Monday, 12 April 2010

ഇക്കരക്കാഴ്ച്ചകൾ / Ikkarakkaazhcchakal . ഈസ്റ്ററും പിന്നെ വിഷുവും

നമ്മുടെ നാട്ടിലെ സ്വദേശികളേക്കാൾ കൂടുതൽ മലയാളിത്വമുള്ളത്
വിദേശത്തുവസിക്കുന്ന മലയാളികൾക്കാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല ! ആചാരങ്ങളും,ആഘോഷങ്ങളും നാട്ടിലേക്കാൾ നന്നായി കൊണ്ടാടുന്നത് ഈ പ്രവാസികളാണെന്ന് ആണയിട്ടുതന്നെ പറയാം. ചിങ്ങപ്പുലരിയും,ഓണവും,ക്രിസ്തുമസ്സും,ഈദും,ഈസ്റ്ററും,വിഷുവും,വലിയപെരുന്നാളും, സിനിമയും, തെരെഞ്ഞെടുപ്പും,ക്രിക്കറ്റുമെല്ലാം  പ്രവാസികൾ രാഷ്ട്രീയവും,മതവുമില്ലാത്ത കൊച്ചുകൊച്ചു കൂട്ടായ്മകളിലൂടെ കെങ്കേമമായി കൊണ്ടാടികൊണ്ടിരിക്കുകയാണ്, ഒരോരൊ വിദേശമലയാളിയും അവനവന്റെ പുത്തൻ തട്ടകങ്ങളിൽ വെച്ച് ആയതിന്റെയൊന്നും ഒട്ടും തനിമ നഷ്ട്ടപ്പെടാതെ തന്നെ !
നാട്ടിലെ പോലെ തന്നെ വിദേശത്തും പ്രബുദ്ധരായ മലയാളിക്കുള്ള ഒരു ദോഷം,ഒരുമിച്ച് ഒരു ഒറ്റ കുടക്കീഴിൽ മറ്റുദേശക്കാരെ പോലെയോ,മറ്റുഭാഷക്കാരെ പോലെയോ അണിനിരക്കില്ല എന്നതാണ്. ചെറിയ കൂട്ടായ്മകൾ ഉണ്ടാക്കി അതിൽ ഒതുങ്ങിക്കൂടും ,വേണ്ടിവന്നാൽ അതിനെയൊന്നുപിളർത്തി വേറൊരു ഗ്രൂപ്പിനെ പൂവ്വണിയിപ്പിക്കും എന്നുകൂടിയുണ്ട് ആ പാരമ്പര്യമായുള്ള ശീലഗുണത്തിന് ഇല്ലേ ?
ഇവിടെ യു.കെയിലും ഏറ്റവും കൂടുതൽ സംഘടനകളുള്ളത് മലയാളികൾക്കാണ് കേട്ടൊ.
ഇപ്പൊൾ ന്നൂറിൽ കൂടുതൽ മലയാളി കൂട്ടായ്മകളുടിവിടെ !
അതുകൊണ്ട് ഏതുയാഘോഷ സീസൻ വന്നാലും മലയാളീസിന്റെ ഉത്സവമേളങ്ങളാണിവിടെ..

പോരാത്തതിന് പൊങ്ങാൻ രണ്ട് വടിയും കൂടി കിട്ടിയാലത്ത സ്ഥിതിയോ ?

ഒന്നാമത്തേത് ഇവിടെ ; ഇത്തവണ വിദ്യാലയങ്ങളിൽ സായിപ്പിന്റേയും,മറ്റു വംശീയരുടേയുമൊക്കെ മക്കളെയെല്ലാം പിന്തള്ളി - ചൈനക്കാരുടേയും,ഇന്ത്യക്കാരുടേയും കുട്ടികൾ ഉയർന്നവിജയ ശതമാനം, അതും ഇംഗ്ലീഷ് ഭാഷയിലടക്കം; കരസ്ഥമാക്കിയെന്നതിലാണ്. ഈ വിജയിച്ചവരിൽ കേരളീയരുള്ളടത്തെല്ലാം, ഒന്നു മുതൽ പത്തുസ്ഥാനം വരെ ഭൂരിഭാഗവും മലയാളികളുടെ മക്കൾക്കാണ് കിട്ടിയിട്ടുള്ളത്.....പൊങ്ങാൻ പിന്നെന്തു വേണം !

രണ്ടാമത്  ബിബിസി പോലും; ഒരു വത്യസ്ഥഡോക്യുമെന്ററിയിലൂടെ മലയാളിയുടെ മദ്യപാനാസക്തിയെ പാടി പുകഴ്ത്തിയെന്നുള്ളതാണ് (http://news.bbc.co.uk/1/hi/world/south_asia/8557215.stm ). യുകെയിൽ എല്ലാസ്കോച്ചുകമ്പനികളും കൂടി ഇവിടെ ഒരുകൊല്ലം കുടിക്കുവാൻ, ഉണ്ടാക്കുന്ന മദ്യത്തേക്കാൾ കൂടുതൽ ദൈവ്വത്തിന്റെ നാട്ടുകാർ ഒരു മാസം കൊണ്ട് കുടിച്ച് തീർക്കുന്നു പോലും !
ഇവിടത്തെ വമ്പൻ വാറ്റുകമ്പനികളെല്ലാം കേരളം എന്ന മദ്യമാർക്കറ്റിനെ ഉറ്റുനോക്കികൊണ്ടിരിക്കുകയണിപ്പോൾ കേട്ടൊ....
സമീപഭാവിയിൽ തന്നെ കാറുകമ്പനികളെയൊക്കെ പോലെ തന്നെ ഇവർ വന്നവിടെ കമ്പനി സ്ഥാപിക്കും ,കേരളത്തിൽ ഫാക്റ്ററി തുടങ്ങുവാൻ നമ്മൾ സമ്മതിക്കാത്തതുകാരണം തമിഴുനാട്ടിലോ,കർണ്ണാടകത്തിലോ വെച്ചുണ്ടാക്കിയിട്ട് ,മറ്റുള്ളയുൽ‌പ്പന്നങ്ങൾ വിറ്റഴിക്കുന്നമാതിരി തനി ഉപഭോഗമാർക്കറ്റായ കേരളത്തിൽ കൊണ്ടുപോയി കൊടുത്ത്,ആയതിൽ നിന്നും ലാഭം കൊയ്യും !
പിന്നെ നമ്മുക്ക് ‘എന്നാറി’ ക്കാരെ ആശ്രയിക്കാതെ ബീവറേജിൽ പോയി വരി നിന്ന് ഷീവാസും , ബ്ലാക്ലേബലും,ഗ്രാന്റ്സും,ത്രീബാരെത്സും, ജാക്ക്ഡാനിയലുമൊക്കെ നേരിട്ട് വാങ്ങാമല്ലോ അല്ലേ !

സാധാരണ എക്കൊണോമി താഴുമ്പോഴാണ്  ആ ദേശക്കാർ
മദ്യത്തിനടിമപ്പെടുന്നത് എന്ന് പഠനം  വ്യക്തമാക്കുന്നു,കേരളത്തെ
സംബന്ധിച്ച് അത് നേരെ തിരിച്ചും !
ഇവർ പറയുന്നത് ഇതിനെ ഒട്ടും  മനസ്സിലാക്കാൻ
പറ്റാത്ത ഒരു പ്രതിഭാസം എന്നാണത്രെ !
പൊങ്ങാൻ ഒരു വടിയും, പിന്നെ കൊള്ളാൻ ഒരടിയും എന്ന്
ഇതിനെ പറയുന്നതായിരിക്കും ഉത്തമം !
ഈസ്റ്റർ-വിഷു ആഘോഷകമ്മറ്റി ടീംസ് !
 കഴിഞ്ഞ രണ്ട് ഞായറാഴ്ച്ചകളിലായി  ഞങ്ങളും ഇവിടെ
ഈസ്റ്ററും ,വിഷുവും ഗംഭീരമായി ആഘോഷിച്ചു .
ഇപ്പോള്‍ നാട്ടിലൊക്കെയാഘോഷിക്കുന്ന പോലെ ബേക്കറികളിലോ,
പാചകശാലകളിലോ പോയി റെഡിമെയ്ഡായി കിട്ടുന്ന വട്ടേപ്പവും, കറികളും,പാലടപ്രഥമനുമൊന്നും വാങ്ങിച്ചല്ല കേട്ടൊ.
ഞങ്ങൾ നാലഞ്ചുകുടുംബങ്ങൾ ഒന്നിച്ചുചേർന്ന് കറിക്കരിഞ്ഞും,തേങ്ങചെരുകിയും,പരദൂഷണം പറഞ്ഞും,കളിച്ചും,ചിരിച്ചും,കുടിച്ചും,മതിച്ചും,മറ്റും
വട്ടേപ്പവും,ബീഫ്ഫ്രൈയും,മട്ടൻ കുറുമയും,മീങ്കറിയും,അവിയലും,എലിശ്ശേരിയും , മാമ്പഴപുളിശ്ശേരിയും,പുളിഞ്ചിയും,പപ്പടവും,ഉപ്പേരിയും, വിഷുക്കട്ടയും,ശർക്കരപ്പാനിയും,പാലടയുമൊക്കെയായി ഈ ആഘോഷങ്ങൾ അത്യുഗ്രനാക്കി കേട്ടൊ.

നമ്മുടെ വിഷു ആഘോഷം ലോകത്തിലെതന്നെ പല രാജ്യങ്ങളുടേയും
കൊയ്തുല്‍ത്സവങ്ങളും , പുതുവര്‍ഷപ്പിറവിദിനങ്ങളുമാണ്‌ !

നമ്മളെ പോലെ തന്നെ വിളെവെടുപ്പ് മഹോല്‍ത്സവങ്ങളായി കൊണ്ടാടുന്ന ഘാന ,നേപ്പാള്‍ ,ബര്‍മ്മ , ഗയാന ..മുതലായ രാജ്യങ്ങളും ,
നവവത്സരമായി  ഈ ദിനത്തെ കൊണ്ടാടുന്ന ശ്രീലങ്ക ,ചിലി , ചൈനയിലേയും,ഭാരതത്തിലേയും(പഞ്ചാബ് , തമിഴ്നാട് ...) പല സംസ്ഥാനങ്ങളും  നമ്മുടെ ഈ വിഷുവിനെ പലരീതിയിലും വരവേൽക്കുന്നുണ്ട് കേട്ടൊ...

വിഷു വിഷാദങ്ങൾ

വിഷുക്കണിയതൊട്ടുമില്ല  , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

പ്രഥമ യുകെ ബൂലോഗ സംഗമം /ഒരു സങ്കൽ‌പ്പംലൈസൻസ്ഡ് ട്ടു ലൈയ്യിങ്ങ് എന്നാണ് യൂറോപ്പുകാർ ഏപ്രിൽ മാസത്തെ വിശേഷിപ്പിക്കുക. കിടക്കാനുള്ളതല്ല കേട്ടൊ നുണ പറയാനുള്ള മാസം !
പുത്തൻ ബഡ്ജറ്റുകൾ അവതരിപ്പിച്ച് കണക്കുകളുടെ നുണക്കഥകളുമായി വ്യക്തി തൊട്ട് സാമ്രാജം വരെ കള്ളകണക്കുകൾ തുടങ്ങിവെക്കുന്ന മാസം....
ആയതിന്റെ മുന്നോടിയായി അവർ ഏപ്രിൽ ഒന്നിനെ നുണയന്മാരുടെ,വിഡ്ഡികളുടെ ദിനമായി ആചരിച്ചു തുടങ്ങി.
സത്യം പറഞ്ഞാൽ എന്നെപ്പോലുള്ള മണ്ടന്മാരുടെ ദിനം !

 പ്രഥമ യുകെ-ബൂലോക സംഗമം /ഒരു സങ്കൽ‌പ്പം !
അന്നാണ് ഇവിടെ എന്റെ വീട്ടിൽ വെച്ച് ഞങ്ങൾ കുറച്ച് യു.കെയിലെ ബ്ലോഗ്ഗേഴ്സ് വെറുതെ ഒന്ന് ഒത്തുകൂടിയത്. മുന്മന്ത്രി എം.എം.ഹസ്സന്റെ ബന്ധു-ഗൾഫ് ബോൺ ആന്റ് ബോട്ടപ്പ് ആയ 'വിറ്റു'കളുടെ രാജാവ് അനസ്ഖാനും, ലണ്ടൻ ബോൺ ആന്റ് ബോട്ടപ്പായ ബെന്നും, ഡോക്ട്ടർ  ജിഷും ,ഡോക്ട്ടർ അജയ് എന്നീ മലയാളികളായ ആംഗലേയബ്ലോഗ്ഗർന്മാരും,ബൂലോഗരായ നാല് യുവതുർക്കികളായ അരുണും, പ്രദീപും, വിഷ്ണുവും, ശ്രീരാഗും ,പേരിനൊരു പെണ്ണ് എന്നുചൊല്ലി ബുലോഗിനി മേരികുട്ടിയും .കൂടാതെ ബ്ലോഗുലകത്തേക്ക് കാല് നീട്ടിയിരിക്കുന്ന ബാലമുരളിയും ,ബിജിലും,ജെയ്സനും,മാത്തൻ ലോഡ്സനും ,മുരളികൃഷ്ണയും , ഷിബുവും, ഷിബിനും, ഷിഗിനും പിന്നെ ഞാനും .

ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളായത്കൊണ്ട് ഈ ഈസ്റ്റർ-വെക്കേഷൻ അടിച്ചുപൊളിക്കുവൻ ലണ്ടനിൽ വന്നപ്പോൾ ഒരു മലയാളി ബ്ലോഗ്ഗ്മീറ്റിന്റെ മുന്നോടിയായി ഈ ചള്ള് ക്ടാങ്ങളെയെല്ലാം വിളിച്ചുവരുത്തിയത് ഞാൻ തന്നെ. ബ്ലൊഗ്ഗ് മീറ്റൊന്നും നടന്നില്ലെങ്കിലും നല്ലൊരു ബ്ലോഗ്ഗീറ്റും, ഭൂലോക കുടിയും നടന്നു കേട്ടൊ.....
 ഇവർ ചള്ള് ക്ടാങ്ങളൊന്നുമല്ല-എല്ലാ‍വരും പുലി കുട്ടികൾ തന്നെയാണ് കേട്ടൊ !

പാട്ട്,ഡാൻസ്,ക്രിക്കറ്റ്,പ്രസംഗം,സാഹിത്യം,പുളു,...,...,...,...അങ്ങിനെ എല്ലാകുണ്ടാമണ്ടികളിലും സകല കലാവല്ലഭന്മാരായ  ഇവന്മാരുടെ മുമ്പിലെല്ലാം ഞാനൊക്കെ വെറും ശിശു !
ഇവന്മാരൊക്കെ ശരിക്കും എഴുതി തുടങ്ങുന്നതിനുമുമ്പേ എല്ലാകോപ്പും കത്തിച്ചുതീർത്ത് ,മൂഡുംതട്ടി ബൂലോഗത്തുനിന്നും സ്ഥലം കാലിയാക്കണം...
അല്ലെങ്കിൽ ഇവരുടെ കത്തിക്കലുകളുടെ മുമ്പിൽ ഞാനെല്ലാം  ഒരു പൊട്ടാപടക്കമായി ചൂറ്റിപോകും !
ഇവരോരുത്തരേയും ഏതാണ്ട് പത്തുമുതൽ നൂറുവരെ ലവേഴ്സ് ഫോളൊ ചെയ്യുന്നുണ്ടെത്രേ !
പത്തുലക്ഷവും,കാറും സ്വപ്നം കണ്ട് നടക്കുന്നൊരു ചുള്ളൻ മീഞ്ചട്ടിക്ക് ചുറ്റും നടക്കുന്ന മാർജ്ജാരനെ പോലെ മേരികുട്ടിക്ക് ചുറ്റും വട്ടമിടുകയായിരുന്നൂ....
പത്ത് വയസ്സുകൂടിയാലെന്താ പത്തുകോടി അല്ലേ ഒത്താൽ കിട്ടുക !
എന്തായാലും കോലൻ തോട്ടിപോലെയുള്ള മൂപ്പരും, മേരികുട്ടിയും ബെസ്റ്റ് മേച്ചാ..കേട്ടൊ---- നിറപറയും നിലവിളക്കും പോലെ !

ബൂലോഗ നവാഗാതരേ ഇതിലെ ഇതിലേ ...
ഈ എല്ലാചുള്ളന്മാരും ഭയങ്കര സംഭാഷണ പ്രിയരായിരുന്നൂട്ടാ‍ാ.ഞങ്ങൾ മറ്റുബ്ലോഗ്ഗരോടല്ല കേട്ടൊ .
എന്റെ ഭാര്യയോടും,മേരിയോടും പിന്നെ എന്റെ മോളൊടും .അതും ഒരുപാട് ....

ചെറുപ്പത്തിൽ ഞാനൊക്കെ വെള്ളം കുടിപ്പിച്ച പെമ്പിള്ളേരുടെ രക്ഷിതാക്കന്മാരുടെ ചങ്കിടിപ്പിന്റെ
ഗുട്ടൻസ് , ഒരു പെങ്കൊച്ചിന്റെ തന്തപ്പിടിയെന്നനിലയിൽ  ഇപ്പോൾ എനിക്ക് പിടികിട്ടി കേട്ടൊ..കൂട്ടരേ  !

ഭഗവാന്റെ നാമമുള്ളയൊരുത്തൻ ഇടക്ക് വന്നുയാരുമറിയാതെ ഓരൊപെഗ് വിട്ട് ,അടുക്കളയിൽ പോയി വളരെ വിനീത വിധേയനായി എന്റെ ഭാര്യയെ സഹായിക്കുന്നത് കണ്ടപ്പോൾ, ഒരു ഭാവി അമ്മായിയമ്മ-മരുമകൻ റിലേഷൻ ഷിപ് , മെയിന്റെയിൻ ചെയ്യുന്നുണ്ടോ എന്നൊരു സംശയം ?

എന്തിന് പറയാൻ ആ വിഡ്ഡിദിനം-പെസഹ വ്യാഴാച്ച
എല്ലാം കൊണ്ടും ആകെ പെശകുതന്നെയായിരുന്നൂ!
പോകാൻ നേരത്ത് ചിലരുടെ വണ്ടി മിസ്സായിട്ട് അന്ന് വീട്ടിൽ തങ്ങി, ഭരണിപ്പാട്ട്,വാളുവെയ്ക്കൽ മുതൽ കലാപരിപാടികൾ എല്ലാം ഉഷാറയി തന്നെ ദു:ഖവെള്ളിയെ ഗുഡ്ഫ്രൈഡേയ് ആക്കുന്ന വരെ തുടർന്നൂ....
പിന്നെ ഞങ്ങളെല്ലാം കൂടി ഒരു തീരുമനം എടുത്തു കേട്ടൊ..
ഒരു യുകെ ബുലോഗമീറ്റ് നടത്തുവാൻ .
ഇതൊഴിച്ച് ബാക്കി നടന്നതെല്ലാം ഒരു നുണക്കഥയായി നമുക്ക് വിസ്മരിക്കാം അല്ലേ..
അല്ലാ..ബൂലോഗരെ ഈ പുരനിറഞ്ഞുനിൽക്കുന്ന ,പുരുഷ പ്രജകളായ വിദ്യാസമ്പന്നരായ,യുവതുർക്കികളായ യുകെയിലെ ഈ ബൂലൊഗഗെഡികളെയെല്ലാം പിടിച്ചുപെണ്ണുകെട്ടിക്കുവൻ നിങ്ങളും ഒന്നു സഹായിക്കില്ലേ ?

എന്റെയും കൂടി ഒരു മന:സമാധാനത്തിന് വേണ്ടിയാണ് കേട്ടൊ !

ബ്രിട്ടൻ മല്ലൂ ബ്ലോഗ്ഗേഴ്സ് അഥവാ ബിലാത്തി ബൂലോഗർ


യുകെയിൽ നിന്നും ഇ-പത്രമായി പ്രചരിക്കുന്ന മാഞ്ചസ്റ്ററിലുള്ള ശ്രീ: അലക്സ് കണിയാമ്പറമ്പലിന്റെ ബിലാത്തി മലയാളി പത്രം(http://bilathimalayalee.blogspot.com/) ,
കലാകാരനും,ആംഗലേയ ബ്ലോഗറുമായ ഡോ:അജയ്(ലങ്കാഷെയർ) മലയാളത്തിൽ തുടക്കം കുറിച്ചിട്ടുള്ള റിനൈസ്സൻസ്http://ajay006.blogspot.com/ ),
സകലകലാവല്ലഭനായ അരുൺ അശോകിന്റെ(ലണ്ടൻ ) ഗുള്ളിബ്ലെസ് ട്രാവെത്സ്http://arun-gulliblestravels.blogspot.com/ ) , ജോഷി പുലിക്കോട്ടിലിന്റെ കവിതകൾ മാത്രമുള്ള മലയാളം കവിതകൾ (http://www.joshypulikootil.blogspot.com/    ) ,
ജിനീഷ് പോളിന്റെ തട്ടകമായ ജെ.പി.മഞ്ഞപ്ര  (http://jeeneeshpaul.blogspot.com%20/) ,
കഥകളുടെ തട്ടകമായ ജോയിപ്പാൻ(മാഞ്ചസ്റ്റർ) എഴുതുന്ന ജോയിപ്പാൻ കഥകൾ (http://joyppan.blogspot.com/ )
ക്നാനായി കൂട്ടായ്മയുടെ പേരിൽ കണിയാമ്പറമ്പിൽ അലക്സ്ഭായി ഇറക്കുന്ന സ്നേഹ സന്ദേശം ( http://knanayapravasi.blogspot.com/)മാ‍ഗസിൻ,
സ്വന്തം ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ തുടിക്കുന്ന ഒരു കൂട്ടായ്മയുടെ പേരിൽ യുകെയിലെ ആ ദേശക്കാർ ഗ്രാമത്തിലെ എല്ലാവർക്കും വേണ്ടി തുടങ്ങിയ നമ്മുടെ സ്വന്തം കൈപ്പുഴ  ( http://nammudekaipuzha.blogspot.com/),
കവിതകളുടെ ഇഷ്ട്ടതോഴിയായ,ഒപ്പം ദുരിതങ്ങളുടെ കഥകളുടെ അവകാശിയായ മേരികുട്ടിയെന്ന(ലണ്ടൻ ) കല്യാണപ്പെണ്ണിന്റെ മലർവാടി (http://malarvati.blogspot.com/),
ബൂലോഗത്തെ ബ്ലോഗിണിമാരിലെ പുപ്പുലിയായ  ഇപ്പോൾ ലണ്ടനിൽ ഉള്ള ത്രേസ്യാകൊച്ചിന്റെ കൊച്ചുത്രേസ്യയുടെ ലോകം (http://malabar-express.blogspot.com/ ),
നടൻ,സംഗീതജ്ഞൻ,എഴുത്തുകാരൻ എന്നിവയിലെല്ലാം നൈപുണ്യം തെളിയിച്ച മനോജ്ശിവയുടെ സ്മൈൽ(http://shivalinks-manojsiva.blogspot.com/) ,
മനോജ് മാത്യു അവതരിപ്പികുന്ന ആത്മാവിന്റെ പുസ്തകംhttp://manoj-mathew.blogspot.com/) ,
മുരളീമുകുന്ദന്റെ(ലണ്ടൻ) ബിലാത്തിപട്ടണം http://bilattipattanam.blogspot.com/
പ്രദീപ് ജെയിംസ് (ബെർമ്മിംങ്ങാം )  പൊട്ടിച്ചു വിടുന്ന  തമാശയുടെ മാലപ്പടക്കം കത്തിത്തീർന്ന് ചിരിയുടെ നന്മപടർത്തുന്ന  ഒരു ദേശം ( http://arumanoor.blogspot.com/ ),
മർമ്മത്തിൽ കൊള്ളുന്ന നർമ്മവിശേഷങ്ങളുമായി പി.ദിലീപിന്റെ (കൊവെണ്ട്രി) ഡേയ് കെളത്താതെ കെളത്താതെ (http://pdileep.wordpress.com/ )
മൂന്നു ബ്ലോഗുകളിൽ കൂടിചരിത്രസ്മരണകളും ,കാര്യമായ കാര്യങ്ങളും എഴുതുന്ന അഡ്വക്കേറ്റ്: സമദ് ഇരുമ്പഴിയുടെ ഒരു അഭിഭാഷകന്റെ ഡയറിയിൽ നിന്ന് (http://samadirumbuzhi.blogspot.com/  ),
തീരെ ചെറിയ കാര്യങ്ങൾ പോലും വർണ്ണങ്ങൾചാർത്തി ഭംഗിവരുത്തുന്ന എഴുത്തുമായി എന്റെ കൊച്ചു കൊച്ചു വിശേഷങ്ങളുമായി (http://siyashamin.blogspot.com/ ) ബ്ലോഗ്ഗിണി സിയാഷമിൻ (ലണ്ടൻ) ,
കൊച്ചു കാര്യങ്ങളിലൂടെ വലിയകാര്യങ്ങള്‍പറയുകയും,ഒപ്പം ധാരാളം നല്ലകഥകൾ എഴുതികൊണ്ടിരിക്കുകയും ചെയ്യുന്ന ന്യൂകാസിലുള്ള സീമാമേനോന്റെ The Mistress  of Small Things /കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി (http://themistressofsmallthings.blogspot.com/ ),
ബ്രിട്ടനിൽ വെച്ച് ബുലോഗപ്രവേശം ഈയ്യിടെ നടത്തിയ നന്നായി എഴുതുന്ന സിജോ ജോർജ്ജിന്റെ അരയന്നങ്ങളുടെ നാട് (http://sijogeorge.blogspot.com/ ) ,
നാട്ടിൽ വിദ്യാലയതലം മുതലെ കഥകളിലും,മറ്റും സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന ശ്രീരാഗിന്റെ (ലിവർപൂൾ) എന്റെ കണ്ണിലൂടെ (http://sreeragsree.blogspot.com/ ),
യുകെയിലും,യുഎയിലുമിരുന്ന് മാറിമാറി കവിതകളുടെ വീണമീട്ടിടുന്ന വിജയലക്ഷ്മിയേടത്തിയുടെ മൂന്നു ബ്ലോഗ്ഗുകളായ
എന്‍ മണിവീണ(http://enmaniveena.blogspot.com/    )യും, മഷിത്തുള്ളികളും ,പിന്നെ കൊതിയൂറും പാചക വിഭവങ്ങളുമായി  കാഴ്ച്ചവട്ടങ്ങളും (http://mashitthullikal.blogspot.com/%20http://kaaazhcha.blogspot.com/
and   http://kaaazhcha.blogspot.com/),
യാത്രാ വിവരണത്തിന്റെ സുന്ദരമായ ചിത്രങ്ങളോടും ,വളരെ നല്ല കായിക രംഗത്തെ വരച്ചുകാട്ടിയുള്ള എഴുത്തോടും കൂടിയുള്ള വിഷ്ണുവിന്റെ (കൊവെന്റ്റി)
  ചിത്രലോകവും ,വിഷ്ണുലോകവും ( http://chithra-lokam.blogspot.com/(വിഷ്ണുലോകം)  മൊക്കെയണ് നിലവിൽ ഇപ്പോൾ ബ്രിട്ടനിലുള്ള മലയാളം ബ്ലോഗ്ഗെഴ്സ്.
ഒപ്പം തന്നെ ബൂലോഗത്തേക്ക് പിച്ചവെച്ച് കടന്ന് വരുവാൻ
വേണ്ടി തയ്യാറെടുത്തിരിക്കുന്ന മുകളിൽ പറഞ്ഞ മറ്റുചുള്ളന്മാരും ഉണ്ട് കേട്ടൊ...ലേൽ ,
കണ്ടതും,കേട്ടതും.

64 comments:

ഒരു യാത്രികന്‍ said...

ആ കൊച്ചു ചെറുക്കന്‍ വിഷ്ണുവിനെ ബിലാത്തി കള്ളുകുടിപ്പിച്ചു നശിപ്പിച്ചു അല്ലെ????....പിള്ളേരുടെ മേല്‍ ഒരു കണ്ണുവേണം കേട്ടോ.........സസ്നേഹം

എറക്കാടൻ / Erakkadan said...

മരുന്നടി പാർട്ടി എന്നു പറയുമ്പോൾ ഒരു കുളിരാ...ദേ..ഒന്നു നോക്ക്യേ..രോമമൊക്കെ പൊന്തി നിൽക്കുന്നു....ഹി..ഹി

ശ്രീ said...

അപ്പോ വിഷു ഇങ്ങൈത്തും മുന്‍പേ തന്നെ അവിടെ ആഘോഷവും കഴിഞ്ഞു ല്ലേ? :)

വിവരണം രസിപ്പിച്ചു... എന്തായാലും എല്ലാവര്‍ക്കും വിഷു ആശംസകള്‍!

ഒഴാക്കന്‍. said...

അപ്പൊ വെള്ളമടിയാ അല്ലെ പരുപാടി ചുമ്മാ കൊതിപ്പിച്ചു :)

Rare Rose said...

ഇവിടെയുള്ള ആഘോഷങ്ങളെ കടത്തി വെട്ടുന്ന പോലെയാണല്ലോ അവിടത്തെ ഗംഭീരന്‍ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍.നാട്ടില്‍ നിന്നകലുമ്പോള്‍ തന്നെയാവണം ഓരോന്നിന്റെയും തനിമയറിഞ്ഞ് ആസ്വദിക്കാന്‍ പറ്റുന്നത് അല്ലേ.ബിലാത്തി ബൂലോക വിശേഷങ്ങളും രസായി വായിച്ചു.:)

ഹംസ said...

ശ്രീ ചോദിച്ച പോലെ വിഷു എത്തും മുന്‍പ് തന്നെ ആഘോഷവും വെള്ളമടിയും കഴിഞ്ഞു അല്ലെ..! വെള്ളമടി പാര്‍ട്ടിയുണ്ടാവുമ്പോള്‍ ആ ഏറക്കാടനെ ഒന്നു വിവരം അറിയിക്കണ്ടെ മാഷെ.. !

വിഷ്ണു | Vishnu said...

ബിലാത്തി ബ്ലോഗേഴ്സ് മീറ്റ്‌...ആ സ്വപ്നം ഉടന്‍ യാഥാര്‍ത്യം ആകും. അതിനുള്ള ആദ്യ ചവിട്ടുപടി ആണ് ഈ പോസ്റ്റ്‌ എന്ന് എനിക്ക് ഉറപ്പാണ്‌. മേയ് അവസാന തിങ്കളാഴ്ച ബാങ്ക് അവധി അല്ലെ? അതിനു തലേ ദിവസം അതായത് മേയ് മുപ്പത് ഞായറാഴ്ച നമുക്ക് എല്ലാവര്‍ക്കും ഒന്ന് കൂടിയാലോ?
അല്ലെങ്കില്‍ എല്ലാവരുടെയും സൗകര്യം ഉള്ള മറ്റൊരു അവധി ദിവസം? എന്നായാലും ഞാന്‍ റെഡി

@ യാത്രികന്‍ : ബിലാത്തി ചേട്ടന്‍ അങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ ;-)

ബഷീർ said...

ആഘോഷവും ആചാരവും ഇപ്പോൾ മദ്യസേവയും പേക്കുത്തുമായി മാറിയല്ലോ.. അതൊക്കെ വലിയ അഭിമാനമായി കാണുന്ന മലയാളിയുടെ കാര്യമാണു കഷ്ടം..

കൂട്ടായ്മക്ക് ആശംസകൾ (വെള്ളമടിക്കല്ല)

Anonymous said...

MURALEE ,
You wrote very well ...!
നാട്ടിലെ പോലെ തന്നെ വിദേശത്തും പ്രബുദ്ധരായ മലയാളിക്കുള്ള ഒരു ദോഷം,ഒരുമിച്ച് ഒരു ഒറ്റ കുടക്കീഴിൽ മറ്റുദേശക്കാരെ പോലെയോ,മറ്റുഭാഷക്കാരെ പോലെയോ അണിനിരക്കില്ല എന്നതാണ്. ചെറിയ കൂട്ടായ്മകൾ ഉണ്ടാക്കി അതിൽ ഒതുങ്ങിക്കൂടും ,വേണ്ടിവന്നാൽ അതിനെയൊന്നുപിളർത്തി വേറൊരു ഗ്രൂപ്പിനെ പൂവ്വണിയിപ്പിക്കും എന്നുകൂടിയുണ്ട് ആ പാരമ്പര്യമായുള്ള ശീലഗുണത്തിന് ഇല്ലേ ?
It is really correct !!
By
K.P.RAGHULAL

Unknown said...

ആശംസകള്‍

ആഘോഷങ്ങളൊക്കെ കേമമായി കൊണ്ടാടുന്നത് പ്രവാസികള്‍ തന്നെ!.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയമുള്ള ഒരു യാത്രികാ,നന്ദി. വെറും സോഡകുടിച്ചാൽ ഗ്യാസാവുന്ന വിഷ്ണുവിനെ ഞാൻ കള്ള് തൊടീപ്പിക്കുമോ ഭായി ? അങ്ങിനെയുള്ളയവിവേകം എന്നിൽ നിന്നും ഉണ്ടാവില്ല കേട്ടൊ...

പ്രിയപ്പെട്ട എറക്കാടൻ,നന്ദി. നോക്ക്യേ.. ഇങ്ങോട്ടുപോന്നോളൂ,ചായക്കും,കാപ്പിക്കും പകരം ഇവിടെ മരുന്നാണ് കേട്ടൊ..മരുന്ന് !

പ്രിയമുള്ള ശ്രീ,നന്ദി. വേറൊന്നും എഴുതാനില്ലാത്തതുകൊണ്ട് ,ഈ ആഘോഷങ്ങൾ ഒരു പോസ്റ്റാക്കിയതാണ് കേട്ടൊ...

പ്രിയപ്പെട്ട ഒഴാക്കൻ,നന്ദി. ഇവിടത്തെ സാധനങ്ങളിലൊന്നും വെള്ളം ചേർക്കാത്തത് കൊണ്ട് വെള്ളമടിയല്ലയിത് കേട്ടൊ ,വെറും ഫെല്ലോഷിപ്പ് & ഫെല്ലോ സിപ്പ് !

പ്രിയമുള്ള റെയർ റോസ്,നന്ദി. നാട്ടിൽ നിന്നകന്നുനിൽക്കുമ്പോഴാണല്ലൊ ശരിക്കും നമ്മൾക്ക് നഷ്ട്ടബോധങ്ങൾ തോന്നുന്നത്.ഇത്തരം ആഘോഷങ്ങൾ കൊഴുപ്പിച്ച് ആയവ തീർക്കുന്നു എന്നുമാത്രം !

പ്രിയപ്പെട്ട ഹംസ,നന്ദി. എറക്കാടനും, ഒഴാക്കനുമെല്ലാം ‘വീതം’ വെച്ചിട്ടാണ് ഞങ്ങൾ തുടങ്ങിയത്,അല്ലെങ്കിൽ കൊതി പറ്റില്ലേ ഭായി ?

പ്രിയമുള്ള വിഷ്ണു,നന്ദി. ബിലാത്തി ബൂലോഗമീറ്റ് എന്ന ഈ സ്വപ്നം നമ്മുക്ക് യാഥാർതഥ്യമാക്കാം, ഈ ഡേറ്റും, സ്ഥലം ലണ്ടനിലും ! ഇതിനുവേണ്ടി എല്ലാകാര്യത്തിനും ആരംഭം കുറിച്ചോളു..കേട്ടൊ...

പ്രിയപ്പെട്ട ബഷീർ പി വെള്ളറക്കാട്,നന്ദി. ഈ മലയാളീസ് എല്ലാം സ്പെഷ്യൽ സ്പെഷീസുകളാണല്ലോ-നാടോടുമ്പോൾ നടുവെ ഓടുന്ന കൂട്ടം.അതുകൊണ്ട് കൂട്ടായ്മകൾ കൊഴുപ്പിക്കുന്നു എന്നുമാത്രം !

വിനുവേട്ടന്‍ said...

മുരളിഭായ്‌... അപ്പോള്‍ ബെസ്റ്റ്‌ ടീമാണവിടെ ഉള്ളതല്ലേ...

എന്റെ സ്റ്റോം വാണിംഗ്‌ ഇപ്പോള്‍ സ്കോട്ട്‌ലണ്ടില്‍ കൂടി പൊയ്ക്കൊണ്ടിരിക്കുന്നതിനാല്‍ യു.കെ ബ്ലോഗ്‌മീറ്റിന്റെ ഫുട്ട്‌ബോര്‍ഡില്‍ യാത്ര ചെയ്യാന്‍ ഞാനും വരുന്നുണ്ട്‌...

പട്ടേപ്പാടം റാംജി said...

ഒരാഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഒരു സുഖം കിട്ടി.
വിഷു വിഷാദങ്ങള്‍ കെങ്കേമമായി.
രസിക്കാന്‍ പറ്റിയ ഭാഷ തന്നെ കേമം.
വിവരങ്ങള്‍ വിശദമായി പറയുമ്പോള്‍ ഒരു കാഴ്ചയുടെ സുഖം തരുന്നു ബിലാത്തി.

വിജയലക്ഷ്മി said...

മുരളീ:ഇക്കര കാഴ്ചകള്‍ വായിച്ചു തീര്‍ന്നത റി ഞ്ഞില്ല .അത്രക്കും രസമായിരുന്നു വിവരണരീതിയും .വിഷു ,ഈസ്റ്റര്‍ ആഘോഷം ലൈവായി പങ്കെടുത്ത ഉന്‍മേഷംതോന്നി ..പിന്നെ അനിയന് ഇത്തിരി പേടിയുണ്ടോ?വളര്‍ന്നു വരുന്ന നമ്മുടെ പിന്‍ഗാമികളെ(ബ്ലോഗര്‍മാരെ )നമ്മളെ കാലുവാരി താഴെ ഇടുമോയെന്നു?:) വായിച്ചപ്പോള്‍ തോന്നിയ സംശയമാ ....
ഇത്രയും പ്രഗല്‍ഭരായ ബ്ലോഗേര്‍സ് അവിടെയുണ്ടെന്ന് ഈ പോസ്ടിലൂടെയാണ് അറിയുന്നത് .അവരുടെ കൂട്ടത്തില്‍ എന്റെ ഈ എളിയ ബ്ലോഗും ഉള്‍പ്പെടുത്തിയതില്‍ വളരെ സന്തോഷവും നന്ദിയും അറിയിക്കുന്നു ..
അനിയനും കുടുംബത്തിനും സമ്പല്‍ സമൃദ്ധവും ,നന്മ്മകള്‍ നിറഞ്ഞതുമായ വിഷു ദിനാശംസകള്‍ !!

OAB/ഒഎബി said...

മലയാളിക്കുള്ള ഒരു ദോഷം
----മറ്റുഭാഷക്കാരെ പോലെയോ അണിനിരക്കില്ല എന്നതാണ്.
--സത്യം--


കേരളം എന്ന മദ്യമാർക്കറ്റിനെ ഉറ്റുനോക്കികൊണ്ടിരിക്കുകയണിപ്പോൾ കേട്ടൊ....
--ഞാന്‍ ഭയപ്പെടുന്നു--

കറിക്കരിഞ്ഞും,തേങ്ങചെരുകിയും,പരദൂഷണം പറഞ്ഞും,കളിച്ചും,ചിരിച്ചും,കുടിച്ചും,മതിച്ചും,മറ്റും
വട്ടേപ്പവും,ബീഫ്ഫ്രൈയും,മട്ടൻ---
--അസൂയ അസൂയ--

ഒന്നു മുതൽ പത്തുസ്ഥാനം വരെ ഭൂരിഭാഗവും മലയാളികളുടെ മക്കൾക്കാണ് കിട്ടിയിട്ടുള്ളത്.....പൊങ്ങാൻ പിന്നെന്തു വേണം !
--ആ കേറോഫില്‍ ഞാനും ഒന്ന് പൊങ്ങട്ടെ--

ചെറുപ്പത്തിൽ ഞാനൊക്കെ വെള്ളം കുടിപ്പിച്ച പെമ്പിള്ളേരുടെ രക്ഷിതാക്കന്മാരുടെ ചങ്കിടിപ്പിന്റെ ഗുട്ടൻസ് --
--അത് സ്വയം അങ്ങ് അനുഭവിച്ചെ പറ്റൂ--

----http://@ @ @ @...ഇപ്പോൾ ബ്രിട്ടനിലുള്ള മലയാളം ബ്ലോഗ്ഗെഴ്സ്.
‌--ഈ പരിചയപ്പെടുത്തല്‍ നന്നായി‌--

കണിക്കൊന്നയില്ലാത്ത വിഷു ആശംസകളോടെ...

Seema Menon said...

അപ്പൊ ഈസ്റ്ററും വിഷുവും അടിപൊളിയായല്ലെ? യു.കെ. ബ്ലോഗ്ഗേറ്സിനെ പരിചയപ്പെടുത്തിയതിനു നന്ദി. (അതിലു എന്റെ പേരു ഉള്പ്പെടുത്തിയതിനും).

ബ്ലോഗ് മീറ്റിനെ പറ്റി മെയില് ചെയ്യാം.

വിഷു ആശംസകല്!

ഗീത രാജന്‍ said...

സത്യം....എവിടെയായാലും മലയാളീ...
.മലയാളീ തന്നെയാണെ.....
രസകരമായീ അവതരിപ്പിച്ചിരിക്കുന്നു

പാവപ്പെട്ടവൻ said...

ഹല്ലാ.... പിന്നെ എന്തിനു കാത്തു നിക്കണം എന്തായാലും ആഘോഷിക്കണം എന്നാ പിന്നെ ഇത്തിരി നേരുത്തെ ആയാല്‍ എന്താ ...കലക്കി
വിഷു ആശംസകള്‍!

Anonymous said...

"ഇവന്മാരൊക്കെ ശരിക്കും എഴുതി തുടങ്ങുന്നതിനുമുമ്പേ എല്ലാകോപ്പും കത്തിച്ചുതീർത്ത് ,മൂഡുംതട്ടി ബൂലോഗത്തുനിന്നും സ്ഥലം കാലിയാക്കണം...
അല്ലെങ്കിൽ ഇവരുടെ കത്തിക്കലുകളുടെ മുമ്പിൽ ഞാനെല്ലാം ഒരു പൊട്ടാപടക്കമായി ചൂറ്റിപോകും !"
അല്ല മാഷെ ഈ ബിലാതിപട്ടണം കൊടുക്കണൊ ? എന്തു വില?
അല്ലെങ്കിൽ വേണ്ട മോളുടെ സ്ത്രീധനമായി തന്നാലും മതി..കേട്ടൊ
ഒരു ചുള്ളൻ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട തെച്ചിക്കോടൻ,നന്ദി. പ്രവാസികളുടെയൊക്കെ ആവേശങ്ങളാണല്ലൊ ഈ ആഘോഷങ്ങൾ അല്ലേ ഭായ്.

പ്രിയമുള്ള വിനുവേട്ടൻ,നന്ദി.യുകെയൊന്നു കാണാതെപോലും ഇവിടത്തെ കാഴ്ച്ചകൾ ഞങ്ങളേക്കാൾ അതിമനോഹരമായി വർണ്ണിക്കുന്ന ഭായി തന്നെയാണിപ്പോൾ ചീഫ് ഗസ്റ്റ്..കേട്ടൊ.

പ്രിയപ്പെട്ട റാംജിഭായി,നന്ദി. നാട്ടിലുള്ളവരെല്ലാം നാഴികക്കു നാൽ‌പ്പതുവട്ടം ഓരോരൊ ആഘോഷങ്ങളിൽ തിമർക്കുമ്പോൾ ,നമ്മൾ പ്രവാസികൾക്ക് ഇതുപോലെ മൂന്നാലെണ്ണമല്ലേ ആർമാദിക്കുവാൻ പറ്റുകയുള്ളൂ...

പ്രിയമുള്ള ലക്ഷ്മിയേടത്തി,നന്ദി ഒപ്പമീ വിഷു ആശംസ്ക്കും.പുത്തൻ തലമുറയെ അടുത്തറിയുമ്പോഴാണ് ഓരോരുത്തരുടെ കാലിബർ മനസ്സിലാക്കുന്നത്..സാങ്കേതിക കാര്യത്തിലും,മറ്റെല്ലാതിലും അവരെല്ലാം നമ്മളേക്കാൾ ഒരുപടിക്ക് മുന്നിലാണ് കേട്ടൊ.

പ്രിയപ്പെട്ട ഒ എ ബി,നന്ദി.ഭായിയുടെ ഓരോ ഖണ്ഡികക്കും ഉത്തരമായുള്ള അഭിപ്രായങ്ങൾ കണ്ടപ്പോൾ,ആയിരം കണിക്കൊന്നയൊന്നിച്ച് കണ്ട വിഷുക്കണി പോലെയായെൻ മാനസം..കേട്ടൊ.

പ്രിയമുള്ള സീമ മേനൊൻ,നന്ദി. അഭിപ്രായവും,ആശംസയും സീകരിച്ചു കൊണ്ടുതന്നെ പറയുന്നു..ബിലാത്തിബൂലോക മീറ്റ് നമുക്ക് കൊഴുപ്പിക്കണം... കേട്ടൊ.

പ്രിയപ്പെട്ട ഗീത,നന്ദി.ഈ മലയാളീസ് എന്നുപറഞ്ഞാൽ എന്താണെന്നാ വിചാരിച്ചത് ,എവിടെ പോയാലും മലമറിക്കുന്ന കൂട്ടരാ.. കേട്ടൊ.

പ്രിയമുള്ള പാവപ്പെട്ടവൻ,നന്ദി. മാഷെ നമ്മളെ കൊണ്ട് പറ്റുമോ വേവോളം കാക്കാനും,ആറുവോളം കാത്തിരിക്കാനും.മുങ്കൂറായി സമയം കിട്ടിയപ്പോൾ അടിച്ചു-പൊളിച്ചു-കലക്കി !

പ്രിയമുള്ള അനോണി ചുള്ളാ, നന്ദി. ഡാ‍ാ..ഗെഡീ ..കുട്ടാ നീ ആരാണെന്ന് മനസ്സിലായി കേട്ടൊ..
ഇനി നമ്മുടെ ബുലോഗമീറ്റിനുവരുമ്പോൾ ..ഈ ഭാവിയമ്മനപ്പനെയൊന്ന് സന്തോഷിപ്പിക്കണം..കേട്ടൊ

Typist | എഴുത്തുകാരി said...

“ചെറുപ്പത്തിൽ ഞാനൊക്കെ വെള്ളം കുടിപ്പിച്ച പെമ്പിള്ളേരുടെ രക്ഷിതാക്കന്മാരുടെ ചങ്കിടിപ്പിന്റെ
ഗുട്ടൻസ് , ഒരു പെങ്കൊച്ചിന്റെ തന്തപ്പിടിയെന്നനിലയിൽ ഇപ്പോൾ എനിക്ക് പിടികിട്ടി കേട്ടൊ..കൂട്ടരേ “

അതെന്തായാലും നന്നായി, എനിക്കിഷ്ടായി.

നടക്കട്ടെ ആഘോഷങ്ങള്‍. വിഷു ആശംസകള്‍.

ARUN said...

HAHAHAHAHA....enikkishtaayi!! Shiginte adukkalayilekkulla ottam iniyengilum kurayum ennu namukku prarthikkam

പ്രദീപ്‌ said...

മുരളിയേട്ടാ ....... ഒടുക്കം എന്‍റെ നെഞ്ചത്ത് .................. എന്നെങ്കിലും എനിക്കൊരവസരം കിട്ടും .അന്ന് ഞാന്‍ ബാക്കി പറയാം .
പത്തുലക്ഷവും,കാറും സ്വപ്നം കണ്ട് നടക്കുന്നൊരു ചുള്ളൻ മീഞ്ചട്ടിക്ക് ചുറ്റും നടക്കുന്ന മാർജ്ജാരനെ പോലെ മേരികുട്ടിക്ക് ചുറ്റും വട്ടമിടുകയായിരുന്നൂ....
പത്ത് വയസ്സുകൂടിയാലെന്താ പത്തുകോടി അല്ലേ ഒത്താൽ കിട്ടുക !
എന്തായാലും കോലൻ തോട്ടിപോലെയുള്ള മൂപ്പരും, മേരികുട്ടിയും ബെസ്റ്റ് മേച്ചാ..കേട്ടൊ---- നിറപറയും നിലവിളക്കും പോലെ !
ഒരു കാര്യം ചോദിച്ചോട്ടെ ? ലണ്ടന്‍ അങ്ങാടിയില്‍ "പനാമര്‍" മേടിക്കാന്‍ കിട്ടുവോ ? ഫ്യൂറടാന്‍ ആയാലും മതി . ഇച്ചിരി മേടിച്ച് എന്‍റെ അണ്ണാക്കിലോട്ട് ഒഴിച്ചു താ ...

ചെറുപ്പത്തിൽ ഞാനൊക്കെ വെള്ളം കുടിപ്പിച്ച പെമ്പിള്ളേരുടെ രക്ഷിതാക്കന്മാരുടെ ചങ്കിടിപ്പിന്റെ
ഗുട്ടൻസ് , ഒരു പെങ്കൊച്ചിന്റെ തന്തപ്പിടിയെന്നനിലയിൽ ഇപ്പോൾ എനിക്ക് പിടികിട്ടി കേട്ടൊ..കൂട്ടരേ !

അനുഭവിക്ക് വിതച്ചതേ ... കൊയ്യൂ .. ഹും .

ഭഗവാന്റെ നാമമുള്ളയൊരുത്തൻ ഇടക്ക് വന്നുയാരുമറിയാതെ ഓരൊപെഗ് വിട്ട് ,അടുക്കളയിൽ പോയി വളരെ വിനീത വിധേയനായി എന്റെ ഭാര്യയെ സഹായിക്കുന്നത് കണ്ടപ്പോൾ, ഒരു ഭാവി അമ്മായിയമ്മ-മരുമകൻ റിലേഷൻ ഷിപ് , മെയിന്റെയിൻ ചെയ്യുന്നുണ്ടോ എന്നൊരു സംശയം ?
എന്‍റെ അണ്ണാ എന്നേ അങ്ങ് കൊല്ല് .... ഹ ഹ ഹ .
അത് പോട്ടെ " ആ പാലക്കാടന്‍ കച്ചിക്കെട്ട് " ആരേലും അടിച്ചു പോകാതെ നോക്കണേ ... ഹ ഹ ഹ . ( ദൈവമേ ചേച്ചിയോട് പറയല്ലേ ...... കവള മടലുമായിട്ടു തല്ലാന്‍ വന്നാല്‍ തീര്‍ന്നു എന്‍റെ കാര്യം )

എന്‍റെ മുരളിയേട്ടാ .. ഒന്നൊന്നര എഴുത്തായി പോയി കേട്ടോ .... ഇത് പോലെ ഒരു "മീറ്റ്‌ " ഞാന്‍ അടുത്ത കാലത്തൊന്നും കൂടിയിട്ടില്ല . ഹും ....

ഇന്നലെ എന്‍റെ നെറ്റ് വര്‍ക്ക്‌ ചെയ്യുന്നില്ലായിരുന്നു അതാണ്‌ താമസിച്ചത് . അപ്പൊ ശരി മുരളിയേട്ടാ .. "എന്‍റെ" മേരികുട്ടി കൊച്ചിനോട് പ്രത്യേകം അന്വേഷണം പറയണേ .
എന്ന് മേരിക്കുട്ടി കൊച്ചിന്റെ സ്വന്തം തോമാച്ചായന്‍ .

Murali Krishnan said...

oru adipolli gettogather sammanichathinu orayiram nanni....pine nammude nattile vellamadiyude kaaryam bbc ilum vannu...nammude naatile ella kudiyanmarkum....congts....adinte link idha..

http://news.bbc.co.uk/1/hi/world/south_asia/8557215.stm

Sreerag said...

പതിവു പോലെ നന്നായിരിക്കുന്നു... ഗഡികള്‍ക്കൊക്കെ സുഖം എന്ന് വിചാരിക്കുന്നു... എന്തായാലും ഈ മാസം അവസാനം അവിടെ വരുന്നുണ്ട്... അപ്പോ കാണാം...

ഷിബു said...

മുരളീച്ചേട്ടാ അനുഭവങ്ങള്‍ പങ്കുവെച്ചത്‌ വളരെ നന്നായിട്ടുണ്ട്‌. ഇവിടത്തെ മലയാളിക്കൂട്ടായ്മകള്‍ നാട്ടിലെപോലെ നാറിയ രാഷ്ട്രീയതിന് അതീതമായി പ്രവര്‍ത്തിക്കുന്നതു തന്നെ മഹത്കാര്യം .കാരണം ഇവിടെ വരുമ്പോഴാണല്ലൊ വേണ്ടപ്പെട്ടവരുടെയും ബന്ധുക്കളുടെയും മഹത്വം മനസ്സിലാക്കുന്നത്‌.
ചേട്ടന്‍ടെ ചങ്കിഡിപ്പ് ഈ ദൈവതിന്‍റ്റെ പേരിലുള്ളവേന്മാര്‍ക്ക്‌ മനസ്സിലാകില്ല.
പിന്നെ അടുത്ത ബ്ലോഗ്മീറ്റ് അടിപൊളി ആക്കണം. കൂടെ ചേട്ടിനാഡു ഇറച്ചി പരീക്ഷണങ്ങളും.

Pyari said...

hi hi hi..
vishu aashamsakal muralichettaa...

pedikkanda.. nammakkavanmaareyokke vegam pidichu pennu kettikkaam ketto.

Pd said...

""ചെറുപ്പത്തിൽ ഞാനൊക്കെ വെള്ളം കുടിപ്പിച്ച പെമ്പിള്ളേരുടെ രക്ഷിതാക്കന്മാരുടെ ചങ്കിടിപ്പിന്റെ
ഗുട്ടൻസ് , ഒരു പെങ്കൊച്ചിന്റെ തന്തപ്പിടിയെന്നനിലയിൽ ഇപ്പോൾ എനിക്ക് പിടികിട്ടി കേട്ടൊ..കൂട്ടരേ""

കൊടുത്താ എങ്ങാണ്ടൊക്കെ കിട്ടുമെന്ന് കേട്ടിട്ടില്ലെ അനുഫവി....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയമുള്ള എഴുത്തുകാരിയേ,നന്ദി. ഭാവിയിൽ ഇങ്ങിനെയൊരു മോളുണ്ടാകുമെന്നും,ഇതുപോലെ പാരകൾ നമ്മുടെ നേരെ തിരിച്ചടിക്കുമെന്നും അന്നൊന്നും അറിഞ്ഞിരുന്നില്ലല്ലോ...
അനുഭവിക്കന്ന്യ്യേ...

പ്രിയപ്പെട്ട അരുൺ,നന്ദി.അന്നത്തെ ആ വാളുവെക്കുന്ന വീഡിയോ കൂടി ഇതിൽ ചേർത്തിരുന്നുവെങ്കിൽ,ആ നായകന്റെ ജീവിതം കട്ടപൊകയായേനെ..അല്ലേ ?

പ്രിയമുള്ള പ്രദീപ്,നന്ദി. എന്നെ കണ്ടാൽ കിണ്ണം കട്ടോന്ന് ചോദിച്ച പോലെയായല്ലൊയിത്.പിന്നേ പ്രദീപിന് പരാമർ വാങ്ങി തന്നാൽ നിറപറ എന്റേ കയ്യിൽ പേടില്ലേ/അല്ലെങ്ങ്യ തന്നെ വൈക്കൊലുകൊണ്ട് ചൊറിഞ്ഞിട്ടു വയ്യാ..!

പ്രിയമുള്ള മുരളി,നന്ദി. മലയാളിക്ക് ഇങ്ങനെ അഭിമാനിക്കാൻ എത്ര വകകൾ അല്ലേ...

പ്രിയപ്പെട്ട ശ്രീരാഗ്,നന്ദി.ഇനി ഈ ഗെഡികളെയെല്ലാം കൂടി അടുത്ത ബിലാത്തിബുലോഗ മീറ്റ് ഒന്നുകൊഴുപ്പിക്കാം കേട്ടൊ.

പ്രിയമുള്ള ഷിബു,നന്ദി. അടുത്ത മീറ്റിന് അടുക്കള ഷിബുവിനെ ഏൽ‌പ്പിക്കാം കേട്ടൊ. ചെട്ടിനാഡും,ചുട്ട കോഴിയുമൊക്കെ നമ്മുക്ക് സംഘടിപ്പിക്കാം കേട്ടൊ...

പ്രിയപ്പെട്ട പ്യാരി,നന്ദി. അല്ലാ പിന്നെ ഈ ആൺപിള്ളേരെ കൊണ്ട് തോറ്റൂന്നേ..പകരം എല്ലാം മുഴുവൻ ബ്ലോഗിണികളായിരുന്നുവെങ്കിൽ...!

പ്രിമുള്ള പീഡി,നന്ദി .ഒന്നു വിതച്ചാൽ പത്തുവിളയുന്ന പുതുവിത്തുകളാണല്ലൊ ഇപ്പോൾ മുഴുവനും അല്ലേ ഗെഡീ. പഴയ വിത്തുകളേ പോലെ ജൈവവളമൊന്നും പിടിക്കില്ല,എന്നും മരുന്നും വേണം!

Wash'Allan JK | വഷളന്‍ ജേക്കെ said...

ബില്ലൂ, ചൊന്നത് ഉണ്മ താന്‍! നാട്ടിലുള്ള മലയാളികളെക്കാള്‍ മലയാളിത്തം ഇപ്പോള്‍ പുറം നാട്ടിലാണ്! നാട്ടില്‍ അവര്‍ കൊരച്ചു കൊരച്ചു പറയുമ്പോള്‍ നല്ല പോലെ മലയാളം പറഞ്ഞും ആഘോഷിച്ചും നമുക്ക് അഭിമാനിക്കാം...

പിന്നെ PD ക്വോട്ട് ചെയ്തത് പോലെ "ചെറുപ്പത്തില്‍ ഞാനൊക്കെ വെള്ളം കുടിപ്പിച്ച പെമ്പിള്ളേരുടെ രക്ഷിതാക്കന്മാരുടെ ചങ്കിടിപ്പിന്റെ
ഗുട്ടന്‍സ് , ഒരു പെങ്കൊച്ചിന്റെ തന്തപ്പിടിയെന്നനിലയില്‍ ഇപ്പോ‍ള്‍ എനിക്ക് പിടികിട്ടി കേട്ടൊ..കൂട്ടരേ"... എനിക്കൊന്നെ പറയാനുള്ളു... കൊടുത്താല്‍ കൊല്ലത്തും കിട്ടും. അടിയനും ഒരു പെങ്കൊച്ചിന്റെ അപ്പനാണേ... പക്ഷെ ചെറുപ്പത്തില്‍ ബില്ലുവിനെപ്പോലെ അത്ര ജഗജില്ലി കില്ലാടിയൊന്നും ആയിരുന്നില്ല. അടുത്ത കാലത്താണ് കുറച്ചു വഷളന്‍ ആയത്! ഒരു നഷ്ടബോധം...

കൂട്ടത്തില്‍ എന്റെ വിഷു ആശംസകള്‍...

sijo george said...

മുരളിയേട്ടാ..2 മാസം മാത്രം വളർച്ചയെത്തിയ ബൂലോകത്തെ വെറും ശിശുവായ എന്നെയും ഇവിടെ പരിചയപെടുത്തിയതിനു നന്ദി. തീർച്ചയായും പങ്കെടുക്കാൻ ശ്രമിക്കാം.. :)

mukthaRionism said...

ന്റെ
ബിലാത്തീ...

'വെള്ളം' ചേര്‍ക്കാത്ത
വിഷു ആശംസ.

vinus said...

ബിലാത്തി ബ്ലൊഗ്ഗേർസ് നീണാൾ വാഴട്ടെ ആശംസകൾ .വളരെ അടുത്ത സുഹ്രുത്തെഴുതിയ ഒരു കത്തുപോലെ വായിക്കാൻ കഴിഞ്ഞു.എ ഹോംലി ഫീൽ മൊത്തത്തിൽ

വീകെ said...

എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ, അതിൽ പങ്കെടുത്ത പോലൊരു തോന്നൽ...!!

മലയാളിയെ കുറിച്ച് പറഞ്ഞതെല്ലാം സത്യം തന്നെ. ഇപ്പോൾ മനസ്സിലായില്ലെ, അതെല്ലാം മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്ന്....!!

നാട്ടിലെന്നല്ല എവിടെ ആയാലും നമ്മൾക്ക് നമ്മുടെ സ്വഭാവം കാണിക്കാതിരിക്കാൻ പറ്റുമോ...?

ബിലാത്തി ആഗോള മീറ്റിനു അഭിവാദ്യങ്ങൾ..

siya said...

എല്ലാരേയും ഇവിടെ ഒരുമിച്ചു കാണാന്‍ സാധിച്ചതില്‍ സന്തോഷവും !!!.പിന്നെ ഈ ബിലാത്തി ബ്ലോഗേഴ്സ് മീറ്റ്‌ വായിച്ചു കുറച്ചുകൂടുതല്‍ ചിരിച്ചു .എന്തായാലും ഇവിടെയും ഇത് ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം ഉണ്ട് .സമയം പോലെ ഒരിക്കല്‍ ഞാനും വരാം .പിന്നെ ഈ ബിലാത്തി ബ്ലോഗേഴ്സ് മീറ്റ്‌ ഇനിയും നല്ലപോലെ നടക്കാന്‍ എന്‍റെ എല്ലാ വിധ ആശംസകളും!!!!!.ഞാനും ഫോള്ലോവേര്‍ ആവുന്നു . . ഇവിടെ എല്ലാ വിവരവും കിട്ടുമല്ലോ .

poor-me/പാവം-ഞാന്‍ said...

വൈകിയ വിഷു ആശംസകളോടെ...

എന്‍.ബി.സുരേഷ് said...

മറ്റുള്ളവന്റെ അടിമ ആയിറ്റിക്കുന്നതിനെക്കാള്‍ അവനവന്റെ രാജാവയിരിക്കുന്നത്താണു.

ഭായി said...

അപ്പോൾ വിഷു വീശിയാഘോഷിച്ചു അല്ലേ! ഫോട്ടോയിൽ മാഷ് ഇടിപൊളിയായിട്ടുണ്ട്. അവിടെയുള്ള ബ്ലോഗേഴ്സിനെ പരിചയപ്പെടുത്തി തന്നതിന് നന്ദി. അപ്പോൾ വീണ്ടും കാണാം

വിജയലക്ഷ്മി said...

പ്രിയ അനിയാ :മണിവീണക്ക് രണ്ടു അനുജന്മ്മാര്‍ കൂടിയുണ്ട് താങ്കളുടെ സാമിപ്യം ആഗ്രഹിക്കുന്നു http://mashitthullikal.blogspot.com/
http://kaaazhcha.blogspot.com/

പിന്നെ ഈയുള്ളവള്‍മെയ്‌ ഒന്നിന് ലണ്ടന്‍ എയര്‍ പോര്‍ട്ടില്‍ കാല്‍വെക്കുന്നു .ആദ്യം മാഞ്ചസ്റ്റര്‍ആണ് ആണ് ഉദ്ദേശിച്ചത് .സൗകര്യംഅതാണ് .ദുബായ് നിന്നും രണ്ടു ബന്ധുക്കള്‍ ലണ്ടനിലെക്കുണ്ട് .അവരോടൊപ്പം കൂടാമെന്ന് കരുതി .

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വഷളൻ,നന്ദി.ഉണ്മ പറഞ്ഞാൽ ഊണില്ല്ലെന്നാ അർത്ഥം..കേട്ടൊ.
പിന്നെ അന്നുകൊടുത്തതെല്ലാം കൊല്ലത്തുമാത്രമല്ല,ഇവിടേയും വെച്ച് ധാരാളം കിട്ടുന്നുണ്ട്ട്ടാ‍ാ.

പ്രിയമുള്ള സിജോ, നന്ദി. ചന്തമുള്ള ശിശുക്കളെ ആർക്കാണ് ഒന്ന് കൊഞ്ചിക്കാതിരിക്കുവാൻ സാധിക്കുക ? ഈ മെയിൽ നമുക്കെല്ലാം ഒന്നുകൂടാം കേട്ടൊ..

പ്രിയപ്പെട്ട മുഖ്താർ,നന്ദി.വെള്ളം ചേർക്കാതെ കിട്ടുമ്പോഴുള്ള സുഖം ഒന്നു വേറെ തന്നേയ്..!

പ്രിയമുള്ള വീനസ്,നന്ദി.എല്ലാവർക്കും ഹോം ലി ഫീൽ അനുഭവപ്പെട്ടെങ്കിലും,പിന്നീടെനിക്ക് ഹോമ്ലി ഹീ‍ൽ അല്ലാതെ വന്നു കേട്ടൊ..

പ്രിയപ്പെട്ട വീ കെ,നന്ദി.മലയാളി എവിടേയും മലയാളിയല്ലേ ! ഇവിടെ മലയാളിയുടെ രക്തം കൊടുത്ത ഒരു സായിപ്പിനുപോലും മലയാളിശ്ശീലം വന്നെന്നാണ് പറയുന്നത് !

പ്രിയമുള്ള സിയ,നന്ദി.എന്റെയൊരു ഭാഗ്യം നോക്കണേ,ഈ വയസ്സാംകാലത്തും സുന്ദരികൾ എന്നെ ഫോളൊ ചെയ്യുന്നതേ...എന്തായാലും മെയ്മാസം നമുക്ക് ലണ്ടനിൽ വെച്ച് ബൂലോഗർക്ക് ഒന്ന് ഒത്തുകൂടാം കേട്ടൊ..

പ്രിയപ്പെട്ട പാവം-ഞാൻ,നന്ദി.വൈകി വന്ന വിഷു വിഷെസ് വേണ്ട വണ്ണം കിട്ടീട്ടാ‍ാ..

പ്രിയമുള്ള സുരേഷ്,നന്ദി.ഈ അടിമയും,രാജാവും ആരാന്ന് പിടികിട്ടിയില്ല ..കേട്ടൊ

പ്രിയപ്പെട്ട ഭായി,നന്ദി. വിഷൂന്നുപറ്ഞ്ഞാ..വീശാനുള്ളതല്ലേ ഭായി...!പിന്നെ ഫോട്ടൊകണ്ട് ഒരു വില്ലൻ ലുക്കുള്ളതുകൊണ്ടാണോ ഇടിപൊളി എന്നുപറഞ്ഞത് ?

പ്രിയമുള്ള ലക്ഷ്മിയേടത്തി ,വീണ്ടും നന്ദി.ആ അനുജന്മാരെയും ഞാൻ തറവാട്ടിൽ വിളിച്ചുവരുത്തി ..കേട്ടൊ. പിന്നെ ഇവിടെയെത്തിയ ശേഷം വിളിക്കുമല്ലോ ?

Vayady said...

ബിലാത്തി,
വരാനിത്തിരി വൈകി. ഇപ്പോഴും യാത്രയിലാണ്‌. എന്നിരുന്നാലും വിഷുവിന്‌ കൈനീട്ടമായി തന്ന കവിതയ്ക്ക് ഒരു വലിയ നന്ദി പറയാന്‍ വേണ്ടി വന്നതാണ്‌.

പുതിയ പോസ്റ്റ് വായിച്ചു. "പത്തുലക്ഷവും,കാറും സ്വപ്നം കണ്ട് നടക്കുന്നൊരു ചുള്ളൻ"
പിന്നെ "കോലൻ തോട്ടിപോലെയുള്ള മൂപ്പരും മേരികുട്ടിയും ബെസ്റ്റ് മേച്ചാ..കേട്ടൊ---- നിറപറയും നിലവിളക്കും പോലെ !" ഈ ഭാഗം കലക്കി.
ഈ പറയുന്ന ചുള്ളന്‍ ഫോട്ടൊയിലുണ്ടോ? അല്ലാ, ആ "കോലൻ തോട്ടിയെ" ഒരു നോക്ക് കാണാനാ?!! ഞങ്ങളിപ്പോള്‍ ബെസ്റ്റ് ഫ്രണ്ട്സല്ലേ? :)

Vayady said...

പിന്നെ ഏപ്രില്‍ മാസം ഏതായാലും വിഡ്ഡികളുടെ മാസമാണല്ലോ? ആ സ്ഥിതിക്ക് ഞാനൊരു സത്യം പറയാം.ആരോടും പറയരുത്.. ഞാന്‍ ബിലാത്തിപട്ടണമെന്ന പേര്‌ ആദ്യം കണ്ടപ്പോള്‍ വിചാരിച്ചത് ഈ വിശാഖപട്ടണം എന്നൊക്കെ പറയുന്നതു പോലെ വല്ല പട്ടണവുമായിരിക്കുമെന്നാണ്! പിന്നെയല്ലേ കാര്യം പിടിക്കിട്ടിയത്. . പിന്നെ ഞാന്‍ എന്റെ കൂട്ടുകാരോടും ചോദിച്ചു, ഭാഗ്യം! അവര്‍ക്കും അറിയില്ല!! :)

ManzoorAluvila said...

കവിതയും വിഷു വിശേഷങ്ങളും എല്ലാം കൂടി നല്ല രസകരമായ വിവരണം...മുരളിയേട്ടനു നന്മയിൽ പൊതിഞ്ഞ ഒരു വിഷു നേരുന്നു...


മർമ്മത്തിൽ കൊള്ളുന്ന നർമ്മം നന്നായ്‌ ചിരിച്ചു...

എല്ലാ ആശംസകളും..

Satheesh Haripad said...

നല്ല വിവരണം.

"നമ്മുടെ നാട്ടിലെ സ്വദേശികളേക്കാൾ കൂടുതൽ മലയാളിത്വമുള്ളത്
വിദേശത്തുവസിക്കുന്ന മലയാളികൾക്കാണെന്ന് "-- പാല്‍ പോലെ പരമാര്‍ത്ഥം. ( കേരളാകഫെയിലെ 'നൊസ്റ്റാള്‍ജിയ' എന്ന ചിത്രം ഓര്‍മ്മ വന്നു ഈ വാചകം കണ്ടപ്പോള്‍.) നമ്മുടെ നാടിനെ നമുക്ക് പുറത്തു നിന്ന് നോക്കിക്കാണാനാണ് കൂടുതല്‍ ഇഷ്ടം.

ജയരാജ്‌മുരുക്കുംപുഴ said...

hai muralisir valare nalla vivaranam.... othiri nannaayi...... aashamsakal.....

Unknown said...

സാധാരണ എക്കൊണോമി താഴുമ്പോഴാണ് ആ ദേശക്കാർ
മദ്യത്തിനടിമപ്പെടുന്നത് എന്ന് പഠനം വ്യക്തമാക്കുന്നു,കേരളത്തെ
സംബന്ധിച്ച് അത് നേരെ തിരിച്ചും !
ഇവർ പറയുന്നത് ഇതിനെ ഒട്ടും മനസ്സിലാക്കാൻ
പറ്റാത്ത ഒരു പ്രതിഭാസം എന്നാണത്രെ !
പൊങ്ങാൻ ഒരു വടിയും, പിന്നെ കൊള്ളാൻ ഒരടിയും എന്ന്
ഇതിനെ പറയുന്നതായിരിക്കും ഉത്തമം !

shibin said...

പിന്നെ നമ്മുക്ക് ‘NRI’ ക്കാരെ ആശ്രയിക്കാതെ ബീവറേജിൽ പോയി വരി നിന്ന് ഷീവാസും , ബ്ലാക്ലേബലും,ഗ്രാന്റ്സും,ത്രീബാരെത്സും, ജാക്ക്ഡാനിയലുമൊക്കെ നേരിട്ട് വാങ്ങാമല്ലോ അല്ലേ !

'സാധാരണ എക്കൊണോമി താഴുമ്പോഴാണ് ആ ദേശക്കാർ
മദ്യത്തിനടിമപ്പെടുന്നത് എന്ന് പഠനം വ്യക്തമാക്കുന്നു,കേരളത്തെ
സംബന്ധിച്ച് അത് നേരെ തിരിച്ചും !
ഇവർ പറയുന്നത് ഇതിനെ ഒട്ടും മനസ്സിലാക്കാൻ
പറ്റാത്ത ഒരു പ്രതിഭാസം എന്നാണത്രെ !'
Oru Kalakkan Vsakalanam !
പൊങ്ങാൻ ഒരു വടിയും, പിന്നെ കൊള്ളാൻ ഒരടിയും എന്ന്
ഇതിനെ പറയുന്നതായിരിക്കും ഉത്തമം !

ഷൈജൻ കാക്കര said...

കേരളത്തിൽ ഫാക്റ്ററി തുടങ്ങുവാൻ നമ്മൾ സമ്മതിക്കാത്തതുകാരണം തമിഴുനാട്ടിലോ,കർണ്ണാടകത്തിലോ വെച്ചുണ്ടാക്കിയിട്ട്

അങ്ങനെതന്നെ!

joshy pulikkootil said...

really simple and touching words . congraats


can i join as in that blogers list as well??
u can give the link of my blog in that uk list
thanks

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയമുള്ള വായാടി,നന്ദി.വരാനിത്തിരി വൈകിയെങ്കിലെന്താ,ആ കോലന്തോട്ടിയെ കാണാൻ പറ്റിയില്ലേ..അതിൽ ആ ഉയരമുള്ളവനും/വിവരമില്ലാത്തവനുമാണ് കേട്ടൊ..
പിന്നെ ബിലാത്തിപട്ടണത്തെ വല്ല വെള്ളരിക്കാപട്ടണമെന്നും കരുതാത്തത് എന്റെ ഭാഗ്യം !

പ്രിയപ്പെട്ട മൻസൂർ,നന്ദി.മലയാളികളുടെ കർമ്മദോഷങ്ങൾ മർമ്മത്തിൽ കൊള്ളുമ്പോൾ നർമ്മം വരുന്നതാണ് കേട്ടൊ..

പ്രിയമുള്ള സതീഷ്,നന്ദി.നൊസ്റ്റാൽജിയ എന്ന സിനിമയടക്കം ,ഈ എല്ലാകാര്യങ്ങളും പാല്പോലെ സത്യങ്ങളാണല്ലോ..അല്ലേ ?

പ്രിയപ്പെട്ട ജയരാജ്,നന്ദി.ഉണ്ടാകുന്ന കാര്യങ്ങൾ വിവരിക്കുവാൻ എന്നെപ്പോലെയേത് മണ്ടനും പറ്റില്ലേ...

പ്രിയമുള്ള ഷെറിൻ,നന്ദി.നമ്മുടെ ശീലങ്ങളെ ഒട്ടും മനസ്സിലാക്കാൻ പറ്റാത്ത പ്രതിഭാസം എന്നാണല്ലൊ ബിബിസിയടക്കം വിശേഷിപ്പിച്ചിരിക്കുന്നത് !

പ്രിയപ്പെട്ട ഷിബിൻ,നന്ദി.മറ്റുള്ളവരുടെ വിശകലനങ്ങൾ പുനരവതരിപ്പിച്ചതാണ്...കേട്ടൊ.

പ്രിയമുള്ള കാക്കര,നന്ദി.നമ്മൾ ഏതെങ്കിലും സ്ഥാപനങ്ങൾ നാ‍ട്ടിൽ,നേരെ ചൊവ്വേ നടത്തുവാൻ സമ്മതിച്ചിട്ടുണ്ടോയിതുവരെ ?

പ്രിയപ്പെട്ട ജോഷി,നന്ദി.തീർച്ചയായും ഞാൻ ലിങ്ക് ചേർക്കാം,മെയ്മാസം നമ്മുക്കൊരു ബ്ലോഗ്ഗ് മീറ്റും സംഘടിപ്പിക്കാം കേട്ടൊ.
ബന്ധപ്പെടുമല്ലോ-നമ്പർ-07930134340.

jyo.mds said...

വൈകിയാണെത്തിയത്-ഈസ്റ്റര്‍ വിഷു ഒത്തുകൂടല്‍ കെങ്കേമമായി.

mithul said...

Nice...
and Very informative....

kallyanapennu said...

സത്യം പറൺജാൽ ഞാൻ മുരളിചെട്ടന്റെ പങ്കുവെട്ടിയിരിക്കുകയാണ്..
ആ പാവം പയ്യൻസിനെ ഇങനെ കളിയാക്കാൻ പാടുണ്ടൊ ?
അഭിപ്രായം ഇടില്ല എന്നുവെച്ചതാണ്.പിന്നെ ഇത്ര നന്നായി ഓരോന്നെഴുതി പിടിപ്പിച്ചല്ലൊ എന്നോർത്ത് വന്നതാണ്
ഈ ഇക്കരക്കാഴ്ച്ചകൾ തീരെ നന്നായില്ല..കേട്ടൊ
ഹി..ഹി...ഹി...

C.K.Samad said...

:)

bijil krishnan said...

സാധാരണ എക്കൊണോമി താഴുമ്പോഴാണ് ആ ദേശക്കാർ
മദ്യത്തിനടിമപ്പെടുന്നത് എന്ന് പഠനം വ്യക്തമാക്കുന്നു,കേരളത്തെ
സംബന്ധിച്ച് അത് നേരെ തിരിച്ചും !
ഇവർ പറയുന്നത് ഇതിനെ ഒട്ടും മനസ്സിലാക്കാൻ
പറ്റാത്ത ഒരു പ്രതിഭാസം എന്നാണത്രെ !

Unknown said...

അല്ലാ..ബൂലോഗരെ ഈ പുരനിറഞ്ഞുനിൽക്കുന്ന ,പുരുഷ പ്രജകളായ വിദ്യാസമ്പന്നരായ,യുവതുർക്കികളായ യുകെയിലെ ഈ ബൂലൊഗഗെഡികളെയെല്ലാം പിടിച്ചുപെണ്ണുകെട്ടിക്കുവൻ നിങ്ങളും ഒന്നു സഹായിക്കില്ലേ ?
എന്റെയും കൂടി ഒരു മന:സമാധാനത്തിന് വേണ്ടിയാണ് കേട്ടൊ !

Unknown said...

പൊങ്ങാൻ ഒരു വടിയും, പിന്നെ കൊള്ളാൻ ഒരടിയും എന്ന്
ഇതിനെ പറയുന്നതായിരിക്കും ഉത്തമം !

Akbar said...

പോസ്റ്റ് വായിക്കാന്‍ വളരെ വൈകി. എങ്കിലും പറയട്ടെ വായിച്ചപ്പോള്‍ ഒന്നഘോഷിച്ച പോലെ എനിക്കും തോന്നി. വായന ഒരിക്കലും ആരോചകമാകാത്ത ഈ അവതരണത്തിനു അഭിനന്ദനം. ഒരു ബിലാത്തി സ്റ്റൈല്‍.

ഷിബു said...

എന്തിന് പറയാൻ ആ വിഡ്ഡിദിനം-പെസഹ വ്യാഴാച്ച
എല്ലാം കൊണ്ടും ആകെ പെശകുതന്നെയായിരുന്നൂ!
പോകാൻ നേരത്ത് ചിലരുടെ വണ്ടി മിസ്സായിട്ട് അന്ന് വീട്ടിൽ തങ്ങി, ഭരണിപ്പാട്ട്,വാളുവെയ്ക്കൽ മുതൽ കലാപരിപാടികൾ എല്ലാം ഉഷാറയി തന്നെ ദു:ഖവെള്ളിയെ ഗുഡ്ഫ്രൈഡേയ് ആക്കുന്ന വരെ തുടർന്നൂ....
പിന്നെ ഞങ്ങളെല്ലാം കൂടി ഒരു തീരുമനം എടുത്തു കേട്ടൊ..
ഒരു യുകെ ബുലോഗമീറ്റ് നടത്തുവാൻ ....

ഇങ്ങനെയാണ് ബിലാത്തിബ്ലോഗ്ഗ് മീറ്റ് ഉണ്ടായത്...അല്ലേ

Unknown said...

സാധാരണ എക്കൊണോമി താഴുമ്പോഴാണ് ആ ദേശക്കാർ
മദ്യത്തിനടിമപ്പെടുന്നത് എന്ന് പഠനം വ്യക്തമാക്കുന്നു,കേരളത്തെ
സംബന്ധിച്ച് അത് നേരെ തിരിച്ചും !
ഇവർ പറയുന്നത് ഇതിനെ ഒട്ടും മനസ്സിലാക്കാൻ
പറ്റാത്ത ഒരു പ്രതിഭാസം എന്നാണത്രെ !

sulu said...

നാട്ടിലെ പോലെ തന്നെ വിദേശത്തും പ്രബുദ്ധരായ മലയാളിക്കുള്ള ഒരു ദോഷം,ഒരുമിച്ച് ഒരു ഒറ്റ കുടക്കീഴിൽ മറ്റുദേശക്കാരെ പോലെയോ,മറ്റുഭാഷക്കാരെ പോലെയോ അണിനിരക്കില്ല എന്നതാണ്. ചെറിയ കൂട്ടായ്മകൾ ഉണ്ടാക്കി അതിൽ ഒതുങ്ങിക്കൂടും ,വേണ്ടിവന്നാൽ അതിനെയൊന്നുപിളർത്തി വേറൊരു ഗ്രൂപ്പിനെ പൂവ്വണിയിപ്പിക്കും എന്നുകൂടിയുണ്ട് ആ പാരമ്പര്യമായുള്ള ശീലഗുണത്തിന് ഇല്ലേ ?

Unknown said...

സാധാരണ എക്കൊണോമി താഴുമ്പോഴാണ് ആ ദേശക്കാർ
മദ്യത്തിനടിമപ്പെടുന്നത് എന്ന് പഠനം വ്യക്തമാക്കുന്നു,കേരളത്തെ
സംബന്ധിച്ച് അത് നേരെ തിരിച്ചും !
ഇവർ പറയുന്നത് ഇതിനെ ഒട്ടും മനസ്സിലാക്കാൻ
പറ്റാത്ത ഒരു പ്രതിഭാസം എന്നാണത്രെ !

Unknown said...

really simple and touching words . congraats

Unknown said...

really simple and touching words . congraats

മനാമയിലെ മമ കഥയിത് ഒരു തീരാക്കഥ ... ! / Manamayile Mama Kathayithu Oru Theerakkatha ...!

ഇപ്പോഴൊന്നും തീരാത്ത ഒരു പഴയ യഥാർത്ഥമായ സാങ്കല്പിക കഥയിലെ കഥാപാത്രങ്ങളായി നിറഞ്ഞാടുകയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇക്കഥയിലെ മിത്രങ്ങൾ .   ...