപോലെ എല്ലാ സ്കിൽഡ് തൊഴിൽ മേഖലകളിലും വിദേശിയർക്ക് തന്നെയാണ് മുന്തൂക്കം!

ഇതെല്ലം കണ്ടും, കേട്ടും ഇരിക്കുന്ന സ്വദേശികൾക്ക് പണിയും കൂടി ഇല്ലാതാവുമ്പോഴുള്ള സ്ഥിതിവിശേഷം വന്നാൽ , അളമുട്ടിയാൽ ചേരയും കടിക്കും എന്ന പറഞ്ഞപോലെയായില്ലേ..അല്ലേ?

sulu said...

Well explained.

Unknown said...

ഉപ്പുതൊട്ട് കൽപ്പൂരം വരെ വളരെ ഫ്രഷ് ആയി എല്ലാം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടൻ ,
തമിഴ്നാട്ടിൽ ഒരാഴ്ച്ച ബന്ത് വന്നാൽ വലയുന്ന കേരളം പോലെയായി !

പക്ഷേ എല്ലാത്തിന്റെ മേലും നിരീക്ഷണഏജൻസികൾ ഉള്ളതുകൊണ്ട് ഒരു ആവശ്യസാധനങ്ങൾക്കും ഒരു പെനിപോലും കൂടിയില്ല കേട്ടൊ/പൂഴ്ത്തിവെപ്പില്ലാത്ത കാരണം സൂപ്പർ സ്റ്റോറുകളെല്ലാം എമർജെൻസി സ്റ്റോക്കുകൾ പുറത്തെടുത്ത് വിറ്റു.

സായിപ്പിന്റെ ഇത്തരം കാര്യങ്ങളാണ് നമ്മളും,
നമ്മുടെ രാജ്യക്കാരുമൊക്കെ കണ്ടുപകർത്തേണ്ടത് അല്ലേ ?

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...