Thursday, 11 January 2018

സർവ്വ വിജ്ഞാന ഗുളികകൾ ... ! / Sarvva Vinjnana Gulikakal ... !

അഞ്ചാറ് കൊല്ലം മുമ്പ് നടന്നൊരു കഥ ഇപ്പോളുള്ള തിരക്കുകൾ കാരണം , എന്റെ ബൂലോഗ തട്ടകം ചിതലരിക്കാതിരിക്കുവാൻ വേണ്ടി ജസ്ററ് ഒന്ന് കോപ്പി & പേയ്‌സ്റ്റ്  ചെയ്യുകയാണ് ...
ഇതിന്റെ രണ്ടാമത്തെ  ഭാഗവും ഹോളണ്ടിൽ പോയി വന്ന ശേഷം ഒരു
യാത്ര വിവരണമായി  ഞാൻ എഴുതിയിട്ടിരുന്നത് എന്റെ പെർമനന്റ് ഗെഡിച്ചി ഡിലീറ്റ് ചെയ്തകാരണം വീണ്ടും എഴുതണം ..
അതിന് മുന്നോടിയായി ഈ ഒന്നാം ഭാഗം വീണ്ടും പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം ... !

സംഗതിയിത് ഇത്തിരി എരിവും
പുളിയുമുള്ള സംഭവമാണ് കേട്ടൊ .
ഈ കഥയുടെ തുടക്കം 2012 സെപ്തംബർ
 മാസത്തിലെ ആദ്യവാരത്തിലാണ് നടന്നത് ...

ഇതിന്റെ അവസാനഭാഗങ്ങൾ ഇനി ഇതിലെ നായികയോടൊത്ത്
അടുത്ത മെയ് (2013 ) മാസത്തിൽ ഹോളന്റിൽ ഒരു ടൂറുപോയി വന്ന ശേഷമേ
എന്താണെന്ന് പറയാൻ പറ്റൂ..!

ആ... ഇനി കാര്യത്തിലേക്ക് വരാം..

നമ്മുടെ ഒളിമ്പിക്സും , ഓണവുമൊക്കെ ഒഴിഞ്ഞുപോയ ശേഷം
പുതിയ ഒരു അസൈയ്മെന്റുമായി  ‘പീറ്റർബോറൊ‘വിലുള്ള ഒരു
കമ്പനിയിലെ കാന്റീനിൽ വല്ലാതെ ബോറഡിച്ചിരുന്ന് റിപ്പോർട്ടുകൾ
തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് , പരിമളം പരത്തി  അവിടത്തെ ,
പി.ആർ.ഒ.. ആയ ഒരു വെള്ളക്കോത ലഞ്ച് ബ്രേക്കിനായി അവിടേക്ക് കയറി വന്നത്...

‘ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കുവാൻ‘ എന്ന് ചോദിക്കുന്ന പോലെ

“ ഇന്നത്തെ പത്രമുണ്ടോ പ്രിയപ്പെട്ടവളേ ഒന്ന് വായിക്കുവാൻ “

എന്ന് ചോദിച്ച് ഞാൻ ഞങ്ങൾക്കിടയിലെ മഞ്ഞുകട്ട ഉടച്ചുകളഞ്ഞയുടനെയുണ്ടവൾ ...

 ഡച്ചുഭാഷയുടെ ചുവയുള്ള ആംഗലേയത്തിൽ

“ ഷുവർ ഡാർലിങ്ങ് ..ഹാവെ ലുക്ക്“

എന്ന് ചൊല്ലിയാടി കുമ്മിയടിച്ച് ബാഗ് തുറന്ന്
ഒരു ‘ഗൂഗുൾ നെക്സസ്സിന്റെ  ടാബലറ്റ് ‘ എനിക്കെടുത്ത് നീട്ടി.

കുറുക്കന്റെ കൈയ്യിൽ ആമയെ കിട്ടിയ മാതിരി
ഞാനതിട്ട് തിരിച്ചും മറിച്ചും നോക്കുന്നതുകണ്ടിട്ടാകാം...

 അവളന്റെ ചാരത്ത് വന്ന് ആ ടാബലെറ്റിൽ , ഒരൊറ്റ
ടച്ച് കൊണ്ട് അതിലെ ഡച്ച്  ലിപി മാറ്റി , ഇംഗ്ലീഷാക്കി തന്നിട്ട്
“നിനക്കേത് പത്രമാണ് വേണ്ടെ ഗെഡീ“  എന്ന് ചോദിച്ച് ...

 കരുതി കൂട്ടിയല്ലെങ്കിലും ...
അവളുടെ ശരീരത്തിലെ ചില ഭാഗങ്ങളൊക്കെ
എന്റെ മേത്ത് മുട്ടിച്ച് ആ പത്തിഞ്ച് വലിപ്പമുള്ള  ടാബലെറ്റിന്റെ
ഉപയോഗക്രമങ്ങൾ പലതും വിശദീകരിച്ച് എന്നെ വല്ലാതെ ഹാലിളക്കി കൊണ്ടിരുന്നു...

ചുടുരാജ്യത്തുനിന്ന് വന്ന നമ്മളൊക്കെ പെട്രോളെഞ്ചിൻ സ്റ്റാർട്ടാവുന്ന
കണക്ക് ചടുപിടുന്നനേ പ്രവർത്തന ക്ഷമമായി തീരുന്ന ജനുസ്സിൽ പെട്ടവരല്ലേ...

“ചൂടുകൂടിയാൽ  ‘കടി’  കൂടുമെന്നാണല്ലോ ചൊല്ല്  “.. അല്ലേ ...
അതൊന്നും ഈ നെതർലാന്റുകാരിക്കറിയില്ലല്ലോ...!

വെറുമൊരു തണുപ്പുരാജ്യമായ ഹോളണ്ടുകാരൊക്കെ
തനി ഡീസലെഞ്ചിൻ കണക്കല്ലേ അല്ലേ ...
മെതിയെ ചൂടാക്കി ചൂടാക്കി സ്റ്റാർട്ടാക്കണം....!

എന്തിന് പറയാൻ ആ ഉടയാടകൾക്കുള്ളിലെ മാദകത്വവും ഒപ്പമുള്ള തൊടലും , മറ്റും നമ്മുടെ നാട്ടിലെങ്ങാനുമാണ് വെച്ച് നടന്നെതെങ്കിൽ

 ‘എപ്പ്യോ ഒരു പീഡനം നടന്നൂ
എന്ന് ചോദിച്ചാൽ മതിയല്ലോ ..അല്ലേ..!‘

അന്നത്തെ ആ ഹോളണ്ട് മസാലക്കഥാ വിശേഷങ്ങൾ വിളമ്പുന്നതിന് മുമ്പ് ഇതിലെ ഒരു മുഖ്യകഥാപാത്രത്തെ ഒന്ന് വിശദമായിട്ട് തന്നെ പരിചപ്പെടുത്താം ...

ആരാണതെന്നറിയാമോ..?

വെറുമൊരു ‘ടാബലെറ്റ്’..!

പിന്നീട് ഞങ്ങൾ രണ്ടുപേരും കൂടി ടാബലെറ്റ്കളുടെ ഷോറൂമുകളിൽ പോയതും ,
ആയതിന്റെ പലയുപയോഗക്രമങ്ങക്ക് എനിക്കവൾ ടീച്ചറായതും, അതിൽ കൂടിനടത്താവുന്ന
പല എടവാടുകളെകുറിച്ചെല്ലാമവൾ ഗൃഹപാഠങ്ങള്‍  നടത്തിയതും, അങ്ങിനെ പലതും പലതും,...എല്ലാം ഞാൻ ഈ പരിചയപ്പെടുത്തലിന് ശേഷം പറയാം കേട്ടോ


അതുകൊണ്ട് ഈ ഗുളിക കാര്യങ്ങളിലേക്കന്നെ തിരിച്ചു വരാം...

ലണ്ടനിലൊക്കെ ഇപ്പോൾ കാണുന്ന സ്ഥിതി
വിശേഷങ്ങളിൽ നിന്നും നമുക്ക് തുടങ്ങാം അല്ലേ ...

ഇവിടെ റെയിൽവേ / ട്യൂബ് സ്റ്റേഷനുകളിലും മറ്റും വെറുതെ
കിട്ടിയിരുന്ന പത്രങ്ങളൊക്കെ രാവിലെ 8 മണിക്ക് ശേഷം തീർന്നു
പോകുമായിരുന്ന അവസ്ഥമാറിയിട്ട് ഇപ്പോൾ 10 മണിക്ക് ശേഷവും
അവയൊക്കെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്... !

ആരുമൊന്നും പത്രങ്ങളൊന്നും പണ്ടത്തെപ്പോൽ
വായിക്കുന്നില്ല എന്നല്ല ഇതിനർത്ഥം കേട്ടൊ.

വായനകൾ കൂടി പോയതാണ്... സ്റ്റേഷനിൽ നിന്നും പത്രം
എടുക്കാത്തവർ തൊട്ട് , വീട്ടിലിരിക്കുന്നവർ വരെ ഇപ്പോൾ സകലമാന
പത്രങ്ങളും , വാരികകളും , മാസികളും വായിച്ചുകൂട്ടുന്നത് സ്വന്തം ‘വായനാ
ടാബലെറ്റു‘കളിൽ കൂടിയാണെന്ന് മാത്രം..!

മാധ്യമങ്ങൾ മാത്രമല്ല ...; ഇപ്പോൾ പല പുസ്തകപ്രസാധകരും അവരുടെ
ഒട്ടുമിക്ക പഴയതും, പുതിയതുമായ പ്രസിദ്ധീകരണങ്ങളും ഈ ‘വായനാ ഇ-ടാബലെറ്റു‘
കളിൽ കൂടി വിതരണം നടത്തി തുടങ്ങി.

എന്തിന് പറയാൻ പല എഴുത്തുകാരുടെയും , പോപ്പുലർ ബ്ലോഗേഴ്സിന്റെയും മറ്റും  ആർട്ടിക്കിൾസ് വരെ പല ‘ടാബലെറ്റുപ്രായോജക‘ർ സ്വന്തമാക്കി അവരുടെ ഉപയോക്താക്കൾക്ക് മാത്രം പരിമിതി പെടുത്തുന്ന രീതികളും അവലംബിച്ചു തുടങ്ങി...!


ശാസ്ത്രം പറയുന്നത് 200 ലക്ഷം കൊല്ലം മുമ്പാണ് മനുഷ്യന്റെ രൂപം ഭൂമിയിൽ പരിണാമം കൈവരിച്ച് ഉടലെടുത്തത്
എന്നാണ് , അതിന് ശേഷം 20 ലക്ഷം കൊല്ലങ്ങൾ കഴിഞ്ഞപ്പോഴാണെത്രെ
അവർക്കെല്ലാം ഇത്തിരി മനുഷ്യത്വം കൈവന്നത്.
പിന്നീട് 2 ലക്ഷം കൊല്ലങ്ങൾക്ക് ശേഷമേ ബുദ്ധിവികാസം
അവരുടെയൊക്കെ തലച്ചോറിൽ വികസിച്ചുള്ളൂ പോലും...
അതിന് ശേഷം 20000 കൊല്ലത്തിന് ശേഷമാണെത്രെ
അവർക്കൊക്കെ ബുദ്ധിയുപയോഗിക്കാനുള്ള ബോധം വന്നത് ...!

അങ്ങിനെയങ്ങിനെ മനുഷ്യൻ അവന് വേണ്ടതും
വേണ്ടാത്തതുമായ ഭക്ഷണം , ഭാഷ , പാർപ്പിടം , ആയുധം , രാജ്യം , ... , .
മുതലായ  പല പല കാര്യങ്ങളും ഒറ്റക്കും, കൂട്ടമായും കണ്ടുപിടിക്കുകയൊ ,
സൃഷ്ട്ടിച്ചെടുക്കുകയോ  ചെയ്തു...

തുടർന്ന് ഏതാണ്ട് 20000 കൊല്ലമായി
മനുഷ്യൻ പുരോഗതിയിൽ നിന്നും പുരോഗതികളിലേക്ക്
അടിവെച്ചടിവെച്ച്  പതിയനേ കയറിക്കൊണ്ടിരിക്കുകയായിരുന്നു.!


അതിൽ അവസാനത്തെ 2000
വർഷങ്ങളിൽ അവരെല്ലാം ആധുനിക മനുഷ്യസമുദായങ്ങളായി മാറി ...
ഭൂമിയിലെ ഏറ്റവും ഉന്നത ജീവിതശ്രേണി
കൈ വരിച്ച ജീവജാലകങ്ങളായി മാറി..!

പക്ഷേ അവസാനത്തെ  ഈ 200 വർഷം മനുഷ്യകുലത്തിലുണ്ടായിരുന്നവർ വളരെ അത്ഭുതകരമായ  പല നവീനമായ കണ്ടുപിടുത്തങ്ങളും നടത്തി...

അവയൊക്കെ ജീവിതത്തിന്റെ നന്മക്കുവേണ്ടിയും ...
തിന്മക്ക് വേണ്ടിയും  ഉപയോഗിച്ച് തുടങ്ങിയപ്പോൾ മുതലാണ്
അവരൊക്കെ ഇന്നത്തെ അത്യന്താധുനിക മനുഷ്യര്യായി തീർന്ന ഘടകങ്ങൾ
എന്നാണ്  ശാസ്ത്രങ്ങൾ ഇന്ന് വരെ നമ്മൾക്കൊക്കെ പറഞ്ഞു തന്നത്.!

അതിൽ ഏറ്റവും അടിവരയിടേണ്ട കണ്ടുപിടുത്തങ്ങളായി
കണക്കാക്കുന്നത് കഴിഞ്ഞ 20 വർഷങ്ങളിൽ ഇലക്ട്രോണിക്
കമ്മ്യൂണിക്കേഷൻ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളാണെത്രെ...!!

ഒച്ചിഴയുന്നന്ന വേഗത്തിൽ
നിന്നും ചീറ്റപ്പുലിയോടുന്ന വേഗത്തിലാണ് പോലും  , ഈ രംഗത്തൊക്കെ പുതുപുത്തൻ സാങ്കേതികതയുമായി നവീന ഇലക്ട്രോണിക് ഡിവൈസുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്..!


അത്തരത്തിൽ പെട്ട ഉപകരണങ്ങളാണല്ലോ
ഇന്നത്തെ പുതിയ  പുത്തൻ മൊബൈയിൽ ഫോണുകളും , ടാബലെറ്റുകളും മറ്റും .. അല്ലേ

നമ്മുടെയൊക്കെ കൈവെള്ളയിൽ
വെച്ചൊന്ന് ടച്ചുചെയ്താൽ ലോകത്തിലെ
സകലമാന അറിവുകളും നമ്മളെ മനസ്സിലാക്കി
തരുന്ന സർവ്വ വിജ്ഞാന ഗുളികകൾ അഥവാ ടാബെലെറ്റുകൾ ..!


ആദ്യമൊക്കെ ഡെസ്ക് ടോപ്പിലും , പിന്നീട് ലാപ് ടോപ്പിലും ചെയ്തുകൊണ്ടിരുന്ന
ഏത് കാര്യങ്ങളും വരെ ഇപ്പോൾ ഈ കൊച്ച്  ടാബലെറ്റുകളിലും , മൊബൈയിൽ ഫോണുകളിലും നമ്മൾക്കൊക്കെ ചെയ്യാവുന്ന സ്ഥിതി വിശേഷങ്ങളിലേക്ക് ശാസ്ത്രഞ്ജർ ഇത്തരം ഉപകരണങ്ങളെ വാർത്തെടുത്തു...!

പത്രത്താളുകൾ പോലെ ഉപയോഗിച്ചശേഷം ചുരുട്ടിമടക്കി
കൊണ്ട് പോകാവുന്ന ടാബലെറ്റുകൾ വരെ പുറത്തിറങ്ങിക്കഴിഞ്ഞൂ ...!


ഇനി അടുത്തു തന്നെ  ‘അൾട്രാ - എച് ഡി ’ സ്ക്രീനുള്ള  പല ടാബലെറ്റുകളടക്കം ,
 മൊബൈൽ കം ടാബലെറ്റ് വാച്ച്കൾ‘ വരെ വിപണിയിലിറക്കാനുള്ള പരിപാടിയിലാണ്
ആപ്പിൾ , ഗൂഗിൾ , നോക്കിയ , സാംസംങ്ങ് ,..മുതലായ ഈ രംഗത്തുള്ള പേരെടുത്ത  കമ്പനികൾ ..!വായനയും , എഴുത്തും മാത്രമല്ല ...
കലാ-കായിക രംഗവും , രാഷ്ട്രീയ
രംഗമടക്കം.... അങ്ങിനെ മനുഷ്യന്റെ
പ്രവർത്തന മേഖലയിലുള്ള സകലമാന ഇടപാടുകളും ...
ഈ ഇലക്ട്രോണിക് യുഗത്തിലെ
ഇത്തരം വിപ്ലവത്തിന്റെ അലയടികൾ ഏറ്റ് ; ഇരട്ടിയിലധികം വികാസം പ്രാപിച്ചു എന്നാണ് ഇപ്പോൾ ശാസ്ത്രം വിലയിരുത്തുന്നത്...

രണ്ട് കൊല്ലം മുമ്പൊക്കെയെനിക്ക് ,
 കൊണ്ട് നടക്കുവാൻ ഒരു ബ്ലാക്ക്ബെറി ഡീലക്സൊ,  സാംസംങ്ങ് ഗാലക്സിയോ ,
ഒരു ഐ-ഫോൺ 1 - ഓ ; ഒപ്പം വായിക്കുവാൻ ഒരു കിന്റലേ ടാബലറ്റോ കിട്ടിയിരിരുന്നെങ്കിൽ എന്ന് കൊതി പൂണ്ട് നടന്നിരുന്ന  ഞാൻ ...

ആറുമാസത്തിന് ശേഷം വളരെ ബുദ്ധിമുട്ടിയാണെങ്കിലും
ഒരു ‘എച്.ഡി.സി .ഡിസയർ മൊബൈലും  , ‘കിൻഡ്ലേയുടെ പുത്തൻ വായന വേർഷനും‘  കരസ്ഥമാക്കിയപ്പോൾ  ഇവിടത്തെ
രാജകുമാരിയുടെ സോദരി , ചെമ്പ് ചരക്ക്  ‘പിപ്പ മിഡിൽട്ടണിനെ യൊക്കെ‘
ഗേൾഫ്രന്റായും , ലവ്വറായുമൊക്കെ കിട്ടിയ പ്രതീതിയായിരുന്നു...!

പക്ഷേ ഇപ്പോൾ മിത്രങ്ങളുടേയും മറ്റുമൊക്കെ കൈയ്യിൽ ഐഫോൺ 5 ഉം,
സംസംങ്ങ് ഗാലക്സി എസ് 3 യും , ഗൂഗിൾ നെക്സസ് 10‘ മൊക്കെ കാണൂമ്പോൾ
‘ഡേഷ് ‘പോയ അണ്ണാനെ പോലെ ഇരിക്കുകയാണ്...ഞാൻ..!


എനിക്ക് മാത്രമല്ല ...
ഇതേ തരത്തിലുലുള്ള പുതു
പുത്തൻ മൊബൈൽ ഫോണുകളും ,
സർവ്വ വിജ്ഞാന കോശങ്ങളായ ടാബലെറ്റുകളുമൊക്കെ സ്വന്തമാക്കി രണ്ടുമൂന്നുമാസത്തിന് ശേഷം ; ആയതിന്റെയൊക്കെ  നവീന മോഡലുകൾ മറ്റുള്ളവരുടെ കൈവശം കാണൂമ്പോൾ ഏവരുടേയും ‘ഡേഷ് ‘  ഇതുപോലെ പോകുന്നുണ്ടായിരിക്കുമല്ലോ അല്ലേ ..കൂട്ടരേ...!


ഇപ്പോളിതാ ഞങ്ങളുടെ കമ്പനി...
 എല്ലാ വർക്കുകളും അപ്പപ്പോൾ അപ്ഡേറ്റ്
ചെയ്ത് കാര്യങ്ങളൊക്കെ സുഖമമാക്കുന്നതിന്
വേണ്ടി ഞങ്ങളെല്ലാ ചാരന്മാർക്കും , ചാരത്തികൾക്കും
ഓരോ സാംസംങ്ങ് ഗാലക്സി നോട്ട് - 10.1   ടാബലെറ്റും , ഗൂഗിൾ നെക്സസ് എൽ.ജി 4 മൊബൈയിൽ ഫോണും ലോണായി തന്നിരിക്കുകയാണ്...!

രണ്ട് കൊല്ലത്തിനുള്ളിൽ കമ്പനിയിൽ നിന്നും
വിട്ടുപോകുകയോ, പുറത്താക്കുകയോ ചെയ്താൽ
600 പൌണ്ട് കമ്പനി ഈടാക്കുമെന്ന വ്യവസ്ഥയിൽ...!

ഈ കുന്ത്രാണ്ടങ്ങളുടെയൊന്നും
10 ശതമാനം ഡാറ്റകളും, ഉപഭോഗങ്ങളുമൊന്നും
ഞങ്ങൾ മിക്കവരും ഉപയോഗിക്കുന്നില്ലാ എന്നത് ഒരു വാസ്തവമാണ് ....


സത്യം പറഞ്ഞാൽ എന്നെപ്പോലെയുള്ള ഒരു
മണ്ടന് ബാക്കിയുള്ള 90 ശതമാനം  ഉപയോഗിക്കുവാൻ
വശമില്ലായെന്നതും ഇതിനർത്ഥമുണ്ട് കേട്ടൊ.

എങ്കിലും കൊരങ്ങന്റെ
കൈയ്യിൽ പൊളിയാതേങ്ങ കിട്ടിയ പോലെ ,

യഥാർത്ഥ കുരങ്ങന്മാരുടെ മുമ്പിലെങ്കിലും

“ കണ്ടടാ  ക്ടാങ്ങളേ എനിക്ക് തേങ്ങ്യ കിട്ടീത്”

എന്ന് പത്രാസ് പറഞ്ഞ് ഇതെല്ലാം പൊക്കിപ്പിടിച്ച് നടക്കാലൊ ..അല്ലേ

അമ്പടാ ഞാനേ ..!

അയ്യോ അടയ്ക്കാത്ത ടാപ്പിൽ നിന്നും  വെള്ളം പോകുന്ന
പോലെ ഈ ടാബലെറ്റെഴുത്ത് വല്ലാതെ ഒഴുകിവന്നു അല്ലേ ...

ഇനിയെന്നാൽ
തൽക്കാലം നിറുത്താം..അല്ലേ
പിന്നെ  ഐ-പാഡ് , ടാബലെറ്റ്
വായനകളെ കുറിച്ച് ഞാൻ ഏതാണ്ട്
രണ്ട് കൊല്ലം മുമ്പ് പടച്ചുവിട്ട  ഈ  
വെറും വായനാ വിവങ്ങൾ
ഇതിന് പിന്നോടിയായി  താല്പര്യമുള്ളവർക്ക്
കൂട്ടി വായിക്കാം കേട്ടൊ

അനിയത്തിയേ കാണിച്ച് ചേച്ചിയേ കെട്ടിച്ച പോലെയായി കാര്യങ്ങൾ അല്ലേ

ഹോളണ്ട് മസാലാന്ന് പറഞ്ഞിട്ട്...വെറുമൊരു തേങ്ങ്യാ-ടാബ് ചമ്മന്തി അല്ലേ

മറ്റേ മസാല കൂട്ടുകളെല്ലാം  ഇത്തിരി കൂടി നന്നായി മൂക്കാനുണ്ട്...

ഹായ്... എന്നിട്ട് നല്ല മസാല മണം പുറത്ത് വരട്ടേ..!

അപ്പോളതൊക്കെ   തീർച്ചയായും വിളമ്പി തരാം കേട്ടൊ കൂട്ടരെ
                ( വെജിറ്റേറിയൻസ് ..ജാഗ്രതൈ..! )


63 comments:

ബിലാത്തിപട്ടണം Muralee Mukundan said...

പ്രിയപ്പെട്ടവരെ ‘ഹോളണ്ട് മസാലാ അഥവാ ഒരു ഡച്ചുമസാലക്കഥ ..! ‘
എന്നൊരു അനുഭവ കുറിപ്പ് കഴിഞ്ഞ ഒക്ടോബർ മാസം ഡ്രാഫ്റ്റായി എഴുതിവെച്ചിരുന്നതാണ് ,
ഒപ്പം പുതിയ ടാബലെറ്റും മൊബൈയിലുമൊക്കെ കമ്പനിയിൽ നിന്നും കിട്ടിയപ്പോൾ അതിനെ കുറിച്ചും
കുറച്ചെഴുതിവെച്ചു...
പക്ഷേ പല വിധതിരക്കുകൾ കാരണം ആയതൊന്നും പോസ്റ്റ് ചെയ്തിരുന്നില്ല...
എന്നാൽ ഇന്നലെ ബൂലോഗ വായനക്കിടയിൽ ആ ഡച്ച് മസാല അറിയാതെ പബ്ലിഷായി പോയി..
എന്നാലിനി രണ്ടും കൂടി ഏച്ച് കെട്ടാമെന്ന് വെച്ചു...!
വല്ലാതെ മുഴച്ചിരിക്കുമെന്നറിയാം...
ചുമ്മാ...ക്ഷമീര്..

റിനി ശബരി said...

""മനുഷ്യനേ പെട്രോള്‍ എഞ്ചിന്‍ പൊലെ ചൂടാക്കിയിട്ട്
ചതിച്ച കശ്മല .. മാപ്പില്ല ""
അല്ല മുരളിയേട്ടാ , ഈ ഡീസല്‍ എഞ്ചിന്‍
അങ്ങനെയാ , ചൂടാക്കി ചൂടാക്കി സ്റ്റാര്‍ട്ട് ആക്കണോ ..
എനിക്കറിയാന്‍ മേല , ഞാന്‍ പെട്രോളിലേ ഓടിച്ചിട്ടുള്ളു :)
...................................................................................................
ഇന്നലേ ഞങ്ങളുടെ കമ്പനിയുടെ ഒരു ചടങ്ങിന്‍ മലപ്പുറം
ജില്ലയിലേ കൊണ്ടോട്ടിയില്‍ പൊയി ,
വന്നവരും പൊയവര്‍ക്കും എല്ലാവരുടെ കൈയ്യിലും
ഐപാടും , സാംസംങ് ടാബും , ഇത്തിരി ആഡംബരമായീ
ഇടക്ക് ഉപയോഗിച്ചിരുന്ന ലാപ്പ് ടോപ്പ് കാണാനേയില്ല ..
അതു കൊണ്ട് ഞാന്‍ എന്റെ ലാപ്പ് പതിയെ
വണ്ടിയില്‍ കൊണ്ട് ഒളിച്ച് വച്ചൂ ..
പരിപാട് കഴിഞ്ഞ് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പൊള്‍
നോട്ടിഫികേഷനും വന്നു , എല്ലാ ഫോട്ടൊസും എഫ് ബിയില്‍
ഇട്ടു കഴിഞ്ഞു ആണ്‍ കുട്ടികള്‍ .. കാലത്തിന്റെ പൊക്ക്
ഭയങ്കരം തന്നെ , ടെക്നോളജിയുടെ കുതിച്ച് ചാട്ടം
വിശ്വസ്സിക്കുവാന്‍ കഴിയില്ലാത്തവിധവും ..
ഞാനും " ബിരിയാണി " തിന്നുന്നത് അതിലൂടെ
തന്നെയെങ്കിലും , ഇതൊക്കെ ഒരുമതിരി പൊക്കായി പൊയീ ..
വെള്ളക്കയും , ഈര്‍ക്കിലും കൊണ്ട് കളിച്ച നമ്മള്‍ക്ക്
നമ്മുടെ മക്കള്‍ക്ക് ഇപ്പൊള്‍ വേണ്ടത് ഐഫോണും ഐ പാടും ..
ദേവേ .. എല്ലാം നല്ലതിനാവട്ടെ , ടൂര്‍ കഴിഞ്ഞൊന്നു കാണണം ..

ajith said...

അന്യായചതിയായിപ്പോയി കേട്ടോ
ടാബ് ലറ്റിനെപ്പറ്റി പറയാനാണോ ഡച്ചുകാരിയെപ്പറ്റി പറഞ്ഞ് തുടങ്ങിയത്.

ആനകൊടുത്താലും കിളിയേ...!!

മുല്ല said...

ഹ ഹ..മുകുന്ദൻ ജീ..., ഇതെങ്ങാനും കേരളത്തിലായിരുന്നെൽ..

vettathan g said...

രണ്ടു ദിവസമായി ഹോളണ്ട് മസാല തപ്പി നടക്കുന്നു. മൂത്തോട്ടെ. അത് കഴിഞ്ഞു വിളമ്പിയാല്‍ മതി.

പട്ടേപ്പാടം റാംജി said...

എന്തെങ്കിലും ഒന്ന് കിട്ടി പെട്ടെന്ന് അതൊന്നു മനസ്സിലാക്കിവരുമ്പോഴേക്കും ദാ വേറൊരു കുന്ത്രാണ്ടം വരുന്നു. ഒടനെ അതുമ്മേ ചാടിപ്പിടിക്കും. ചുരുക്കിപ്പറഞ്ഞാല്‍ കൊരങ്ങന്റെ കയ്യില്‍ പൂമാല കിട്ടുന്നതുപോലെ. മര്യാദക്ക് ഒന്ന് മനസ്സിലാക്കാമെന്നു വെച്ചാല്‍ സമ്മതിക്കാതെ....
എന്നാലും ഇത്തിരീശ്ശെ ഒക്കെ മനസ്സിലാവുന്നുണ്ട്. ഇനിപ്പോ അത്രേം മതി.
എന്തായാലും അധികം വൈകിക്കാതെ മറ്റേ വിവരം കൂടി എഴുതിയേക്ക്

Cv Thankappan said...
This comment has been removed by the author.
Cv Thankappan said...

വിഞാനപ്രദമായ വിഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചു.
നമ്ക്കൊക്കെ എത്താത്ത കൊമ്പിലെ
പുളിയ്ക്കുന്ന മുന്തിരിയാണേലും.....
വിഭവങ്ങള്‍ക്കായി കാത്തിരിക്കും...
ആശംസകളോടെ

P V Ariel said...

ഹോളണ്ട്‌ കഥ പറയാന്‍ പോയ ആള്‍ ഡച്ചുകാരിയുടെ കഥയും ‘ഗൂഗുൾ നെക്സസ്സിന്റെ ടാബലറ്റ് വിശേഷങ്ങളും ഇവിടെ രസകരമായി അവതരിപ്പിച്ചു,

ഒപ്പം കൊടുത്ത ലിങ്കുകള്‍ ചില വിവരങ്ങള്‍കൂടി പകര്‍ന്നു തന്നു പക്ഷെ 200 ലക്ഷം ലിങ്ക് ആ പരിണാമക്കഥ ശുദ്ധ ഭോഷത്വം തന്നെ. ഏതായാലും പുതിയ പരിണാമം വിശേഷിച്ചും ഇലക്ട്രോണിക്ക് മേഖലയിലെ മാറ്റങ്ങള്‍ ആരേയും വിശേഷിച്ചു നമ്മെപ്പോലുള്ള പഴയ തലമുറയെ ആശ്ച് ര്യ ചകിതരാക്കിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ! ഏതായാലും കഥയുടെ രണ്ടാം ഭാഗത്തിനായി അര്ര്തിയോടെ കാത്തിരിക്കുന്നു, ഏതു തരം ബോംബാണോ ഇനി പൊട്ടാനും തൊടാനും പോകുന്നതെന്നോര്‍ത്തുള്ള ഒരു ആകാംക്ഷ അത്ര തന്നേ! സംഭവങ്ങളും ചരിത്രങ്ങളും നന്നായി രസകരമായി പറഞ്ഞു കേട്ടോ! പോരട്ടെ പുത്തെന്‍ ബിലാത്തി വിശേഷങ്ങള്‍. ആശംസകള്‍

ജീവി കരിവെള്ളൂർ said...

ചാരന്മാരുടെ പണി കൂടിക്കൂടി വരികയാണെന്ന് തോന്നുന്നല്ലോ; പോസ്റ്റുകൾക്കിടയിലെ ഇടവേള.

മസാല കഴിച്ചതിന്റെ ഏനക്കേട് മാറാനായിരിക്കും ഗുളിക തന്നത് അല്ലേ ;). ബാക്കീംകൂടെ പോരട്ടെ എന്നിട്ട് ഗുളിക കഴിക്കാം

Junaith Aboobaker said...

ഹഹഹ മുരളിയേട്ടാ ഗുളികയുടെ ആവശ്യം ലവലേശമില്ല...നല്ല അസ്സൽ പരിചയപ്പെടുത്തൽ

ബിലാത്തിപട്ടണം Muralee Mukundan said...

ഒരു നീണ്ട ഇടവേളക്ക് ശേഷം ഡച്ചുകാരെന്നറിയപ്പെടുന്ന നെതർലാന്റെന്ന ഹോളണ്ടുകായിയായ എന്റെ ഒരു പുത്തൻ കൂട്ടുകാരിയുമൊത്തുള്ള ചുറ്റി കളികൾ കുറിക്കാൻ വന്നിട്ട് ആയതൊക്കെ കൂട് വിട്ട് കൂടുമാറ്റം നടത്തുന്ന ഒരു മാജിക് ട്രിക് പോലെ അതിനെയൊരു ടാബലെറ്റ് ടാബ്ലോയാക്കി മാറ്റിയിട്ട് പോസ്റ്റിട്ടിട്ടും...

ഇപ്പോഴും എന്നെ ഒട്ടും മറക്കാതെ ആദ്യമായോടിവന്ന് സ്നേഹത്തോടെ...
അഭിപ്രായങ്ങൾ അറിയിച്ച
പ്രിയപ്പെട്ട റിനി ശബരിക്കും
പ്രിയമുള്ള അജിത്ത് ഭായിക്കും
പ്രിയപ്പെട്ട യാസ്മിനും
പ്രിയമുള്ള വെട്ടത്താൻ സാറിനും
പ്രിയപ്പെട്ട റാംജി ഭായിക്കും
പ്രിയമുള്ള തങ്കപ്പൻ സാറിനും
പ്രിയപ്പെട്ട ഫിലിപ്പ് ഭായിക്കും
പ്രിയമുള്ള ഗോവിന്ദരാജിനും പിന്നെ
പ്രിയപ്പെട്ട ജൂനിയാത് അബൂബക്കറിനുമൊക്കെ ഒത്തിരിയൊത്തിരി നന്ദി കേട്ടൊ കൂട്ടരേ

Villagemaan/വില്ലേജ്മാന്‍ said...

ഡച്ചുകാരിക്കെന്തു സംഭവിച്ചു ! അത് പറ...ടാബ് ലറ്റും കഫ് സിറപ്പും ഒക്കെ നമുക്ക് പിന്നേം കഴിക്കാം ഭായ് !

അംജിത് said...

പ്രതിഷേധം ഘോരഘോരമായി അറിയിച്ചു കൊള്ളുന്നു.

എവിടെ പോയീ ഡാനിഷ് വനിത??
എവിടെ പോയീ ചൂടന്‍ കഥകള്‍ ??
പൂഴ്ത്തി വെച്ച കഥകള്‍ ഉടനെ
പുറത്തെടുക്കൂ മുരളീ ഭായ് (വൃത്തം - മുദ്രാവാക്യം)

മുഴയ്ക്കാന്‍ പാകത്തില്‍ എച്ചുകെട്ടല്‍ ഒന്നും ഇല്ല. അത് കൊണ്ട് തന്നെ ക്ഷമിക്കുന്നുമില്ല. ;-)

ഗുളികകള്‍ എത്രകാലത്തേക്ക് ചൂടാറാതെ നില്‍ക്കും എന്ന് കണ്ടറിയാം. ലാടവൈദ്യന്മാര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

കൊച്ചു കൊച്ചീച്ചി said...

പിപ്പാ മിഡില്‍റ്റന്‍ എന്തൂട്ട് ചെമ്പാന്നാ ഈ പറേണേ? ഈ ബിലാത്തീക്കെടന്ന് ഇങ്ങേരടെ സൌന്ദര്യബോധമൊക്കെ കൊളായീന്നാ തോന്നണേ. (പണ്ട് Love Actually എന്നു പേരുള്ള ഒരു ബ്രിട്ടീഷ് സിനിമ കണ്ടിരുന്നു. അതിലെ ഒരു കഥാപാത്രം നല്ലഒരു പെണ്ണു കിട്ടാനായി അമേരിക്കയ്ക്ക് വണ്ടികയറിയത് രസകരമായി കാണിച്ചിരുന്നു. അങ്ങനെയാണ് മനസ്സിലായത് ഈ ബിലാത്തിക്കാരെയൊന്നും കാണാന്‍ കൊള്ളില്ല്യാന്ന്).

താങ്കള്‍ പറഞ്ഞത് ശരിയാണ്. അച്ചടിച്ചിറക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കാലം കഴിഞ്ഞു. ന്യൂസ് വീക്ക് മാഗസീന്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്രസിദ്ധീകരണമാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ മുതലാളി പറഞ്ഞത് അച്ചടിക്കുമാത്രമായി അവര്‍ നാല്പതു മില്ല്യണ്‍ ഡോളര്‍ ചിലവാക്കിയിരുന്നുവെന്നാണ്.

എനിക്ക് സ്വന്തമായി ടാബ്ലറ്റ് ഇല്ല എങ്കിലും വിലകുറയുന്ന മുറയ്ക്ക് ഒരെണ്ണം വാങ്ങണം.

Anonymous said...

Super....ohmmm.tabbalataaya namaha.....
പക്ഷേ അവസാനത്തെ ഈ 200 വർഷം മനുഷ്യകുലത്തിലുണ്ടായിരുന്നവർ വളരെ അത്ഭുതകരമായ പല നവീനമായ കണ്ടുപിടുത്തങ്ങളും നടത്തി അവയൊക്കെ ജീവിതത്തിന്റെ
നന്മക്കുവേണ്ടിയും ,
തിന്മക്ക് വേണ്ടിയും
ഉപയോഗിച്ച് തുടങ്ങിയപ്പോൾ മുതലാണ്
അവരൊക്കെ ഇന്നത്തെ അത്യന്താധുനിക മനുഷ്യര്യായി തീർന്ന ഘടകങ്ങൾ എന്നാണ് ശാസ്ത്രങ്ങൾ ഇന്ന് വരെ നമ്മൾക്കൊക്കെ പറഞ്ഞു തന്നത്.!

By
K.P.Raghulal

chithrangada said...

muralichettan,
wish you a very happy new year!!!!
pinne masala magic nannaayi..........

വിനുവേട്ടന്‍ said...

ഇത് അന്യായ ചതിയായിപ്പോയി...

AFRICAN MALLU said...

ചങ്ങായി എന്തോ ചൂടന്‍ സംഭവാന്നു കരുതി വന്നതാ ആകെ ...ടെവെലായി

കാഴ്ചകളിലൂടെ said...

മനുഷ്യനെ വടിയാക്കല്ലേ ഭായ് . ടാബ്ലെടിനെ പറ്റി ഒക്കെ പിന്നെ പറയാം . ആദ്യം ദുച്ച്കാരിയെ പറ്റീ പറ

Sukanya said...

ഇവിടെ ആകാശ്‌ എന്ന് പേരിട്ട ഈ ടാബ്ലെറ്റ്‌ വഴിയാണ് ഈയിടെ ഞങ്ങള്‍ സെന്‍സസ് ജോലികള്‍
എളുപ്പമാക്കിയത്.
ഒട്ടേറെ വിവരങ്ങള്‍ ഈ മസാലക്കഥ?യിലൂടെ ലഭിച്ചു.

ബിലാത്തിപട്ടണം Muralee Mukundan said...

ദിലീപ് അഭിനയിച്ച സ്പാനിഷ്
മാസാല എന്നോ റിലീസായി..

പക്ഷേ ഈ ഹോളണ്ട് മസാല ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്..!


ഏത് കഥയിലും ഒരു പരിണാമഗുപ്തി വേണ്ടേ അതൊന്നവസാനിപ്പിക്കുവാൻ...
ഈ മസാലക്കഥയിലെ ഒരു അവിഭാജ്യ ഘടകമാണ് ഇതിലെയൊരു മുഖ്യകഥാപാത്രമായ ടാബലെറ്റ്..!
അപ്പോൾ ആയതിന്റെ ചിലപ്രയോജനനങ്ങളെ കുറിച്ചൊന്നും അറിയാതെ ഇക്കഥയിലേക്ക് പ്രവേശിച്ചിട്ട് കാര്യമില്ല..
അതുകൊണ്ട് ഈ ചതിയും ,വടിയാക്കലും ,ടെവലും,പ്രതിഷേദത്തിന് വകയൊരിക്കയതുമൊക്കെ ഒട്ടും കരുതിക്കൂട്ടിയല്ലാ കേട്ടൊ

പിന്നെ വീണ്ടും ഇവിടെ വിരുന്നെത്തിയ
പ്രിയപ്പെട്ട ശശിഭായ്
പ്രിയമുള്ള അംജിത്
പ്രിയപ്പെട്ട കൊച്ച് കൊച്ചീച്ചി
പ്രിയമുള്ള രഘുലാൽ
പ്രിയപ്പെട്ട ചിത്രാംഗദ
പ്രിയമുള്ള വിനുവേട്ടൻ
പ്രിയപ്പെട്ട സജിത്ത്
പ്രിയമുള്ള സജീവ്
പ്രിയപ്പെട്ട സുകന്യാജി മുതൽ ഏവർക്കും ഒത്തിരി നന്ദി കേട്ടൊ കൂട്ടരെ

വീ കെ said...

ചൂടൻ വിവരങ്ങൾ ചൂടോടെ വായിക്കണമല്ലൊ. ഞാനിത്തിരി വൈകിയെങ്കിലും, ചൂടൊന്നും കാണാത്തതുകൊണ്ട് സങ്കടമില്ല. ചൂടിനു മുൻപൊരു മുന്നൊരുക്കമാണല്ലെ..?

മോബൈലിന്റെ ഉപയോഗത്തിന്റെ നാലിലൊന്നു പോലും വാസ്തവത്തിൽ ഉപയോഗിക്കുന്നില്ല അധികം പേരും. പിന്നെ എല്ലാവരുടേയും കയ്യിലുണ്ടല്ലൊ. എന്നാപ്പിന്നെ ഒരെണ്ണം എന്റേം കയ്യിലിരിക്കട്ടെ എന്ന മനോഭാവം.
അടുത്തതിനായി കാത്തിരിക്കുന്നു.
ആശംസകൾ...

ധനലക്ഷ്മി പി. വി. said...ഹഹഹ ..ഇനിയിപ്പോ ഗുളികയുടെ കാലമാണ് ..പതുക്കെ വിഴുങ്ങി തുടങ്ങുന്നതെയുള്ള് നമ്മുടെ നാട്ടുകാര്‍....

വിവരണം അസ്സലായി ..

സ്നേഹത്തോടെ

ധനലക്ഷ്മി.പി.വി

അനില്‍കുമാര്‍ . സി. പി. said...

"കുറുക്കന്റെ കൈയ്യിൽ ആമയെ കിട്ടിയ മാതിരി
ഞാനതിട്ട് തിരിച്ചും മറിച്ചും നോക്കുന്നതുകണ്ടിട്ടാകാം..."

മുരളി മാഷേ, ഇയ്യിടെ എനിക്കുമുണ്ടായി ഈ അനുഭവം:) പിന്നെ സെക്രട്ടറി പെണ്ണിന്റെ സഹായത്തില്‍ ഒരുവിധം...!

അപ്പൊ, ഇനി ആ 'മസ്സാലമണത്തിനായി' കാത്തിരിക്കാം അല്ലേ?

vinus said...

Hi Hi congrats ...ini ithu vechalley kali

ഫൈസല്‍ ബാബു said...

ഹ് ഹ രസിച്ചു വായിച്ചു ..കൂട്ടത്തില്‍ ചില അറിവുകളും ,,,,
----അപ്പോള്‍ പറഞ്ഞപോലെ ( വെജിറ്റേറിയൻസ് ..ജാഗ്രതൈ..! )

P V Ariel said...

താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍

sulu said...

Well Done Muralee..
Lot of knowledge about Tabelets

എം.അഷ്റഫ്. said...

സാങ്കേതിക വിവരങ്ങള്‍ മനോഹരമായി വിളമ്പി. എന്തായാലും പഠിച്ച് ഉപയോഗിച്ചാല്‍ മുതലായി. പുതിയത് വന്ന് പഴയതിനെ കൊല്ലുംമുമ്പ് വെറുതെ കൊണ്ടു നടന്നാല്‍ നഷ്ടംതന്നെ.
ഒത്തിരി അഭിനന്ദനങ്ങള്‍..

എം.അഷ്റഫ്. said...
This comment has been removed by the author.
Mubi said...

പുതിയ അറിവുകള്‍ വളരെ രസകരമായി പറഞ്ഞു....

ഫിയൊനിക്സ് said...

Keep it up. very nice description. Waiting for future posts.

ente lokam said...

ഇത് ഒരു മാതിരി...അത് തന്നെ
(അനിയത്തിയെക്കാട്ടി ....)മുരളി ഭായീ...
തല്‍ക്കാലത്തേക്ക് ക്ഷമിച്ചിരിക്കുന്നു....

ടാബ്ലെടുകള്‍ ഇന്നത്തെ ലോകത്തിന്റെ ഒരു
സ്പീഡ് ട്രാക്ക് തന്നെ ആണ്....ആശംസകള്‍

ബിലാത്തിപട്ടണം Muralee Mukundan said...

ഈ ടാബ്-ചമ്മന്തി വന്ന്
രുചിച്ചു നോക്കിയ ഏവർക്കും ,
വീണ്ടും വന്നീപോസ്റ്റിനെ പരമാർശിച്ച്
സ്വന്തം ബ്ലോഗിൽ ലിങ്ക് നൽകിയ പ്രിയപ്പെട്ട ഫിലിപ്പ് ഭായിക്കും, ഒപ്പം എനിക്ക് പ്രോത്സാഹനകരമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ
പ്രിയപ്പെട്ട അശോക് ഭായിക്കും,
പ്രിയമുള്ള ധനലക്ഷ്മിക്കും ,
പ്രിയപ്പെട്ട അനിൽകുമാർ ഭായിക്കും ,
പ്രിയമുള്ള വീനൂസ്സിനും ,
പ്രിയപ്പെട്ട ഫൈസലിനും ,
പ്രിയമുള്ള സുലമ്മായിക്കും ,
പ്രിയപ്പെട്ട അഷ്റഫ് ഭായിക്കും,
പ്രിയമുള്ള മുബിക്കും ,
പ്രിയപ്പെട്ട ഫിയോനിക്സ് ഭായിക്കുമൊക്കെ ഒരുപാടൊരുപാട് നന്ദി

Echmukutty said...

njan ippo vaichatheyulloo
enikkum oru samsung tablet kitty. paranjapole upayogikkan padhichu varunnathe ulloo. njan padhichu varumbozhekkum anavadhi anavadhi putiya products vannittundaakum.

aboothi:അബൂതി said...

സര്വവിജ്ഞാന ഗുളികയുടെ കൂടെ ഒരു ബോട്ടില്‍ മുസ്ലിപവര്‍ കൂടി വേണോ?
പോസ്റ്റിലെ അറിവിന്‌ നന്ദി

ശരത്കാല മഴ said...

ഹോളണ്ട് മസാല കലക്കി :) ഇന്ഫോര്‍മടിവ് പോസ്റ്റ്‌ :)))))

ഫിറോസ്‌ said...

വല്ലാത്ത ചെയ്തായിപ്പോയി കേട്ടാ ഇത്... മനുഷ്യനെ കൊതിപ്പിച്ചു.... :(
സംഭവം ഏതായാലും കലക്കി മാഷെ... ഭാവുകങ്ങള്‍...

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഇനിയിപ്പൊ നിന്ന നിൽപ്പിൽ മനുഷ്യന്മാരെ പച്ചയായി ജീവനോടെ വേറെ രാജ്യത്തോട്ടൊക്കെ ഫാക്സ് അയക്കാൻ പറ്റിയ ഫാക്സ് മെഷീനൊക്കെ കണ്ട് പിടിക്കുമായിരിക്കും അല്ലേ മുകുന്ദൻ ജീ.. എന്നിട്ട് വേണം ഒരു ഫാക്സ് ആയി രാജ്യമായ രാജ്യമൊക്കെ ഒന്ന് കറങ്ങാൻ..!! ബിലാത്തിയിലേക്കും വരുന്നുണ്ട്..!!

നിസാരന്‍ .. said...

തുടക്കത്തില്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു. സാരമില്ല. അതിനിയും ആകാലോ :). എന്തായാലും സ്വന്തമായി ഒരു ടാബ്ലററ് വാങ്ങിയ അന്ന് തന്നെ ഇത് വായിച്ചത് രസകരമായി തോന്നി. പിന്നെ ഇടക്കിടക്കുള്ള ചില പ്രയോഗങ്ങള്‍ സൂപ്പര്‍ ആണ് ട്ടോ

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം...
ലണ്ടനിലെ മണ്ടൻ കുഞ്ഞു ഗുളിക വിശേഷം പങ്കു വെക്കാണെന്നാ കരുതിയത്‌..
വന്നറിഞ്ഞപ്പൊ സന്തോഷം തോന്നി..നല്ല വിവരണം..നല്ല അവതരണം..
നന്ദി ട്ടൊ..ആശംസകൾ..!

V P Gangadharan, Sydney said...

മാനുഷ വര്‍ഗ്ഗത്തിന്റെ 'ഗുളികകാലം' (സാക്ഷാല്‍) തുടങ്ങിയെന്ന് പറയാന്‍ വേണ്ടി ഈ ബിലാത്തിപ്പട്ടണക്കാരന്‍ കാണിച്ച കസര്‍ത്ത്‌ ബഹുരസം. നാടന്‍ പ്രയോഗങ്ങളൊന്നും ഇനിയും ഈ പ്രവാസിക്ക്‌ കൈമോശം വന്നിട്ടില്ലെന്നു കാണുന്നതില്‍ അതിയായ സംതൃപ്തിയും.

Akbar said...

അപ്പൊ കാര്യങ്ങള്‍ ഗുളികയില്‍ എത്തി നില്‍ക്കുന്നു. ഇനി പുസ്തകങ്ങളും മറ്റും പ്രിനിംഗ് നിര്‍ത്തി ഈ വഴിക്ക് തിരിയുന്ന കാലം.

നല്ല രസകരമായ വായന തന്നു ഈ പോസ്റ്റു.

ബിലാത്തിപട്ടണം Muralee Mukundan said...

ഹോളന്റ് മസാലയുടെ
രുചി നുണയായില്ലെങ്കിലും
നമ്മുടെയൊക്കെ ഈ ഗുളിക
കാലത്തിന്റെ ഗുണഗണങ്ങൾഎന്തൊക്കെയാണെന്ന് വന്നെത്തി നോക്കിയ ...
പ്രിയപ്പെട്ട വിൻസന്റ് ഭായിക്കും,
പ്രിയമുള്ള എച്മുക്കുട്ടിക്കും ,
പ്രിയപ്പെട്ട അബൂതി ഭായിക്കും.
പ്രിയമുള്ള ശരത്കാല മഴക്കും ,
പ്രിയപ്പെട്ട ഫിറോസ് ഭായിക്കും ,
പ്രിയമുള്ള ആയിരങ്ങളിൽ ഒരുവനും ,
പ്രിയപ്പെട്ട നിസാരനും ,
പ്രിയമുള്ള വർഷിണി വിനോദിനിക്കും ,
പ്രിയപ്പെട്ട ഗംഗാധരൻ സാറിനും ,
പ്രിയമുള്ള അക്ബർ ഭായിക്കുമൊക്കെ ഒത്തിരിയൊത്തിരി നന്ദി...

കുസുമം ആര്‍ പുന്നപ്ര said...

അയ്യോ മാഷേ എനിയ്ക്കും ഈയിടെ ഈ കുന്തനാണ്ടം ഒന്നു കിട്ടി. എന്‍റെ നംമ്പരൊക്കെ അതിലോട്ട് സമാഹരിച്ചു തുടങ്ങിയതേ ഉള്ളു. എന്തു പറയാന്‍ ഇതൊക്കെ ചീത്തയായാല്‍ എടുത്തെറിയുകയല്ലാതെഒരു നിവര്‍ത്തിയും ഇല്ലേ.പിന്നെ ഇതെല്ലാം കൊണ്ട് എവിടെ കളയാനെന്‍റെ ശ്രിപപ്പനാവാ...
എന്താണേലും പോസ്റ്റു കൊള്ളാം. ഒരു പാടു നാളായി മാഷിന്‍റെ ഒരു പോസ്റ്റു വായിച്ചിട്ട്.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഞാനുമൊരിക്കല്‍ ഒരു ടാബ്ലെറ്റ് വാങ്ങും ,,അപ്പൊ; ഇനി നോണ്‍ വെജ് വരട്ടെ

Nassar Ambazhekel said...

എന്നാപ്പിന്നെ ഞാമ്പോയിട്ട് അടുത്ത പോസ്റ്റിനു വരാം. :)

Anonymous said...

t??s actually a great and useful piece of info [url=http://www.saclongchampfr2013.eu/sac-hobo-longchamp-c-2.html]Sac Hobo Longcham . I??m glad that you shared this helpful info with us. Sac àMainwww.saclongchampfr2013.eu/bagages-sac-double-portable-longchamp-c-11_12.Sac Double Portab , Please stay us up to date like this. Thanks for sharing.

kallyanapennu said...

മുരളി ചെട്ടൻ പറഞ്ഞത് ശരിയാണ്..
ഐഫോണിന്റെ അഞ്ച് ശതമാനം പോലും കാര്യൺഗളറിയാതെ ഞാനൊക്കെ പത്രാസിന് കൊണ്ടുനടക്കുകയാ‍
ഇപ്പോൾ ലിങ്കുകളിലൊക്കെ പോയപ്പോൾ കുറെ വിവരം വെച്ചൂട്ടാ‍

Pradeep Kumar said...

തമാശകളുടെ മേമ്പൊടിയോടെയുള്ള അവതരണം ആസ്വദിച്ചു. പറഞ്ഞു പറഞ്ഞ് രണ്ട് സെക്കന്റ് കൂടുമ്പോൾ മാനവനാഗരികത അമ്പേ മാറിമറിയുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നു തോന്നുന്നു. സാംസങ്ങിന്റെ ഒരു മൊബൈൽഫോണല്ലാതെ ഇപ്പോഴും ടാബ്ലറ്റ് യുഗത്തിൽ എത്തിയിട്ടില്ലാത്ത എന്നെപ്പോലുള്ളവരെ ഇനി എല്ലാവരും കൂടി വല്ല കൊടുംകാട്ടിലും കൊണ്ടുത്തള്ളുമോ എന്നാണ് എന്റെ പേടി....

ഒരുപാട് അറിവുകൾ തന്ന പോസ്റ്റ്.

sidheek Thozhiyoor said...

രസിച്ചു മുരളീജീ..നാട്ടിലായിരുന്നതിനാല്‍ വൈകി ഇവിടെ എത്താന്‍ .

ശ്രീജിത്ത് മൂത്തേടത്ത് said...

കുറച്ചു ഗുളികവിഴുങ്ങിയിട്ട് ഉറങ്ങാന്‍ കിടക്കട്ടെ...

വേണുഗോപാല്‍ said...

ടാബ്ലെറ്റിന്റെ കഥ അല്‍പ്പം നര്‍മ്മം മേമ്പൊടി ചേര്‍ത്തു വിളമ്പിയപ്പോള്‍ അതൊരു ജഗലന്‍ പോസ്റ്റ്‌ ആയി. സത്യം പറയട്ടെ ഈ സാങ്കേതിക വിദ്യകളൊക്കെ പല രൂപങ്ങളില്‍ കണ്ടും കേട്ടും പകച്ചു നില്‍ക്കുന്ന ആളാണ്‌ ഞാന്‍.
കൈവശം ഉള്ള ഒരു ബ്ലാക്ക്‌ബെറിയുടെ ഗുട്ടന്‍സ്‌ തന്നെ മകന്‍ മുഴുവന്‍ പഠിപ്പിച്ചു തന്നിട്ടില്ല.

ഡച്ച് ചുറ്റിക്കളി ഒന്നുകൂടി വിപുലീകരിച്ചു മറ്റൊരു പോസ്റ്റായി ഇടൂ :) :)

sulu said...

Digital Diversity..

MKM said...

ഒച്ചിഴയുന്നന്ന വേഗത്തിൽ
നിന്നും ചീറ്റപ്പുലിയോടുന്ന വേഗത്തിലാണ് പോലും , ഈ രംഗത്തൊക്കെ പുതുപുത്തൻ സാങ്കേതികതയുമായി നവീന ഇലക്ട്രോണിക് ഡിവൈസുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്..!

sheeba said...

അങ്ങിനെയങ്ങിനെ മനുഷ്യൻ അവന് വേണ്ടതും
വേണ്ടാത്തതുമായ ഭക്ഷണം , ഭാഷ , പാർപ്പിടം , ആയുധം , രാജ്യം , ... , .
മുതലായ പല പല കാര്യങ്ങളും ഒറ്റക്കും, കൂട്ടമായും കണ്ടുപിടിക്കുകയൊ ,
സൃഷ്ട്ടിച്ചെടുക്കുകയോ ചെയ്തു...

shibin said...

“ചൂടുകൂടിയാൽ ‘കടി’ കൂടുമെന്നാണല്ലോ ചൊല്ല് “.. അല്ലേ ...
അതൊന്നും ഈ നെതർലാന്റുകാരിക്കറിയില്ലല്ലോ...!

വെറുമൊരു തണുപ്പുരാജ്യമായ ഹോളണ്ടുകാരൊക്കെ
തനി ഡീസലെഞ്ചിൻ കണക്കല്ലേ അല്ലേ ...
മെതിയെ ചൂടാക്കി ചൂടാക്കി സ്റ്റാർട്ടാക്കണം....!

Unknown said...

“ചൂടുകൂടിയാൽ ‘കടി’ കൂടുമെന്നാണല്ലോ ചൊല്ല് “.. അല്ലേ ...
അതൊന്നും ഈ നെതർലാന്റുകാരിക്കറിയില്ലല്ലോ...!

വെറുമൊരു തണുപ്പുരാജ്യമായ ഹോളണ്ടുകാരൊക്കെ
തനി ഡീസലെഞ്ചിൻ കണക്കല്ലേ അല്ലേ ...
മെതിയെ ചൂടാക്കി ചൂടാക്കി സ്റ്റാർട്ടാക്കണം....!

Anithottathil Joy Abraham said...

ഹ് ഹ രസിച്ചു വായിച്ചു ..കൂട്ടത്തില്‍ ചില അറിവുകളും ,,,,
----അപ്പോള്‍ പറഞ്ഞപോലെ

Jinesh C M said...

അനിയത്തിയേ കാണിച്ച് ചേച്ചിയേ കെട്ടിച്ച പോലെയായി കാര്യങ്ങൾ അല്ലേ

ഹോളണ്ട് മസാലാന്ന് പറഞ്ഞിട്ട്...വെറുമൊരു തേങ്ങ്യാ-ടാബ് ചമ്മന്തി അല്ലേ

മറ്റേ മസാല കൂട്ടുകളെല്ലാം ഇത്തിരി കൂടി നന്നായി മൂക്കാനുണ്ട്...

ഹായ്... എന്നിട്ട് നല്ല മസാല മണം പുറത്ത് വരട്ടേ..!

അപ്പോളതൊക്കെ തീർച്ചയായും വിളമ്പി തരാം കേട്ടൊ കൂട്ടരെ
( വെജിറ്റേറിയൻസ് ..ജാഗ്രതൈ..! )

Punaluran(പുനലൂരാൻ) said...

കുറുക്കന്റെ കൈയ്യിൽ ആമയെ കിട്ടിയ മാതിരി..

നമുക്കോരോരുത്തർക്കും ജീവിതത്തിൽ ദൈവം തരുന്ന പലതും അങ്ങനെ പാഴാക്കി കളയുകയല്ലേ പതിവ് ..രസിച്ചു മുരളിഭായി

SAYUJ K R said...

തമാശകളുടെ മേമ്പൊടിയോടെയുള്ള
അവതരണം ആസ്വദിച്ചു. പറഞ്ഞു പറഞ്ഞ്
രണ്ട് സെക്കന്റ് കൂടുമ്പോൾ മാനവനാഗരികത
അമ്പേ മാറിമറിയുന്ന സ്ഥിതിവിശേഷത്തിലേക്കാണ്
കാര്യങ്ങൾ നീങ്ങുന്നത് എന്നു തോന്നുന്നു.

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ...

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ... : എല്ലാ ലണ്ടൻകാരും എല്ലാവർഷവും അടിച്ചുപൊളി...