Thursday 14 April 2011

ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum Mandanum Kantathum Kettathum...!

പുതിയ ജോലിയായ ചാരപ്പണിയുടെ ട്രെയിനിങ്ങ് കഴിഞ്ഞാൽ , പഴയതുപോലെ ബൂലോഗത്ത് സജീവമാകുവാൻ സാധിക്കുകയില്ലായെന്ന കാര്യം , ഓടുന്ന നായക്ക് ഒരു മുഴം മുന്നേ...എന്ന പോലെ ഇപ്പോഴുള്ള ഈ പണിതിരക്കുകളെ കുറിച്ച് ഞാൻ മൂന്നാലുമാസം മുമ്പേ പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ...
എന്നാലും ബൂലോഗജ്വരം,  ഒരു ആഡിക്റ്റായി എന്റെയൊപ്പം കൂടിയത് കൊണ്ട് , എന്തെങ്കിലും കുത്തിക്കുറിച്ചില്ലെങ്കിൽ ഈ രോഗം വല്ലാതെ മൂർഛിച്ചുപോകും എന്നുള്ള കാരണം , വീണ്ടും ജസ്റ്റ് ഒന്ന് വന്ന് മിണ്ടി പോകുന്നുവെന്ന് മത്രം...!
ഇവിടെയിപ്പോൾ എഴുതിപ്പിടിപ്പിക്കുവൻ കണ്ടതും കേട്ടതുമായി നിരവധി സംഗതികൾ ഉണ്ടെങ്കിലും ഈ കുറച്ചുസമയത്തിനുള്ളിൽ എന്തെഴുതണമെന്നുള്ള കൺഫ്യൂഷനിലാണിപ്പോൾ ഞാൻ...


എന്നാൽ ബ്ലോഗേഴ്സ് മീറ്റിൽ നിന്നും ആരംഭിക്കാം അല്ലേ... ബൂലോകർക്കെല്ലാം ഏറ്റവും ആവേശമുണർത്തുന്ന കൂട്ടായ്മകളാണ് ബൂലോഗ സംഗമങ്ങൾ..!
പരസ്പരം കണ്ടും,കാണാതെയും അടുത്തറിഞ്ഞവർ നേരിട്ട് സൗഹൃദം പങ്കുവെക്കുമ്പോഴുണ്ടാകുന്ന ആ അനുഭൂതികളുടെ സൌഖ്യം  ഒന്ന് വേറെ തന്നെ ആണല്ലോ...
ഭൂലോകത്തിന്റെ നാ‍നാഭാഗത്ത് നിന്നുള്ള ബൂലോഗരുടെ ഇത്തരം കൂടിച്ചേരലുകൾ തന്നെയാണ് നമ്മുടെയെല്ലാം ഈ മിത്രക്കൂട്ടായ്മകളുടെ കെട്ടുറപ്പുകൾ കേട്ടൊ...
അതുകൊണ്ടൊക്കെ തന്നെ ഏതൊരു ബൂലോകമീറ്റുകളും വിജയിപ്പിക്കേണ്ടത് നമ്മുടെയൊക്കെ ചുമതല തന്നെയാണ്...!

കഴിഞ്ഞാഴ്ച്ച നാലഞ്ച് ദിവസം സഞ്ചാരപ്രിയനായ എനിക്ക് ജോലിസംബന്ധമായി ലണ്ടനുപുറത്തുള്ള നോർത്താപ്മ്ട്ടനിലും , ഹാർലോയിലും,വെസ്റ്റ് തെറോക്കിലുമൊക്കെയായി കറങ്ങിതിരിയേണ്ടിവന്നത് കൊണ്ട്,യാത്രകളെല്ലാം കഴിഞ്ഞ് വന്ന്,  മെയിൽ നോക്കിയപ്പോൾ , ഇൻ-ബോക്സിനുള്ളിൽ ന്നൂറ്റിപത്ത് ബൂലോക രചനായറിയിപ്പുകളാണ് വന്ന് കിടന്നിരുന്നത്....!

അതിൽ ഒരു ബൂലോഗമിത്രത്തിന്റെ ഏഴ് മെയിലോർമ്മപ്പെടുത്തലുകളാണ്
സ്വന്തം പേരിലും, ബ്ലോഗ്ഗിന്റെ പേരിലും എനിക്ക് കിട്ടിയിരുന്നത്...
വേറോരാളുടേത് വായിച്ചിട്ടഭിപ്രായം കുറിച്ചിട്ടും , ആയത് വീണ്ടും പുന:പ്രസിദ്ധീകരിച്ച് വീണ്ടും നമ്മുടെ സമയം പാഴപ്പിക്കുന്ന തരത്തിലുള്ളതും...
ഇതുപോലെ വെറും അഞ്ചുദിവസം കൊണ്ട് പത്തമ്പത് പേരുടെ ഒന്നും, രണ്ടും,മൂന്നുമോർമ്മപ്പെടുത്തലുകളായി ആകെ 110 മെയിലഭ്യാസങ്ങൾ...!

വെറും നാല് വരിയോ,മറ്റോ എഴുതിയിട്ട് നാലാളെ അറിയിച്ചിട്ട് അഭിപ്രായപ്പെട്ടി നിറക്കുന്ന ഈ നവീനമായ പരസ്യ പരിപാടി കൊള്ളാം അല്ലേ കൂട്ടരെ.....
വേറെ ചിലരൊക്കെ സ്വന്തം ഗ്രൂപ്പിലുള്ളവരെ മാത്രം മാനിക്കുന്നവരും , തിരക്കുകാരണം മറ്റുള്ളവരുടെ പോസ്റ്റ്കൾ വായിക്കാത്തവരും, പുതിയതായി സ്വന്തം പോസ്റ്റെഴുതുമ്പോൾ  മറ്റ് ബൂലോകർക്കെല്ലാം മെയിലറിയിപ്പ് കൊടുക്കുന്നതിന്...
തിരക്ക് ഒട്ടും ഭാവിക്കാത്തവരുമാണെന്നതും ഒരു പ്രത്യേകത തന്നെയാണ് കേട്ടൊ.

ഇ-എഴുത്തുകളിൽ പുതിയതായി രംഗപ്രവേശം നടത്തുന്നവരെ ...
നല്ലോണം ഇ-വായനക്കാരൊക്കെ അറിയുന്നതുവരെയൊക്കെ ...
ഈ പ്രമോഷൻ കൊള്ളാം...അല്ലേ.
പക്ഷേ ബൂലോഗത്തിൽ നന്നായി എസ്റ്റാബ്ലിഷ്  ചെയ്തവർ പോലും ഇതിന്റെ പിന്നാലെ പോകുന്നതെതുകൊണ്ടാണെന്നറിഞ്ഞ് കൂടാട്ടാ...


പോസ്റ്റെഴുതിയറിയിപ്പ് കൊടുത്തില്ലെങ്കിൽ, ആരുമത് വായിക്കില്ലെന്നും, അഭിപ്രായിക്കില്ലെന്നും തോന്നുന്നതുകൊണ്ടാണോ , പല തറവാടി ബ്ലോഗ്ഗേഴ്സടക്കം ഈ ‘മെയിലയക്കൽ എടവാട് ‘
ഒരു ശീലമാക്കിയിരിക്കുകയാണെന്ന് തോന്നുന്നു...
അവരെ സ്ഥിരം പിന്തുടരുന്നവരെ ,വായിച്ചഭിപ്രായം കുറിക്കുന്നവരെയെങ്കിലും ഇതിൽ നിന്നും ഒഴിവാക്കിയാൽ മെയിൽ വരുമ്പോഴുണ്ടാകുന്ന ‘മൊബൈൽ ഞെട്ടലുകലിൽ‘ നിന്നും ഒരു മോചനം കിട്ടിയേനെ...!
പിന്നെ ചില പ്രമുഖ ബൂലോകരെല്ലാമിപ്പോൾ  ക്ഷണിതാക്കളായി കിട്ടുന്ന പോസ്റ്റുകൾ മാത്രം വായിക്കുന്ന പ്രവണതയിലേക്കും ഒതുങ്ങിയിട്ടുമുണ്ടെന്നുള്ളതും ഒരു വാസ്തവമാണ്...

എന്തിനാ ഞാൻ വെറുതെ ഇതെല്ലാം പറഞ്ഞ്
സ്വന്തം കഞ്ഞിയിൽ മണ്ണുവാരി ഇടുന്നത് അല്ലേ..?

വേറെയിപ്പോൾ ക്രിക്കറ്റിനെ കുറിച്ച് പറയുകയാണെങ്കിൽ...
ഇന്ത്യ വീണ്ടും ക്രിക്കറ്റിൽ ലോകകപ്പെടുത്തപ്പോൾ ലണ്ടൻ തെരുവുകളിൽ മുഴുവൻ ട്രാഫിക് ബ്ലോക്കുണ്ടാക്കി മലയാളത്തനിമയോടെ ആടി തിമർത്ത ആരാധകരെ കുറിച്ച് പറയാമെന്ന് വെച്ചാലും  അതെല്ലാം പഴകിപ്പോയല്ലൊ... അല്ലേ.

ഇനിപ്പ്യോ തെരെഞ്ഞെടുപ്പിനേ പറ്റി പറയാമെന്ന് വെച്ചാൽ... ആ വോട്ടുകളും പെട്ടീലായി...
ഇനി പെട്ടി പൊട്ടിക്കുന്ന വരെ നമ്മുടെ സ്വന്തം പാർട്ടിയെ പുകഴ്ത്തിയും...
ശേഷം ജയിക്കുന്നവരെ പിന്താങ്ങിയും അവർക്ക് അഞ്ചുകൊല്ലം ‘സേവി’ക്കുവാൻ സുഖമമായി നിന്നുകൊടുക്കുകയും ചെയ്താൽ നമ്മുടെ ആ ഡ്യൂട്ടിയും തീർന്നു...!

പിന്നെ ഇപ്പോഴുള്ള ചാ(ജാ)രപ്പണിയെ
കുറിച്ച് പറയാനാണെങ്കിൽ  ഇമ്മണിയുണ്ട് ...
പക്ഷേ അതിനെകുറിച്ചൊന്നും പുറത്ത് പറയാൻ
പാടില്ല  എന്നതാണ് അതിന്റെ രഹസ്യ സ്വഭാവം...!
 സമദ് വക്കീലിനും യാത്രയയപ്പ്..!
പിന്നെ നമ്മുടെ ബിലാത്തിബൂലോഗനായ സമദ് വക്കീൽ ഇവിടത്തെ 'കോപ്പി'ലെ പണി വേണ്ടെന്ന് വെച്ച് നാട്ടിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കുപ്പായമണിയുവാൻ പോകുന്നതിന് മുമ്പ്...
ആ യാത്രയയപ്പിനോടനുബന്ധിച്ച് ഞങ്ങൾ നടത്തിയ ബിലാത്തിയിലെ പല മഹാന്മാരയവരുടേയും ശവകുടീരങ്ങൾ സന്ദർശിച്ചതിന്റെയൊക്കെ പകർപ്പാവകാശം സമദ്ഭായിക്ക് മാത്രമായി തീറെഴുതികൊടുത്തിരിക്കുന്നത് കൊണ്ട് അതിനെകുറിച്ചെഴുതാനും നിർവ്വാഹമില്ല...

ഡാ‍ർവിനും,ഷേക്സ്പിയറും, കാറൽ മാർക്സ്സുമൊക്കെ അന്തിയുറങ്ങുന്നയിടങ്ങളെ കുറിച്ച് സമദ് ഭായ് എഴുതികൊണ്ടിരിക്കുകയാണിപ്പോൾ...!
മുതലാളിത്ത രാഷ്ട്രത്തിലായതുകൊണ്ടാകാം മാർക്സിനേയും അദ്ദേഹത്തിന്റെ ഇസത്തേയും പറ്റി അത്ര വലിയ അറിവൊന്നുമില്ലാത്ത, ഇവിടത്തെ ഇളം തലമുറക്കാരൊക്കെ... മറ്റ് മഹാരഥന്മാരുടേത് പോലെ ഈ കല്ലറക്ക് വലിയ ടൂറിസ്റ്റ് പരിവേഷമൊന്നും കൊടുക്കാത്തകാരണം...
വല്ലാതെ അവഗണിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ബലികുടീരത്തിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുവാൻ എത്തുന്നത്  ആ മഹാന്റെ വ്യക്തിത്വത്തെ വായിച്ചറിഞ്ഞ നമ്മളെപ്പോലെയുള്ളവർമാത്രമാണ്.. കേട്ടൊ !
ഇനിയുള്ളത്  ഒരു നോവെലെഴുതാൻ പറ്റിയ ഒറിജിനൽ കഥയാണ് ..!
ഒരു മലയാളി കുടുംബത്തിലെ ഒരു അമ്മയും കൊച്ചും ഇവിടെനിന്നും നാട്ടിൽ ലീവിന് പോയി തിരിച്ചുവന്നപ്പോൾ ...
സ്വന്തം ഭർത്താവിന്റെ അടുത്ത് പോകാതെ, അദ്ദേഹത്തിന്റെ ബിസിനെസ്സ് പാർട്ടണറുടെ കൂടെ പൊറുപ്പ് തുടങ്ങിയപ്പോൾ... സമവായത്തിന് ശ്രമിച്ച ഭർത്താവിന്, കൊച്ചിന്റെ ഡി.എൻ.എ. ടെസ്റ്റ്പേപ്പർ കാണിച്ച് , കൊച്ചിന്റെ പിതാവ് മറ്റേ പാർട്ട്നർ തന്നെയാണെന്ന് തെളിയിച്ച കഥയാണ് ഇവിടെ ഒരു മലയാളി പത്രത്തിലൂടെ മല്ലൂസ്സെല്ലാം ഏറെ വയിച്ച് രസിച്ച വാർത്ത കേട്ടൊ.

പകരം തൽക്കാലം വിരഹിയായ ഭർത്താവിന് വേണമെങ്കിൽ, മറ്റേ പാർട്ട്നറുടെ പഴയ ഭാര്യയുമായി പാർട്നർഷിപ്പ് കൂടാമെന്നാണ് ഇവിടത്തെ രീതി കേട്ടൊ.
എന്തായാലും നല്ല പത്രധർമ്മം അല്ലേ...
ഈ സുന്ദരിമരായ അമ്മമാരുടെയൊക്കെ ഓരോ കാര്യങ്ങളേ...!

അതേ സമയം ...
2001 പൌണ്ടിനുപകരം മാസ ശമ്പളം20001 പൌണ്ട് (15 ലക്ഷം രൂപ)തന്റെ എക്കൌണ്ടിൽ വന്ന ഒരു മലയാളി നേഴ്സ് സത്യസന്ധതയോടെ ആ പണം തന്റെ സ്ഥാപനത്തിലേക്ക് തിരികെ കൊടുത്തും മാതൃക  കാട്ടിയതും മല്ലൂസ്സിന് അഭിമാനിക്കാൻ വകയേകിയ മറ്റൊരു  വാർത്തയാണ് കേട്ടൊ.
അവസാനായിട്ട് പറയാനുള്ളത് ഇമ്മടെ വിഷൂനെ പറ്റിയാണ്... മലയാളികൾക്കൊക്കെ ഈ വെള്ളക്കാരുടെ നാട്ടിൽ വിഷുവൊരു പൊട്ടാത്ത പടക്കം പോലെയാണ്...!
എങ്കിലും കണിക്കൊന്നക്ക് പകരം എല്ലായിടത്തും ബഹുവർണ്ണപുഷ്പങ്ങൾ നിറഞ്ഞു നിൽക്കുന്ന ഉദ്യാനങ്ങളും,മലർവിടർന്ന് പഞ്ചവർണ്ണ കുടകളേപ്പോൽ പൂത്തുനിൽക്കുന്ന മരങ്ങളുമൊക്കെയായി വസന്തകലം ഉല്ലസിച്ചു നിൽക്കുന്നത് കാണുമ്പോഴുള്ള ആനന്ദാനുഭൂതികൾ വളരെ നിര്‍വൃതി  തരുന്ന സംഗതിയാണ് തന്നെയാണ് ...!
ഒപ്പം കണ്ണിനിമ്പമായ കാഴ്ച്ചകളായി കണികാണുവാൻ അല്പവസ്ത്രധാരികളും ...!
പിന്നെ ക്യൂ നിൽക്കതെ തന്നെ ഏത് പെട്ടിക്കടയിലും സുലഭമായി ലഭിക്കുന്ന മധുപാനിയങ്ങളും...!
എന്നെപ്പോലെയുള്ള ഒരു ശരാശരി മലയാളിക്ക് ഇത് തന്നെ ധാരാളം അല്ലേ ഒരു വിഷുക്കണിക്കും പിന്നീടുള്ളഗ്രൻ സദ്യയ്ക്കും...
അതെ...
ഇവിടെ വിഷു കഴിഞ്ഞ കൊല്ലത്തെ പോലെ തന്നെ ഇക്കൊല്ലവും...


“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“






ലേബൽ :-
ലവക .

75 comments:

Manoraj said...

വിഷുവിന് രാവിലെ വിഷുകഞ്ഞി കുടിക്കണമെന്നായിരുന്നു. മാഷ് രാവിലെ തന്നെ അവിയല്‍ കഴിപ്പിച്ചു. പക്ഷെ കുറേ കാര്യങ്ങള്‍ മറന്നുകിടന്നിരുന്നതും ഓര്‍ക്കേണ്ടതും ചിന്തിക്കേണ്ടതുമായ കുറേ കാര്യങ്ങള്‍ പറഞ്ഞു. ബ്ലോഗ് വായനയുടെ കാര്യം .. മുന്‍പ് ഒരു പോസ്റ്റിട്ടാല്‍ ഞാനും മെയിലയക്കുമായിരുന്നു. ഇപ്പോള്‍ അത് അത്തരം മെയില്‍ നിര്‍ബന്ധമെന്ന് പറഞ്ഞിരിക്കുന്ന വളരെ കുറച്ച് സുഹൃത്തുക്കളിലേക്കൊതുക്കി. പക്ഷെ,മാഷ് സൂചിപ്പിച്ച പോലെ മെയില്‍ വഴിയുള്ള വായനയേ ഇപ്പോള്‍ ഉള്ളെന്നും അഗ്രികളിലൂടെയുള്ള വായന മരിച്ചു എന്നും തന്നെയാണ് തോന്നുന്നത്.

മാഷിനും കുടുംബത്തിനും എല്ലാ ലണ്ടന്‍ മല്ലൂ ബ്ലോഗേര്‍സിനും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി said...

വിഷുക്കണിയായി പുതിയ ബിലാത്തി വിശേഷങ്ങളുമായി എത്തി ല്ലേ.
എനിക്കും തോന്നുന്നു കുറെയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു എന്ന്.
പതിവുപോലെ രസികന്‍ പോസ്റ്റുകളുമായി ഇടവേളയില്ലാതെ വരൂ.
ഞാനും നേരുന്നു ഐശ്വര്യത്തിന്‍റെ, സന്തോഷത്തിന്‍റെ വിഷു ആശംസകള്‍

K.P.Sukumaran said...

കുറെ കാര്യങ്ങള്‍ ഒരുമിച്ച് പറഞ്ഞത്കൊണ്ടായിരിക്കണം, വായിച്ച് കഴിഞ്ഞപ്പോള്‍ നല്ലൊരു സംതൃപ്തി തോന്നി. ആശംസകളും സ്നേഹവും ...

anupama said...

പ്രിയപ്പെട്ട മുരളീ,

കണിക്കൊന്ന പോലെ പൂത്തു നില്‍ക്കുന്ന ഐശ്വര്യത്തിന്റെ വിഷു ആശംസകള്‍...ഈ പുതു വര്ഷം നിലവിളക്കിന്റെ ശോഭ പോലെ ഉജ്വലമാകട്ടെ!

എന്തായാലും ഒരു പോസ്റ്റ്‌ എഴുതിയല്ലോ....വളരെ സന്തോഷമായി...

അറിയാത്ത പലരും പുതിയ പോസ്റ്റിനെ വിവരമറിയിച്ചു മെയില്‍ അയക്കാറുണ്ട്...ഈ മൈല്സിന്റെ എണ്ണം കണ്ണ് കണ്ടു ഞാന്‍ അന്തം വിടാറുണ്ട്..:)

ടുലിപ്സ് പൂക്കളുടെ ഫോട്ടോയല്ലേ കൊടുത്തത്?

വിഷുവിന്റെ രുചി ഓര്‍ത്തെടുത്തു,കൊന്നപൂവിന്റെ മണവും നിറവും മനസ്സില്‍ ആവാഹിച്ചു,എന്റെ ബിലാത്തിക്കാര,മനസ്സില്‍ നന്മയുടെ പൂത്തിരി കത്തിച്ചു,ഒരു വിഷു കൂടി!

സസ്നേഹം,

അനു

പഞ്ചാരകുട്ടന്‍ -malarvadiclub said...

എന്തായാലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ .....ആനി ചേച്ചിയുടെ ജീവിതം കട്ടപൊക

വിനുവേട്ടന്‍ said...

മുരളിഭായ്‌... വിഷു ആശംസകള്‍...

പിന്നെ 'ഒരേ തൂവല്‍ പക്ഷികളുടെ' ചില്ലയില്‍ ചേക്കേറാനുള്ള ഒരു ക്ഷണം അയച്ചത്‌ ആ നൂറ്റിപ്പത്ത്‌ മെയിലുകളുടെ ബാഹുല്യത്തില്‍ കാണാതെ പോയതാണോ...?

ചാരക്കഥകള്‍ എഴുതുവാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട... വഴിയോരക്കാഴ്ചകള്‍ ഞങ്ങളുമായി പങ്ക്‌ വയ്ക്കൂ...

sijo george said...

‘പക്ഷേ ബൂലോഗത്തിൽ നന്നായി എസ്റ്റാബ്ലിഷ് ചെയ്തവർ പോലും ഇതിന്റെ പിന്നാലെ പോകുന്നതെതുകൊണ്ടാണെന്നറിഞ്ഞ് കൂടാട്ടാ‘

മുരളിയേട്ടൻ ഈ പറഞ്ഞത് എനിക്കും തോന്നാറുണ്ട്.. ബൂലോകത്തെ എലി..അല്ല, മൂട്ട മാത്രമായ എനിക്കും ഇപ്പ ഡൈലി വരും ഒരു 10-15 ബ്ലോഗ് പരസ്യങ്ങൾ.. കഴിയുന്നതും വായിച്ച് അഭിപ്രായം പറയാനും പോയിട്ടുണ്ട്. എങ്കിലും ഇന്നേവരെ നമ്മുടെ മൂട്ട ബ്ലോഗിന്റെ ഒരു പരസ്യ പ്രചാരണത്തിനൊട്ട് തോന്നത്തുവില്ല. ;)

മുരളിയേട്ടനും കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ വിഷു ആശംസിക്കുന്നു.:)

ajith said...

നാട്ടുവിശേഷം പറയുന്ന ഒരു സുഹൃത്തിനെപ്പോലെ പലവകകാര്യങ്ങള്‍ തൊട്ടും പറഞ്ഞും..ഈ പോസ്റ്റ് നല്ല രസം.

ആറേഴ് തവണ ഞാനും പോസ്റ്റുകളെക്കുറിച്ച് മെയില്‍ അയച്ചിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ അത് പ്രൈവസിയിലേയ്ക്കുള്ള ഒരു കടന്നുകയറ്റമായിരിക്കുമല്ലോ എന്നോര്‍ത്ത് നിര്‍ത്തി. മെയില്‍ അയക്കണമെന്ന് പറഞ്ഞ മൂന്ന് സുഹൃത്തുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാലും ഞാന്‍ സുഹൃത്തുക്കളുടെ മെയില്‍ നിറഞ്ഞ മനത്തോടെ സ്വാഗതം ചെയ്യുന്നു. തുറന്ന് നോക്കുകയും പോസ്റ്റ് വായിക്കയും ചെയ്യുന്നു. ഡാഷ് ബോര്‍ഡ് നോക്കി പുതിയ പോസ്റ്റുകള്‍ വായിക്കയാണ് എന്റെ പതിവ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതെന്താ പ്രധാനവാര്‍ത്തകള്‍ വായിക്കുന്ന പോലെ

ഇനി എപ്പൊഴാണാവോ വിശദാംശങ്ങള്‍ :)

കുഞ്ഞൂസ് (Kunjuss) said...

അടുത്തിരുന്നു വര്‍ത്തമാനം പറയും പോലെ, പല പല കാര്യങ്ങളും തമാശയും ഒക്കെ ചേര്‍ന്ന് ....വളരെ നന്നായീ ട്ടോ മുരളീ...

മുരളിക്കും കുടുംബത്തിനും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍...!

Hashiq said...

'പ്രചാരണത്തില്‍' പാലിക്കേണ്ട മര്യാദകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടെ ഒരുപാട് വിഷയങ്ങളുമായി വിഷുദിനത്തില്‍ നല്ലൊരു പോസ്റ്റ്.......... മുരളിയേട്ടനും കുടുംബത്തിനും, പിന്നെ ബിലാത്തിയിലെ എല്ലാ മലയാളികള്‍ക്കും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു ...........

khader patteppadam said...

കണിക്കൊന്ന പൂത്തപോല്‍... നല്ല വായനാസുഖം തന്ന പോസ്റ്റ്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മനോരാജ്,വിഷുകൈനീട്ടമായി ആദ്യയഭിപ്രായം തന്നതിൽ നന്ദി.ഒരു കാര്യം ശരിയാണ് അഗ്രി വായനയേക്കാൾ കൂടുതൽ ഇപ്പോൾ മെയിലൂടെയുള്ള വായനകളാണ് ഇപ്പോൾ ബൂലോഗത്ത് നടക്കുന്നത് കേട്ടൊ.

പ്രിയമുള്ള മൻസൂർ,നന്ദി.ബൂലോഗത്തിൽ ഈയിടെ കണ്ടതും കേട്ടതുമായകാര്യങ്ങളാണിതൊക്കെ കേട്ടൊ ഭായ്.

പ്രിയപ്പെട്ട സുകുമാരൻ മാഷെ,നന്ദി.ഈ വായനാ സംതൃപ്തി തന്നെയാണ് എന്റേയും സംതൃപ്തി കേട്ടൊ മാഷെ.

പ്രിയമുള്ള അനു,നന്ദി.ഈ വസന്തകാലത്ത് വിരിഞ്ഞുനിൽക്കുന്ന മഞ്ഞനിറമുള്ള ടുലിപ്സ് പൂക്കളാണ് ഞങ്ങളുടെ കണിക്കൊന്ന കേട്ടൊ നാട്ടുകാരി.

പ്രിയപ്പെട്ട ഫെനിൽ,നന്ദി.ഈ രാജ്യത്തായത് കൊണ്ട് ആനിചേച്ചിമാരുടെ അടുപ്പിൽ എത്ര കട്ടപ്പുകവന്നാലും അവരുടെ ചോറ് വേവ്വും കേട്ടൊ ഭായ്.

പ്രിയമുള്ള വിനുവേട്ടാ,നന്ദി.ഒരേ തൂവൽ പക്ഷികളിൽ അവസാനം പറന്ന് പോകുന്നത് ഞാനായിരിക്കും കേട്ടൊ ഭായ്.

പ്രിയപ്പെട്ട സിജൊ,നന്ദി.എന്തൊക്കെ പറഞ്ഞാലും പരസ്യപ്രചാരണം ഇല്ലെങ്കിൽ നമ്മുടെ ബ്ലോഗിനെയറിയപ്പെടുവാൻ കുറെ താമസമെടുക്കും കേട്ടൊ ഭായ്.

പ്രിയമുള്ള അജിത് ഭായ്,നന്ദി.ഇത്തവണ നാട്ടുവിശേഷങ്ങൾ കെട്ടഴിക്കുന്നതുപോലെ കുറച്ച് ബൂലോഗ വിശേഷങ്ങൾ കെട്ടഴിക്കുവാൻ നോക്കിയതാണ് കേട്ടൊ

വീകെ said...

മെയിലിന്റെ കാര്യം പറഞ്ഞാൽ വളരെ രസകരമാണ്. ഒരു പോസ്റ്റിന് ചിലർ മൂന്നു നാലും മെയിലയച്ചുകളയും.

ചിലരുടെ ബ്ലോഗിൽ പോയി കമന്റിട്ടു പോന്നാലും വീണ്ടും വരും മെയിൽ. എന്നിട്ടു പറയും ‘നേരത്തെ വന്നു കമന്റിയതാണെങ്കിൽ ക്ഷമിക്കൂട്ടൊ’ ന്നൊരു കുറിപ്പും വക്കും.

പക്ഷെ,ഇക്കൂട്ടരിൽ പലരും എത്ര പ്രാവശ്യം അങ്ങോട്ടു ചെന്നാലും ഒരിക്കൽ പോലും ഇങ്ങോട്ടു വരാറില്ലാട്ടൊ..!
‘ഈ വിളിക്കാ ചാത്തം ഉണ്ണാൻ പോകാൻ എന്നെ കിട്ടില്ലെന്നു’ പറയുന്നതു പോലെയാണ്...!
വലിയ അഭിമാനികളാണ്...!!

പിന്നെ, അവരുടെ സ്റ്റാറ്റസ്സിനു ചേർന്ന എഴുത്തൊന്നും കൊടുക്കാനുള്ള വൈഭവവും നമുക്കില്ല.

പക്ഷെ,നമുക്കാ ദുരഭിമാനമൊന്നുമില്ലാട്ടൊ. ആരു വിളിച്ചാലും പോകും. ഇനി ആരും വിളിച്ചില്ലെങ്കിലും കണ്ടും കേട്ടും വലിഞ്ഞു കയറി ചെല്ലും.

കാരണം വായിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലൊ. സുഹൃത്തുക്കളുടെ രചനകൾക്ക് പ്രോത്സാഹനം കൊടുക്കേണ്ടതും നമ്മുടെ കടമയാണല്ലൊ.

ലീവു കഴിഞ്ഞു വന്നപ്പോൾ ഭർത്താവിനെ മാറ്റിയെടുത്ത കഥ ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇവരൊക്കെ പിന്തുടരുന്ന പൈതൃകം ഏതുതരമുള്ളതാണ്..? ഇവരിലൂടെ വളരുന്ന തലമുറ ഏതുതരമായിരിക്കും...? പേടിയാവുന്നു...!!

എല്ലാം നന്നായിട്ടെഴുതി....
ആശംസകൾ...

MOIDEEN ANGADIMUGAR said...

എല്ലാ വിശേഷങ്ങളും ‘ഒരുനിമിഷം’ കൊണ്ട് മുരളിയേട്ടൻ പങ്കുവെച്ചു.സത്യം പറഞ്ഞാൽ കൂടെയിരുന്നു സംസാരിച്ചതുപോലെ തോന്നി.
താങ്കൾക്കും,കുടുംബത്തിനും വിഷുദിനാശംസകൾ.

krishnakumar513 said...

ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ബിലാത്തി....

ചാണ്ടിച്ചൻ said...

കണ്ടതും, കേട്ടതും എന്ന ഈ അവിയല്‍ കലക്കി കേട്ടോ ചേട്ടാ...കാര്യത്തിനു കാര്യം, കളിക്ക് കളി, മസാലക്ക് മസാല....ഒരു ന്യൂസ്‌ പോര്‍ട്ടല്‍ തുടങ്ങാനുള്ള എല്ലാ കോപ്പുമുണ്ട്!!!

Villagemaan/വില്ലേജ്മാന്‍ said...

ഒരു പോസ്റ്റ്‌ ഇട്ടു എന്നും പറഞ്ഞു ഫോല്ലോവേര്സിനു എല്ലാവര്‍ക്കും മെയില്‍ അയക്കുന്നത് എങ്ങനെ എന്ന് കഴിഞ്ഞ കുറെ ദിവസമായി നോക്കിയിട്ടും പിടി കിട്ടിയില്ല..

ഇനീപ്പോ...അത് വേണ്ടാ എന്ന് വെച്ചു!

മുരളി ഭായിക്ക് സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍..

ഓലപ്പടക്കം said...

ചാണ്ടിച്ചായന്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു, അവിയല് കൊള്ളാം...എന്നാലും ആനിയമ്മ ചെയ്തത് മോശായിപ്പോയി :-(

ഷമീര്‍ തളിക്കുളം said...

ഇത്തിരി നാളുകള്‍ക്കുശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടിയതുപോലെ തോന്നി. ഇച്ചിരി വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും കേട്ടപ്പോള്‍ മനസ്സും നിറഞ്ഞു. പരസ്പരം അടുത്തിരുന്നു കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞു അവസാനിച്ചപ്പോള്‍ തുടര്‍ന്നിരുന്നെന്കിലെന്നു തോന്നിപ്പോയി.
മുരളിയേട്ടാ,
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....

സീത* said...

ഒപ്പം കണ്ണിനിമ്പമായ കാഴ്ച്ചകളായി കണികാണുവാൻ അല്പവസ്ത്രധാരികളും ...!

ഇതിനു മുരളിയേട്ടാൻ സമാധാനം പറയണം...ഹിഹി

കൊള്ളാം ഏട്ടാ കൈ നീട്ടം നന്നായി...ഒരുപാട് ശ്രദ്ധിക്കേണ്ട വസ്തുതകൾ പറഞ്ഞു തന്നു...കണി വെള്ളരിയും കൊന്നപ്പൂവുമൊന്നും വേണ്ട..അല്ലാതെ തന്നെ നല്ലൊരു കണിയൊരുക്കി...
ഏട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
ചാരപ്പണി തുടരട്ടെ എന്നും...ഹിഹി

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഇൻഡ്യാഹെറിറ്റേജ്,നന്ദി. ഇതൊന്നും പ്രധാന വാർത്തകളല്ല കേട്ടൊ ഭായ് വെറും കൌതുകവാർത്തകളാണ്..!

പ്രിയമുള്ള കുഞ്ഞൂസ്,ഈ ആശംസകൾക്കൊത്തിരി നന്ദി ഒപ്പമീ വർത്തമാനങ്ങളെയിത്ര സജീവമാക്കിയതിനും കേട്ടൊ കുഞ്ഞൂസേ.

പ്രിയപ്പെട്ട ഹാഷിക്ക്,ഈ സുന്ദര ആശംസകൾക്ക് നന്ദി.പിന്നെ പർസ്യ പ്രചരണങ്ങളിൽ എല്ലാവരും ഒന്നിനൊന്ന് മികച്ചുനിൽക്കുമ്പോൾ നമ്മൾ എന്തു ചെയ്യും അല്ലേ..ഭായ്?

പ്രിയമുള്ള പട്ടേപ്പാടം ഖാദർ ഭായ്.ഈ വായനാസുഖം തന്നെയാണല്ലോ എന്റെ എഴുത്തിനെ പറ്റിയുള്ള സാറ്റിസ്ഫാക്ഷനുകൾ...!

പ്രിയപ്പെട്ട വി.കെ,നന്ദി.വിളിക്കാത്ത സദ്യക്ക് അഭിമാനികൾ പോകുമോ ഭായ്?പിന്നെ വൈഭവത്തിന്റെ കാര്യത്തിൽ പലതും തന്മയത്വമായി വിവരിക്കുന്ന ഭായിയോട് പൊലും എനിക്കസൂയയാണ് കേട്ടൊ അശോക്.

പ്രിയമുള്ള മൊയ്തീൻ ഭായ്,ഈ ആശംസകൾക്കൊത്തിരി നന്ദി . ഒപ്പം ഈ നിമിഷപങ്കുവെക്കലുകളിൽ കൂടെവന്നതിനും കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൃഷ്ണകുമാര്‍ ഭായ്,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

Junaiths said...

മുരളിയേട്ടാ വിശേഷങ്ങള്‍ ഒക്കെ രസിച്ചു വായിച്ചു..കണ്ണ് നനയിച്ചതും കണ്ണ് തള്ളിച്ചതും ഉണ്ട്...എങ്കിലും മെയിലുകളുടെ കാര്യം ഒരു സത്യം തന്നെ ...പിന്നെ അല്പം താമസിച്ച ഒരു വിഷു ആശംസ..

എന്‍.പി മുനീര്‍ said...

പുതിയ വിശേഷങ്ങളുമായി ബിലാത്തിപട്ടണം വീണ്ടും..എല്ലാ വിഷുവാശംസകളും
നേരുന്നു. ഇമയില്‍ വഴിയുള്ള ബ്ലോഗ്ഗ് പോസ്റ്റ് അറിയിപ്പുകള്‍ പുതിയ പോസ്റ്റിട്ട കാര്യം അറിയാനുള്ള സൌകര്യം ഒരുക്കുന്നുണ്ട്.എങ്കിലും
ഒരേ അറിയിപ്പ് തന്നെ പല പ്രാവശ്യം അയക്കുന്നത് ഒരു ബോറന്‍ പരിപാടിയാണ്.ചിലരാണങ്കില്‍ മറ്റു ബ്ലോഗ്ഗുകളില്‍ കമന്റൊന്നും ചെയ്യാതെ
വീണ്ടും വീണ്ടും പോസ്റ്റുകള്‍ ഉണ്ടാക്കി അയച്ചു കൊണ്ടേയിരിക്കുന്നു.പൊതുവേ ഒട്ടു മിക്ക ബ്ലോഗ്ഗുകളിലും കമന്റു ചെയ്യുന്ന ‘മുരളിയേട്ടനു ‘ തന്നെ ഇത് അലസോര മാക്കുന്നുണ്ടെങ്കില്‍ മറ്റാളുകളുടെ അവസ്ഥകളും മറിച്ചാകില്ല.എല്ലാവരും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ.

നികു കേച്ചേരി said...

വൈകിയ വേളയിലാണെങ്കിലും സമൃദ്ധിയുടെ വിഷുദിനാശംസകൾ.

പട്ടേപ്പാടം റാംജി said...

മനു പറഞ്ഞത്‌ പോലെ വിഷുക്കഞ്ഞിക്ക് പകരം നല്ല അവയില്‍ തന്നെ നല്‍കി. ഒരുപാട് കാര്യങ്ങള്‍ അറിയേണ്ടതും സ്വയം ഓരോരുത്തരും മനസ്സിലാക്കി പ്രവര്ത്തിക്കെണ്ടാതുമായ വിവരങ്ങള്‍ നിരത്തി. അത് നന്നായി എല്ലാവര്ക്കും കൂടുതല്‍ പറയാന്‍ ഉണ്ടാകുക മെയില്‍ അയക്കുന്നതിനെക്കുരിച്ച് തന്നെ ആയിരിക്കും. ആള് കൂടുന്നു തിരക്ക്‌ കൂടുന്നു എന്നതിനാല്‍ മെയിലുകളും കൂടുന്നു എന്നതും ശരിയാണ്. എങ്കിലും അല്പം പഴകിയവര്‍ എല്ലാവര്ക്കും മെയില്‍ അയക്കുന്നതിനു പകരം ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം മെയില്‍ ചെയ്യുകയും ഒന്നില്‍ ഒതുക്കുകയും ചെയ്യുന്നത് നല്ലതാണ്. മെയില്‍ നോക്കിയാണ് ഇപ്പോള്‍ പലരും പോസ്റ്റില്‍ പോകുന്നത് എന്നതും പലയിടത്ത് നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാലും ഫോളോയില്‍ ചേര്‍ന്നവര്‍ പുതിയ പോസ്റ്റുകള്‍ ഇടുന്ന മുറക്ക്‌ വായനക്കെത്തുന്നവരെ ശല്യപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നത് നല്ലത് തന്നെ. കുറെ എനിക്ക് തോന്നുന്നത് അറിയാതെ സംഭവിച്ച് പോകുന്ന സംഭവങ്ങള്‍ ആയാണ് എനിക്ക് തോന്നുന്നത്.
എന്തായാലും അല്പം പഴകിയവര്‍ മെയില്‍ അയക്കുന്നത് ആവശ്യത്തിന് മാത്രം ആക്കുന്നത് നല്ലതാണ്.
നന്നായിരുന്നു മുരളിയേട്ടാ ഇത്തവണത്തെ അവയില്‍ പോസ്റ്റ്‌.

African Mallu said...

മുരളി ഭായ് ...പോസ്റ്റും ലിങ്കിലെ കഥയും കലക്കി ...വിഷു ആശംസകള്‍ .

C.K.Samad said...

"മുതലാളിത്ത രാഷ്ട്രത്തിലായതു കൊണ്ടാകാം മാർക്സിനേയും അദ്ദേഹത്തിന്റെ ഇസത്തേയും പറ്റി അത്ര വലിയ അറിവൊന്നുമില്ലാത്ത, ഇവിടത്തെ ഇളം തലമുറക്കാരൊക്കെ... മറ്റ് മഹാരഥന്മാരുടേത് പോലെ ഈ കല്ലറക്ക് വലിയ ടൂറിസ്റ്റ് പരിവേഷമൊന്നും കൊടുക്കാത്തകാരണം...
വല്ലാതെ അവഗണിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ബലികുടീരത്തിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുവാൻ എത്തുന്നത് ആ മഹാന്റെ വ്യക്തിത്വത്തെ വായിച്ചറിഞ്ഞ നമ്മളെപ്പോലെയുള്ളവർമാത്രമാണ്.. കേട്ടൊ !....."".കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ പോയാല്‍ കാണാം

റ്റോംസ് | thattakam.com said...

മുരളി ചേട്ടാ,
പലവിധതിരക്കുകലാല്‍ ഇന്നാണ് വായിച്ചത്.
വൈകിയ വിഷു ആശമസകള്‍

siya said...

അപ്പോള്‍ സമ്മദ്ഇക്ക യും ബിലാത്തി യില്‍ നിന്നും വിട പറയുകാ ആണോ ?

എന്തായാലും ബിലാത്തിയില്‍ നിന്നും ഉള്ള വിശേഷം ഒക്കെ വായിച്ചു കേട്ടോ ...ഞാനും അത് വഴി വരും .ഒരു ആഴ്ച്ച ബിലാത്തിയില്‍ ഒരു കറക്കം ..എന്നിട്ട് നാട്ടിലേയ്ക്ക് പോകും .അപ്പോള്‍ അവിടെ എന്റെ ബിലാത്തി ചങ്ങാതി മാര്‍ക്കും വിഷു ആശംസകള്‍ ..പിന്നെ സറീന വാഹീബ് എന്തു പറയുന്നു ?ആശംസകള്‍ പറയാന്‍ മറക്കണ്ടാ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചാണ്ടിക്കുഞ്ഞ്,നന്ദി.ഇനിപ്പ്യ്യോ ന്യൂസ് പോർട്ടലിന്റെ കുറവ് മാത്രമെ ഉള്ളൂ..അല്ലെങ്കിൽ തന്നെ ഉടുക്കുവാനും പുതക്കുവാനും വേണ്ടുവോളമുണ്ടെനിക്ക് ..ഭായ്.

പ്രിയമുള്ള വില്ലേജ്മാൻ,നന്ദി.എന്തൊക്കെ പറഞ്ഞാലും ഈ മെയിലയക്കൽ തന്നെയാണിപ്പോൾ ബൂലോകത്തിലെ മെയിൻ സംഭവം കേട്ടൊ.

പ്രിയപ്പെട്ട ഓലപ്പടക്കം,നന്ദി.ആനിയമ്മമാർക്ക് കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഇങ്ങനെയൊക്കെയുണ്ടാകും കേട്ടൊ പ്രവീൺ.

പ്രിയമുള്ള ഷമീർ,നന്ദി.ഇത്തരം മനസ്സുനിറഞ്ഞ വായനകളാണ് എനിക്ക് വീണ്ടും എഴുതാൻ കിട്ടുന്ന ഊർജ്ജം കേട്ടൊ ഷമീർ.

പ്രിയപ്പെട്ട സീത,നന്ദി.ഈ വിഷുകൈനീട്ടങ്ങൾ ആമോദത്തോടെ കൈനീട്ടി സ്വീകരിച്ചതിനും ഒപ്പമുള്ള ആ കള്ളചിരികൾക്കും ഒത്തിരി സന്തോഷം കേട്ടൊ സീതകുട്ടി.

പ്രിയമുള്ള ജൂനിയാത്,നന്ദി.ഇപ്പോൾ ബൂലോകത്തിൽ മെയിലുകളാണല്ലൊ താരം,പിന്നെ രസിച്ച് വായ്ച്ചതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട മുനീർ,നന്ദി. സ്വന്തം താൽ‌പ്പര്യങ്ങൾ മാത്രം സംരംക്ഷിക്കുന്ന നമ്മുടെ മിത്രങ്ങളുടെ ശ്രദ്ധയിൽ പെടാന്തന്നെയാണ് ഈ കാര്യകാരണങ്ങൾ വിശദീകരിച്ചത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട നികു കേച്ചേരി.ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ നിക്സൺ.

ജയരാജ്‌മുരുക്കുംപുഴ said...

nalloru vishukkai neettam pole.... manoharamayittundu...... hridayam niranja vishu aashamsakal.....

Unknown said...

ലണ്ടനിലെ ഈ കണ്ടതും കേട്ടതും കലക്കി കേട്ടോ,
അടുത്തിരുന്നു ഒരാള് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതുപോലെ ആണ് മുരളി ഭായിയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍.

താങ്കള്‍ക്കും കുടുംബത്തിനും, ബൂലോകള്‍ സുഹൃത്തുക്കള്‍ക്കും വിഷു ആശംസകള്‍.

കുസുമം ആര്‍ പുന്നപ്ര said...

റേഡിയോയിലപ്പോഴും പഴയ കണ്ടതും കേട്ടതും ഉണ്ട്. കൊള്ളാം. മെസ്സേജ് അയയ്ക്കുന്നതിനോട് എനിക്കു യോജ്പ്പാണ്

അംജിത് said...

വൈകി വന്നാലും, നേരത്തെ വന്നാലും മുരളിയേട്ടന്‍ മുരളിയേട്ടന്‍ തന്നെ...
അവിയല് തന്നെ സാധനം..ഉപജ്ഞാതാവ് ഭീമസേനന്‍ തോറ്റു പോവും..
ഒരു ബിലെട്ടട് വിഷു വിഷെസ്, ബിലാത്തിയിലെ തിരുകുടുംബത്തിനു..

Typist | എഴുത്തുകാരി said...

വിഷുവൊക്കെ കഴിഞ്ഞു, എന്നാലുമിരിക്കട്ടെ ഒരുപിടി ആശംസകൾ.


അപ്പോ ഇതാണ് കാര്യം, എന്റെ ബ്ലോഗിനു് കമെന്റ് കുറഞ്ഞതു്, അല്ലാതെ നിലവാരം കുറഞ്ഞിട്ടൊന്നുമല്ല, അല്ലേ (അല്ല, അങ്ങനേം സമാധാനിക്കാല്ലോ :) അഗ്രി നോക്കി ആരും വായിക്കുന്നില്ലെങ്കിൽ മെയിൽ പരിപാടി ഇല്ലാത്ത എന്റെ ബ്ലോഗ് ആരു കാണാൻ!

Kalavallabhan said...

ചാരം പൂശിയാണെങ്കിൽ സമയ കിട്ടുമ്പോഴെല്ലാം ഇവിടെ എത്തണം. എത്തിയേ പറ്റൂ..

നൗഷാദ് അകമ്പാടം said...

പതിവു പോലെ നര്‍മ്മം കലര്‍ന്ന അല്പം എരിവു പുളിവുകളൊക്കെയുള്ള ബിലാത്തി വിശേഷങ്ങള്‍
രസത്തോടെ വായിച്ചു കെട്ടോ..
തിരക്കിനിടയിലും അപരിചിത ലോകവും അവരുടെ "അപരിചിത" ശീലങ്ങളുമെല്ലാം നമുക്ക് കൗതുക വിശേഷങ്ങള്‍ തന്നെ...
പിന്നെ മുരളിയേട്ടന്‍ "മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ വന്നപ്പോള്‍ ഞങ്ങളെല്ലാം സന്തോഷിക്കുകയും ഗം‌ഭീരന്‍ വരവേല്പ്പ് നല്‍കുകയും ചെയ്തതാണല്ലോ..

അതൊന്നും കണ്ട മട്ട് കാണിച്ചില്ല എന്നു മാത്രമല്ല ആവഴി പിന്നെ കണ്ടതുമില്ല..

തിരക്കൊഴിയുമ്പോള്‍ ആ വഴി വരാന്‍ മറക്കരുതേ...!

(ഈ പോസ്റ്റ് ഇപ്പഴാ കാണുന്നേ..മെയിലൊന്നും കിട്ടിയതുമില്ല..)

jyo.mds said...

ബിലാത്തിപ്പട്ടണത്തില്‍ വിഷു പ്രോഗ്രാം ഒന്നും ഉണ്ടായില്ലേ.ഇവിടെ അമ്പലത്തിലെ വിഷുക്കണി ഗംഭീരമായിരുന്നു.പറഞ്ഞ പോലെ കണി വെള്ളരിയും കൊന്നപൂവും കണ്ടില്ല.

പലവക പലവിധ അറിവും തന്നു.ആശംസകള്‍

Naushu said...

വിഷു ആശംസകള്‍ .....

(ഈ പോസ്റ്റ് ഇപ്പഴാ കാണുന്നേ..)

Rare Rose said...

കണ്ടതും,കേട്ടതുമായ കുറെ കുഞ്ഞ്,കുഞ്ഞ് കാര്യങ്ങള്‍ രസായി പറഞ്ഞിരിക്കുന്നു.വിഷു കഴിഞ്ഞു പോയെങ്കിലും ആശംസകള്‍...

അപ്പോള്‍ അഗ്രി വായനയുമായി നടക്കുന്നത് ഇനി ഞാന്‍ മാത്രമേയുണ്ടാവൂ എന്ന് തോന്നുന്നു.:)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട റാംജിഭായ്,നന്ദി. വിഷുക്കഞ്ഞിക്ക് പകരം അവിയൽ വിളമ്പിയതിന് ചില ബൂലോകമിത്രങ്ങൾക്ക് പരിഭവമുണ്ട് കേട്ടൊ.ഈ മെയിലറിയിപ്പുകളൂടെ ബാഹുല്ല്യത്തിനിടയിൽ അഗ്രിവായനയും മറ്റും ഇല്ലാതായപോലെയാണിപ്പോൾ..അല്ലേ ഭായ്.

പ്രിയമുള്ള ആഫ്രിക്കൻ മല്ലൂ,നന്ദി.ഈ കലക്കൻ വായനക്കൊത്തിരി നന്ദി കേട്ടൊ കുഞ്ഞാ.

പ്രിയപ്പെട്ട സമദ് ഭായ്,നന്ദി.മാർക്സിന്റെ ചരിതം കലക്കി പൊളിച്ചു കേട്ടൊ ഭായ്.

പ്രിയമുള്ള റ്റോസ് ഭായ്,നന്ദി. തിരക്കുകൽക്കിടയിൽ വന്നുള്ള ഈ വായനയിൽ ബഹുസന്തോഷം കേട്ടൊ.

പ്രിയപ്പെട്ട സിയ,നന്ദി.എന്ത് ചാത്തന്റെയുപദ്രവമാണെന്നറിയില്ല,എല്ലാ ബിലാത്തി ബൂലോകരും വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്..!ബിലാതിയിൽ കറങ്ങാൻ വരുമ്പോൾ പറയണേ കേട്ടൊ സിയ.

പ്രിയമുള്ള ജയരാജ്,നന്ദി.ഇതിനെ കൈനീട്ടമായി സ്വീകരിച്ചതിൽ വളരെ സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട തെച്ചിക്കോടൻ,നന്ദി.അടുത്ത മിത്രങ്ങളോട് സല്ലപിക്കുവാൻ പോകുകയാണെന്ന് തീരുമാനിച്ചാണെന്നും ബൂലോഗരചയിൽ ഏർപ്പെടാറ് കേട്ടൊ ഭായ്.

പ്രിയമുള്ള കുസുമം മേം,നന്ദി.ആ റേഡിയോ സ്മരണകൾ തന്നെയാണ് ഈ തലക്കെട്ടിന്റെ ഗുട്ടൻസ് കേട്ടൊ.

Yasmin NK said...

നന്നായി ഈ അവിയല്‍. നല്ല രുചി.ഓര്‍ത്തിരിക്കേണ്ടതായ ഒരുപാട് കാര്യങ്ങള്‍.

എല്ലാ ആശംസകളും

jayanEvoor said...

അപ്പോ, പുതിയ സംരംഭത്തിൽ തകർക്കുക!

എല്ലാ ആശംസകളും!

എന്റെ വക ബ്ലോഗ് മീറ്റ് ചിത്രങ്ങൾ ദാ ഇവിടുണ്ട്.
http://jayanevoor1.blogspot.com/2011/04/blog-post_19.html

Anonymous said...

Anyway A Variety Vishu..!
Bilated Vishu Wishes Bilathi
By
K.P.Ragulal

shajkumar said...

ഇടയ്ക്കെവിടെയോ മുങ്ങി എന്ന് തോന്നിയത് സത്യം..ആശംസകള്‍

ഒരു യാത്രികന്‍ said...

പുതിയ ബിലാത്തി വിശേഷങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം. ഒരു കൊച്ച് സദ്യ തന്നെ തന്നു. ..........സസ്നേഹം

ഗൗരീനന്ദൻ said...

വൈകിയാണു വന്നത്...ഒരു നിറസദ്യ കഴിച്ച പ്രതീതിയോടെ മടങ്ങുന്നു വീണ്ടും വരാൻ...

ManzoorAluvila said...

മുരളിയേട്ടനും കുടുംബത്തിനും സന്തോഷവും സമാധാനവും..നേരുന്നു ഈ നല്ല നാളുകളിൽ..

Raman said...

muralinhai- Thrissur kaaranau varadhaanamaayi kittiya ee aakshebhahaasyathinte bhaasha upayogichukondulla post nannayi. Post publish cheyyunnathinekurichulla kaaryangal sharikkum swarththayute mattoru mugham thanne.

ബെഞ്ചാലി said...

ബിലാത്തിപട്ടണത്തിൽ നിന്നും ഒന്നാം തരം അവിയൽ..
ഇഷ്ടായിട്ടോ.

പിന്നെ, മെയിലികൾക്ക് ഗൂഗിളമ്മാവനാണോ കാരണക്കാരൻ? ഗൂഗിൽ കണക്ട് ഉപയോഗിച്ചു പുതിയ പോസ്റ്റുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള മാർഗം ഗൂഗിളൊരുക്കിയിട്ടുണ്ട്. പലരും ഉപയോഗിച്ചതു കണ്ടു ഞാനും അടുത്ത് ഉപയോഗിക്കാൻ തുടങ്ങി.. അരോചകരമായതാണെങ്കിൽ അതങ്ങ് ഒഴിവാക്കാം. അല്ല പിന്നെ. :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അംജിത്,നന്ദി. എന്തുചെയ്യാം അട്ടയെ പിടിച്ച് പട്ടുമെത്തയിൽ കിടത്തിയാലും അത് പൊട്ടക്കുളം തേടി പോകുമല്ലോ..അല്ലേ ഭായ് !

പ്രിയമുള്ള എഴുത്തുകാരി,നന്ദി.അഗ്രി-വായന നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ഇപ്പോഴുള്ള ബ്ലോഗ് വായനയുടെ ഡ്രോബാക്സ് കേട്ടൊ...

പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.ഇപ്പോഴെല്ലാം ഒരു മണിക്കൂർ ബ്ലോഗ്ഗിന് വേണ്ടി ടൈം ടേബിളിൽ ഇടം നൽകിയിട്ടുണ്ട്..കേട്ടൊ ഭായ്.

പ്രിയമുള്ള നൌഷാദ് ഭായ്,നന്ദി. മലയാളഗ്രൂപ്പടക്കം,പല ഇ-മാധ്യമങ്ങളിലും സജീവമാകാത്തത് സമയമില്ലാത്തത് കൊണ്ടാണിഷ്ട്ടാ..

പ്രിയപ്പെട്ട ജ്യോ,നന്ദി.ഇത്തവണ കണിവെള്ളരിയും,കണിക്കൊന്നയുമില്ലാത്ത കണിക്കാഴ്ച്ചകളാണ് കേട്ടൊ.

പ്രിയമുള്ള നൌഷു,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട റെയർ റോസ്,നന്ദി. കുഞ്ഞുകാര്യങ്ങളിലൂടെ ഇമ്മിണി വല്ല്യേ കാര്യങ്ങൾ ജസ്റ്റ് പറയുവാൻ ഒന്ന് ശ്രമിച്ചു എന്ന് മാത്രം.

പ്രിയമുള്ള മുല്ല,നന്ദി.രുചിയോടെ ഈ അവയൽ ടേയ്സ്റ്റ് നോക്കിയതിന് ഒത്തിരി സന്തോഷം കേട്ടൊ മുല്ലേ..

രമേശ്‌ അരൂര്‍ said...

അപ്പോള്‍ ഇതാണ് കാര്യം ....ഞാന്‍ ബിലാത്തിപട്ട ണത്തിലെ അനുയായി ആണെങ്കിലും പുതിയ പോസ്റ്റിന്റെ അപ്പ്‌ ഡേറ്റ് കള്‍ ഡാഷ് ബോര്‍ഡില്‍ കിട്ടാറില്ല ..അതുകൊണ്ട് മേല്‍ പറഞ്ഞ വിക്രിയാ മെയിലുകളില്‍ എന്റെ സംഭാവനയും ഉണ്ടാകും ..ഇനി ശ്രദ്ധിക്കാം ...
ഫോളോ ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ ഫ്രണ്ട് കണക്റ്റ് വഴിയാണ് മെയില്‍ അയക്കാറുള്ള തു ,,ഒറ്റ ക്ലിക്കില്‍ എല്ലാം പോകും ..മൂന്നു ബ്ലോഗിലെയും ഫോളവര്‍ മാരെ അറിയിക്കും ..ഫലത്തില്‍ മൂന്നും ഫോളോ ചെയ്യുന്ന വര്‍ക്ക് ഒരേ പോസ്റ്റ് വായിക്കാന്‍ മൂന്നു മെയില്‍ കിട്ടും ..മാസത്തില്‍ ഒന്നോ കൂടിയാല്‍ രണ്ടോ പോസ്റ്റ് ആണ് ക്വാട്ട ..ഇനി മെയില്‍ അയപ്പ് നിര്‍ത്താന്നു വച്ചാല്‍ പുതിയ ബ്ലോഗുകള്‍ സുഹൃത്തുക്കളെ എങ്ങനെ അറിയിക്കും എന്ന പ്രശ്നം ബാക്കി നില്‍ക്കും ..എന്നാലും ഇനി ശ്രദ്ധിക്കാം ..

OAB/ഒഎബി said...

വെറും നാല് വരിയോ,മറ്റോ എഴുതിയിട്ട് നാലാളെ അറിയിച്ചിട്ട് അഭിപ്രായപ്പെട്ടി നിറക്കുന്ന ഈ നവീനമായ പരസ്യ പരിപാടി കൊള്ളാം അല്ലേ കൂട്ടരെ.....

..........മെയിൽ വരുമ്പോഴുണ്ടാകുന്ന ‘മൊബൈൽ ഞെട്ടലുകലിൽ‘ നിന്നും ഒരു മോചനം കിട്ടിയേനെ...!(സത്യം, സത്യം !!)

പിന്നെ ചില പ്രമുഖ ബൂലോകരെല്ലാമിപ്പോൾ ക്ഷണിതാക്കളായി കിട്ടുന്ന പോസ്റ്റുകൾ മാത്രം വായിക്കുന്ന പ്രവണതയിലേക്കും ഒതുങ്ങിയിട്ടുമുണ്ടെന്നുള്ളതും ഒരു വാസ്തവമാണ്...

ഇത്രയും പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. സന്തോഷായി. അതിനു കെട്ടിപ്പിടിച്ചൊരുമ്മ മ്മ മ്മ.



പിന്നെ ആ പെണ്ണ് ഉണ്ടല്ലോ 'മലയാളി നേഴ്സ്' സത്യസന്ധത കാട്ടീലെങ്കില്‍ അവളെ കൈയ്യോടെ പിടി കൂടുമെന്ന് അവള്‍ക്കറിയില്ലെ. അയ്ന്റെ മുമ്പേ പറഞ്ഞ ഒളാണ് 'സാധനം' അതേതായാലും നന്നായി.
അപ്പൊ പിന്നെ,,,,, മുമ്പ് പറഞ്ഞ പോലെ തന്നെ... :)

ശ്രീ said...

വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് ഇങ്ങോട്ടെത്തുന്നത്. എന്തായാലും വൈകിയ ആശംസകള്‍!

joseph said...

ഈ സുന്ദരിമരായ അമ്മമാരുടെയൊക്കെ ഓരോ കാര്യങ്ങളേ...!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജയൻ ഡോക്ട്ടർ,നന്ദി.സംരംഭം ശരിക്കൊന്നാരംഭിച്ചിട്ട് വേണ്ടെ അത് തകർക്കുവാൻ..അല്ലേ ഭായ്.

പ്രിയമുള്ള രഘുലാൽ,നന്ദി.ഈ വെറൈറ്റി വിഷുപ്രോഗ്രാമിൽ പങ്കെടുത്ത് വിഷ് ചെയ്തതിൽ സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷാജ്കുമാർ,നന്ദി.മുങ്ങാംകുഴിയിട്ട് പരിശീലിച്ചവനാണോ മുങ്ങാൻ വിഷമം ഭായ് ?

പ്രിയമുള്ള യാത്രികൻ,നന്ദി. ഈ കൊച്ച് സദ്യവന്നുണ്ടതിന് ഒത്തിരി സന്തോഷം കേട്ടൊ വിനീത്.

പ്രിയപ്പെട്ട ഗൌരീനന്ദനൻ,നന്ദി. വൈകിവന്നെങ്കിലും ആ സദ്യയുണ്ട ഏമ്പക്കം തന്നെയാണ് എന്റെ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള മൻസൂർ ആലുവിള,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ബെഞ്ചാലി,നന്ദി.ഗൂഗുളമ്മാവന്റെ സഹായത്താൽ ഒരു തവണയൊക്കെ പോസ്റ്ററിയിപ്പ് കൊള്ളാം...അല്ലേ
ഒന്നിന് പകരം അഞ്ചും ആറും തവണയൊക്കെ ശല്ല്യം പോലെ പോസ്റ്ററിയിപ്പറിയിച്ചിട്ട്, മറ്റുള്ളവരെ വായിക്കാത്തവരെ ഉദ്ദേശിച്ച് പറഞ്ഞതാണിത് എന്ന് മാത്രം... കേട്ടൊ ഭായ്

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഒത്തിരി വൈകി,
ഇത്തിരി തിരക്കിലായിരുന്നു...
എന്നാലും സാരല്യ...

ഒത്തിരിയൊത്തിരി കാര്യങ്ങളുമായി വന്ന
ഈ അവിയല്‍ പോസ്റ്റ് അസ്സലായിട്ടുണ്ട്...


"ചേട്ടനും കുടുംബത്തിനും ഒരായിരം വിഷു ആശംസകള്‍..."

Lipi Ranju said...

ഞാന്‍ ഒത്തിരി വൈകിപ്പോയി....
ഒരുപാട് കാര്യങ്ങള്‍ ലളിതമായി, സൌമ്യമായി പറഞ്ഞു,
ഇവിടെ എത്താന്‍ ഇത്ര വൈകിയതില്‍ ഞാന്‍ ഒരുപാട് ഖേദിക്കുന്നു....

K@nn(())raan*خلي ولي said...

"അതിൽ ഒരു ബൂലോഗമിത്രത്തിന്റെ ഏഴ് മെയിലോർമ്മപ്പെടുത്തലുകളാണ്
സ്വന്തം പേരിലും, ബ്ലോഗ്ഗിന്റെ പേരിലും എനിക്ക് കിട്ടിയിരുന്നത്...
വേറോരാളുടേത് വായിച്ചിട്ടഭിപ്രായം കുറിച്ചിട്ടും , ആയത് വീണ്ടും പുന:പ്രസിദ്ധീകരിച്ച് വീണ്ടും നമ്മുടെ സമയം പാഴപ്പിക്കുന്ന തരത്തിലുള്ളതും...
ഇതുപോലെ വെറും അഞ്ചുദിവസം കൊണ്ട് പത്തമ്പത് പേരുടെ ഒന്നും, രണ്ടും,മൂന്നുമോർമ്മപ്പെടുത്തലുകളായി ആകെ 110 മെയിലഭ്യാസങ്ങൾ"

ഹാവൂ രക്ഷപെട്ടു! ഈ പഹയന്‍ ഏതായാലും കണ്ണൂരാനല്ല.

(മുരളിയേട്ടാ, ഇത്തരം അനേകം മെയിലുകള്‍ എനിക്കും കിട്ടാറുണ്ട്. പക്ഷെ കണ്ണൂരാന് ഒട്ടും പരാതിയില്ല കേട്ടോ. കാരണം, കല്ലിവല്ലിയില്‍ ഒരു പോസ്റ്റ്‌ട്ടാല്‍ രണ്ടും മൂന്നും തവണ മെയില്‍ വഴി വായനക്കാരെ ശല്യപ്പെടുത്തുന്നോനാ ഈ പാവം കണ്ണൂസ്!)

**

asdfasdf asfdasdf said...

വിഷു ആശംസകള്‍.. വൈകിയതിനു ക്ഷമാപണം. ബ്ലോഗില്‍ ഇപ്പൊ വരാറില്ല. ഏതായാലും മുരളിയേട്ടനെ ഓര്‍ക്കുമ്പോ ഒരു പോസ്റ്റിടാന്‍ തോന്നിപ്പോകുന്നു.. ള്:)

Akbar said...

പ്രിയ മുരളീ ഭായി. ഈ പോസ്റ്റ് എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ google connect വഴി മെയില്‍ അയക്കുന്ന ഏര്‍പ്പാട് ഞാന്‍ ഈയിടെ ആണ് മനസ്സിലാക്കിയത്. ആ ഒരു ഹരത്തിനു ഞമ്മളും അതില്‍ കയറി New letter മെയില്‍ ബൂലോകത്ത് പറത്തി വിട്ടു. പക്ഷെ ഈ പോസ്റ്റ് എന്റെ കണ്ണ് തുറപ്പിച്ചു. ഞാന്‍ നിര്‍ത്തി ആ ഏര്‍പ്പാട്. ഹ ഹ ഹ ഹ ഹ

ഈ നിഷ്കളങ്കമായ വര്‍ത്താനം പറച്ചില്‍ ഒത്തിരി ഇഷ്ടമായി കേട്ടോ. ആശംസകളോടെ.

Echmukutty said...

ഇത് കാണാൻ വൈകിപ്പോയി.
നല്ല രസമായിരുന്നു ഈ വർത്തമാനം.
ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട രമേഷ് ഭായ്,നന്ദി.താങ്കളെപ്പോലെ മറ്റുള്ള എല്ലാബൂലോഗമിത്രങ്ങളുടേയും ഓരൊ പോസ്റ്റുകളും വായിച്ചുതന്നെ ,തികച്ചും വിശകലനങ്ങളോടെയുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരെ കുറിച്ചല്ല ഞാനിവിടെ സൂചിപ്പിച്ചിരിക്കുന്നത്...മറ്റുള്ളവരുടെ പൊസ്റ്റ്കൾ വായിക്കാതെ,സ്വന്ത പോസ്റ്റിൽ അഭിപ്രായം രേഖപ്പെടുത്തുന്നതുവരെ സ്ഥിരം മെയിൽ ശല്ല്യം നടത്തുന്നവരെ കുറീച്ചാണ് കേട്ടൊ ഭായ്.തെറ്റിദ്ധാരണയുണ്ടായതിൽ ഖേദിക്കുന്നൂ...

പ്രിയമുള്ള ഒ.എ.ബി,നന്ദി.അതെ ഇത്തരം പുറമ്പൂച്ചുള്ള പൂച്ചകൾക്ക് വെറുതെയൊരു മണി കെട്ടി നോക്കിയതാണ് കേട്ടൊ ബഷീർ ഭായ്.പിന്നെ’സാധന’ങ്ങൾ എന്നും സാധനം തന്നെ!

പ്രിയപ്പെട്ട ശ്രീ,നന്ദി.ഇപ്പോൾ തന്നെ മണവാളന്റെ മണം വന്നുതുടങ്ങിയല്ലോ..അല്ലേ ശ്രീ.

പ്രിയമുള്ള ജോസഫ് ഭായ്,നന്ദി.ഇത്തരം കാര്യങ്ങൾ ആലോചിച്ചാൽ നമ്മുടെ തല പുണ്ണാകുകയേ ഉള്ളൂ.. കേട്ടൊ ഭായ്.

പ്രിയപ്പെട്ട റിയാസ്,നന്ദി. തിരക്കൊഴിഞ്ഞ് വന്നതിലാണ് എനിക്ക് സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ലിപി,നന്ദി.എന്തായാലും ഈ പട്ടണപ്രവേശം നടത്തിയതിൽ ഞാനാണല്ലോ സന്തോഷിക്കേണ്ടത് അല്ലേ ലിപി.

Anil cheleri kumaran said...

അവിടുത്തെ വിഷുവാണ് വിഷു.. അവിയൽ പോസ്റ്റ് ഇഷ്ടായി.

കൊച്ചു കൊച്ചീച്ചി said...

അധികം മസിലുപിടിക്കാതെ വളരെ relax ചെയ്ത് സാധാരണവാക്കുകളുപയോഗിച്ച് സാധാരണക്കാരേപ്പോലെ എഴുതിയാലും വായിക്കാന്‍ നല്ല രസമുണ്ടായിരിക്കുമെന്ന് ഇതുവായിച്ചപ്പോള്‍ മനസ്സിലായി. അതുകൊണ്ട്, അടുത്തതവണ നാട്ടില്‍ പോകുമ്പോള്‍ "ശബ്ദതാരാവലി" വാങ്ങണമെന്നുള്ള പരിപാടി ഞാന്‍ ഇതിനാല്‍ ഉപേക്ഷിച്ചിരിക്കുന്നു.

കലക്കി ഉസ്താദ്!

ഹാപ്പി ബാച്ചിലേഴ്സ് said...

ബിലാത്തിയേട്ടാ, ഇത് തട്ടിപ്പ് തന്നെ. എന്തിനെ കുറിച്ച് എഴുതും എഴുതും എന്ന് ആശങ്കപ്പെട്ട് ആശങ്കപ്പെട്ട് ഒരു പോസ്റ്റ് ആക്കിയിരിക്കുന്നു. ഹി ഹി കൊള്ളാം. ചില സാങ്കേതിക കാരണങ്ങൾ കാരണം വിട്ടു നിന്നു എങ്കിലും ഇനി സ്ഥിരമായി ഇവിടെയൊക്കെ വിഹരിക്കാൻ തന്നെ തീരുമാനമെടുത്തു. അപ്പൊ ഇനിയും കാണാട്ടൊ.

sulu said...

well done Muraly

you pen down many things..

belated wishes..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കണ്ണൂരാൻ,നന്ദി.ബൂലോഗത്തിലെ ഒരു വേറിട്ട മുത്താണല്ലോ ഈ കല്ലിവല്ലീ...പലർക്കും അജ്ഞാതനാണെങ്കിലും ഇപ്പോൾ ഭൂലോകത്തിൽ കണ്ണൂസിനെ അറിയാത്തവരാരാണ് ഉള്ളത്..?

പ്രിയമുള്ള കുട്ടന്മേനോൻ,നന്ദി. നിങ്ങളെപ്പോലുള്ള ബൂലോഗഗുരുക്കന്മാരൊക്കെ വീണ്ടും സജീവമായി ബൂലോകത്തേക്ക് വരുന്നതിൽ പരം എന്ത് സന്തോഷമാണ് ഭായ് ഞങ്ങൾക്കുള്ളത്..

പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി.പലരും പോസ്റ്ററിയിപ്പുകളിൽ മാത്രം വായനയൊതുക്കിയത് കണ്ടപ്പോൾ പല ചിന്തിക്കേണ്ട ചിന്തകളും പങ്കുവെച്ചതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള എച്മുകുട്ടി,നന്ദി.ഈ വർത്തമാനങ്ങൾ ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം കേട്ടൊ.

പ്രിയപ്പെട്ട കുമാരൻ,നന്ദി. വിഷുക്കണിയും,വിഷുവെള്ളവും ഇവിടെ തന്നെയാണ് ഉഗ്രൻ കേട്ടൊ ഭായ്.

പ്രിയമുള്ള കൊച്ചുകൊച്ചീച്ചി,ആദ്യ സന്ദർശനത്തിന് നന്ദി.പിന്നെ എനിക്കൊക്കെ വാക്കുകൾകൊണ്ട് മസിലുപിടിക്കുവാൻ അതിനൊത്ത മസില് വേണ്ടെ എന്റെ ഭായ്.

പ്രിയപ്പെട്ട ബാച്ചികളെ,നന്ദി.സാങ്കേതിക തടസ്സങ്ങളെല്ലാം മാറി,ഇവിടെ വീണ്ടും വിഹരിച്ചു തുടങ്ങിയതിൽ സന്തോഷം കേട്ടൊ കുട്ടന്മാരെ.

പ്രിയമുള്ള സുലുമ്മായി,നന്ദി.ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ അമ്മായി.

shibin said...

എന്തിനാ ഞാൻ വെറുതെ ഇതെല്ലാം പറഞ്ഞ്
സ്വന്തം കഞ്ഞിയിൽ മണ്ണുവാരി ഇടുന്നത് അല്ലേ..?

$VSHL$ said...

ഇ-എഴുത്തുകളിൽ പുതിയതായി രംഗപ്രവേശം നടത്തുന്നവരെ ...
നല്ലോണം ഇ-വായനക്കാരൊക്കെ അറിയുന്നതുവരെയൊക്കെ ...
ഈ പ്രമോഷൻ കൊള്ളാം...
പക്ഷേ ബൂലോഗത്തിൽ നന്നായി എസ്റ്റാബ്ലിഷ് ചെയ്തവർ പോലും ഇതിന്റെ പിന്നാലെ പോകുന്നതെതുകൊണ്ട്..?

BALU B PILLAI said...

ചില പ്രമുഖ ബൂലോകരെല്ലാമിപ്പോൾ ക്ഷണിതാക്കളായി കിട്ടുന്ന പോസ്റ്റുകൾ മാത്രം വായിക്കുന്ന പ്രവണതയിലേക്കും ഒതുങ്ങിയിട്ടുമുണ്ടെന്നുള്ളതും ഒരു വാസ്തവമാണ്..

joseph said...

വല്ലാതെ അവഗണിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ബലികുടീരത്തിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുവാൻ എത്തുന്നത് ആ മഹാന്റെ വ്യക്തിത്വത്തെ വായിച്ചറിഞ്ഞ നമ്മളെപ്പോലെയുള്ളവർമാത്രമാണ്.. കേട്ടൊ !

joseph said...

വല്ലാതെ അവഗണിച്ചുകിടക്കുന്ന ഇദ്ദേഹത്തിന്റെ ബലികുടീരത്തിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുവാൻ എത്തുന്നത് ആ മഹാന്റെ വ്യക്തിത്വത്തെ വായിച്ചറിഞ്ഞ നമ്മളെപ്പോലെയുള്ളവർമാത്രമാണ്.. കേട്ടൊ !

Unknown said...

എന്തിനാ ഞാൻ വെറുതെ ഇതെല്ലാം പറഞ്ഞ്
സ്വന്തം കഞ്ഞിയിൽ മണ്ണുവാരി ഇടുന്നത് അല്ലേ..

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...